അഗ്നിനരകം ദിവ്യ നീതിയുടെ ഭാഗമോ?
അഗ്നിനരകം ദിവ്യ നീതിയുടെ ഭാഗമോ?
ആരെങ്കിലും പീഡിപ്പിക്കപ്പെടുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെന്നു കരുതട്ടെ. കരുതിക്കൂട്ടിയുള്ള പീഡനം അരോചകവും അത്യന്തം നീചവുമാണ്. അപ്പോൾപ്പിന്നെ പടച്ചവൻ പീഡനം അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ, പല മതങ്ങളുടെയും ഒരു ഔദ്യോഗിക ഉപദേശമായ അഗ്നിനരകത്തെ കുറിച്ചുള്ള പഠിപ്പിക്കലിൽ ഉൾപ്പെട്ടിരിക്കുന്നത് വ്യക്തമായും അതാണ്.
എന്നാൽ ഈ ഭീകര ദൃശ്യം ഒന്നു ഭാവനയിൽ കാണുക: ചുട്ടു പഴുത്ത ഒരു ഇരിമ്പു ചട്ടിയിൽ ഒരു മനുഷ്യനെ വറക്കുകയാണ്. വേദനയിൽ കിടന്നു പുളയുന്ന അയാളുടെ ദീനരോദനം ആരും ശ്രദ്ധിക്കുന്നില്ല. പീഡനം തുടരുന്നു, മണിക്കൂറുകളോളം, ദിവസങ്ങളോളം—അതേ അന്തമില്ലാതെ!
ആ വ്യക്തിയുടെ കുറ്റം എന്തുതന്നെ ആയിരുന്നാലും, അദ്ദേഹത്തോടു നിങ്ങൾക്കു മനസ്സലിവ് തോന്നുകയില്ലേ? അദ്ദേഹത്തെ പീഡിപ്പിക്കാൻ കൽപ്പിച്ച വ്യക്തിയുടെ കാര്യമോ? അയാൾ സ്നേഹവാനായ ഒരുവൻ ആയിരിക്കുമോ? ഒരിക്കലുമല്ല! സ്നേഹം കരുണാർദ്രമാണ്. സ്നേഹവാനായ ഒരു ബാപ്പ തന്റെ മക്കളെ ശിക്ഷിച്ചേക്കാം, പക്ഷേ ഒരിക്കലും പീഡിപ്പിക്കുകയില്ല!
എന്നാൽ, പടച്ചവൻ പാപികളെ നരകാഗ്നിയിലിട്ട് നിത്യമായി ദണ്ഡിപ്പിക്കുന്നു എന്നാണ് അനേകം മതങ്ങളും പഠിപ്പിക്കുന്നത്. ദിവ്യനീതി അതാണെന്നാണ് അവരുടെ അഭിപ്രായം. അതു സത്യമാണെങ്കിൽ, നിത്യദണ്ഡനത്തിന്റെ ഭീകര സ്ഥലം സൃഷ്ടിച്ചത് ആരാണ്? ആളുകൾ അവിടെ അനുഭവിക്കുന്ന അതികഠോര വേദനയ്ക്ക് ഉത്തരവാദി ആരാണ്? പടച്ചവൻ ആണെന്നു പറയേണ്ടിവരും. കാരണം, അത്തരമൊരു സ്ഥലം ഉണ്ടെങ്കിൽ, തീർച്ചയായും അതു സൃഷ്ടിച്ചതും അവിടെ നടക്കുന്ന ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദിയും ദൈവം ആയിരിക്കണമല്ലോ.
a ഇപ്രകാരം പ്രസ്താവിക്കുന്നു: “ദൈവം സ്നേഹം തന്നേ.” (1 യോഹന്നാൻ 4:8) മനുഷ്യത്വം അൽപ്പം മാത്രം ഉള്ളവർക്കു പോലും നീചമെന്നു തോന്നുന്ന തരത്തിലുള്ള പീഡനത്തിന് സ്നേഹവാനായ ഒരു ദൈവം ചുക്കാൻ പിടിക്കുമോ? തീർച്ചയായും ഇല്ല!
