ദുരിതങ്ങൾ അവസാനിക്കുമോ?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
ഉവ്വ്?
-
ഇല്ല?
-
ഒരുപക്ഷേ?
തിരുവെഴുത്തു പറയുന്നത്:
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4, പുതിയ ലോക ഭാഷാന്തരം.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
നമ്മുടെ ദുരിതങ്ങൾക്കു കാരണക്കാരൻ ദൈവമല്ല എന്ന ഉറപ്പു ലഭിക്കുന്നു.—യാക്കോബ് 1:13.
നമ്മുടെ വേദനകൾ ദൈവം അതേപടി മനസ്സിലാക്കുന്നെന്ന് അറിയുമ്പോൾ ആശ്വാസം ലഭിക്കുന്നു.—സെഖര്യ 2:8.
എല്ലാ കഷ്ടപ്പാടും അവസാനിക്കും എന്ന ശുഭപ്രതീക്ഷ ലഭിക്കുന്നു.—സങ്കീർത്തനം 37:9-11.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞത് രണ്ടു കാരണങ്ങളാൽ:
-
കഷ്ടപ്പാടും അനീതിയും ദൈവം വെറുക്കുന്നു. മുൻകാലങ്ങളിൽ തന്റെ ജനത്തെ ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടപ്പോൾ ദൈവത്തിന് എന്തു തോന്നിയെന്ന് അറിയാമോ? ശത്രുക്കൾ ‘അവരോടു ക്രൂരമായി പെരുമാറിയപ്പോൾ’ ദൈവത്തിനു വേദന തോന്നിയെന്നു ബൈബിൾ പറയുന്നു.—ന്യായാധിപന്മാർ 2:18.
മറ്റുള്ളവരെ ഉപദ്രവിക്കുന്നവരോടു ദൈവത്തിനു കടുത്ത വിരോധമുണ്ട്. ഉദാഹരണത്തിന്, “നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ” ദൈവത്തിനു വെറുപ്പാണെന്നു ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 6:16, 17.
-
ദൈവം നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു. നമ്മുടെ “ദുരിതവും വേദനയും” അറിയുന്നതു നമ്മൾ മാത്രമല്ല, യഹോവയും അത് അറിയുന്നു!—2 ദിനവൃത്താന്തം 6:29, 30.
യഹോവ തന്റെ ഭരണത്തിലൂടെ നമ്മുടെയെല്ലാം കഷ്ടപ്പാടുകൾ പെട്ടെന്നുതന്നെ അവസാനിപ്പിക്കും. (മത്തായി 6:9, 10) എന്നാൽ അതുവരെ, തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരെ യഹോവ വാത്സല്യപൂർവം ആശ്വസിപ്പിക്കും.—പ്രവൃത്തികൾ 17:27; 2 കൊരിന്ത്യർ 1:3, 4.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
റോമർ 5:12; 2 പത്രോസ് 3:9 എന്നീ വാക്യങ്ങളിലൂടെ നമ്മുടെ സ്വർഗീയപിതാവ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.