വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ആരോടും സ്‌നേ​ഹ​മി​ല്ലാ​തെ വിപ്ലവ​ചി​ന്ത​യും അക്രമാ​സ​ക്ത​മായ പങ്ക്‌റോക്ക്‌ സംഗീ​ത​വും ഒക്കെയാ​യി ജീവി​ച്ചി​രുന്ന ഒരാൾ എങ്ങനെ​യാണ്‌ സമൂഹ​ത്തി​ലെ ആളുകളെ സ്‌നേ​ഹി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യുന്ന ഒരാളാ​യത്‌? അധാർമി​ക​ജീ​വി​ത​രീ​തി ഉപേക്ഷി​ക്കാൻ മെക്‌സി​ക്കോ​യി​ലെ ഒരാളെ എന്താണു പ്രേരി​പ്പി​ച്ചത്‌? ജപ്പാനി​ലെ ഒരു സൈക്കിൾ റെയ്‌സിങ്‌ താരം എന്തു​കൊ​ണ്ടാ​യി​രി​ക്കും സൈക്കിൾ റെയ്‌സിങ്‌ ഒക്കെ മതിയാ​ക്കി ദൈവത്തെ സേവി​ക്കാൻ തീരു​മാ​നി​ച്ചത്‌? ഈ മൂന്നു​പേർക്കും എന്താണു പറയാ​നു​ള്ളത്‌ എന്നു നോക്കാം.

“ഞാൻ മനുഷ്യ​പ്പ​റ്റി​ല്ലാത്ത, ധിക്കാ​രി​യായ, അക്രമാ​സ​ക്ത​നായ ഒരാളാ​യി​രു​ന്നു.”—ഡെന്നിസ്‌ ഒബേൺ

ജനനം: 1958

രാജ്യം: ഇംഗ്ലണ്ട്‌

ചരിത്രം: പങ്ക്‌റോക്ക്‌ സംഗീ​ത​വും വിപ്ലവ​ചി​ന്ത​യും ഒക്കെയാ​യി കഴിഞ്ഞി​രുന്ന ഒരു പരുക്കൻ പ്രകൃ​ത​ക്കാ​രൻ

എന്റെ പഴയകാ​ലം: എന്റെ അപ്പച്ചന്റെ വീട്ടു​കാ​രൊ​ക്കെ അയർലൻഡു​കാ​രാണ്‌. ഒരു ഐറിഷ്‌ കത്തോ​ലി​ക്ക​നാ​യാണ്‌ ഞാനും വളർന്നത്‌. മിക്ക​പ്പോ​ഴും ഒറ്റയ്‌ക്കാ​ണു ഞാൻ പള്ളിയിൽ പോയി​രു​ന്നത്‌. പക്ഷേ എനിക്ക്‌ വലിയ താത്‌പ​ര്യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു പള്ളിയിൽ പോകാൻ. എങ്കിലും ആത്മീയ​കാ​ര്യ​ങ്ങൾ അറിയാ​നുള്ള ഒരു ആഗ്രഹം എനിക്ക്‌ അപ്പോ​ഴും ഉണ്ടായി​രു​ന്നു. കർത്താ​വി​ന്റെ പ്രാർഥന ഞാൻ എന്നും ചൊല്ലും. എനിക്ക്‌ ഇപ്പോ​ഴും ഓർമ​യുണ്ട്‌ രാത്രി ഞാൻ കട്ടിലിൽ കിടന്ന്‌ അതിന്റെ അർഥം എന്തായി​രി​ക്കും എന്ന്‌ ചിന്തി​ക്കു​ന്നത്‌. ഞാൻ ആ പ്രാർഥ​നയെ പല ഭാഗങ്ങ​ളാ​യി തിരി​ക്കും. എന്നിട്ട്‌ ഓരോ ഭാഗത്തി​ന്റെ​യും അർഥം എന്താ​ണെന്ന്‌ ചിന്തി​ച്ചു​നോ​ക്കും.

ഏതാണ്ട്‌ 16 വയസ്സു​ള്ള​പ്പോൾ ഞാൻ ഒരു ആഫ്രിക്കൻ വിമോ​ചന പ്രസ്ഥാ​ന​ത്തിൽ ഉൾപ്പെ​ടാൻ തുടങ്ങി. അതുകൂ​ടാ​തെ നാസി​വി​രുദ്ധ സംഘടന പോലുള്ള രാഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലും എനിക്കു താത്‌പ​ര്യം തോന്നി. എന്നാലും ഞാൻ ഏറ്റവും കൂടുതൽ ഉൾപ്പെ​ട്ടത്‌ പങ്ക്‌റോക്ക്‌ എന്നു വിളി​ക്കുന്ന ഒരു വിപ്ലവ​പ്ര​സ്ഥാ​ന​ത്തി​ലാണ്‌. അക്രമാ​സ​ക്ത​മായ പങ്ക്‌റോക്ക്‌ സംഗീ​ത​ത്തി​ലൂ​ടെ രാഷ്ട്രീ​യ​വ്യ​വ​സ്ഥി​തി​ക്കെ​തി​രെ പ്രതി​ക​രി​ക്കു​ന്ന​താ​യി​രു​ന്നു അവരുടെ രീതി. ഞാൻ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. പ്രത്യേ​കിച്ച്‌ കഞ്ചാവ്‌. അത്‌ എനിക്ക്‌ എല്ലാദി​വ​സ​വും​തന്നെ വലിക്ക​ണ​മാ​യി​രു​ന്നു. ‘എന്തുവ​ന്നാ​ലും എനി​ക്കൊ​ന്നു​മില്ല’ എന്ന ഒരു മനോ​ഭാ​വ​മാ​യി​രു​ന്നു അന്നൊക്കെ എനിക്ക്‌. അതു​കൊ​ണ്ടു​തന്നെ എന്തു സാഹസ​ത്തി​നും മുതി​രു​മാ​യി​രു​ന്നു. പിന്നെ കുടിച്ച്‌ ലക്കു​കെട്ട്‌ നടക്കും. മറ്റുള്ള​വ​രെ​ക്കു​റി​ച്ചൊ​ന്നും ഒരു ചിന്തയു​മില്ല. ആളുക​ളോ​ടു മിണ്ടു​ന്ന​തും ഇടപെ​ടു​ന്ന​തും ഒന്നും എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. അത്രയ്‌ക്ക്‌ ആവശ്യ​മു​ണ്ടെ​ങ്കി​ലേ മിണ്ടൂ. അങ്ങനെ​യൊ​രു പരുക്കൻ സ്വഭാ​വ​മാ​യി​രു​ന്നു എന്റേത്‌. ആരെങ്കി​ലും എന്റെ ഫോട്ടോ എടുക്കു​ന്ന​തു​പോ​ലും എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. ഇപ്പോൾ ഓർക്കു​മ്പോൾ എനിക്കു തോന്നാ​റുണ്ട്‌ ഞാൻ അന്ന്‌ എത്ര മനുഷ്യ​പ്പ​റ്റി​ല്ലാത്ത, ധിക്കാ​രി​യായ, അക്രമാ​സ​ക്ത​നായ ആളായി​രു​ന്നു എന്ന്‌. അത്രയ്‌ക്കും അടുപ്പ​മു​ള്ള​വ​രോ​ടേ ഞാൻ കുറ​ച്ചെ​ങ്കി​ലും ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും പെരു​മാ​റി​യി​രു​ന്നു​ള്ളൂ.