നിങ്ങൾക്കത് ഉൾക്കൊള്ളാൻ സാധിക്കുമോ? ബൈബിൾയുക്തിസഹമല്ലാത്ത ഒരു പഠിപ്പിക്കൽ
എന്നുവരികിലും, ദുഷ്ടന്മാർ അഗ്നിനരകത്തിൽ എന്നേക്കും പീഡിപ്പിക്കപ്പെടും എന്നാണ് നിരവധി ആളുകളും വിശ്വസിക്കുന്നത്. ഈ പഠിപ്പിക്കൽ യുക്തിസഹമാണോ? മനുഷ്യായുസ്സിന് 70-തോ 80-തോ വർഷത്തെ ദൈർഘ്യമേ ഉള്ളൂ. ഒരുവൻ തന്റെ ആയുഷ്കാലം മുഴുവനും ക്രൂരകൃത്യങ്ങൾ ചെയ്ത ആളാണെങ്കിൽ പോലും, അയാളെ നിത്യമായി ദണ്ഡിപ്പിക്കുന്നത് നീതിക്കു നിരക്കുന്ന ഒരു ശിക്ഷ ആയിരിക്കുമോ? ഒരിക്കലുമല്ല. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്ന പരിമിത പാപങ്ങൾക്ക് ഒരുവനെ എന്നേക്കും പീഡിപ്പിക്കുന്നത് കടുത്ത അനീതിയാണ്.
എന്നാൽ മരണശേഷം നമുക്ക് സംഭവിക്കുന്നത് എന്താണെന്നു വാസ്തവത്തിൽ അറിയാവുന്നത് ആർക്കാണ്? പടച്ചവനു മാത്രം. മുകളിൽ പരാമർശിച്ച തന്റെ ലിഖിത വചനമായ ബൈബിളിൽ അവൻ അതു വെളിപ്പെടുത്തിയിരിക്കുന്നു. ബൈബിൾ പ്രസ്താവിക്കുന്നു: “[മൃഗം] മരിക്കുന്നതുപോലെ അവനും [മനുഷ്യൻ] മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; . . . എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.” (സഭാപ്രസംഗി 3:19, 20) അഗ്നിനരകത്തെ കുറിച്ചുള്ള യാതൊരു സൂചനയും ഇവിടില്ല. മരിക്കുമ്പോൾ മനുഷ്യർ പൊടിയിലേക്ക്—അസ്തിത്വമില്ലായ്മയിലേക്ക്—തിരികെ പോകുന്നു.
ബോധമുള്ള ഒരു വ്യക്തിക്കു മാത്രമേ പീഡനം അനുഭവിക്കാൻ കഴിയൂ. എന്നാൽ മരിച്ചവർക്കു ബോധമുണ്ടോ? ഇല്ല. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (സഭാപ്രസംഗി 9:5) “ഒന്നും അറിയുന്നി”ല്ലാത്ത മരിച്ചു പോയവർക്ക് അഗ്നിനരകത്തിൽ വേദന അനുഭവിക്കാൻ സാധിക്കില്ല.
ദോഷകരമായ ഒരു ഉപദേശം
ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, നരകാഗ്നി സംബന്ധിച്ച പഠിപ്പിക്കൽ പ്രയോജനപ്രദം ആണെന്നാണ് ചിലരുടെ വാദം. എന്തുകൊണ്ട്? ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽനിന്ന് അത് ആളുകളെ തടയുന്നുവെന്ന് അവർ പറയുന്നു. അതു സത്യമാണോ? ആകട്ടെ, ആളുകൾ അഗ്നിനരകത്തിൽ വിശ്വസിക്കുന്ന സ്ഥലങ്ങളിലെ കുറ്റകൃത്യ നിരക്ക് മറ്റിടങ്ങളിലേതിനെക്കാൾ കുറവാണോ? തീർച്ചയായും അല്ല! അഗ്നിനരകത്തെ കുറിച്ചുള്ള ഉപദേശം, ഫലത്തിൽ തീർത്തും ഹാനികരമാണ്. പടച്ചവൻ ആളുകളെ പീഡിപ്പിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരുവൻ, പീഡനത്തെ മോശമായ ഒന്നായി വീക്ഷിക്കുമോ? എന്തിനു മോശമായി വീക്ഷിക്കണം? ക്രൂരനായ ഒരു പടച്ചവനിൽ വിശ്വസിക്കുന്നവരും പൊതുവെ ക്രൂരർ ആയിരിക്കും.
