വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു

കുട്ടിക്കാലത്ത്‌ പല ദുരനു​ഭ​വ​ങ്ങ​ളും നേരിട്ട ഒരു ചെറു​പ്പ​ക്കാ​രി ജീവി​ത​ത്തിൽ യഥാർഥ​സം​തൃ​പ്‌തി കണ്ടെത്തി​യത്‌ എങ്ങനെ​യാണ്‌? ഭരണകൂ​ട​ത്തി​നെ​തി​രെ പോരാ​ടാൻ തുനി​ഞ്ഞി​റ​ങ്ങിയ ഒരാൾ സമാധാ​ന​പ്രി​യ​നായ ഒരു മതശു​ശ്രൂ​ഷ​ക​നാ​യി മാറി​യത്‌ എങ്ങനെ​യാണ്‌? അവരുടെ ജീവി​ത​ക​ഥകൾ ഒന്നു വായി​ച്ചു​നോ​ക്കാം.

“ഒരിറ്റു സ്‌നേ​ഹ​ത്തി​നും വാത്സല്യ​ത്തി​നും ആയി എന്റെ മനസ്സ്‌ കൊതി​ച്ചു.”—ഇനാ ലെഷ്‌നി​ന

ജനനം: 1981

രാജ്യം: റഷ്യ

ചരിത്രം: കയ്‌പേ​റിയ ബാല്യം

എന്റെ പഴയ കാലം: എന്റെ അച്ഛനും അമ്മയും ബധിര​രാ​യി​രു​ന്നു. എനിക്കും ജന്മനാ കേൾവി​ശ​ക്തി​യില്ല. എന്റെ ആറു വയസ്സു​വരെ ഞങ്ങളുടെ ജീവിതം വലിയ കുഴപ്പ​മി​ല്ലാ​തെ​യൊ​ക്കെ പോയി. പക്ഷേ പിന്നീട്‌ എന്റെ അച്ഛനും അമ്മയും വിവാ​ഹ​മോ​ചനം ചെയ്‌തു. കുഞ്ഞാ​യി​രു​ന്നെ​ങ്കി​ലും എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. എന്റെ അച്ഛനും അമ്മയും ഇനി ഒരിക്ക​ലും ഒരുമി​ച്ചാ​യി​രി​ക്കില്ല. അന്ന്‌ എനിക്കു തോന്നിയ വിഷമം പറഞ്ഞറി​യി​ക്കാ​നാ​കില്ല. അമ്മ എന്നെയും​കൊണ്ട്‌ ചില്യാ​ബിൻസ്‌കി​ലേക്കു താമസം​മാ​റി. അച്ഛനും ചേട്ടനും ട്രോ​യി​റ്റ്‌സ്‌കിൽ താമസി​ച്ചു. പിന്നെ, അമ്മ രണ്ടാമത്‌ വിവാഹം കഴിച്ചു. രണ്ടാനച്ഛൻ ഒരു കുടി​യ​നാ​യി​രു​ന്നു. കുടി​ച്ചിട്ട്‌ വന്ന്‌ എന്നെയും അമ്മയെ​യും തല്ലുമാ​യി​രു​ന്നു.

