ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം
ബൈബിൾ വിശ്വാസ്യമല്ലെന്നു ചിലർ പറയുന്നു. അവരുടെ വീക്ഷണങ്ങൾ പരക്കെ അംഗീകരിക്കപ്പെടുന്നു. തന്നിമിത്തം ഇന്ന് അനേകർ ബെബിൾ പറയുന്നതിനെ അവിശ്വാസ്യമായി തളളിക്കളയുന്നു.
മറിച്ച്, “നിന്റെ വചനം സത്യമാകുന്നു” എന്ന് യേശുക്രിസ്തു ദൈവത്തോടു പ്രാർത്ഥിച്ചു പറഞ്ഞത് വിശ്വാസത്തിനു പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾതന്നെ അതു ദൈവ നിശ്വസ്തമാണെന്ന് അവകാശപ്പെടുന്നു.—യോഹന്നാൻ 17:17; 2 തിമൊഥെയോസ് 3:16.
നിങ്ങൾ ഇതു സംബന്ധിച്ച് എന്തു വിചാരിക്കുന്നു? ബൈബിളിൽ വിശ്വസിക്കുന്നതിന് ഈടുററ അടിസ്ഥാനമുണ്ടോ? അതോ ബൈബിൾ അവിശ്വാസ്യവും പരസ്പരവിരുദ്ധവും പൂർവ്വാപരയോജിപ്പില്ലാത്തതുമാണെന്നതിന് യഥാർത്ഥത്തിൽ തെളിവുണ്ടോ?
അത് പരസ്പരവിരുദ്ധമോ?
ബൈബിൾ പരസ്പര വിരുദ്ധമാണെന്ന് ചിലർ അവകാശപ്പെട്ടേക്കാമെങ്കിലും, ആരെങ്കിലും ഒരു യഥാർത്ഥ ഉദാഹരണം നിങ്ങളെ എന്നെങ്കിലും കാണിച്ചിട്ടുണ്ടോ? സൂക്ഷ്മപരിശോധനയിൽ ഈടുററ ഒന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. ചില ബൈബിൾ വിവരണങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് തോന്നിയേക്കാം, എന്നാൽ യഥാർത്ഥപ്രശ്നം സാധാരണമായി വിശദാംശങ്ങളും കാലത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച അജ്ഞതയാണ്.
ദൃഷ്ടാന്തമായി, ചിലർ ബൈബിളിലെ ഒരു പൊരുത്തക്കേട് എന്നു വിചാരിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ‘കയീന് ഭാര്യയെ എവിടെനിന്നു കിട്ടി?’ എന്നു ചോദിച്ചേക്കാം. കയീനും ഹാബേലും മാത്രമായിരുന്നു ആദാമിന്റെയും ഹവ്വായുടെയും മക്കൾ എന്നാണു സങ്കൽപ്പം. എന്നാൽ ആ സങ്കൽപ്പം ബൈബിൾ പറയുന്നതു സംബന്ധിച്ച ഒരു തെററിദ്ധാരണയിലധിഷ്ഠിതമാണ്. ആദാം “പുത്രൻമാർക്കും പുത്രിമാർക്കും പിതാവായിത്തീർന്നു”വെന്ന് ബൈബിൾ വിശദീകരിക്കുന്നു. (ഉല്പത്തി 5:4) അങ്ങനെ കയീൻ തന്റെ സഹോദരിമാരിലൊരാളെയോ സാദ്ധ്യതയനുസരിച്ച് ഒരു ഭാഗിനേയിയേയോ വിവാഹം ചെയ്തു.
മിക്കപ്പോഴും വിമർശകർ കേവലം വൈരുദ്ധ്യങ്ങൾക്കുവേണ്ടിമാത്രം നോക്കുന്നു. അങ്ങനെ ‘ഒരു സൈനികോദ്യോഗസ്ഥൻ യേശുവിനോട് ഒരു ആനുകൂല്യം ചോദിക്കാൻ വന്നതായി ബൈബിളെഴുത്തുകാരനായ മത്തായി പറയുന്നുവെന്നും, അതേസമയം പ്രതിനിധികളെ അയച്ചു ചോദിച്ചുവെന്ന് ലൂക്കോസ് പറയുന്നുവെന്നും ഏതാണു ശരി?’ എന്നും അവർ പ്രസ്താവിച്ചേക്കാം. (മത്തായി 8:5, 6; ലൂക്കോസ് 7:2, 3) എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു വൈരുദ്ധ്യമാണോ?