ഏതാണ്ട്‌ 20 വയസ്സു​ള്ള​പ്പോൾ എനിക്ക്‌ ബൈബി​ളിൽ താത്‌പ​ര്യം തോന്നി​ത്തു​ടങ്ങി. മയക്കു​മ​രു​ന്നു വിൽപ്പന നടത്തി​യി​രുന്ന എന്റെ ഒരു കൂട്ടു​കാ​രൻ ജയിലിൽവെച്ച്‌ ബൈബിൾ വായി​ക്കാൻ തുടങ്ങി​യി​രു​ന്നു. ഒരു ദിവസം ഞാനും അവനും കൂടെ​യി​രുന്ന്‌ മതത്തെ​ക്കു​റി​ച്ചും പലപല സഭക​ളെ​ക്കു​റി​ച്ചും ഈ ലോക​ത്തിൽ സാത്താന്റെ പ്രവർത്തനം എങ്ങനെ​യാണ്‌ നടക്കു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചും ഒരുപാ​ടു​നേരം ചർച്ച ചെയ്‌തു. ഞാനും ഒരു ബൈബിൾ വാങ്ങിച്ച്‌ അതു വായിച്ച്‌ പഠിക്കാൻ തുടങ്ങി. ഞാനും അവനും സ്വന്തമാ​യി​രുന്ന്‌ ബൈബിൾ വായി​ക്കും. എന്നിട്ട്‌ വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാൻ ഒന്നിച്ചു​കൂ​ടും. അങ്ങനെ ചർച്ച ചെയ്‌ത്‌ ഓരോ കാര്യങ്ങൾ ഞങ്ങൾ മനസ്സി​ലാ​ക്കി​യെ​ടു​ക്കും. മാസങ്ങ​ളോ​ളം ഞങ്ങൾ ഇങ്ങനെ ചെയ്യു​മാ​യി​രു​ന്നു.

അങ്ങനെ ഞങ്ങൾ മനസ്സി​ലാ​ക്കി​യെ​ടുത്ത ചില കാര്യങ്ങൾ ഇതൊ​ക്കെ​യാണ്‌: ഈ ലോക​ത്തി​ന്റെ അവസാ​ന​കാ​ല​ത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌; ക്രിസ്‌ത്യാ​നി​കൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കണം; ക്രിസ്‌ത്യാ​നി​കൾ ഈ ലോക​ത്തി​ലെ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലും മറ്റും ഉൾപ്പെ​ടാൻ പാടില്ല; ധാർമി​ക​നി​ല​വാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്ന​താണ്‌ ശരി. ബൈബിൾ പറയു​ന്ന​തൊ​ക്കെ സത്യമാ​ണെ​ന്നും അത്‌ അനുസ​രിച്ച്‌ ജീവി​ക്കുന്ന ഒരു സത്യമതം ഉണ്ടായി​രി​ക്ക​ണ​മെ​ന്നും ഞങ്ങൾക്കു മനസ്സി​ലാ​യി. പക്ഷേ അത്‌ എങ്ങനെ കണ്ടുപി​ടി​ക്കും? ഞങ്ങൾ പല പ്രമുഖ ക്രിസ്‌തീ​യ​സ​ഭ​ക​ളെ​യും വിലയി​രു​ത്തി​നോ​ക്കി. അവയ്‌ക്കൊ​ക്കെ പ്രൗഢ​ഗം​ഭീ​ര​മായ ആരാധ​നാ​ല​യ​ങ്ങ​ളും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളും ഉണ്ട്‌. പിന്നെ അവരൊ​ക്കെ രാഷ്ട്രീ​യ​ത്തി​ലും ഉൾപ്പെ​ടു​ന്നുണ്ട്‌. യേശു​വി​നെ​പ്പോ​ലെയേ അല്ല അവർ. അതൊക്കെ കണ്ടപ്പോൾ അവർ ആളുകളെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ക്കു​ന്നി​ല്ലെന്ന്‌ ഞങ്ങൾക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌, അത്ര അറിയ​പ്പെ​ടാത്ത മതങ്ങളി​ലേക്ക്‌ ഞങ്ങൾ തിരിഞ്ഞു.

ഞങ്ങൾ അങ്ങനെ​യുള്ള മതങ്ങളി​ലെ ആളുകളെ കണ്ടുപി​ടി​ക്കും. എന്നിട്ട്‌ അവരോട്‌ ചില ചോദ്യ​ങ്ങൾ ചോദി​ക്കും. ഓരോ ചോദ്യ​ത്തി​നു​മുള്ള ബൈബി​ളി​ന്റെ ഉത്തരം എന്താ​ണെന്ന്‌ ഞങ്ങൾക്ക്‌ നന്നായി അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ പറയുന്ന ഉത്തരം ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ആണോ അല്ലയോ എന്ന്‌ അതു കേൾക്കു​മ്പോ​ഴേ ഞങ്ങൾക്കു മനസ്സി​ലാ​കും. ഇങ്ങനെ സംസാ​രി​ച്ചു​ക​ഴി​യു​മ്പോ​ഴൊ​ക്കെ ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ക്കും. ‘ഇവരാണ്‌ സത്യമ​ത​ത്തി​ലെ ആളുക​ളെ​ങ്കിൽ ഇവരെ വീണ്ടും കാണാ​നുള്ള ഒരു ആഗ്രഹം എനിക്ക്‌ തരണേ’ എന്ന്‌. ഇങ്ങനെ മാസങ്ങ​ളോ​ളം പലരോ​ടും സംസാ​രി​ച്ചു നോക്കി​യെ​ങ്കി​ലും ആരും ഞങ്ങളുടെ ചോദ്യ​ങ്ങൾക്ക്‌ ബൈബി​ളിൽനിന്ന്‌ ഉത്തരം തന്നില്ല. അതിൽ ആരെയും വീണ്ടും കാണണ​മെ​ന്നും എനിക്കു തോന്നി​യില്ല.