1993-ൽ എന്റെ ചേട്ടൻ മുങ്ങി​മ​രി​ച്ചു. ചേട്ട​നെ​ന്നു​വെ​ച്ചാൽ എനിക്കു ജീവനാ​യി​രു​ന്നു. ചേട്ടന്റെ മരണം എന്നെയും കുടും​ബ​ത്തിൽ എല്ലാവ​രെ​യും നടുക്കി​ക്ക​ളഞ്ഞു. അതോടെ അമ്മ മദ്യപാ​നം തുടങ്ങി. രണ്ടാന​ച്ഛന്റെ കൂടെ​ക്കൂ​ടി എന്നെ ഉപദ്ര​വി​ക്കാ​നും തുടങ്ങി. ഒരിറ്റു സ്‌നേ​ഹ​ത്തി​നും വാത്സല്യ​ത്തി​നും ആയി എന്റെ മനസ്സ്‌ കൊതി​ച്ചു. ഈ ദുഃഖ​ങ്ങ​ളിൽനി​ന്നൊ​ക്കെ ഒന്നു കരകയ​റാൻ പറ്റിയി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ആഗ്രഹി​ച്ചു. ആശ്വാസം തേടി ഞാൻ പലപല പള്ളിക​ളി​ലും കയറി​യി​റങ്ങി. പക്ഷേ എവി​ടെ​നി​ന്നും എനിക്ക്‌ ആശ്വാസം കിട്ടി​യില്ല.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു: എന്റെ ക്ലാസിലെ ഒരു കുട്ടി യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നു. അവൾ ബൈബി​ളി​ലെ കഥക​ളൊ​ക്കെ എനിക്കു പറഞ്ഞു​ത​രു​മാ​യി​രു​ന്നു. അന്ന്‌ എനിക്ക്‌ 13 വയസ്സു​കാ​ണും. കഷ്ടതക​ളു​ടെ നടുവി​ലും ദൈവത്തെ വിശ്വ​സ്‌ത​മാ​യി ആരാധിച്ച നോഹ​യെ​യും ഇയ്യോ​ബി​നെ​യും പോ​ലെ​യുള്ള കഥാപാ​ത്ര​ങ്ങളെ എനിക്ക്‌ ഒത്തിരി ഇഷ്ടമായി. പെട്ടെ​ന്നു​തന്നെ ഞാൻ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. മീറ്റി​ങ്ങി​നു പോകാ​നും തുടങ്ങി.

അതുവരെ അറിയാ​തി​രുന്ന പല കാര്യ​ങ്ങ​ളും ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. ദൈവ​ത്തിന്‌ ഒരു പേരു​ണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ എനിക്ക്‌ അതിശയം തോന്നി. (സങ്കീർത്തനം 83:18) “അവസാ​ന​കാ​ലത്ത്‌” നടക്കുന്ന കാര്യങ്ങൾ ബൈബിൾ എത്ര കൃത്യ​മാ​യി​ട്ടാണ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌! (2 തിമൊ​ഥെ​യൊസ്‌ 3:1-5) ഇനി, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ എനിക്ക്‌ സന്തോഷം അടക്കാ​നാ​യില്ല. എനിക്ക്‌ എന്റെ ചേട്ടനെ വീണ്ടും കാണാ​നാ​കു​മ​ല്ലോ!—യോഹ​ന്നാൻ 5:28, 29.

എന്നാൽ എനിക്കു തോന്നിയ സന്തോ​ഷ​മൊ​ന്നും എന്റെ അമ്മയ്‌ക്കും രണ്ടാന​ച്ഛ​നും തോന്നി​യില്ല. അവർക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കളെ തീരെ ഇഷ്ടമല്ലാ​യി​രു​ന്നു. ഞാൻ ബൈബിൾ പഠിക്കു​ന്നത്‌ ഒന്നു നിറു​ത്തി​ക്കാ​ണാ​നാണ്‌ അവർ ആഗ്രഹി​ച്ചത്‌. അവർ അതിനു​വേണ്ടി പലതും ചെയ്‌തു​നോ​ക്കി. പക്ഷേ ബൈബിൾപ​ഠനം തുടരാൻത്ത​ന്നെ​യാ​യി​രു​ന്നു എന്റെ തീരു​മാ​നം. അത്രയ്‌ക്ക്‌ ഇഷ്ടമാ​യി​രു​ന്നു എനിക്കത്‌.

