ഈ ലോകം അതിജീവിക്കുമോ?
ഈ ലോകം അതിജീവിക്കുമോ?
ലോകാവസാനത്തെക്കുറിച്ച് ഇത്രയധികം സംസാരം വേറൊരു തലമുറയും കേട്ടിട്ടില്ല. ലോകം ഒരു സമ്പൂർണ്ണ ആണവ വിനാശത്തിൽ അവസാനിക്കുമെന്ന് അനേകർ ഭയപ്പെടുന്നു. മലിനീകരണം ലോകത്തെ നശിപ്പിച്ചേക്കുമെന്നാണു മററുചിലർ വിചാരിക്കുന്നത്. ഇനിയും വേറെ ചിലർ, സാമ്പത്തിക കുഴപ്പം മാനവ സമൂഹങ്ങളെ പരസ്പരം കലഹിപ്പിക്കും എന്നു വ്യാകുലപ്പെടുന്നു.
ഈ ലോകം യഥാർത്ഥത്തിൽ അവസാനിക്കുമോ? അങ്ങനെയെങ്കിൽ, അത് എന്ത് അർത്ഥമാക്കും? ഇതിനു മുമ്പ് എന്നെങ്കിലും ഒരു ലോകം അവസാനിച്ചിട്ടുണ്ടോ?
ഒരു ലോകം അവസാനിക്കുന്നു—മറെറാന്ന് അതിനുപകരം സ്ഥാപിതമാകുന്നു
ഉവ്വ്, ഒരു ലോകം അവസാനിക്കുക തന്നെ ചെയ്തു. നോഹയുടെ കാലത്ത് ഏററവും ദുഷിച്ചതായിത്തീർന്ന ലോകത്തെപ്പററി പരിചിന്തിക്കുക. “അന്നുളള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു” എന്നു ബൈബിൾ പറയുന്നു. വീണ്ടും, “പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും” ചെയ്തുവെന്നു ബൈബിൾ പറയുന്നു.—2 പത്രൊസ് 2:5; 3:6.
ആ ലോകത്തിന്റെ അവസാനം എന്തർത്ഥമാക്കിയെന്നും എന്തർത്ഥമാക്കിയില്ലയെന്നും ശ്രദ്ധിക്കുക. അതു മനുഷ്യവർഗ്ഗത്തിന്റെ അവസാനത്തെ അർത്ഥമാക്കിയില്ല. നോഹയും അദ്ദേഹത്തിന്റെ കുടുംബവും ആഗോള പ്രളയത്തെ അതിജീവിച്ചു. അപ്രകാരംതന്നെ ഭൂഗ്രഹവും മനോഹരമായ നക്ഷത്രനിബിഡമായ ആകാശങ്ങളും അതിജീവിച്ചു. നശിപ്പിക്കപ്പെട്ടത് “ഭക്തികെട്ടവരുടെ ലോകം” അഥവാ ഒരു ദുഷ്ടവ്യവസ്ഥിതിയായിരുന്നു.
നോഹയുടെ സന്തതികൾ പെരുകിയപ്പോൾ, കാലക്രമേണ മറെറാരു ലോകം വികാസംപ്രാപിച്ചു. ആ രണ്ടാം ലോകം, അല്ലെങ്കിൽ വ്യവസ്ഥിതി നമ്മുടെ കാലംവരെ നിലനിന്നിരിക്കുന്നു. അതിന്റെ ചരിത്രം യുദ്ധം, കുററകൃത്യം, അക്രമം എന്നിവയാൽ നിറഞ്ഞിരിക്കുകയാണ്. ഈ ലോകത്തിന് എന്തുസംഭവിക്കും? ഇത് അതിജീവിക്കുമോ?
ഈ ലോകത്തിന്റെ ഭാവി
നോഹയുടെ കാലത്തെ ലോകം നശിപ്പിക്കപ്പെട്ടു എന്നു പറഞ്ഞശേഷം ബൈബിൾ രേഖ തുടരുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചു” വച്ചിരിക്കുന്നു. (2 പത്രൊസ് 3:7) വാസ്തവമായും, മറെറാരു ബൈബിൾ എഴുത്തുകാരൻ വിവരിക്കുന്നതുപോലെ: “ഈ ലോകം [ഇപ്പോൾ നിലവിലുളളത്] നീങ്ങിപ്പോകുകയാകുന്നു.”—1 യോഹന്നാൻ 2:17, NW.
