യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?
“നിന്റെ ചിന്തകൾ എന്തെല്ലാമാണെന്നു നിന്നിൽനിന്നു കേൾക്കുന്നതാണ് ഉചിതമെന്നു ഞങ്ങൾക്കു തോന്നുന്നു. എന്തെന്നാൽ, ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിർത്തു സംസാരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.” (പ്രവൃത്തികൾ 28:22, NW) ഒന്നാം നൂററാണ്ടിലെ റോമായിലെ ഈ സാമുദായിക നേതാക്കൾ നല്ല ദൃഷ്ടാന്തം വെച്ചു. പുറത്തെ വിമർശകരിൽനിന്നു മാത്രമല്ല, ഉറവിൽനിന്നുതന്നെ കേൾക്കാൻ അവർ ആഗ്രഹിച്ചു.
അതുപോലെതന്നെ, മിക്കപ്പോഴും ഇന്ന് യഹോവയുടെ സാക്ഷികൾക്കെതിരായ സംസാരമുണ്ട്, അവരെ സംബന്ധിച്ച സത്യം മുൻവിധിയുളള കേന്ദ്രങ്ങളിൽനിന്ന് പഠിക്കാൻ പ്രതീക്ഷിക്കുന്നതു തെററായിരിക്കും. അതുകൊണ്ട് ഞങ്ങളുടെ മുഖ്യ വിശ്വാസങ്ങളിൽ ചിലത് നിങ്ങൾക്ക് വിശദീകരിച്ചുതരാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.
ബൈബിളും, യേശുക്രിസ്തുവും, ദൈവവും
“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും . . . പ്രയോജനകരവുമാകുന്നു”വെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (2 തിമൊഥെയോസ് 3:16) ഞങ്ങൾ യഥാർത്ഥത്തിൽ ക്രിസ്ത്യാനികളല്ലെന്ന് ചിലർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, അതു കേവലം സത്യമല്ല. യേശുക്രിസ്തുവിനെ സംബന്ധിച്ച അപ്പോസ്തലനായ പത്രോസിന്റെ സാക്ഷ്യം ഞങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നു: “നാം രക്ഷിക്കപ്പെടുന്നതിനുളള മുഖാന്തരമായി മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടിരിക്കുന്ന മറെറാരുനാമം ആകാശത്തിൻ കീഴിലില്ല.”—പ്രവൃത്തികൾ 4:12.
എന്നിരുന്നാലും താൻ “ദൈവപുത്രൻ” ആണെന്നും “പിതാവു എന്നെ അയച്ചു”വെന്നും യേശു പറഞ്ഞതുകൊണ്ട് ദൈവം യേശുവിനെക്കാൾ വലിയവനാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (യോഹന്നാൻ 10:36; 6:57) “പിതാവ് എന്നെക്കാൾ വലിയവനാകുന്നു”വെന്ന് യേശുതന്നെ സമ്മതിച്ചുപറഞ്ഞു. (യോഹന്നാൻ 14:28; 8:28) അതുകൊണ്ട് ത്രിത്വോപദേശം പറയുന്നതുപോലെ യേശു പിതാവിനോടു സമനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പകരം, അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടുവെന്നും അവൻ ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു.—കൊലോസ്യർ 1:15; 1 കൊരിന്ത്യർ 11:3.
മലയാള ഭാഷയിൽ ദൈവനാമം യഹോവയെന്നാണ്. “യഹോവയെന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതനാകുന്നു”വെന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 83:18, കിംഗ് ജയിംസ് വേർഷൻ) ഈ പ്രഖ്യാപനത്തിന് അനുയോജ്യമായി യേശു ദൈവനാമത്തിന് വലിയ പ്രാധാന്യം കൊടുക്കുകയും “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ?” എന്നു പ്രാർത്ഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിക്കുകയും ചെയ്തു. “നീ എനിക്കു തന്ന മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് അവൻതന്നെ ദൈവത്തോടു പ്രാർത്ഥിച്ചു.—മത്തായി 6:9; യോഹന്നാൻ 17:6.