അങ്ങനെ​യി​രി​ക്കു​മ്പോ​ഴാണ്‌ മറ്റൊരു ദുരന്തം സംഭവി​ക്കു​ന്നത്‌. എന്റെ അനിയ​നും മുങ്ങി​മ​രി​ച്ചു. അവനാണ്‌ എന്റെകൂ​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു വന്നു​കൊ​ണ്ടി​രു​ന്നത്‌. കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പ്‌ സഹിക്കു​ന്ന​തു​തന്നെ വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതി​ന്റെ​കൂ​ടെ ഈ ദുരന്ത​വും​കൂ​ടെ ആയപ്പോൾ ഞാൻ ആകെ തകർന്നു​പോ​യി. അപ്പോ​ഴൊ​ക്കെ സാക്ഷി​ക​ളാണ്‌ എന്നെ ആശ്വസി​പ്പി​ച്ചത്‌. അവർ എന്തിനും ഏതിനും ഓടി​യെ​ത്തു​മാ​യി​രു​ന്നു. അത്രയും കാലം ഞാൻ തേടി​നടന്ന ആ സ്‌നേ​ഹ​വും വാത്സല്യ​വും എല്ലാം അവരിൽനി​ന്നാണ്‌ എനിക്കു കിട്ടി​യത്‌. ‘ഇതുത​ന്നെ​യാണ്‌ സത്യമതം,’ എനിക്കു ബോധ്യ​മാ​യി. അങ്ങനെ 1996-ൽ ഞാൻ സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: എന്റെ വിവാഹം കഴിഞ്ഞിട്ട്‌ ആറു വർഷമാ​യി. ഭർത്താ​വി​ന്റെ പേര്‌ ദിമി​ത്രി. നല്ലൊരു വ്യക്തി​ത്വ​ത്തി​ന്റെ ഉടമയാണ്‌ അദ്ദേഹം. ഞങ്ങൾ രണ്ടു പേരും സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കു​ക​യാണ്‌. ഇനി, എന്റെ അമ്മയു​ടെ​യും രണ്ടാന​ച്ഛ​ന്റെ​യും കാര്യ​മാ​ണെ​ങ്കിൽ, എന്റെ വിശ്വാ​സ​ങ്ങ​ളോട്‌ അവർക്ക്‌ ഇപ്പോൾ പണ്ടത്തെ അത്രയും എതിർപ്പൊ​ന്നു​മില്ല.

യഹോ​വ​യെ അറിയാൻ കഴിഞ്ഞ​താണ്‌ എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും വലിയ അനു​ഗ്രഹം. ജീവി​ത​ത്തിൽ ശരിക്കുള്ള സംതൃ​പ്‌തി എന്താ​ണെന്ന്‌ ഞാൻ അറിഞ്ഞത്‌ യഹോ​വയെ ആരാധി​ക്കാൻ തുടങ്ങി​യ​പ്പോ​ഴാണ്‌.

“പല ചോദ്യ​ങ്ങ​ളും എന്നെ അലട്ടി.”—റൗദേൽ റോ​ദ്രി​ഗേസ്‌ റോ​ദ്രി​ഗേസ്‌

ജനനം: 1959

രാജ്യം: ക്യൂബ

ചരിത്രം: വിപ്ലവ​കാ​രി

എന്റെ പഴയ കാലം: ക്യൂബ​യി​ലെ ഹവാന​യി​ലാണ്‌ ഞാൻ ജനിച്ചത്‌, അവിടെ പാവ​പ്പെ​ട്ട​വ​രൊ​ക്കെ താമസി​ക്കുന്ന ഒരു സ്ഥലത്ത്‌. അവിടത്തെ തെരു​വു​ക​ളിൽ അടിപി​ടി​യും വഴക്കും ഒക്കെ സാധാ​ര​ണ​മാ​യി​രു​ന്നു. വളർന്നു​വ​ന്ന​പ്പോൾ ജൂഡോ പോലുള്ള മൽപ്പി​ടു​ത്തം ഉൾപ്പെ​ടുന്ന കളിക​ളി​ലൊ​ക്കെ ആയിരു​ന്നു എനിക്കു താത്‌പ​ര്യം.

