ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?
ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?
അനേകമാളുകളും മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഒററ വാക്കിൽ ഉത്തരം പറയും—ദൈവം. എന്നാൽ ശ്രദ്ധേയമായി, യേശുക്രിസ്തുവോ അവിടുത്തെ പിതാവോ ആണ് ഈ ലോകത്തിന്റെ ഭരണാധിപൻമാർ എന്നു ബൈബിളിൽ ഒരിടത്തും പറയുന്നില്ല. നേരെമറിച്ച്, യേശു പറഞ്ഞു: “ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തളളിക്കളയും.” വീണ്ടും അവിടുന്നു പറഞ്ഞു: “ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.”—യോഹന്നാൻ 12:31; 14:30; 16:11.
അങ്ങനെ, ഈ ലോകത്തിന്റെ ഭരണാധികാരി യേശുവിന് എതിരാണ്. അത് ആരായിരിക്കും?
ലോകാവസ്ഥകളിൽനിന്നും ഒരു സൂചന
സദുദ്ദേശ്യമുളള മനുഷ്യരുടെ പരിശ്രമമുണ്ടായിട്ടും ചരിത്രത്തിലുടനീളം ലോകം അതിയായി കഷ്ടം സഹിച്ചിട്ടുണ്ട്. “‘ഭൂമിയിൽ സമാധാനം’—എല്ലാവരുംതന്നെ അത് ആഗ്രഹിക്കുന്നു. ‘മനുഷ്യരുടെ നേരെ സൻമനസ്സ്’—ഭൂമിയിലെ മിക്കവാറും ജനങ്ങൾക്ക് അപ്രകാരം പരസ്പരം തോന്നുന്നു. പിന്നെ എന്താണു കുഴപ്പം? ജനങ്ങളുടെ സഹജമായ ആഗ്രഹം ഇപ്രകാരമായിരിക്കെ എന്തുകൊണ്ടാണു യുദ്ധഭീഷണി നിലനിൽക്കുന്നത്?” ഇപ്രകാരം ചിന്തിച്ച പത്രാധിപനായിരുന്ന, പരേതനായ ഡേവിഡ് ലോറൻസിനെപ്പോലെ ഇതു ചിന്തകരായ ആളുകളെ അതിശയിപ്പിക്കുവാൻ കാരണമാക്കുന്നു.
ഇതൊരു വൈരുദ്ധ്യമായി തോന്നുന്നു, അല്ലേ? മനുഷ്യരുടെ സ്വാഭാവിക ഇച്ഛ സമാധാനത്തിൽ ജീവിക്കാനാണെന്നിരിക്കെ അവർ മിക്കപ്പോഴും പരസ്പരം ദ്വേഷിക്കുകയും കൊല്ലുകയും ചെയ്യുന്നു—അതും വളരെ നീചമായ രീതിയിൽ. ഭീകരവും നിഷ്ഠൂരവുമായ ക്രൂരതയുടെ ആധിക്യത്തെക്കുറിച്ചു പരിചിന്തിക്കുക. വിഷവാതകഅറകൾ, തടങ്കൽ പാളയങ്ങൾ, അഗ്നിനിക്ഷേപണായുധങ്ങൾ, നാപാം ബോബുകൾ എന്നിവയും മററു ചില അതിദുഷ്ടമായ രീതികളും ദയയില്ലാതെ പരസ്പരം പീഡിപ്പിക്കുന്നതിനും കൊന്നൊടുക്കുന്നതിനും വേണ്ടി മനുഷ്യർ ഉപയോഗിച്ചിരിക്കുന്നു.