അവസാനം ഞാനും കൂട്ടു​കാ​ര​നും യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. ഞങ്ങൾ സ്ഥിരം ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ അവരോ​ടും ചോദി​ച്ചു. പക്ഷേ അവർ അതി​നെ​ല്ലാം ബൈബി​ളിൽനിന്ന്‌ ഉത്തരം തന്നു. അവർ പറഞ്ഞ ഉത്തരങ്ങൾ കേട്ട്‌ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി. ഞങ്ങൾ ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി വെച്ചി​രുന്ന അതേ ഉത്തരങ്ങൾ! അപ്പോൾ ഞങ്ങൾക്ക്‌ ഉത്സാഹം കൂടി. ബൈബി​ളിൽനിന്ന്‌ ഞങ്ങൾക്ക്‌ ഉത്തരം കിട്ടാ​തി​രുന്ന ചോദ്യ​ങ്ങ​ളും​കൂ​ടെ ചോദി​ക്കാൻ തുടങ്ങി. പുകവ​ലി​യെ​ക്കു​റി​ച്ചും മയക്കു​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചും ദൈവം എന്താണ്‌ പറയു​ന്നത്‌ എന്നൊക്കെ. അതിനും അവർ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ഉത്തരം തന്നു. അങ്ങനെ അവരുടെ രാജ്യ​ഹാ​ളിൽ ഒരു മീറ്റി​ങ്ങി​നു ചെല്ലാ​മെന്ന്‌ ഞങ്ങൾ സമ്മതിച്ചു.

മീറ്റി​ങ്ങു​കൾ കൂടു​ന്നത്‌ എനിക്ക്‌ ഒട്ടും എളുപ്പ​മുള്ള കാര്യ​മ​ല്ലാ​യി​രു​ന്നു. കാര്യം സാക്ഷികൾ നല്ല ആളുക​ളൊ​ക്കെ​യാ​യി​രു​ന്നു. നല്ല മാന്യ​മായ വസ്‌ത്ര​ധാ​രണം, നല്ല പെരു​മാ​റ്റം. പലരും എന്നോ​ടു​വന്ന്‌ സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കു​ക​യും ചെയ്‌തു. പക്ഷേ, ഞാൻ ആരോ​ടും ഇടപഴ​കാൻ ഇഷ്ടപ്പെ​ടാത്ത പരുക്കൻ പ്രകൃ​ത​ക്കാ​ര​നാ​യ​തു​കൊണ്ട്‌ എനിക്ക്‌ അതൊ​ന്നും അത്ര പിടി​ച്ചില്ല. പലരും എന്നോടു വന്ന്‌ സംസാ​രി​ച്ചത്‌ അത്ര നല്ല ഉദ്ദേശ്യ​ത്തോ​ടെ​യ​ല്ലെ​ന്നു​പോ​ലും ഞാൻ വിചാ​രി​ച്ചു. അതു​കൊണ്ട്‌ ഇനി മീറ്റി​ങ്ങി​നു പോക​ണ​മെന്നേ എനിക്കു തോന്നി​യില്ല. പക്ഷേ ഞാൻ ഒരു കാര്യം ചെയ്‌തു. എന്നത്തെ​യും​പോ​ലെ ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ‘ഇവരാണു സത്യമ​ത​ത്തി​ലെ ആളുക​ളെ​ങ്കിൽ ഇവരെ വീണ്ടും കാണാ​നുള്ള ആഗ്രഹം എനിക്കു തരണേ’ എന്ന്‌. അങ്ങനെ​യൊ​രു ആഗ്രഹം എനിക്കു തോന്നു​ക​യും ചെയ്‌തു. സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാ​നുള്ള ശക്തമായ ഒരു ആഗ്രഹം.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം നിറു​ത്ത​ണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. പെട്ടെ​ന്നു​തന്നെ അതു നിറു​ത്താ​നും എനിക്കു പറ്റി. പക്ഷേ പുകവലി നിറു​ത്താ​നാ​യി​രു​ന്നു ബുദ്ധി​മുട്ട്‌. പലപ്രാ​വ​ശ്യം ഞാൻ പുകവലി നിറു​ത്താൻ ശ്രമിച്ചു. പക്ഷേ പരാജ​യ​പ്പെട്ടു. ഓരോ​രു​ത്ത​രൊ​ക്കെ ഒറ്റയടിക്ക്‌ പുകവലി നിറു​ത്തി​യെ​ന്നൊ​ക്കെ കേൾക്കു​മ്പോൾ എനിക്കു അതിശയം തോന്നി. അതി​നെ​ക്കു​റിച്ച്‌ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അങ്ങനെ യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ അവസാനം എനിക്ക്‌ പുകവലി നിറു​ത്താൻ കഴിഞ്ഞു. ഒന്നും മറച്ചു​വെ​ക്കാ​തെ ഉള്ളിലു​ള്ള​തെ​ല്ലാം തുറന്നു​പ​റഞ്ഞ്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം ഞാൻ ശരിക്കും അനുഭ​വി​ച്ച​റി​ഞ്ഞു.

ഞാൻ വരു​ത്തേ​ണ്ടി​യി​രുന്ന മറ്റൊരു വലിയ മാറ്റം എന്റെ ഡ്രസ്സി​ലും ഹെയർ​സ്റ്റൈ​ലി​ലും ആയിരു​ന്നു. ആദ്യമാ​യി രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങി​നു പോയ​പ്പോൾ എന്റെ രൂപം എങ്ങനെ​യാ​യി​രു​ന്നെ​ന്നോ? സ്‌​പൈക്ക്‌ ചെയ്‌ത്‌ പൊക്കി​നി​റു​ത്തിയ മുടി, മുദ്രാ​വാ​ക്യ​ങ്ങൾ എഴുതി​പ്പി​ടി​പ്പിച്ച ലതർ ജാക്കറ്റും ജീൻസും. ആദ്യം രാജ്യ​ഹാ​ളിൽ പോയ​പ്പോൾ കുറച്ചു മുടി നീല കളറിൽ ആയിരു​ന്നു. പിന്നെ ഞാൻ അത്‌ കടും​ഓ​റഞ്ച്‌ നിറമാ​ക്കി! ഞാൻ മാറ്റം വരു​ത്തേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ സാക്ഷികൾ ദയയോ​ടെ എനിക്കു പറഞ്ഞു​ത​ന്നെ​ങ്കി​ലും അതിന്റെ ആവശ്യ​മു​ണ്ടെന്ന്‌ എനിക്ക്‌ ആദ്യ​മൊ​ന്നും തോന്നി​യില്ല. അവസാനം മാറി​ച്ചി​ന്തി​ക്കാൻ എന്നെ സഹായി​ച്ചത്‌ 1 യോഹ​ന്നാൻ 2:15-17 വരെയുള്ള വാക്യ​ങ്ങ​ളാണ്‌. അവിടെ പറയു​ന്നത്‌, “ലോക​ത്തെ​യോ ലോക​ത്തി​ലു​ള്ള​വ​യെ​യോ സ്‌നേ​ഹി​ക്ക​രുത്‌. ഒരാൾ ലോകത്തെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ അയാൾക്കു പിതാ​വായ ദൈവ​ത്തോ​ടു സ്‌നേ​ഹ​മില്ല” എന്നാണ്‌. എന്റെ ഈ വേഷവും ഹെയർ​സ്റ്റൈ​ലും ഒക്കെ ലോക​ത്തോ​ടുള്ള സ്‌നേ​ഹ​മാണ്‌ കാണി​ക്കു​ന്നത്‌. ദൈവ​ത്തോ​ടുള്ള സ്‌നേഹം കാണി​ക്ക​ണ​മെ​ങ്കിൽ ഞാൻ മാറിയേ തീരൂ എന്ന്‌ എനിക്കു മനസ്സി​ലാ​യി. അതുത​ന്നെ​യാണ്‌ ഞാൻ ചെയ്‌ത​തും.