പഠിക്കാൻ മിടു​ക്ക​നാ​യി​രു​ന്നു. അതു​കൊണ്ട്‌ അച്ഛനും അമ്മയും എന്നെ യൂണി​വേ​ഴ്‌സി​റ്റി​യിൽ അയച്ചു. അവി​ടെ​വെ​ച്ചാണ്‌ ചെറിയ വിപ്ലവ​ചി​ന്ത​യൊ​ക്കെ തുടങ്ങു​ന്നത്‌. രാജ്യത്തെ ഭരണവ്യ​വസ്ഥ അത്ര പോരാ, അതൊക്കെ ഒന്നു മാറി​യാ​ലേ ശരിയാ​കൂ എന്ന്‌ ചിന്തി​ക്കാൻ തുടങ്ങി. അങ്ങനെ അതി​നെ​തി​രെ പോരാ​ടാൻ ഞാൻ തുനി​ഞ്ഞി​റങ്ങി. ഞാനും എന്റെകൂ​ടെ പഠിക്കുന്ന ഒരു കൂട്ടു​കാ​ര​നും ഒരു പോലീസ്‌ ഉദ്യോ​ഗ​സ്ഥനെ ആക്രമി​ച്ചു. അദ്ദേഹ​ത്തി​ന്റെ തോക്ക്‌ തട്ടി​യെ​ടു​ക്കുക എന്നതാ​യി​രു​ന്നു ലക്ഷ്യം. ആ ആക്രമ​ണ​ത്തിൽ അദ്ദേഹ​ത്തി​ന്റെ തലയ്‌ക്ക്‌ ഗുരു​ത​ര​മായ പരി​ക്കേറ്റു. അതിന്റെ പേരിൽ ഞാനും കൂട്ടു​കാ​ര​നും ജയിലി​ലാ​യി. ഞങ്ങളെ വധശി​ക്ഷ​യ്‌ക്കും വിധിച്ചു. വെറും 20 വയസ്സേ ഉള്ളൂ എന്നോർക്കണം. ആ പ്രായ​ത്തി​ലാണ്‌ ഞാൻ മരണവും കാത്തു​കി​ട​ന്നത്‌!

ജയിൽമു​റി​യിൽ ഒറ്റയ്‌ക്കി​രുന്ന്‌ ഞാൻ പലതും ആലോ​ചി​ച്ചു​കൂ​ട്ടി. വധശി​ക്ഷ​യു​ടെ അന്ന്‌ തോക്കിൻമു​ന​യു​ടെ മുമ്പിൽ നിൽക്കു​ന്നത്‌ ഞാൻ ഭാവന​യിൽ കണ്ടു. ഒട്ടും പതറാതെ നെഞ്ചു​വി​രിച്ച്‌ നിൽക്കണം, ഞാൻ കണക്കു​കൂ​ട്ടി. അതേസ​മയം പല ചോദ്യ​ങ്ങ​ളും എന്നെ അലട്ടി. ഞാൻ ചിന്തിച്ചു: ‘എന്തു​കൊ​ണ്ടാണ്‌ ഈ ലോക​ത്തിൽ ഇത്ര​യേറെ അനീതി​യു​ള്ളത്‌? ജീവിതം ഇത്ര​യൊ​ക്കെയേ ഉള്ളോ?’

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു: ഞങ്ങളുടെ വധശിക്ഷ ഏതായാ​ലും 30 വർഷത്തെ തടവു​ശി​ക്ഷ​യാ​യി ഇളവു​ചെ​യ്‌തു കിട്ടി. ഈ സമയത്താണ്‌ ജയിലിൽവെച്ച്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ ചിലരെ കണ്ടുമു​ട്ടു​ന്നത്‌. വിശ്വാ​സ​ത്തി​ന്റെ പേരിൽ ജയിലിൽ ആയവരാണ്‌ അവർ. ആ സാക്ഷികൾ നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രു​ന്നു, അതേസ​മയം ശാന്തരും. വഴക്കി​നും ബഹളത്തി​നും ഒന്നും പോകില്ല. ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിട​ക്കേ​ണ്ടി​വ​ന്നി​ട്ടും അതിന്റെ പേരിൽ അവർക്ക്‌ ആരോ​ടും ദേഷ്യ​മോ വൈരാ​ഗ്യ​മോ ഒന്നുമി​ല്ലാ​യി​രു​ന്നു. ‘ഇങ്ങനെ​യു​മു​ണ്ടോ ആളുകൾ!’ എനിക്ക്‌ അതിശയം തോന്നി.