സമാധാനവും സന്തുഷ്ടിയും കാംക്ഷിക്കുന്ന മനുഷ്യർ മററുളളവരോട് ഇപ്രകാരം കടുത്ത ദുഷ്ടത പ്രവർത്തിക്കുന്നതിനു തങ്ങളിൽതന്നെ പ്രാപ്തരെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇപ്രകാരം വെറുക്കത്തക്ക കൃത്യങ്ങളിലേക്കു മനുഷ്യരെ തിരിച്ചുവിടുകയും തങ്ങൾ ഘോരകർമ്മങ്ങളിലേർപ്പെടാൻ നിർബന്ധിതരണെന്നുതോന്നാൻ ഇടയാക്കുന്ന സാഹചര്യങ്ങളിൽ അവരെ കൗശലപൂർവ്വം ആക്കിത്തീർക്കുകയും
ചെയ്യുന്നത് ഏതു ശക്തികളാണ്? ഇപ്രകാരമുളള അക്രമ പ്രവൃത്തികൾ ചെയ്യുന്നതിനു മനുഷ്യരെ ഏതോ അദൃശ്യ ദുഷ്ട ശക്തി സ്വാധീനിക്കുന്നുണ്ടെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഈ ലോകത്തിന്റെ ഭരണാധികാരികളെ തിരിച്ചറിയിക്കുന്നു
ഈ സംഗതി സംബന്ധിച്ച് ഊഹിക്കേണ്ട ആവശ്യമില്ല, കാരണം ബുദ്ധിശാലിയായ ഒരു അദൃശ്യ വ്യക്തി മനുഷ്യരെയും രാഷ്ട്രങ്ങളെയും നിയന്ത്രിച്ചു വരുന്നുവെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. അതു പറയുന്നു: “സർവ്വലോകവും ദുഷ്ടനായവന്റെ അധീനതയിൽ കിടക്കുന്നു.” “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും” എന്നു പറഞ്ഞുകൊണ്ടു ബൈബിൾ അവനെ തിരിച്ചറിയിക്കുന്നു—1 യോഹന്നാൻ 5:19; വെളിപ്പാടു 12:9.
ഒരു സന്ദർഭത്തിൽ യേശു “പിശാചിനാൽ പരീക്ഷിക്ക”പ്പെട്ടപ്പോൾ ഈ ലോകത്തിന്റെ ഭരണാധികാരിയെന്ന നിലയിലുളള പിശാചിന്റെ അധികാരത്തെ യേശു ചോദ്യം ചെയ്തില്ല. (ഇററാലിക്സ് ഞങ്ങളുടെതാണ്.) സംഭവിച്ചതെന്താണെന്നു ബൈബിൾ വിവരിക്കുന്നു: “പിശാചു അവനെ ഏററവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുളള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ . . . എന്നു പറഞ്ഞു.”—മത്തായി 4:1, 8-10.
ഇതിനെക്കുറിച്ചു ചിന്തിക്കുക. സാത്താൻ “ലോകത്തിലുളള സകല രാജ്യങ്ങളെയും” വാഗ്ദാനം ചെയ്തുകൊണ്ടാണു യേശുവിനെ പരീക്ഷിച്ചത്. എന്നാൽ, പിശാച് വാസ്തവത്തിൽ ഈ രാജ്യങ്ങളുടെ അധികാരിയല്ലായിരുന്നുവെങ്കിൽ സാത്താന്റെ വാഗ്ദാനം ഒരു യഥാർത്ഥ പരീക്ഷ ആയിരിക്കുമായിരുന്നോ? ഇല്ല, അങ്ങനെയാകുമായിരുന്നില്ല. ഇതും കൂടെ കുറിക്കൊളളുക, ഈ ലോകത്തിന്റെ ഗവൺമെൻറുകളെല്ലാം പിശാചിന്റേതാണ് എന്നതിനെ യേശു നിഷേധിച്ചില്ല, പിശാചിന് അവയുടെമേൽ അധികാരമില്ലായിരുന്നുവെങ്കിൽ യേശു അതു നിഷേധിക്കുമായിരുന്നു. അതുകൊണ്ട് പിശാചായ സാത്താനാണു യഥാർത്ഥത്തിൽ ഈ ലോകത്തിന്റെ അദൃശ്യ ഭരണാധിപതി! ബൈബിൾ വാസ്തവത്തിൽ അവനെ, “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കുന്നു. (2 കൊരിന്ത്യർ 4:4) എന്നിരുന്നാലും ഇത്രമാത്രം ദുഷ്ടനായ ഒരു വ്യക്തി എങ്ങനെയാണ് ഈ അധികാരസ്ഥാനത്തെത്തിയത്?
