മരിച്ചവർ വീണ്ടും ജീവിക്കുമോ?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
ഉവ്വ്?
-
ഇല്ല?
-
ഒരുപക്ഷേ?
തിരുവെഴുത്തു പറയുന്നത്:
‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃത്തികൾ 24:15, പുതിയ ലോക ഭാഷാന്തരം.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം.—2 കൊരിന്ത്യർ 1:3, 4.
മരണഭീതിയിൽനിന്ന് മോചനം. —എബ്രായർ 2:15.
മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന പ്രത്യാശ.—യോഹന്നാൻ 5:28, 29.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞത് മൂന്നു കാരണങ്ങളാൽ:
-
ദൈവമാണു ജീവദാതാവ്. യഹോവയെ “ജീവന്റെ ഉറവ്” എന്നാണു വിളിച്ചിരിക്കുന്നത്. (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:24, 25) സകലർക്കും ജീവൻ നൽകാൻ കഴിഞ്ഞ ദൈവത്തിന് മരിച്ചുപോയ ഒരാളെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ കഴിയില്ലേ?
-
മരിച്ചുപോയ ചിലരെ കഴിഞ്ഞ കാലങ്ങളിൽ ദൈവം ഉയിർപ്പിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ഉയിർപ്പിച്ച എട്ടു പേരെക്കുറിച്ച് ബൈബിൾ പറയുന്നു. അവരിൽ കുട്ടികൾ, പ്രായമായവർ, പുരുഷന്മാർ, സ്ത്രീകൾ എന്നിങ്ങനെ വ്യത്യസ്തരായ ആളുകളുണ്ടായിരുന്നു. അതിൽ ഏഴു പേരെ മരിച്ച് അധികം താമസിയാതെയും ഒരാളെ നാലു ദിവസം കഴിഞ്ഞും ഉയിർപ്പിച്ചു.—യോഹന്നാൻ 11:39-44.
-
ദൈവം വീണ്ടും അതു ചെയ്യാൻ ആഗ്രഹിക്കുന്നു. ദൈവം മരണത്തെ വെറുക്കുകയും ഒരു ശത്രുവായി കാണുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:26) പുനരുത്ഥാനത്തിലൂടെ മരണത്തെ നിഷ്ഫലമാക്കാനും ആ ശത്രുവിനെ തോല്പിക്കാനും യഹോവയ്ക്ക് അതിയായ താത്പര്യമുണ്ട്. തന്റെ ഓർമയിലുള്ള എല്ലാവരെയും ജീവനിലേക്കു കൊണ്ടുവരാനും ഭൂമിയിൽ അവർ എന്നെന്നും ജീവിക്കുന്നതു കാണാനും ദൈവം ആഗ്രഹിക്കുന്നു.—ഇയ്യോബ് 14:14, 15.
നിങ്ങൾക്ക് എന്തു തോന്നുന്നു?
നമ്മൾ പ്രായമാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ഉൽപത്തി 3:17-19; റോമർ 5:12 എന്നീ വാക്യങ്ങളിൽ ജീവന്റെ ഉറവായ ദൈവം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.