പ്രശ്‌ന​ങ്ങൾ ഒന്നുമി​ല്ലാത്ത നല്ലൊരു കാലം ദൈവം കൊണ്ടു​വ​രു​മെന്ന്‌ സാക്ഷികൾ എനിക്കു പറഞ്ഞു​തന്നു. ദൈവം ഈ ഭൂമിയെ അനീതി​യും അക്രമ​വും ഒന്നുമി​ല്ലാത്ത ഒരു പറുദീ​സ​യാ​ക്കി മാറ്റു​മെന്ന്‌ ബൈബി​ളിൽനിന്ന്‌ അവർ എനിക്കു കാണി​ച്ചു​തന്നു. അന്ന്‌ നല്ല ആളുകൾ മാത്രമേ ഈ ഭൂമി​യിൽ ഉണ്ടായി​രി​ക്കൂ. പ്രശ്‌നങ്ങൾ ഒന്നുമി​ല്ലാത്ത ഈ ഭൂമി​യിൽ അവർക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കും.—സങ്കീർത്തനം 37:29.

സാക്ഷികൾ എന്നെ പഠിപ്പിച്ച കാര്യ​ങ്ങ​ളൊ​ക്കെ എനിക്ക്‌ ഒത്തിരി ഇഷ്ടമായി. പക്ഷേ എന്റെയും അവരു​ടെ​യും സ്വഭാവം തമ്മിൽ രാവും പകലും പോലുള്ള വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഇടപെ​ടാ​തെ മാറി​നിൽക്കാ​നോ ഒരു കരണത്ത്‌ അടിക്കു​ന്ന​വന്‌ മറ്റേ കരണം​കൂ​ടെ കാണി​ച്ചു​കൊ​ടു​ക്കാ​നോ ഒന്നും എനിക്ക്‌ ഒരിക്ക​ലും പറ്റു​മെന്ന്‌ തോന്നി​യില്ല. അതു​കൊണ്ട്‌ ഞാൻ സ്വന്തമാ​യി ബൈബിൾ വായി​ക്കാൻ തീരു​മാ​നി​ച്ചു. ബൈബിൾ വായിച്ച്‌ കഴിഞ്ഞ​പ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ജീവി​ക്കുന്ന ആരെങ്കി​ലും ഉണ്ടെങ്കിൽ അത്‌ യഹോ​വ​യു​ടെ സാക്ഷികൾ മാത്ര​മാണ്‌.

ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി ഞാൻ ഒരുപാ​ടു മാറാ​നു​ണ്ടെന്ന്‌. എപ്പോ​ഴും അസഭ്യ​വാ​ക്കു​കൾ പറയുന്ന സ്വഭാവം എനിക്കു​ണ്ടാ​യി​രു​ന്നു, അതു മാറ്റണം. പുകവലി നിറു​ത്തണം. പിന്നെ, രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷംപി​ടി​ക്കാ​നും പാടില്ല. ഈ മാറ്റങ്ങ​ളൊ​ക്കെ വരുത്തു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പക്ഷേ യഹോവ സഹായി​ച്ച​തു​കൊണ്ട്‌ പതു​ക്കെ​പ്പ​തു​ക്കെ അതെല്ലാം ഞാൻ മാറ്റി​യെ​ടു​ത്തു.

ഞാൻ ഏറ്റവും പാടു​പെ​ട്ടത്‌ ദേഷ്യം നിയ​ന്ത്രി​ക്കാ​നാ​യി​രു​ന്നു. ദേഷ്യം നിയ​ന്ത്രി​ക്കാൻ സഹായി​ക്കണേ എന്ന്‌ ഇപ്പോൾപ്പോ​ലും എനിക്കു പ്രാർഥി​ക്കേ​ണ്ടി​വ​രാ​റുണ്ട്‌. എന്നാൽ ബൈബിൾവാ​ക്യ​ങ്ങൾ ഇക്കാര്യ​ത്തിൽ എന്നെ ഒത്തിരി സഹായി​ച്ചു. അതി​ലൊ​രു വാക്യ​മാണ്‌ സുഭാ​ഷി​തങ്ങൾ 16:32. അവിടെ ഇങ്ങനെ പറയുന്നു: “ശാന്തനായ മനുഷ്യൻ ശക്തനാ​യ​വ​നെ​ക്കാൾ ശ്രേഷ്‌ഠൻ; കോപം നിയ​ന്ത്രി​ക്കു​ന്നവൻ ഒരു നഗരം പിടി​ച്ചെ​ടു​ക്കു​ന്ന​വ​നെ​ക്കാൾ മികച്ചവൻ.”