ബൈബിൾ പഠിച്ച​പ്പോൾ മറ്റൊരു കാര്യ​വും എനിക്കു മനസ്സി​ലാ​യി. മീറ്റി​ങ്ങു​കൾക്കു വരണ​മെ​ന്നു​ള്ളത്‌ സാക്ഷി​ക​ളാ​യിട്ട്‌ ഉണ്ടാക്കി​യി​രി​ക്കുന്ന ഒരു നിബന്ധ​നയല്ല. എബ്രായർ 10:24, 25 വാക്യ​ങ്ങ​ളിൽ പറയു​ന്ന​തു​പോ​ലെ ദൈവ​മാണ്‌ മീറ്റി​ങ്ങു​കൾക്കു വരണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അങ്ങനെ ഞാൻ സ്ഥിരമാ​യി മീറ്റി​ങ്ങു​കൾക്ക്‌ പോകാൻ തുടങ്ങി. സാക്ഷി​കളെ അടുത്ത​റി​യാ​നും തുടങ്ങി. ഇത്ര​യൊ​ക്കെ ആയപ്പോ​ഴേ​ക്കും ഞാൻ എന്റെ ജീവിതം യഹോ​വ​യ്‌ക്ക്‌ സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ തീരു​മാ​നി​ച്ചു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: യഹോ​വ​യു​മാ​യി ഒരു ഉറ്റബന്ധം ഉണ്ടായി​രി​ക്കാൻ യഹോവ നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു എന്ന്‌ ഓർക്കു​മ്പോൾത്തന്നെ എനിക്ക്‌ യഹോ​വ​യോട്‌ ശരിക്കും സ്‌നേഹം തോന്നാ​റുണ്ട്‌. യഹോ​വ​യു​ടെ മനസ്സലി​വും കരുത​ലും ഒക്കെ കണ്ടപ്പോൾ അതു​പോ​ലുള്ള ഗുണങ്ങൾ എനിക്കും വളർത്തി​യെ​ടു​ക്ക​ണ​മെന്ന്‌ തോന്നി. ഇക്കാര്യ​ത്തിൽ ദൈവ​പു​ത്ര​നായ യേശു​വി​നെ​യാണ്‌ ഞാൻ റോൾമോ​ഡ​ലാ​ക്കി​യി​രി​ക്കു​ന്നത്‌. (1 പത്രോസ്‌ 2:21) ക്രിസ്‌തു​വി​നെ അനുക​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​തി​നോ​ടൊ​പ്പം എനിക്ക്‌ എന്റേതായ വ്യക്തി​ത്വ​വും ഉണ്ടായി​രി​ക്കാ​നാ​കും എന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. സ്‌നേ​ഹ​വും കരുത​ലും ഒക്കെയുള്ള ഒരാളാ​യി​ത്തീ​രാൻ ഞാൻ പ്രത്യേ​കം ശ്രമി​ക്കു​ന്നു. എന്റെ ഭാര്യ​യോ​ടും മകനോ​ടും ഇടപെ​ടു​മ്പോൾ ക്രിസ്‌തു​വി​നെ​പ്പോ​ലെ​യാ​യിരി​ക്കാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. അതു​പോ​ലെ സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടും വളരെ സ്‌നേ​ഹ​ത്തോ​ടും കരുത​ലോ​ടും കൂടെ​യാണ്‌ ഞാൻ ഇടപെ​ടാറ്‌. ക്രിസ്‌തു​വി​നെ​പ്പോ​ലെ​യാ​കാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ആളുക​ളോട്‌ സ്‌നേഹം കാണി​ക്കാൻ പറ്റുന്നുണ്ട്‌. എന്നെക്കു​റിച്ച്‌ ഓർക്കു​മ്പോൾ എനിക്കു​തന്നെ അഭിമാ​നം തോന്നു​ന്നു.

“ഒരു മനുഷ്യ​നോ​ടു കാണി​ക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു.” —ഗ്വാഡാ​ലൂ​പെ ബില്യാ​റേ​യാൽ

ജനനം: 1964

രാജ്യം: മെക്‌സി​ക്കോ

ചരിത്രം: അധാർമി​ക​മായ ജീവി​ത​രീ​തി

എന്റെ പഴയകാ​ലം: മെക്‌സി​ക്കോ​യി​ലെ സൊ​ണോ​റ​യി​ലുള്ള ഹെർമൊ​സീ​ജൊ​യി​ലാണ്‌ ഞാൻ വളർന്നത്‌. തീരെ പാവ​പ്പെ​ട്ടവർ താമസി​ക്കുന്ന ഒരു സ്ഥലം. ഞങ്ങൾ ഏഴു മക്കളാ​യി​രു​ന്നു. എന്റെ കൊച്ചി​ലേ​തന്നെ പപ്പ മരിച്ചു​പോ​യി. പിന്നെ അമ്മ പണി​യെ​ടു​ത്താണ്‌ ഞങ്ങളെ​യൊ​ക്കെ വളർത്തി​യത്‌. ഒരു ചെരുപ്പു വാങ്ങാൻപോ​ലു​മുള്ള കാശ്‌ ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നില്ല. കളിച്ചു​ന​ട​ക്കേണ്ട പ്രായ​ത്തിൽത്തന്നെ ഞാൻ പണിക്കു പോകാൻ തുടങ്ങി. അത്ര ദാരി​ദ്ര്യ​മാ​യി​രു​ന്നു. നിന്നു​തി​രി​യാൻ സ്ഥലമി​ല്ലാത്ത ഒരു കൊച്ചു​വീ​ട്ടി​ലാണ്‌ ഞങ്ങൾ ഇത്രയും പേർ കഴിഞ്ഞി​രു​ന്നത്‌. അവിടത്തെ മിക്ക വീടു​ക​ളി​ലെ​യും അവസ്ഥ ഇതൊ​ക്കെ​ത്ത​ന്നെ​യാ​യി​രു​ന്നു.