അക്ഷരീയ ഭൂമിയും നക്ഷത്രനിബിഡമായ ആകാശവും നീങ്ങിപ്പോകുമെന്നു ബൈബിൾ അർത്ഥമാക്കുന്നില്ല, നോഹയുടെ നാളിൽ ഇവ നീങ്ങിപ്പോകാതിരുന്നതുപോലെതന്നെ. (സങ്കീർത്തനം 104:5) മറിച്ച്, പിശാചായ സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകം, അതിന്റെ “ആകാശങ്ങൾ” അല്ലെങ്കിൽ ഭരണാധിപതികളും അതിന്റെ “ഭൂമി” അഥവാ മനുഷ്യസമുദായവും സഹിതം തീയാലെന്നപോലെ നശിപ്പിക്കപ്പെടും. (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4) ജലപ്രളയത്തിനു മുമ്പുണ്ടായിരുന്ന ലോകം നശിച്ചതുപോലെ തന്നെ തീർച്ചയായും ഈ ലോകം അഥവാ ഈ വ്യവസ്ഥിതി നശിക്കും. ഈ ലോകത്തിന്റെ അവസാനത്തിനു തൊട്ടുമുമ്പ് എന്തു സംഭവിക്കുമെന്നുളളതിന്റെ ഒരു ദൃഷ്ടാന്തമായി “നോഹയുടെ കാല”ത്തെ സാഹചര്യത്തെക്കുറിച്ചു യേശു പറഞ്ഞു.—മത്തായി 24:37-39.
ശ്രദ്ധേയമായി, “നിന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളമെന്തായിരിക്കും?” എന്ന യേശുവിന്റെ ശിഷ്യൻമാരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് അവിടുന്നു നോഹയുടെ കാലത്തെപ്പററി പറഞ്ഞത്. (മത്തായി 24:3, ജെയിംസ് രാജാവിന്റെ ഭാഷാന്തരം) ഈ ലോകം അവസാനിക്കുമെന്നു യേശുവിന്റെ അനുഗാമികൾക്ക് അറിയാമായിരുന്നു. ഈ മുന്നറിവ് അവരെ ഭയപ്പെടുത്തിയോ?
നേരെമറിച്ച്, ലോകത്തിന്റെ അവസാനത്തിനു മുമ്പു സംഭവിക്കുന്ന സംഭവങ്ങളെപ്പററി യേശു വിശദീകരിച്ചപ്പോൾ സന്തോഷിക്കുന്നതിനായി അവൻ അവരെ പ്രോത്സാഹിപ്പിച്ചു, കാരണം ‘അവരുടെ വീണ്ടെടുപ്പ് അടുത്തുവരുകയായിരുന്നു.’ (ലൂക്കൊസ് 21:28) അതേ, സാത്താനിൽനിന്നും അവന്റെ ദുഷ്ടവ്യവസ്ഥിതിയിൽനിന്നും സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലേക്കുളള വീണ്ടെടുപ്പ്!—2 പത്രൊസ് 3:13.
എന്നാൽ ഈ ലോകം എപ്പോൾ അവസാനിക്കും? യേശു തന്റെ “വരവിന്റെയും ലോകാവസാനത്തിന്റെയും” എന്ത് “അടയാളമാണ്” നൽകിയത്?
“അടയാളം”
ഇവിടെ “വരവ്” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദം പറൂസിയ ആണ്, അതിന്റെ അർത്ഥം “സാന്നിദ്ധ്യം” അതായത് വാസ്തവത്തിൽ സന്നിഹിതനാണ് എന്നാണ്. അതുകൊണ്ട് “അടയാളം” കാണുമ്പോൾ വെളിപ്പാടു 12:7-12; സങ്കീർത്തനം 110:1, 2.