1991-ൽ ഞാൻ സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​യാ​യി. ജയിലിൽ ആയിരു​ന്നു സ്‌നാനം, വെള്ളം നിറച്ച ഒരു വീപ്പയിൽ. അതിന്റെ അടുത്ത വർഷം ഞാനും മറ്റു ചിലരും ജയിൽമോ​ചി​ത​രാ​യി. ബന്ധുക്കൾ സ്‌പെ​യി​നി​ലു​ള്ള​തു​കൊണ്ട്‌ എന്നെ സ്‌പെ​യി​നി​ലേക്കു വിട്ടു. അവി​ടെ​ച്ചെന്ന്‌ ഒട്ടും താമസി​യാ​തെ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു പോയി​ത്തു​ടങ്ങി. ഒരുപാട്‌ കാലമാ​യി അവരു​ടെ​കൂ​ടെ​യുള്ള ഒരാ​ളോട്‌ എന്നപോ​ലെ​യാണ്‌ സാക്ഷികൾ എന്നോട്‌ ഇടപെ​ട്ടത്‌. ഒരു പുതിയ ജീവിതം തുടങ്ങാൻ അവർ എല്ലാ വിധത്തി​ലും എന്നെ സഹായി​ച്ചു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: ഇന്ന്‌ എനിക്ക്‌ മനസ്സു​നി​റയെ സന്തോ​ഷ​മുണ്ട്‌. ഞാനും ഭാര്യ​യും ഞങ്ങളുടെ രണ്ടു പെൺമ​ക്ക​ളും ഒരുമിച്ച്‌ യഹോ​വയെ സേവി​ക്കു​ന്നു. ഞാൻ ഇന്ന്‌ കൂടുതൽ സമയവും ചെലവ​ഴി​ക്കു​ന്നത്‌ മറ്റുള്ള​വരെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌. അതിൽ എനിക്ക്‌ അഭിമാ​ന​മുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓർക്കും, ജയിലിൽ മരണം കാത്തു​കി​ടന്ന ആ ചെറു​പ്പ​ക്കാ​രനെ. അതിൽനിന്ന്‌ ഇന്നത്തെ എന്നി​ലേക്ക്‌ എത്താൻ കഴിഞ്ഞത്‌ യഹോ​വ​യു​ടെ സഹായം ഒന്നു​കൊണ്ട്‌ മാത്ര​മാണ്‌. ഇന്നും ഞാൻ ജീവ​നോ​ടെ​യുണ്ട്‌. അതുതന്നെ വലിയ കാര്യം. പിന്നെ ഭാവി​യി​ലേക്കു നോക്കു​മ്പോൾ പ്രതീ​ക്ഷി​ക്കാ​നും പലതുണ്ട്‌. ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ പറുദീ​സാ​ഭൂ​മി​യാണ്‌ എന്റെ മനസ്സു​നി​റയെ. ഭൂമി​യിൽ എങ്ങും നീതി കളിയാ​ടുന്ന, ‘മേലാൽ മരണം ഇല്ലാത്ത’ ആ നല്ല കാലം.—വെളി​പാട്‌ 21:3, 4.

[ആകർഷകവാക്യം]

“ദൈവ​ത്തിന്‌ ഒരു പേരു​ണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ എനിക്ക്‌ അതിശയം തോന്നി”

[ചിത്രം]

ആംഗ്യഭാഷയിലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ ബധിര​രോട്‌ സാക്ഷീ​ക​രി​ക്കു​ന്നത്‌ ഞാനും ഭർത്താ​വും ശരിക്കും ആസ്വദി​ക്കു​ന്നു