പകലൊ​ന്നും ഞങ്ങളെ നോക്കാൻ അമ്മ വീട്ടിൽ ഉണ്ടായി​രി​ക്കില്ല, പണിക്കു​പോ​യി​രി​ക്കും. എനിക്ക്‌ ആറ്‌ വയസ്സു​ള്ള​പ്പോൾ 15 വയസ്സുള്ള ഒരു പയ്യൻ എന്നെ ലൈം​ഗി​ക​മാ​യി ഉപദ്ര​വി​ക്കാൻ തുടങ്ങി. നാളു​ക​ളോ​ളം ആ ഉപദ്രവം തുടർന്നു. അതുകാ​രണം ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള തെറ്റായ ഒരു ധാരണ​യാണ്‌ എനിക്കു കിട്ടി​യത്‌. ആണുങ്ങൾക്ക്‌ ആണുങ്ങ​ളോട്‌ ലൈം​ഗി​കാ​കർഷണം തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌ എന്ന്‌ ഞാൻ വിചാ​രി​ച്ചു. എനിക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ എന്ന്‌ ഡോക്ടർമാ​രോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും ഒക്കെ ചോദി​ച്ച​പ്പോൾ അവർ പറഞ്ഞത്‌ അതൊ​ന്നും ഒരു കുഴപ്പ​വു​മില്ല, അങ്ങനെ തോന്നു​ന്ന​തൊ​ക്കെ സ്വാഭാ​വി​ക​മാണ്‌ എന്നാണ്‌.

14 വയസ്സാ​യ​പ്പോ​ഴേ​ക്കും സമൂഹ​ത്തിൽ ഒരു സ്വവർഗാ​നു​രാ​ഗി​യാ​യി ജീവി​ക്കാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. പിന്നീ​ടുള്ള 11 വർഷം ഞാൻ അങ്ങനെ​യാണ്‌ ജീവി​ച്ചത്‌. പല പുരു​ഷ​ന്മാ​രു​ടെ​യും കൂടെ കഴിഞ്ഞു. കുറെ നാൾ കഴിഞ്ഞ​പ്പോൾ ഹെയർ​സ്റ്റൈ​ലി​സ്റ്റാ​കാ​നുള്ള ഒരു കോഴ്‌സ്‌ പഠിച്ച്‌ ഞാൻ ഒരു ബ്യൂട്ടി​പാർലർ തുടങ്ങി. എന്നിട്ടും എന്റെ ജീവി​ത​ത്തിൽ ഒരു സന്തോ​ഷ​വും ഉണ്ടായി​രു​ന്നില്ല. എന്നും കഷ്ടപ്പാ​ടു​മാ​ത്രം. ഞാൻ സ്‌നേ​ഹി​ച്ച​വ​രൊ​ക്കെ എന്നെ വഞ്ചിച്ചു. ഞാൻ ഈ ചെയ്യു​ന്നത്‌ ശരിയ​ല്ലെന്ന്‌ എനിക്കു തോന്നാൻ തുടങ്ങി. ‘ഈ ലോകത്ത്‌ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന നല്ലവരായ ആരെങ്കി​ലും ഉണ്ടോ’ എന്നും ഞാൻ ചിന്തിച്ചു.

ഞാൻ എന്റെ ചേച്ചി​യു​ടെ കാര്യം ഓർത്തു. ചേച്ചി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിച്ച്‌ സ്‌നാ​ന​മേ​റ്റി​രു​ന്നു. പഠിക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ ചേച്ചി എന്നോ​ടും പറയു​മാ​യി​രു​ന്നു. ഞാൻ അതൊ​ന്നും ശ്രദ്ധി​ച്ചി​രു​ന്നില്ല. പക്ഷേ ചേച്ചി​യു​ടെ ജീവിതം എത്ര സന്തോഷം നിറഞ്ഞ​താ​ണെന്ന്‌ ഞാൻ ശ്രദ്ധിച്ചു. പ്രത്യേ​കിച്ച്‌ അവരുടെ വിവാ​ഹ​ജീ​വി​തം. എന്തൊരു സ്‌നേ​ഹ​മാണ്‌ അവർ തമ്മിൽ! അവർ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആദര​വോ​ടെ​യും ദയയോ​ടെ​യും ആണ്‌ ഇടപെ​ട്ടി​രു​ന്നത്‌. അവസാനം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ എന്നെ ബൈബിൾ പഠിപ്പി​ക്കാൻ തുടങ്ങി. ആദ്യ​മൊ​ക്കെ പഠിക്കാൻ എനിക്ക്‌ ഒരു ഉത്സാഹ​വു​മി​ല്ലാ​യി​രു​ന്നു. പിന്നെ അതു മാറി.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: ഒരിക്കൽ സാക്ഷികൾ എന്നെ അവരുടെ മീറ്റി​ങ്ങി​നു ക്ഷണിച്ചു. ഞാൻ പോയി. അത്‌ ഒരു പുതിയ അനുഭ​വം​ത​ന്നെ​യാ​യി​രു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ ആളുകൾ എന്നെ കാണു​മ്പോൾ കളിയാ​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. പക്ഷേ സാക്ഷികൾ അങ്ങനെയേ അല്ലായി​രു​ന്നു. ഒരു മനുഷ്യ​നോ​ടു കാണി​ക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു. അവർ എന്നോടു ദയയോ​ടെ പെരു​മാ​റി. അത്‌ എനിക്കങ്ങ്‌ ഇഷ്ടപ്പെട്ടു.

പിന്നീട്‌ ഞാൻ സാക്ഷി​ക​ളു​ടെ ഒരു സമ്മേള​ന​ത്തി​നു പോയി. അതോടെ സാക്ഷി​ക​ളോ​ടുള്ള എന്റെ മതിപ്പു പിന്നെ​യും കൂടി. ഇവരെ​ല്ലാ​വ​രും എന്റെ ചേച്ചി​യെ​പ്പോ​ലെ മനസ്സു​തു​റന്ന്‌ ഇടപെ​ടു​ന്ന​വ​രും ആത്മാർഥ​ത​യു​ള്ള​വ​രും ആണല്ലോ എന്ന്‌ ഞാൻ ഓർത്തു. ഞാൻ കാണാൻ ആഗ്രഹിച്ച നല്ലവരും വിശ്വ​സി​ക്കാൻ കൊള്ളാ​കു​ന്ന​വ​രും ആയ ആളുകൾ ഇവരാ​യി​രി​ക്കു​മോ എന്ന്‌ ഞാൻ ചിന്തിച്ചു. എന്തൊരു സ്‌നേ​ഹ​വും ഐക്യ​വു​മാ​യി​രു​ന്നു അവരുടെ ഇടയിൽ! പിന്നെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബി​ളിൽനിന്ന്‌ ഉത്തരം തരുന്ന​തും എന്നെ ശരിക്കും അത്ഭുത​പ്പെ​ടു​ത്തി. അവർ ഇത്ര നല്ലവരാ​യി​രി​ക്കു​ന്നത്‌ ബൈബിൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. അവരെ​പ്പോ​ലെ ആകണ​മെ​ങ്കിൽ ഞാൻ ഒത്തിരി​യൊ​ത്തി​രി മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെ​ന്നും മനസ്സി​ലാ​യി.