ആളുകളുടെ ഒരു പ്രവർത്തനത്തിനോ പ്രവൃത്തിക്കോ യഥാർത്ഥത്തിൽ ഉത്തരവാദിത്തമുളള ഒരാൾ അതു ചെയ്തതായി പറയുമ്പോൾ ന്യായബോധമുളള ഒരു വ്യക്തി ഒരു പൊരുത്തക്കേടുണ്ടെന്ന് അവകാശപ്പെടുന്നില്ല. ദൃഷ്ടാന്തമായി, ഒരു റോഡ് ഒരു മേയറുടെ എൻജിനിയർമാരോ തൊഴിലാളികളോ ആണ് യഥാർത്ഥത്തിൽ നിർമ്മിച്ചതെങ്കിലും മേയർ അത് നിർമ്മിച്ചുവെന്നു പറയുന്ന റിപ്പോർട്ട് തെററാണെന്നു നിങ്ങൾ പറയുമോ? തീർച്ചയായുമില്ല! അതുപോലെതന്നെ, സൈനികോദ്യോഗസ്ഥൻ യേശുവിനോട് അപേക്ഷിച്ചുവെന്നു മത്തായി പറയുന്നതും, ലൂക്കോസ് എഴുതുന്നതുപോലെ, ചില പ്രതിനിധികൾ മുഖേന ആ അപേക്ഷ ചെയ്തുവെന്നു പറയുന്നതും പൂർവ്വാപരവിരുദ്ധമല്ല.
കൂടുതൽ വിശദാംശങ്ങൾ അറിയപ്പെടുമ്പോൾ ബൈബിളിലെ ബാഹ്യമായ പൊരുത്തക്കേടുകൾ അപ്രത്യക്ഷപ്പെടുന്നു.
ചരിത്രവും സയൻസും
ബൈബിളിന്റെ ചരിത്രപരമായ കൃത്യത ഒരിക്കൽ പരക്കെ സംശയിക്കപ്പെട്ടിരുന്നു. ദൃഷ്ടാന്തമായി, വിമർശകർ അശൂറിലെ സർഗ്ഗോൻ രാജാവ്, ബാബിലോനിലെ ബേൽശസ്സർ, റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസ് എന്നിങ്ങനെയുളള ബൈബിൾ കഥാപാത്രങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു. എന്നാൽ അടുത്ത കാലത്തെ കണ്ടുപിടിത്തങ്ങൾ ബൈബിൾ വിവരണങ്ങളെ ഒന്നിനുപിറകേ ഒന്നായി സ്ഥിരീകരിച്ചു. അങ്ങനെ മോഷെ പേൾമൻ എഴുതി: “പെട്ടെന്ന്, പഴയനിയമത്തിലെ ചരിത്ര ഭാഗങ്ങളുടെപോലും സത്യസ്ഥിതിയെ സംശയിച്ച സന്ദേഹവാദികൾ തങ്ങളുടെ വീക്ഷണങ്ങളെ തിരുത്താൻ തുടങ്ങി.”
ബൈബിളിൽ വിശ്വസിക്കണമെങ്കിൽ, അത് ശാസ്ത്രകാര്യങ്ങളിലും കൃത്യതയുളളതായിരിക്കണം. ആണോ? ശാസ്ത്രജ്ഞൻമാർ, ബൈബിളിനു വിരുദ്ധമായി, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് ഉല്പത്തി 1:1.
തറപ്പിച്ചു പറഞ്ഞത് ദീർഘനാൾ മുമ്പായിരുന്നില്ല. എന്നിരുന്നാലും, ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് ജാസ്ത്രോ അടുത്ത കാലത്ത് ഇതിനെ ഖണ്ഡിക്കുന്ന പുതിയ വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ഇങ്ങനെ വിശദീകരിക്കുകയും ചെയ്തു: “ഇപ്പോൾ ജ്യോതിശാസ്ത്രപരമായ തെളിവ് ലോകത്തിന്റെ ഉത്ഭവം സംബന്ധിച്ച ബൈബിൾ വീക്ഷണത്തിലേക്ക് നയിക്കുന്നതായി നാം കാണുന്നു. വിശദാംശങ്ങളിൽ വ്യത്യാസമുണ്ട്, എന്നാൽ ഉല്പത്തിയുടെ ജ്യോതിശാസ്ത്രപരവും ബൈബിൾപരവുമായ വിവരണങ്ങളിലെ സാരവത്തായ അടിസ്ഥാനതത്ത്വങ്ങൾ ഒന്നുതന്നെയാണ്.”—ആളുകൾ ഭൂമിയുടെ ആകൃതിയോടു ബന്ധപ്പെട്ട തങ്ങളുടെ വീക്ഷണങ്ങളും മാററിയിരിക്കുന്നു. “മിക്കയാളുകളും വിശ്വസിച്ചിരുന്നതുപോലെ ലോകം പരന്നതല്ല, ഉരുണ്ടതാണെന്ന് കണ്ടുപിടിത്തത്തിനായുളള സമുദ്രയാത്രകൾ തെളിയിച്ചു”വെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നു. എന്നാൽ ബൈബിൾ എക്കാലത്തും ശരിയായിരുന്നു! ആ സമുദ്ര യാത്രകൾക്ക് 2000-ത്തിൽപരം വർഷം മുൻപ് ബൈബിൾ യെശയ്യാവ് 40:22-ൽ ഇങ്ങനെ പറഞ്ഞു: “ഭൂമിയുടെ വൃത്തത്തിൻമീതെ വസിക്കുന്ന ഒരുവനുണ്ട്,” അല്ലെങ്കിൽ മററു ഭാഷാന്തരങ്ങൾ പറയുന്നതുപോലെ, “ഭൂഗോളത്തിനുമീതെ” (ഡൂവ്വേ), “ഉരുണ്ട ഭൂമിക്കുമീതെ” (മോഫററ്).