ഏതു വീക്ഷണ കോണിൽനിന്നു ചിന്തിച്ചാലും, ആളുകളെ ദണ്ഡിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ ഒരു നരകം സ്ഥിതി ചെയ്യുന്നുവെന്ന് ന്യായബോധമുള്ളവർക്ക് അംഗീകരിക്കാനാവില്ല. അതു യുക്തിക്കു നിരക്കുന്നതല്ല. മനുഷ്യ മനസ്സിന് അതിനോടു യോജിക്കാൻ കഴിയില്ല. അതിലും പ്രധാനമായി, അത്തരമൊരു സ്ഥലം ഉള്ളതായി ദൈവവചനം പറയുന്നതേയില്ല. ഒരു വ്യക്തി മരിക്കുമ്പോൾ “അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”—സങ്കീർത്തനം 146:4.
പാപത്തിനുള്ള ശിക്ഷ എന്ത്?
അപ്പോൾ നമ്മുടെ പാപങ്ങൾക്കു ശിക്ഷ ലഭിക്കുകയില്ലെന്നാണോ അതിന്റെ അർഥം? തീർച്ചയായും അല്ല. വിശുദ്ധനായ നമ്മുടെ പടച്ചവൻ പാപികളെ ശിക്ഷിക്കുന്നു, എന്നാൽ പീഡിപ്പിക്കുന്നില്ല. അനുതപിക്കുന്ന പാപികളോട് അവൻ പൊറുക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, പാപത്തിനുള്ള ശിക്ഷ എന്താണ്? ബൈബിൾ വളച്ചുകെട്ടില്ലാതെ പറയുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ.” (റോമർ 6:23) ജീവൻ പടച്ചവനിൽ നിന്നുള്ള ഒരു സമ്മാനമാണ്. പാപം ചെയ്യുമ്പോൾ, മേലാൽ നാം ആ സമ്മാനത്തിന് അർഹരല്ല. അങ്ങനെ നാം മരിക്കുന്നു.
എന്നാൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘അതു നീതിയാണോ? കാരണം, എല്ലാവരും മരിക്കുന്നുണ്ടല്ലോ!’ അതു ശരിയാണ്, എന്തെന്നാൽ നാമെല്ലാവരും പാപികളാണ്. ഫലത്തിൽ ആരും ജീവന് അർഹരല്ല. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും: ‘നാമെല്ലാവരും പാപം ചെയ്യുന്നു, റോമർ 12:2) ഈ സത്യങ്ങൾ അത്ഭുതകരമായ ഒരു പ്രത്യാശയുടെ അടിസ്ഥാനമാണ്.
മരിക്കുന്നു. അപ്പോൾപ്പിന്നെ നാമെന്തിനു നന്മ ചെയ്യണം? ദുഷ്ടനു സംഭവിക്കുന്നതു തന്നെയാണല്ലോ പടച്ചവനെ സേവിക്കാൻ ശ്രമിക്കുന്നവനും സംഭവിക്കുന്നത്.’ എന്നാൽ സംഗതി അതല്ല. നാമെല്ലാവരും പാപികൾ ആണെങ്കിലും, ആത്മാർഥമായി അനുതപിച്ച് തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താൻ ശ്രമിക്കുന്നവരോടു പടച്ചവൻ പൊറുക്കുന്നു. “മനസ്സു പുതുക്കി” നന്മ ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് അവൻ പ്രതിഫലം നൽകുന്നു. (സജ്ജനങ്ങൾക്കുള്ള പ്രതിഫലം
മരണത്തിൽ നമ്മുടെ അസ്തിത്വം ഇല്ലാതാകുന്നു. എന്നാൽ അതോടെ എല്ലാം തീർന്നു എന്നർഥമില്ല. താൻ മരിക്കുമ്പോൾ ശവക്കുഴിയിൽ (ഷീയോളിൽ) പോകുമെന്ന് വിശ്വസ്തനായ അയ്യൂബ് മനസ്സിലാക്കിയിരുന്നു. എന്നാൽ പടച്ചവനോടുള്ള അവന്റെ പ്രാർഥന ശ്രദ്ധിക്കുക: “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.”—ഇയ്യോബ് 14:13-15.