ശരിക്കും​പ​റ​ഞ്ഞാൽ ഞാൻ അടിമു​ടി മാറണ​മാ​യി​രു​ന്നു. കാരണം എന്റെ രൂപവും ഭാവവും ഒക്കെ ഒരു പെണ്ണി​നെ​പ്പോ​ലെ​യാ​യി​രു​ന്നു. എന്റെ സംസാ​ര​വും നടപ്പും എടുപ്പും വസ്‌ത്ര​ധാ​ര​ണ​വും ഹെയർ​സ്റ്റൈ​ലും കൂട്ടു​കാ​രും ഒക്കെ മാറണം. അന്നത്തെ എന്റെ കൂട്ടു​കാ​രൊ​ക്കെ എന്നെ കളിയാ​ക്കാൻ തുടങ്ങി. “നിനക്ക്‌ എന്തിന്റെ കുഴപ്പമാ? ബൈബി​ളൊ​ന്നും പഠിക്കേണ്ട നീ. ഇപ്പോൾ ജീവി​ക്കു​ന്ന​തു​പോ​ലെ​തന്നെ അങ്ങ്‌ ജീവി​ച്ചാൽപോ​രേ? നിനക്ക്‌ ഇപ്പോൾ ഒരു കുറവും ഇല്ലല്ലോ?” എന്നൊക്കെ അവർ എന്നോടു പറഞ്ഞു. എന്നാൽ ഇതൊക്കെ പിന്നെ​യും സഹിക്കാ​മാ​യി​രു​ന്നു. പക്ഷേ അധാർമി​ക​മായ പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്നത്‌ നിറു​ത്താ​നാണ്‌ എനിക്ക്‌ ഏറ്റവും ബുദ്ധി​മുട്ട്‌ തോന്നി​യത്‌.

എങ്കിലും വലിയ മാറ്റങ്ങ​ളൊ​ക്കെ വരുത്താൻ എന്നെ​ക്കൊണ്ട്‌ കഴിയും എന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. 1 കൊരി​ന്ത്യർ 6:9-11 വരെയുള്ള വാക്യ​ങ്ങ​ളാണ്‌ എനിക്ക്‌ ആ ധൈര്യം തന്നത്‌. അവിടെ ഇങ്ങനെ പറയുന്നു: “അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ? വഞ്ചിക്ക​പ്പെ​ട​രുത്‌. അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നവർ, വിഗ്ര​ഹാ​രാ​ധകർ, വ്യഭി​ചാ​രി​കൾ, സ്വവർഗ​ര​തി​ക്കു വഴങ്ങി​ക്കൊ​ടു​ക്കു​ന്നവർ, സ്വവർഗ​ര​തി​ക്കാർ . . . എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല. നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. പക്ഷേ നിങ്ങളെ കഴുകി വെടി​പ്പാ​ക്കി​യി​രി​ക്കു​ന്നു.” മാറ്റം വരുത്താൻ അന്നത്തെ ആ ആളുകളെ യഹോവ സഹായി​ച്ചു. എന്നെയും സഹായി​ച്ചു. കുറെ വർഷങ്ങ​ളെ​ടു​ത്തു. ഒടുപാട്‌ പാടു​പെ​ടേ​ണ്ടി​യും വന്നു. പക്ഷേ അപ്പോ​ഴെ​ല്ലാം സാക്ഷികൾ സ്‌നേ​ഹ​ത്തോ​ടെ എന്നെ സഹായി​ച്ചു​കൊ​ണ്ടി​രു​ന്നു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: ഇപ്പോൾ ഞാൻ പഴയ ആളേ അല്ല. ആ ജീവി​ത​രീ​തി​യൊ​ക്കെ ഉപേക്ഷി​ച്ചിട്ട്‌ കാലം കുറെ​യാ​യി. എന്റെ കല്യാണം കഴിഞ്ഞു. ഞങ്ങൾക്ക്‌ ഒരു മോനുണ്ട്‌. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാ​നാണ്‌ ഞങ്ങൾ അവനെ പഠിപ്പി​ക്കു​ന്നത്‌. ആത്മീയ​മാ​യും യഹോവ എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഞാൻ ഇന്ന്‌ സഭയിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ക​യാണ്‌. മറ്റുള്ള​വരെ ബൈബിൾസ​ത്യം പഠിപ്പി​ക്കാ​നും എനിക്കു കഴിയു​ന്നു. ഞാൻ ജീവി​ത​ത്തിൽ വരുത്തിയ മാറ്റങ്ങ​ളൊ​ക്കെ കണ്ട്‌ എന്റെ അമ്മയ്‌ക്ക്‌ ഒത്തിരി സന്തോ​ഷ​മാ​യി. അങ്ങനെ അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി, ഇപ്പോൾ സ്‌നാ​ന​മേറ്റ സാക്ഷി​യാണ്‌. അതു​പോ​ലെ എന്റെ ഒരു അനിയ​ത്തി​യും അധാർമി​ക​മായ ജീവി​ത​രീ​തി ഉപേക്ഷിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​യാ​യി​ത്തീർന്നു.

ഞാൻ ഇങ്ങനെ​യൊ​ക്കെ മാറി​യത്‌ ഏതായാ​ലും നന്നായി എന്നാണ്‌ പണ്ട്‌ എന്നെ പിന്തി​രി​പ്പി​ക്കാൻ നോക്കി​യ​വർപോ​ലും ഇപ്പോൾ പറയു​ന്നത്‌. എന്നെ ഇങ്ങനെ മാറ്റി​യെ​ടു​ത്തത്‌ യഹോ​വ​യാ​ണെന്ന്‌ എനിക്ക്‌ നന്നായി അറിയാം. പണ്ട്‌ സഹായം ചോദിച്ച്‌ ഞാൻ ഡോക്ടർമാ​രു​ടെ​യും പുരോ​ഹി​ത​ന്മാ​രു​ടെ​യും അടുത്ത്‌ ചെന്ന​പ്പോൾ എന്താണ്‌ ഉണ്ടായ​തെന്ന്‌ നേരത്തേ പറഞ്ഞല്ലോ. അവരൊ​ക്കെ എന്നെ വഴി​തെ​റ്റി​ക്കു​ക​യാണ്‌ ചെയ്‌തത്‌. യഹോ​വ​യാണ്‌ എനിക്ക്‌ നേർവഴി കാണി​ച്ചു​ത​ന്നത്‌. എന്നെ ഒന്നിനും കൊള്ളില്ല എന്ന്‌ ഞാൻ വിചാ​രി​ച്ച​പ്പോ​ഴും യഹോവ അങ്ങനെയല്ല എന്നെ കണ്ടത്‌. യഹോവ എന്നോട്‌ സ്‌നേഹം കാണിച്ചു. ക്ഷമയോ​ടെ എന്നെ സഹായി​ച്ചു. ജ്ഞാനി​യായ, സ്‌നേ​ഹ​നി​ധി​യായ ആ ദൈവം എന്നെ ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ച്ചു. ഞാൻ നന്നായി​ക്കാ​ണ​ണ​മെന്ന്‌ ആഗ്രഹി​ച്ചു. അതാണ്‌ എന്റെ ജീവി​ത​ത്തിൽ ഇക്കണ്ട മാറ്റങ്ങ​ളെ​ല്ലാം ഉണ്ടാക്കി​യത്‌.