തന്നിമിത്തം ബൈബിളിൽ വിശ്വസിക്കാൻ കഴിയുമെന്നുളളതിന്, മനുഷ്യർ എത്രയധികം പഠിക്കുന്നുവോ അത്രയധികം വിപുലമായ തെളിവുണ്ട്. ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിന്റെ ഒരു മുൻ ഡയറക്ടറായിരുന്ന സർ ഫ്രെഡറിക്ക് കെനിയൻ എഴുതി: “ഇപ്പോൾത്തന്നെ കിട്ടിയ ഫലങ്ങൾ, വിശ്വാസം സൂചിപ്പിക്കുന്നതിനെ സ്ഥിരീകരിക്കുന്നു, ബൈബിളിന് വിജ്ഞാനവർദ്ധനവിൽനിന്ന് നേട്ടമേ ഉണ്ടാകാൻ കഴിയു എന്നുതന്നെ.”
ഭാവി മുൻകൂട്ടിപ്പറയൽ
എന്നാൽ ‘നീതിയുളള ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമി’യെയും സംബന്ധിച്ച ബൈബിളിലെ വാഗ്ദത്തങ്ങൾ ഉൾപ്പെടെ, ഭാവിയിലേക്കുളള അതിന്റെ പ്രവചനങ്ങളിൽ നമുക്ക് യഥാർത്ഥത്തിൽ വിശ്വസിക്കാമോ? (2 പത്രോസ് 3:13; വെളിപ്പാട് 21:3, 4) ശരി, കഴിഞ്ഞകാലത്തു വിശ്വാസ്യത സംബന്ധിച്ച ബൈബിളിന്റെ രേഖ എന്താണ്? നൂറുകണക്കിനു വർഷം മുൻകൂട്ടിപോലും നൽകപ്പെട്ട പ്രവചനങ്ങൾ ആവർത്തിച്ച് കൃത്യമായ വിശദാംശങ്ങളിൽ നിവർത്തിക്കപ്പെട്ടിട്ടുണ്ട്!
ദൃഷ്ടാന്തത്തിന്, ശക്തമായിരുന്ന ബാബിലോന്റെ മറിച്ചിടീൽ സംഭവിക്കുന്നതിന് ഏകദേശം 200 വർഷം മുമ്പ് ബൈബിൾ അതു മുൻകൂട്ടിപ്പറഞ്ഞു. യഥാർത്ഥത്തിൽ പേർസ്യക്കാരോടു ചേരിചേർന്ന മേദ്യർ ജേതാക്കളായി പേർ പറയപ്പെട്ടു. പേർസ്യരാജാവായിരുന്ന കോരേശ് അന്നുവരെ ജനിച്ചിട്ടില്ലായിരുന്നെങ്കിലും അയാൾ ജയിച്ചടക്കലിൽ പ്രമുഖനായിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ബാബിലോനിലെ സംരക്ഷക വെളളങ്ങൾ, യൂഫ്രട്ടീസ് നദി, “വററിക്കപ്പെടണ”മെന്നും “[ബാബിലോന്റെ] പടിവാതിലുകൾ അടയ്ക്കപ്പെടുകയില്ലെന്നും” അതു പറഞ്ഞു.—യിരെമ്യാവ് 50:38; യെശയ്യാവ് 13:17-19; 44:27–45:1.