പിശാചായിത്തീർന്നവൻ ദൈവം സൃഷ്ടിച്ച ഒരു ദൂതനായിരുന്നു, പക്ഷേ അവൻ ദൈവത്തിന്റെ സ്ഥാനത്തിൽ അസൂയാലുവായി. ദൈവത്തിന്റെ നിയമാനുസൃതമായ ഭരണാധിപത്യത്തെ അവൻ വെല്ലുവിളിച്ചു. ഈ ലക്ഷ്യത്തിൽ ആദ്യ സ്ത്രീയായ ഹവ്വായെ വഞ്ചിക്കുകയും അപ്രകാരം അവളും അവളുടെ ഭർത്താവായ ആദാമും ദൈവത്തെ അനുസരിക്കുന്നതിനുപകരം തന്റെ ആജ്ഞാനുവർത്തിയാവുകയും ചെയ്യുന്നതിനുവേണ്ടി അവൻ ഒരു സർപ്പത്തെ വക്താവായി ഉപയോഗിച്ചു. (ഉല്പത്തി 3:1-6; 2 കൊരിന്ത്യർ 11:3) ആദാമിനും ഹവ്വാക്കും ജനിക്കാൻ പോകുന്ന എല്ലാ സന്തതികളെയും ദൈവത്തിൽനിന്നും അകററാൻ കഴിയുമെന്നും അവൻ അവകാശപ്പെട്ടു. അതുകൊണ്ട് അവന്റെ അവകാശവാദങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നതിനു ദൈവം പിശാചിനു സമയം അനുവദിച്ചു, എന്നാൽ പിശാച് വിജയിച്ചില്ല.—ഇയ്യോബ് 1:6-12; 2:1-10.
ഈ ലോകത്തിന്റെ ഭരണാധിപത്യത്തിൽ പിശാച് മാത്രമല്ല ഉളളത് എന്ന വസ്തുത ശ്രദ്ധേയമാണ്. ദൈവത്തിനെതിരെ മത്സരിക്കുന്നതിനു മററു ചില ദൂതൻമാരെയും അവനു പ്രേരിപ്പിക്കാൻ കഴിഞ്ഞു. അവർ ഭൂതങ്ങൾ, അവന്റെ ആത്മരൂപികളായ കൂട്ടാളികൾ ആയിത്തീർന്നു. ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചുകൊണ്ടു ബൈബിൾ അവയെക്കുറിച്ചു പറയുന്നു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനിൽപ്പാൻ . . . നമുക്കു പോരാട്ടം ഉളളതു ജഡരക്തങ്ങളോടല്ല, . . . ഈ അന്ധകാരലോകത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” (ഇററാലിക്സ് ഞങ്ങളുടെതാണ്.)—എഫെസ്യർ 6:11, 12.