“എനിക്ക്‌ എല്ലാം ഉണ്ടായി​രു​ന്നു, ഇല്ലായി​രു​ന്നത്‌ സന്തോ​ഷ​മാണ്‌.”—കസുഹി​റോ കുനി​മോ​ച്ചി

ജനനം: 1951

രാജ്യം: ജപ്പാൻ

ചരിത്രം: സൈക്കിൾ റെയ്‌സിങ്‌ താരം

എന്റെ പഴയകാ​ലം: ജപ്പാനി​ലെ ഷിസോക്ക എന്ന ശാന്തസു​ന്ദ​ര​മായ ഒരു തുറമു​ഖ​പ​ട്ട​ണ​ത്തി​ലാണ്‌ ഞാൻ വളർന്നത്‌. ഒരു കൊച്ചു​വീ​ട്ടിൽ ഞങ്ങൾ എട്ടു​പേ​ര​ട​ങ്ങുന്ന കുടും​ബം. എന്റെ അച്ഛന്‌ ഒരു സൈക്കിൾ ഷോപ്പാ​യി​രു​ന്നു. ഞാൻ കുഞ്ഞാ​യി​രി​ക്കു​മ്പോൾതൊ​ട്ടേ അച്ഛൻ എന്നെ സൈക്കിൾ റെയ്‌സി​ങ്ങി​നു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. അങ്ങനെ​യ​ങ്ങനെ എനിക്ക്‌ അതിൽ നല്ല താത്‌പ​ര്യ​മാ​യി. അതു കണ്ടപ്പോൾ അച്ഛനു തോന്നി എന്നെ ഒരു സൈക്കിൾ റെയ്‌സർ ആക്കണ​മെന്ന്‌. അങ്ങനെ യു പി സ്‌കൂ​ളിൽ പഠിക്കു​മ്പോൾതൊട്ട്‌ സൈക്കിൾ റെയ്‌സി​ങ്ങിൽ എനിക്ക്‌ നല്ല പരിശീ​ലനം തരാൻ തുടങ്ങി. ഹൈസ്‌കൂ​ളിൽ പഠിക്കു​മ്പോൾ നാഷണൽ ലെവൽ മത്സരങ്ങ​ളിൽ മൂന്നു​വർഷം തുടർച്ച​യാ​യി ഞാൻ വിജയി​ച്ചു. ഒരു യൂണി​വേ​ഴ്‌സി​റ്റി​യിൽ ചേർന്ന്‌ പഠിക്കാ​നുള്ള ക്ഷണം എനിക്കു കിട്ടി. പക്ഷേ ഞാൻ തീരു​മാ​നി​ച്ചത്‌ റെയ്‌സിങ്‌ സ്‌കൂ​ളിൽ ചേരാ​നാ​യി​രു​ന്നു. അങ്ങനെ 19-ാമത്തെ വയസ്സിൽ ഞാൻ ഒരു പ്രൊ​ഫ​ഷണൽ റെയ്‌സ​റാ​യി.

ആ സമയമാ​യ​പ്പോ​ഴേ​ക്കും എന്റെ ജീവി​ത​ല​ക്ഷ്യം​തന്നെ ജപ്പാനി​ലെ സൈക്കിൾ റെയ്‌സർമാ​രിൽ ഒന്നാമ​നാ​കുക എന്നതാ​യി​രു​ന്നു. ഒത്തിരി പണമു​ണ്ടാ​ക്കണം. എന്റെ കുടും​ബത്തെ ഒരു നല്ല നിലയിൽ എത്തിക്കണം. അതായി​രു​ന്നു എന്റെ ആഗ്രഹം. അതിനു​വേണ്ടി ഞാൻ പരീശീ​ല​ന​ത്തിൽ മുഴുകി. പരിശീ​ലനം കഠിന​മാ​യി തോന്നു​മ്പോ​ഴോ റെയ്‌സി​ങ്ങിന്‌ ഇടയിൽ മടുക്കു​മ്പോ​ഴോ ഒക്കെ ഞാൻ എന്നോ​ടു​തന്നെ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടി​രി​ക്കും: ‘കസുഹി​റോ, നീ സൈക്കിൾ റെയ്‌സി​ങ്ങി​നു​വേണ്ടി പിറന്ന​വ​നാണ്‌. തളരരുത്‌. മുമ്പോ​ട്ടു പോയേ തീരൂ.’ ഞാൻ മുമ്പോ​ട്ടു പോകു​ക​തന്നെ ചെയ്‌തു. എന്റെ കഷ്ടപ്പാ​ടി​നൊ​ക്കെ ഫലം കിട്ടി​ത്തു​ടങ്ങി. ആദ്യത്തെ വർഷം പുതിയ റെയ്‌സർമാ​രു​ടെ മത്സരത്തിൽ എനിക്ക്‌ ഒന്നാം സ്ഥാനം കിട്ടി. രണ്ടാം വർഷം ജപ്പാനി​ലെ​തന്നെ ഏറ്റവും മികച്ച സൈക്കിൾ റെയ്‌സറെ തിര​ഞ്ഞെ​ടു​ക്കുന്ന മത്സരത്തിൽ പങ്കെടു​ക്കാ​നുള്ള യോഗ്യത ഞാൻ നേടി. ആ മത്സരത്തിൽ ആറു തവണ എനിക്ക്‌ രണ്ടാം സ്ഥാനം കിട്ടി.

ജപ്പാനി​ലെ ഒരു റെയ്‌സിങ്‌ സൂപ്പർതാ​ര​മാ​യി​രുന്ന എന്നെ അവി​ടെ​യുള്ള ആളുകൾ വിളി​ച്ചത്‌ ‘ടോക്കാ​യി​യു​ടെ മണ്ണിൽ പിറന്ന കരുത്തൻ’ എന്നായി​രു​ന്നു. ജപ്പാനി​ലെ ഒരു സ്ഥലമാണ്‌ ടോക്കാ​യി. റെയ്‌സി​ങ്ങിൽ എനിക്ക്‌ ഒറ്റ ലക്ഷ്യമേ ഉണ്ടായി​രു​ന്നു​ള്ളൂ. മറ്റുള്ള​വ​രെ​യെ​ല്ലാം തോൽപ്പിച്ച്‌ മുന്നേ​റുക. ട്രാക്കിൽ ഞാൻ അൽപ്പം ആക്രമ​ണ​കാ​രി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ മറ്റു റെയ്‌സർമാർക്ക്‌ എന്നെ പേടി​യാ​യി​രു​ന്നു. അറിയ​പ്പെ​ടുന്ന ഒരു താരമാ​യ​തോ​ടെ കൈ നിറയെ കാശായി. ആഗ്രഹി​ക്കു​ന്ന​തെ​ന്തും വാങ്ങാ​നുള്ള പണം എനിക്കു​ണ്ടാ​യി​രു​ന്നു. ഞാൻ ഒരു വലിയ വീടു വാങ്ങി. എനിക്കു വ്യായാ​മം ചെയ്യാൻ എല്ലാ ആധുനി​ക​സൗ​ക​ര്യ​ങ്ങ​ളു​മുള്ള ഒരു ജിം​നേ​ഷ്യം വരെ ആ വിട്ടീൽ ഉണ്ടായി​രു​ന്നു. പിന്നെ ഒരു വീടി​നോ​ളം​തന്നെ വിലവ​രുന്ന ഒരു ഫോറിൻ കാറും വാങ്ങി. കുറെ പണം ഞാൻ ഓഹരി വിപണി​യിൽ നിക്ഷേ​പി​ച്ചു. പിന്നെ പല കെട്ടി​ട​ങ്ങ​ളും സ്ഥലങ്ങളും ഒക്കെ വാങ്ങി.