മരണപര്യന്തം വിശ്വസ്തനായി നിലകൊള്ളുന്ന പക്ഷം, പടച്ചവൻ തന്നെ സ്മരിക്കുമെന്നും ജീവനിലേക്ക് ഉയിർപ്പിക്കുമെന്നും അയ്യൂബ് വിശ്വസിച്ചിരുന്നു. പുരാതന കാലത്തെ എല്ലാ ദൈവദാസന്മാരും അതുതന്നെയാണു വിശ്വസിച്ചിരുന്നത്. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഈസാ നബി ആ പ്രത്യാശ സ്ഥിരീകരിച്ചു: “കല്ലറകളിൽ ഉളളവർ എല്ലാവരും അവന്റെ [പടച്ചവന്റെ] ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുളള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
പുനരുത്ഥാനം എപ്പോഴാണു തുടങ്ങുക? ബൈബിൾ പറയുന്നതനുസരിച്ച്, വളരെ പെട്ടെന്നുതന്നെ. ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നതനുസരിച്ച് 1914 മുതൽ ഈ ലോകം അതിന്റെ “അന്ത്യകാല”ത്തിലേക്കു (കിയാമത്ത് നാൾ) പ്രവേശിച്ചിരിക്കുകയാണ്. (2 തിമൊഥെയൊസ് 3:1) പെട്ടെന്നുതന്നെ, നിരവധി ആളുകൾ ‘ലോകാവസാനം’ എന്നു വിളിക്കുന്ന കാലഘട്ടത്തിൽ, പടച്ചവൻ ദുഷ്ടത നീക്കം ചെയ്യുകയും അതേത്തുടർന്ന് സ്വർഗീയ ഭരണാധിപത്യത്തിൻ കീഴിൽ ഒരു പുതിയ ലോകം സ്ഥാപിക്കുകയും ചെയ്യും.—മത്തായി 24-ാം അധ്യായം; മർക്കൊസ് 13-ാം അധ്യായം; ലൂക്കൊസ് 21-ാം അധ്യായം; വെളിപ്പാടു 16:14.
പടച്ചവനെ സേവിക്കാൻ ആത്മാർഥമായി ശ്രമിച്ച ആളുകൾ സങ്കീർത്തനം 37:10, 11-ൽ നാം വായിക്കുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”
വസിക്കുന്ന ഭൂവ്യാപകമായ ഫിർദോസ് ആയിരിക്കും അതിന്റെ ഫലം. ദുഷ്ടന്മാരെ അഗ്നിനരകത്തിൽ ചുട്ടെരിക്കുകയില്ലെങ്കിലും, വരാൻ പോകുന്ന ഫിർദോസിൽ അവർക്കു യാതൊരു സ്ഥാനവും ഉണ്ടായിരിക്കുകയില്ല.ഇതെല്ലാം വെറുമൊരു സ്വപ്നമാണോ? അല്ല, ഇതു പടച്ചവന്റെ വാഗ്ദാനമാണ്. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5എ.
നിങ്ങൾ ഇതു വിശ്വസിക്കുന്നുവോ? വിശ്വസിച്ചേ തീരൂ. കാരണം, പടച്ചവന്റെ വചനം എല്ലായ്പോഴും നിവൃത്തിയേറുന്നു. (യെശയ്യാവു 55:11) മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെ കുറിച്ചു കൂടുതൽ പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. നിങ്ങൾക്കു താത്പര്യം ഉണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന ഒരു വിലാസത്തിൽ എഴുതുക.
[അടിക്കുറിപ്പുകൾ]
a ഇസ്ലാമിക ലോകത്ത്, തൗറാത്ത്, സബൂർ, ഇൻജീൽ (ന്യായപ്രമാണം, സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ) എന്നീ പുസ്തകങ്ങളെയാണ് ബൈബിളായി കണക്കാക്കുന്നത്. കുറഞ്ഞപക്ഷം, ഖുർആനിലെ 64 ആയതുകളെങ്കിലും (വാക്യം) ഈ പുസ്തകങ്ങൾ പടച്ചവന്റെ വചനമാണെന്നു പറയുകയും അവ വായിച്ച് അതിലെ കൽപ്പനകൾ അനുസരിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. തൗറാത്തും സബൂറും ഇൻജീലും ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഫലത്തിൽ, പടച്ചവനു തന്റെ വചനം കാത്തുസൂക്ഷിക്കാൻ കഴിവില്ല എന്നാണ് അവർ പറയുന്നത്.
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഇതിലെ എല്ലാ ബൈബിൾ ഉദ്ധരണികളും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ‘സത്യവേദപുസ്തക’ത്തിൽ നിന്നാണ്. NW വരുന്നിടത്ത് ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ഉപയോഗിച്ചിരിക്കുന്നു.