ദുഷ്ടാത്മാക്കളെ ചെറുത്തു നിൽക്കുക
ഈ അദൃശ്യ, ദുഷ്ടലോക ഭരണാധികാരികൾ മുഴു മനുഷ്യവർഗ്ഗത്തെയും വഴിതെററിക്കുന്നതിനു തീർച്ചപ്പെടുത്തിയിരിക്കുകയാണ്, ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും തിരിച്ചുകൊണ്ടുതന്നെ. ദുഷ്ടാത്മാക്കൾ ഇതു ചെയ്യുന്ന ഒരു വിധം മരണാനന്തര അതിജീവനം എന്ന ധാരണ വളർത്തിയെടുത്തുകൊണ്ടാണ്, മരിച്ചവർ ബോധമുളളവരല്ല എന്നു ദൈവവചനം വ്യക്തമായി പറയുന്നുണ്ടെങ്കിൽപ്പോലും. (ഉല്പത്തി 2:17; 3:19; യെഹെസ്ക്കേൽ 18:4; സങ്കീർത്തനം 146:3, 4; സഭാപ്രസംഗി 9:5, 10) അതിനുവേണ്ടി, ഒരു ദുഷ്ടാത്മാവ് മരിച്ചയാളുടെ ശബ്ദം അനുകരിച്ചുകൊണ്ട് അയാളുടെ ജീവിച്ചിരിക്കുന്ന സ്വന്തക്കാരോടോ സുഹൃത്തുക്കളോടോ ആത്മമദ്ധ്യവർത്തികൾ മുഖേനയോ അദൃശ്യലോകത്തിൽനിന്നുമുളള “ശബ്ദ”ത്താലോ സംസാരിച്ചേക്കാം. “ശബ്ദം” മരിച്ച ഒരുവനാണെന്നു നടിക്കുന്നുണ്ടെങ്കിലും അതു യഥാർത്ഥത്തിൽ ഒരു ഭൂതമാണ്!
അതുകൊണ്ട് എപ്പോഴെങ്കിലും അത്തരം ഒരു “ശബ്ദം” കേട്ടാൽ വഞ്ചിക്കപ്പെടരുത്. അതു പറയുന്നതെന്തും തളളിക്കളയുക, “സാത്താനേ, എന്നെ വിട്ടുപോ!” എന്ന യേശുവിന്റെ വാക്കുകൾ അനുകരിക്കുക. (മത്തായി 4:10; യാക്കോബ് 4:7) ആത്മലോകത്തെക്കുറിച്ചുളള ജിജ്ഞാസ നിങ്ങളെ ദുഷ്ടാത്മാക്കളുമായി പങ്കുചേരുന്നതിന് അനുവദിക്കാൻ ഇടയാക്കരുത്. അപ്രകാരമുളള പങ്കുചേരലിനെ ആത്മവിദ്യയെന്നാണു വിളിക്കുന്നത്, അതിന്റെ എല്ലാരൂപങ്ങൾക്കുമെതിരെ ദൈവം തന്റെ ആരാധകർക്കു മുന്നറിയിപ്പു കൊടുക്കുന്നു. “പ്രശ്നക്കാരൻ, . . . വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ” ഇങ്ങനെയുളളവരെ ബൈബിൾ കുററംവിധിക്കുന്നു.—ആവർത്തനം 18:10-12; ഗലാത്യർ 5:19-21; വെളിപ്പാടു 21:8.
ആത്മവിദ്യാരൂപം ഒരു വ്യക്തിയെ ഭൂതങ്ങളുടെ സ്വാധീനത്തിൻ കീഴിൽ കൊണ്ടുവരുന്നതിനാൽ അപ്രകാരമുളള എല്ലാ പ്രവർത്തനങ്ങളെയും, എത്ര രസകരവും ഉത്തേജജനകവും ആണെന്നു തോന്നിച്ചാലും ശരി, ചെറുക്കുക. ഈ പ്രവർത്തനങ്ങളിൽ മാന്ത്രിക സ്ഫടികഗോള ദർശനവും വീജാബോർഡുകളുടെ ഉപയോഗവും ഇഎസ്പിയും കൈനോട്ടവും (ഹസ്തരേഖാശാസ്ത്രം) ജ്യോതിശ്ശാസ്ത്രവും ഉൾപ്പെടുന്നു. തങ്ങളുടെ പ്രദേശമാക്കുന്ന വീട്ടിനുളളിൽ ശബ്ദകോലാഹലവും മററു വിധത്തിലുളള ഭൗതികപ്രതിഭാസങ്ങളും സൃഷ്ടിക്കുവാൻ ഭൂതങ്ങൾ ഇടയാക്കുന്നു.