അതിന്റെ അർത്ഥം യേശു പെട്ടെന്നു വരാൻ പോകുന്നു എന്നല്ല മറിച്ച്, അവിടുന്ന് തിരിച്ചു വന്നു കഴിഞ്ഞുവെന്നും സാന്നിദ്ധ്യവാനായിരിക്കുന്നുവെന്നും ആണ്. അതിന്റെ അർത്ഥം ഒരു സ്വർഗ്ഗീയ രാജാവായി അദൃശ്യനായി, യേശു ഭരിക്കാൻ തുടങ്ങിയെന്നും പെട്ടെന്നുതന്നെ അവിടുത്തെ ശത്രുക്കൾക്ക് അവസാനം വരുത്തുമെന്നുമാണ്.—“അടയാള”മെന്നനിലയിൽ ഒരൊററ സംഭവമല്ല യേശു നൽകിയത്. അവിടുന്ന് അനേകം ലോകസംഭവങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചു വിവരിച്ചു. ഈ സംഭവങ്ങളെല്ലാം “അന്ത്യകാല”ങ്ങൾ എന്നു ബൈബിളെഴുത്തുകാർ വിളിച്ച കാലത്തു സംഭവിക്കും. (2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:3, 4) “അന്ത്യകാല”ത്തെ കുറിക്കുന്നതായി യേശു മുൻകൂട്ടിപ്പറഞ്ഞ ചില സംഭവങ്ങൾ പരിചിന്തിക്കുക.
“ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേല്ക്കും.” (മത്തായി 24:7, NW) എല്ലാക്കാലത്തേക്കാളും കൂടുതലായ അളവിൽ ആധുനിക നാളുകളിൽ യുദ്ധം നടന്നിരിക്കുന്നു. ഒരു ചരിത്രകാരൻ കുറിക്കൊണ്ടു: “ഒന്നാം ലോകമഹായുദ്ധം [1914-ൽ തുടങ്ങി] ആദ്യത്തെ ‘സമഗ്ര’ യുദ്ധമായിരുന്നു.” എന്നാൽ രണ്ടാം ലോകമഹായുദ്ധം അതിലും വളരെ വിനാശകരമായിരുന്നു. യുദ്ധം തുടർന്നും ഭൂമിയെ നശിപ്പിക്കുകയാണ്. അതേ, യേശുവിന്റെ വാക്കുകൾ നാടകീയമായ വിധത്തിൽ നിവർത്തിയേറിയിരിക്കുന്നു!
“ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടായിരിക്കും.” (മത്തായി 24:7, NW) ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ഒരുപക്ഷേ സകല ചരിത്രത്തിലുംവച്ച് ഏററവും വലിയ ക്ഷാമമുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നും കഠിനമായ ഭക്ഷ്യക്ഷാമം ഉണ്ടായി. വികലപോഷണത്തിന്റെ വിപത്ത് ഓരോ വർഷവും ഏതാണ്ട് 1 കോടി 40 ലക്ഷം കുട്ടികളെ കൊന്നുകൊണ്ടു ഭൂമിയിലെ ജനസംഖ്യയിൽ അഞ്ചിലൊന്നിനെ ബാധിക്കുന്നു. വാസ്തവമായും “ഭക്ഷ്യക്ഷാമങ്ങൾ” ഉണ്ടായിരിക്കുന്നു!
“വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരിക്കും.” (ലൂക്കോസ് 21:11, NW) മുൻ നൂററാണ്ടുകളിൽ ഭൂകമ്പത്താൽ മരിച്ചവരെക്കാൾ ശരാശരി പത്തിരട്ടി 1914മുതൽ ഓരോ വർഷവും ഭൂകമ്പത്താൽ മരിച്ചിട്ടുണ്ട്. ഇവയിൽ വലിയ ചില ഭൂകമ്പങ്ങളെപ്പററി മാത്രം പരിചിന്തിക്കുക: ചൈനയിൽ 1920-ൽ 2,00,000 പേർ കൊല്ലപ്പെട്ടു; ജപ്പാനിൽ 1923-ൽ 99,300 പേർക്ക് അത്യാഹിതവും, 1939-ൽ ടർക്കിയിൽ 32,700 മൃത്യുവും സംഭവിച്ചു; പെറുവിൽ 1970-ൽ 66,800 ആളുകൾ കൊല്ലപ്പെട്ടു; 1976-ൽ ചൈനയിൽ ഏകദേശം 2,40,000 പേർക്ക് (അല്ലെങ്കിൽ മററുചില വിവരഉറവുകൾ പറയുന്നപ്രകാരം 8,00,000) അത്യാഹിതവും സംഭവിച്ചു. വാസ്തവമായും “വലിയ ഭൂകമ്പങ്ങൾ” തന്നെ!
“ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ മഹാമാരികൾ.” (ലൂക്കോസ് 21:11, NW) ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഉടനെ 2 കോടി 10 ലക്ഷം ആളുകൾ സ്പാനീഷ് ഫ്ളൂ നിമിത്തം മരിച്ചു. “ചരിത്രത്തിലുടനീളം മരണത്തിന്റെ ഇതുപോലെ കഠോരവും ത്വരിതവുമായ സന്ദർശനം ഉണ്ടായിട്ടില്ല” എന്നു സയൻസ് ഡയജസ്ററ് റിപ്പോർട്ടു ചെയ്തു. അതിൽപ്പിന്നെ ഹൃദ്രോഗം, ക്യാൻസർ, എയിഡ്സ് തുടങ്ങി മററനേകം ബാധകൾ കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു.
“നിയമരാഹിത്യത്തിന്റെ വർദ്ധനവ്.” (മത്തായി 24:12, NW) നമ്മുടെ ലോകം 1914മുതൽ കുററകൃത്യത്തിനും അക്രമത്തിനും പേരുകേട്ടിരിക്കുകയാണ്. അനേകം സ്ഥലങ്ങളിൽ തെരുവുകളിൽ പകൽസമയത്തുപോലും ആർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. രാത്രിയിൽ പുറത്തുപോകാൻ ഭയന്ന് ആളുകൾ പൂട്ടിയിട്ടതും പ്രതിബന്ധം വച്ചതുമായ കതകുകൾക്കുപിന്നിൽ വീടിനുളളിൽ കഴിയുകയാണ്.
അന്ത്യനാളുകളിൽ സംഭവിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞ മററനേകം സംഭവങ്ങളും ഇതോടൊപ്പം നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അർത്ഥം ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നു എന്നാണ്. സന്തോഷകരമെന്നു പറയട്ടെ, അതിനെ അതിജീവിക്കുന്നവരുണ്ടായിരിക്കും. “ഈ ലോകം നീങ്ങിപോകുകയാകുന്നു” എന്നു പറഞ്ഞതിനുശേഷം, “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു.—1 യോഹന്നാൻ 2:17, NW.
വെളിപ്പാടു 21:3, 4, NW.
അതുകൊണ്ട് നാം ദൈവത്തിന്റെ ഇഷ്ടം അറിയേണ്ടതും പ്രവർത്തിക്കേണ്ടതും ആവശ്യമാണ്. അങ്ങനെയെങ്കിൽ ദൈവത്തിന്റെ പുതിയ ലോകത്തിലെ അനുഗ്രഹങ്ങൾ നിത്യമായി ആസ്വദിക്കുന്നതിനു നമുക്ക് ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കുവാൻ കഴിയും. ആ സമയത്ത്: “ദൈവം . . . [ജനങ്ങളുടെ] കണ്ണുകളിൽ നിന്നു കണ്ണുനീരെല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപവും നിലവിളിയും വേദനയും മേലാൽ ഉണ്ടായിരിക്കുകയില്ല” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു.—ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങൾ ബൈബിൾ സൊസൈററി ഓഫ് ഇന്ത്യയുടെ “സത്യവേദപുസ്തക”വും NW വരുന്നിടത്ത് ഇംഗ്ലീഷിലുളള ന്യൂ വേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ (1984) ആണ്.
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Photo Credits: Airplane: USAF photo. Child: WHO photo by W. Cutting. Earth quake: Y. Ishiyama, Hokkaido University, Japan.