ചരിത്രകാരനായ ഹെറോഡോട്ടസ് റിപ്പോർട്ടു ചെയ്ത പ്രകാരം ഈ പ്രത്യേക വിശദാംശങ്ങൾ നിവൃത്തിയേറി. കൂടാതെ, ഒടുവിൽ ബാബിലോൻ നിവസിക്കപ്പെടാത്ത ശൂന്യശിഷ്ടങ്ങളായിത്തീരുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. അതുതന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ഇന്നു ബാബിലോൻ മൺകൂനകളുടെ ശൂന്യകൂമ്പാരമാണ്. (യെശയ്യാവ് 13:20-22; യിരെമ്യാവ് 51:37, 41-43) ബൈബിൾ നാടകീയ നിവൃത്തിയുണ്ടായ മററു പ്രവചനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ആ സ്ഥിതിക്ക്, ഇപ്പോഴത്തെ ലോക വ്യവസ്ഥിതിയെക്കുറിച്ചു ബൈബിൾ എന്തു മുൻകൂട്ടിപ്പറയുന്നു? അതു പറയുന്നു: “ഈ ലോകത്തിന്റെ അന്തിമയുഗം കുഴപ്പങ്ങളുടെ ഒരു കാലമായിരിക്കും. അളുകൾ പണസ്നേഹവും സ്വസ്നേഹവും മാത്രമായിരിക്കും പ്രകടമാക്കുക; അവർ അഹങ്കാരികളും വമ്പുപറയുന്നവരും അസഭ്യംപറയുന്നവരുമായിരിക്കും; മാതാപിതാക്കളോടുളള സ്നേഹമില്ല, നന്ദിയില്ല, ഭക്തിയില്ല, സ്വാഭാവിക പ്രിയമില്ല . . . അവർ ഉല്ലാസത്തെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന മനുഷ്യർ, മതത്തിന്റെ ബാഹ്യരൂപം കാത്തുസൂക്ഷിക്കുന്നവരെങ്കിലും, അതിന്റെ യാഥാർത്ഥ്യത്തിന്റെ നിഷേധമായി നിലകൊളളുന്നവർ, ആയിരിക്കും.”—2 തിമൊഥെയോസ് 3:1-5, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
മത്തായി 24:7; ലൂക്കോസ് 21:11.
തീർച്ചയായും, നാം ഇപ്പോൾ ഇതിന്റെ നിവൃത്തി കാണുകയാണ്. എന്നാൽ ബൈബിൾ “ഈ ലോകത്തിന്റെ അന്തിമയുഗ”ത്തിലേക്ക് ഈ കാര്യങ്ങളും മുൻകൂട്ടിപ്പറയുന്നു: “ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യദൗർല്ലഭ്യങ്ങളും ഉണ്ടായിരിക്കും.” അതിനുപുറമേ, “വലിയ ഭൂകമ്പങ്ങളും അവിടവിടെ പകർച്ചവ്യാധികളും ഉണ്ടായിരിക്കും.”—തീർച്ചയായും, ബൈബിൾ പ്രവചനങ്ങൾ ഇന്ന് നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്! ആ സ്ഥിതിക്ക്, ഇനിയും നിവർത്തിക്കാനുളള വാഗ്ദത്തങ്ങൾ സംബന്ധിച്ചെന്ത്, “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും,” “അവർ തങ്ങളുടെ വാളുകളെ കലപ്പകളായി അടിച്ചു തീർക്കും. . . . , അവർ മേലാൽ യുദ്ധം അഭ്യസിക്കയുമില്ല” എന്നിങ്ങനെയുളളവ?—സങ്കീർത്തനം 37:29; യെശയ്യാവ് 2:4.
‘അതു സത്യമായിരിക്കാൻ കഴിയാത്തവണ്ണം അത്ര മഹത്താണല്ലോ’ എന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ യഥാർത്ഥത്തിൽ, നമ്മുടെ സ്രഷ്ടാവു വാഗ്ദത്തം ചെയ്യുന്ന യാതൊന്നിനെയും സംശയിക്കാൻ നമുക്കു കാരണമില്ല. അവന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയും! (തീത്തോസ് 1:2) കൂടുതലായ തെളിവു പരിശോധിക്കുന്നതിനാൽ, നിങ്ങൾക്ക് ഇതിനെക്കുറിച്ച് പൂർവ്വാധികം ബോദ്ധ്യമുണ്ടാകും.
മററു പ്രകാരത്തിൽ സൂചിപ്പിക്കാതിരുന്നാൽ എല്ലാ ബൈബിളുദ്ധരണികളും വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരത്തിൽ നിന്നാണ്.
[4-ാം പേജിലെ ആകർഷകവാക്യം]
“ഇപ്പോൾത്തന്നെ കിട്ടിയ ഫലങ്ങൾ, വിശ്വാസം സൂചിപ്പിക്കുന്നതിനെ സ്ഥിരീകരിക്കുന്നു, ബൈബിളിന് വിജ്ഞാനവർദ്ധനവിൽനിന്ന് നേട്ടമേ ഉണ്ടാകാൻ കഴിയു എന്നുതന്നെ”