ഇതിനു പുറമേ ദുഷ്ടാത്മാക്കൾ, അധാർമ്മികതയെയും അസ്വാഭാവിക ലൈംഗിക പെരുമാററത്തെയും വിശേഷവല്ക്കരിക്കുന്ന സാഹിത്യങ്ങളും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും പ്രോത്സാഹിപ്പിച്ചുകൊണ്ടു മനുഷ്യരുടെ ബലഹീന പ്രവണതയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. തെററായ വിചാരങ്ങളെ മനസ്സിൽനിന്നും അകററിയില്ലെങ്കിൽ അവ മായാത്ത മുദ്ര പതിപ്പിക്കാൻ ഇടയാക്കുമെന്നും അത് അധാർമ്മികമായി പെരുമാറുന്നതിലേക്കു—ഭൂതങ്ങളെപ്പോലെ തന്നെ—മനുഷ്യരെ നയിക്കുമെന്നും ഭൂതങ്ങൾക്കറിയാം.—ഉല്പത്തി 6:1, 2; 1 തെസ്സലൊനീക്യർ 4:3-8; യൂദാ 6.
2 കൊരിന്ത്യർ 11:14) അവന്റെ ഏററവും വിദഗ്ദ്ധമായ വഞ്ചന അവനും അവന്റെ ഭൂതങ്ങളും യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നു എന്ന വസ്തുതസംബന്ധിച്ച് അനേകരെയും അന്ധരാക്കുകയെന്നതായിരുന്നിട്ടുണ്ട്. എന്നാൽ വഞ്ചിക്കപ്പെടരുത്! സാത്താനും അവന്റെ ഭൂതങ്ങളും യഥാർത്ഥമാണ്, നിങ്ങൾ അവർക്കെതിരെ തുടർന്നു ചെറുത്തുനിൽക്കേണ്ടതുമുണ്ട്.—1 പത്രൊസ് 5:8, 9.
ഈ ലോകം ദുഷ്ടാത്മാക്കളാൽ ഭരിക്കപ്പെടുന്നു എന്ന വസ്തുതയെ അനേകരും പുച്ഛിച്ചു തളളിയേക്കാം എന്നതു ശരിയാണ്. എന്നാൽ അവരുടെ അവിശ്വാസം അതിശയകരമല്ല, കാരണം ബൈബിൾ പറയുന്നു: “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (സന്തോഷകരമെന്നു പറയട്ടെ, പിശാചും അവന്റെ സൈനികരും ഒരിക്കലും ഉണ്ടായിരിക്കുകയില്ലാത്ത സമയം അടുത്തുവന്നിരിക്കുന്നു! “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു,” ബൈബിൾ ഉറപ്പുനൽകുന്നു, “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) ദുഷ്ട സ്വാധീനം നീക്കപ്പെട്ടിരിക്കുന്നത് എത്ര ആശ്വാസപ്രദമായിരിക്കും! അതുകൊണ്ടു നമുക്ക്, ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും ദൈവത്തിന്റെ നീതിയുളള പുതിയ ലോകത്തിൽ എന്നേക്കുമുളള ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരോടൊപ്പമായിരിക്കുകയും ചെയ്യാം.—സങ്കീർത്തനം 37:9-11, 29; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4.
മററു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉദ്ധരണികളെല്ലാം ബൈബിൾ സൊസൈററി ഓഫ് ഇന്ത്യാ, ബാംഗളൂർ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘സത്യവേദപുസ്തക’ത്തിൽ നിന്നാണ്.
[4-ാം പേജിലെ ചിത്രം]
ഈ ലോക ഗവൺമെൻറുകളെല്ലാം സാത്താന്റേതല്ലായിരുന്നുവെങ്കിൽ അവ യേശുവിനു വാഗ്ദാനം ചെയ്യാൻ അവനു കഴിയുമായിരുന്നോ?