ആരാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
ദൈവം?
-
മനുഷ്യർ?
-
മറ്റാരെങ്കിലും?
തിരുവെഴുത്തു പറയുന്നത്:
“ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.”—1 യോഹന്നാൻ 5:19, പുതിയ ലോക ഭാഷാന്തരം.
“പിശാചിന്റെ പ്രവൃത്തികളെ തകർക്കാനാണു ദൈവപുത്രൻ വന്നത്.”—1 യോഹന്നാൻ 3:8.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
ലോകത്തിലെ പ്രശ്നങ്ങളുടെ കാരണം മനസ്സിലാക്കാം.—വെളിപാട് 12:12.
ലോകത്തിലെ അവസ്ഥകൾ മെച്ചപ്പെടുമെന്ന് ഉറപ്പോടെ വിശ്വസിക്കാം.—1 യോഹന്നാൻ 2:17.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞതു മൂന്നു കാരണങ്ങളാൽ:
-
പിശാചിന്റെ ഭരണത്തിന്റെ അന്തിമവിധി പ്രഖ്യാപിച്ചിരിക്കുന്നു. മനുഷ്യരുടെ മേലുള്ള സാത്താന്റെ നിയന്ത്രണം അവസാനിപ്പിക്കാൻ ദൈവമായ യഹോവ തീരുമാനിച്ചുകഴിഞ്ഞു. ‘പിശാചിനെ ഇല്ലാതാക്കും’ എന്നും അവന്റെ ഭരണത്തിലൂടെ വന്നിരിക്കുന്ന എല്ലാ കുഴപ്പങ്ങളും പരിഹരിക്കുമെന്നും യഹോവ വാക്കു തന്നിരിക്കുന്നു.—എബ്രായർ 2:14.
-
ലോകത്തെ ഭരിക്കാൻ ദൈവം യേശുവിനെ തിരഞ്ഞെടുത്തിരിക്കുന്നു. ക്രൂരനും സ്വാർഥനും ആയ ഈ ലോകത്തിന്റെ ഭരണാധികാരിയായ പിശാചിൽനിന്ന് തികച്ചും വ്യത്യസ്തനാണ് യേശു. യേശുവിന്റെ ഭരണത്തെക്കുറിച്ച് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നു: “എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും; . . . അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:13, 14.
-
ദൈവത്തിനു നുണ പറയാനാകില്ല. “ദൈവത്തിനു നുണ പറയാനാകില്ല” എന്നു ബൈബിൾ വ്യക്തമായി പറയുന്നു. (എബ്രായർ 6:18) യഹോവ തന്റെ വാഗ്ദാനങ്ങൾ നിശ്ചയമായും പാലിക്കും! (യശയ്യ 55:10, 11) ‘ഈ ലോകത്തിന്റെ ഭരണാധികാരിയെ തള്ളിക്കളയും’ എന്നതിനു സംശയമില്ല.—യോഹന്നാൻ 12:31.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ഈ ലോകത്തെ ഭരിക്കുന്ന പിശാചിനെ നീക്കിക്കഴിയുമ്പോൾ ഭൂമിയിലെ അവസ്ഥകൾ എന്തായിത്തീരും?
സങ്കീർത്തനം 37:10, 11; വെളിപാട് 21:3, 4 എന്നീ വാക്യങ്ങളിലൂടെ ദൈവം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.