ദൈവനാമത്തെയും ഉദ്ദേശ്യത്തെയും മററുളളവർക്കു വെളിപ്പെടുത്തുന്നതിൽ തങ്ങൾ യേശുവിനെപ്പോലെയായിരിക്കണമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. തന്നിമിത്തം, “വിശ്വസ്തസാക്ഷി”യായ യേശുവിനെ ഞങ്ങൾ അനുകരിക്കുന്നതുകൊണ്ട് ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചിരിക്കുന്നു. (വെളിപ്പാട് 1:5; 3:14) ദൈവത്തിന്റെ പ്രതിനിധികളായിരുന്ന ജനത്തോട് “‘നിങ്ങൾ എന്റെ സാക്ഷികളാകുന്നു’വെന്നാണ് യഹോവയുടെ അരുളപ്പാട്, ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസൻതന്നെ” എന്ന് യെശയ്യാവ് 43:10 ഉചിതമായി പറയുന്നു.
ദൈവരാജ്യം
“നിന്റെ രാജ്യം വരേണമേ” എന്നു പ്രാർത്ഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. ആ രാജ്യത്തെ അവൻ തന്റെ പഠിപ്പിക്കലിന്റെ പ്രമുഖ വിഷയവുമാക്കി. (മത്തായി 6:10; ലൂക്കോസ് 4:43) രാജ്യം സ്വർഗ്ഗത്തിൽനിന്നുളള ഒരു യഥാർത്ഥ ഗവൺമെൻറാണെന്നും അത് ഭൂമിമേൽ ഭരിക്കുമെന്നും യേശുക്രിസ്തു അതിന്റെ അദൃശ്യ നിയമിത രാജാവാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. “ഭരണകൂടം അവന്റെ തോളിലായിരിക്കും, അവന്റെ ഭരണകൂടത്തിന്റെ വർദ്ധനവിനും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല” എന്നു ബൈബിൾ പറയുന്നു.—യെശയ്യാവ് 9:6, 7, KJ.
എന്നിരുന്നാലും, ദൈവത്തിന്റെ ഗവൺമെൻറിലെ ഏകരാജാവ് യേശുക്രിസ്തു ആയിരിക്കുകയില്ല. അവന് തന്നോടുകൂടെ സ്വർഗ്ഗത്തിൽ അനേകം സഹഭരണാധിപൻമാർ ഉണ്ടായിരിക്കും. “നാം തുടർന്നു സഹിച്ചുനിൽക്കുന്നുവെങ്കിൽ നാം രാജാക്കൻമാരായി 2 തിമൊഥെയോസ് 2:12) ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഭരിക്കാൻ പുനരുത്ഥാനം പ്രാപിക്കുന്ന ആ മനുഷ്യർ “ഭൂമിയിൽനിന്ന് വിലക്കു വാങ്ങപ്പെട്ടിരിക്കുന്ന നൂററിനാല്പത്തിനാലായിര”മായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നു.—വെളിപ്പാട് 14:1, 3.
ഒരുമിച്ചു ഭരിക്കുകയും ചെയ്യും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (തീർച്ചയായും, ഏതു ഗവൺമെൻറിനും പ്രജകളുണ്ടായിരിക്കണം. ഈ സ്വർഗ്ഗീയ ഭരണാധികാരികൾക്കു പുറമേ ശതകോടികൾകൂടെ നിത്യജീവൻ പ്രാപിക്കുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ഒടുവിൽ മനോഹരമായ ഒരു പരദീസയായി രൂപാന്തരപ്പെടുന്ന ഭൂമി ദൈവരാജ്യത്തിന്റെ യോഗ്യതയുളള ഈ പ്രജകളെക്കൊണ്ടു നിറയും, എല്ലാവരും ക്രിസ്തുവിന്റെയും അവന്റെ സഹഭരണാധിപൻമാരുടെയും വാഴ്ചക്ക് കീഴ്പ്പെടും. അതുകൊണ്ട് ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലെന്നും “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്ന ബൈബിൾ വാഗ്ദത്തം നിവൃത്തിയേറുമെന്നും യഹോവയുടെ സാക്ഷികൾക്ക് ഉറച്ച ബോദ്ധ്യമുണ്ട്.—സങ്കീർത്തനം 37:29; 104:5.
എന്നാൽ ദൈവരാജ്യം എങ്ങനെയാണു വരിക? എല്ലാ ആളുകളും സ്വമേധയാ ദൈവത്തിന്റെ ഗവൺമെൻറിനു കീഴ്പെടുന്നതിനാലാണോ? മറിച്ച്, ദൈവരാജ്യത്തിന്റെ വരവ് ഭൂമിയിലെ കാര്യങ്ങളിൽ ദൈവത്തിന്റെ നേരിട്ടുളള ഇടപെടൽ ആവശ്യമാക്കിത്തീർക്കുമെന്ന് ബൈബിൾ വാസ്തവികമായി പ്രകടമാക്കുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. രാജ്യംതന്നെ . . . ഈ രാജ്യങ്ങളെയെല്ലാം തകർത്ത് അവസാനിപ്പിക്കും, അതുതന്നെ അനിശ്ചിതകാലങ്ങളോളംനിൽക്കും.”—ദാനിയേൽ 2:44.
ദൈവരാജ്യം എപ്പോൾ വരും? ഇപ്പോൾ നിവർത്തിക്കപ്പെടുന്ന ബൈബിൾ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ അതു വളരെ വേഗം വരുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അവസാനനാളുകളെ” മുൻകൂട്ടിപ്പറയുന്ന ചില പ്രവചനങ്ങൾ പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അവ മത്തായി 24:3-14; ലൂക്കോസ് 21:7-13, 25-31; 2 തിമൊഥെയോസ് 3:1-5 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഞങ്ങൾ ‘ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങളുടെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെയും ഞങ്ങളുടെ അയൽക്കാരനെ ഞങ്ങളെപ്പോലെയും സ്നേഹിക്കുന്നതു’കൊണ്ട് ഞങ്ങൾ ദേശീയമായും വർഗ്ഗീയമായും സാമൂഹികമായും വിഭജിക്കപ്പെട്ടിരിക്കുന്നില്ല. (മർക്കോസ് 12:30, 31) സകല ജനതകളിലും കാണപ്പെടുന്ന ഞങ്ങളുടെ ക്രിസ്തീയ സഹോദരൻമാരുടെ ഇടയിൽ പ്രകടമായിരിക്കുന്ന സ്നേഹം നിമിത്തം ഞങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. (യോഹന്നാൻ 13:35; 1 യോഹന്നാൻ 3:10-12) അങ്ങനെ ഞങ്ങൾ ആ ജനതകളിലെ രാഷ്ട്രീയ കാര്യങ്ങൾ സംബന്ധിച്ച് ഒരു നിഷ്പക്ഷനില പാലിക്കുന്നു. ഞങ്ങൾ യേശുവിന്റെ ആദിമശിഷ്യൻമാരെപ്പോലെയായിരിക്കാൻ ശ്രമിക്കുന്നു. അവരെ സംബന്ധിച്ച് അവൻ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16) ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കുന്നതിന്റെ അർത്ഥം വ്യാജംപറച്ചിൽ, മോഷണം, ദുർവൃത്തി, വ്യഭിചാരം, സ്വവർഗ്ഗരതി, രക്തത്തിന്റെ ദുരുപയോഗം, വിഗ്രഹാരാധന, എന്നിവയും ബൈബിളിൽ കുററംവിധിച്ചിരിക്കുന്ന അത്തരം മററു കാര്യങ്ങളും ഉൾപ്പെടെ ഇന്നു വളരെ സാധാരണമായിരിക്കുന്ന അധാർമ്മിക നടത്ത ഒഴിവാക്കുകയെന്നാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.—1 കൊരിന്ത്യർ 6:9-11; എഫേസ്യർ 5:3-5; പ്രവൃത്തികൾ 15:28, 29.
ഭാവിയെ സംബന്ധിച്ച പ്രത്യാശ
ഈ ലോകത്തിലെ നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ലുളളതെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. മനുഷ്യർക്ക് ദൈവമുമ്പാകെ ഒരു നീതിയുളള നില ലഭിക്കാനും ഒരു പുതിയ വ്യവസ്ഥിതിയിലെ നിത്യജീവൻ പ്രാപിക്കാനും കഴിയേണ്ടതിന് തന്റെ ജീവരക്തത്തെ ഒരു മോചനദ്രവ്യമായി ചൊരിയുന്നതിന് ക്രിസ്തുവിനെ യഹോവ ഭൂമിയിലേക്കയച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യേശുവിന്റെ ഒരു അപ്പോസ്തലൻ പറഞ്ഞതുപോലെ: “ഞങ്ങൾ ഇപ്പോൾ അവന്റെ രക്തത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.” (റോമർ 5:9; മത്തായി 20:28) ഒരു ഭാവി ജീവിതം സാദ്ധ്യമാക്കുന്ന ഈ മോചനദ്രവ്യത്തിന്റെ കരുതലിനുവേണ്ടി യഹോവയുടെ സാക്ഷികൾ ദൈവത്തോടും അവന്റെ പുത്രനോടും അഗാധമായ നന്ദിയുളളവരാണ്.
ദൈവരാജ്യത്തിൻ കീഴിൽ മരിച്ചവരിൽനിന്നുളള പുനരുത്ഥാനത്തിൽ അധിഷ്ഠിതമായ ഒരു ഭാവി ജീവിതത്തിൽ യഹോവയുടെ സാക്ഷികൾക്ക് പൂർണ്ണവിശ്വാസമുണ്ട്. ബൈബിൾ പഠിപ്പിക്കുന്നതുപോലെ, ഒരു വ്യക്തി മരിക്കുമ്പോൾ അയാളുടെ അസ്തിത്വം യഥാർത്ഥത്തിൽ നിലയ്ക്കുന്നുവെന്നും “ആ ദിവസത്തിൽ അവന്റെ സങ്കീർത്തനം 146:3, 4; യെഹെസ്ക്കേൽ 18:4; സഭാപ്രസംഗി 9:5) അതെ, മരിച്ചവർക്കുളള ഭാവിജീവിതം ഒരു പുനരുത്ഥാനത്തിൽ ദൈവം അവരെ ഓർക്കുന്നതിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു.—യോഹന്നാൻ 5:28, 29.
ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു”വെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (എന്നിരുന്നാലും, ദൈവരാജ്യം ഇപ്പോഴത്തെ സകല ഗവൺമെൻറുകൾക്കും അറുതിവരുത്തുമ്പോൾ ഇന്നു ജീവിക്കുന്ന അനേകർ അതിജീവിക്കുമെന്നും, നോഹയും കുടുംബവും പ്രളയത്തെ അതിജീവിച്ചതുപോലെ, അവർ ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുന്നതിന് തുടർന്നു ജീവിക്കുമെന്നും യഹോവയുടെ സാക്ഷികൾക്ക് ബോദ്ധ്യമുണ്ട്. (മത്തായി 24:36-39; 2 പത്രോസ് 3:5-7, 13) അതിജീവിനം യഹോവയുടെ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്തുകൊണ്ടെന്നാൽ ബൈബിൾ പറയുന്നു. “ലോകം നീങ്ങിപ്പോകുകയാകുന്നു . . . , എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.”—1 യോഹന്നാൻ 2:17; സങ്കീർത്തനം 37:11; വെളിപ്പാട് 7:9, 13-15; 21:1-5.
യഹോവയുടെ സാക്ഷികളുടെ എല്ലാ വിശ്വാസങ്ങളും ഇവിടെ പരിചിന്തിക്കുക സാദ്ധ്യമല്ലെന്ന് സ്പഷ്ടമാണ്, എന്നാൽ കൂടുതൽ വിവരങ്ങൾ സമ്പാദിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
മററു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം എല്ലാ ബൈബിളുദ്ധരണികളും വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരത്തിൽ നിന്നാണ്.
[4-ാം പേജിലെ ആകർഷക വാക്യം]
യേശുവിനെ ഞങ്ങൾ അനുകരിക്കുന്നതുകൊണ്ട് ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചിരിക്കുന്നു