എനിക്ക്‌ എല്ലാം ഉണ്ടായി​രു​ന്നു, ഇല്ലായി​രു​ന്നത്‌ സന്തോ​ഷ​മാണ്‌. എന്തി​ന്റെ​യോ ഒരു കുറവ്‌ എനിക്ക്‌ എപ്പോ​ഴും തോന്നി. പിന്നെ ഒറ്റപ്പെ​ട​ലും. അതിനി​ട​യിൽ എന്റെ കല്യാണം കഴിഞ്ഞു. ഞങ്ങൾക്ക്‌ മൂന്ന്‌ ആൺമക്കൾ ഉണ്ടായി. ഞാൻ ഭയങ്കര ദേഷ്യ​ക്കാ​ര​നാ​യി​രു​ന്നു. തൊട്ട​തി​നും പിടി​ച്ച​തി​നും എല്ലാം ഭാര്യ​യോ​ടും മക്കളോ​ടും ദേഷ്യ​പ്പെ​ടും. നോക്കി​യും​ക​ണ്ടും മാത്രമേ അവർ എന്നോടു സംസാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഞാൻ നല്ല മൂഡി​ലാ​ണെ​ങ്കി​ലേ എന്റെ അടുത്ത്‌ വരൂ.

പിന്നീട്‌, എന്റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. അത്‌ ഒത്തിരി മാറ്റങ്ങൾക്ക്‌ കാരണ​മാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു പോയാൽകൊ​ള്ളാ​മെന്ന്‌ ഒരിക്കൽ അവൾ എന്നോടു പറഞ്ഞു. എന്നാൽപ്പി​ന്നെ എല്ലാവർക്കും ഒരുമി​ച്ചു പോകാം എന്ന്‌ ഞാനും പറഞ്ഞു. പിന്നെ ഞാനും ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നെ ബൈബിൾ പഠിപ്പി​ക്കാ​നാ​യി ഒരു മൂപ്പൻ സഹോ​ദരൻ ആദ്യമാ​യി വീട്ടിൽ വന്നത്‌ എനിക്ക്‌ നല്ല ഓർമ​യുണ്ട്‌. ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ എനിക്ക്‌ ശരിക്കും ഇഷ്ടമായി.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: എഫെസ്യർ 5:5-ാം വാക്യം എന്നെ ശരിക്കും ചിന്തി​പ്പി​ച്ചു. അവിടെ ഇങ്ങനെ പറയുന്നു: “അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നവൻ, അശുദ്ധൻ, അത്യാ​ഗ്രഹി—അത്തരക്കാ​രൻ ഒരു വിഗ്ര​ഹാ​രാ​ധ​ക​നാണ്‌—ഇവർക്കൊ​ന്നും ക്രിസ്‌തു​വി​ന്റെ​യും ദൈവ​ത്തി​ന്റെ​യും രാജ്യ​ത്തിൽ ഒരു അവകാ​ശ​വു​മില്ല.” സൈക്കിൾ റെയ്‌സി​ങ്ങിൽ വാതു​വെ​പ്പു​പോ​ലുള്ള കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ ഞാൻ ചിന്തിച്ചു. മാത്രമല്ല ഈ മത്സരം അത്യാ​ഗ്ര​ഹ​ത്തിന്‌ വഴി​വെ​ക്കു​ന്ന​താണ്‌ എന്നും എനിക്കു മനസ്സി​ലാ​യി. എനിക്ക്‌ വല്ലാത്ത മനസ്സാ​ക്ഷി​ക്കുത്ത്‌ തോന്നാൻ തുടങ്ങി. യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ ഞാൻ റെയ്‌സിങ്‌ നിറു​ത്തേണ്ടി വരു​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. പക്ഷേ ആ തീരു​മാ​നം ഒട്ടും എളുപ്പ​മ​ല്ലാ​യി​രു​ന്നു.

എന്റെ റെയ്‌സിങ്‌ ജീവി​ത​ത്തിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടായ വർഷമാ​യി​രു​ന്നു അത്‌. ഇനിയും മുന്നോട്ട്‌ കുതി​ക്കണം. അതായി​രു​ന്നു എന്റെ മോഹം. പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു: റെയ്‌സി​ങ്ങി​നു പോകു​മ്പോൾ കിട്ടാത്ത മനസ്സമാ​ധാ​ന​വും ശാന്തത​യു​മൊ​ക്കെ​യാണ്‌ ബൈബിൾ പഠിക്കു​മ്പോൾ എനിക്ക്‌ കിട്ടു​ന്നത്‌. ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തി​നു ശേഷം ആകെ മൂന്നു പ്രാവ​ശ്യ​മേ ഞാൻ റെയ്‌സി​ങ്ങി​നു പോയു​ള്ളൂ. പക്ഷേ റെയ്‌സി​ങ്ങി​നോ​ടുള്ള ഇഷ്ടം ഞാൻ അപ്പോ​ഴും മുഴു​വ​നാ​യി വിട്ടു​ക​ള​ഞ്ഞി​രു​ന്നില്ല. റെയ്‌സിങ്‌ നിറു​ത്തി​യാൽപ്പി​ന്നെ എങ്ങനെ കുടും​ബം നോക്കും എന്ന്‌ ഞാൻ ചിന്തിച്ചു. എന്തു ചെയ്യണ​മെന്ന്‌ അറിയാത്ത അവസ്ഥ. അങ്ങോ​ട്ടു​മില്ല ഇങ്ങോ​ട്ടു​മില്ല. അതി​ന്റെ​കൂ​ടെ, എന്റെ ബന്ധുക്ക​ളാ​ണെ​ങ്കിൽ ഈ പുതിയ വിശ്വാ​സത്തെ എതിർക്കാൻ തുടങ്ങി. എന്റെ അച്ഛൻ ആകെ തകർന്നു​പോ​യി. ഈ മാനസി​ക​സ​മ്മർദം എല്ലാം​കൂ​ടെ​യാ​യ​പ്പോൾ എന്റെ ആരോ​ഗ്യം​തന്നെ മോശ​മാ​യി. എനിക്ക്‌ അൾസർ വന്നു.

അങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും ഞാൻ ബൈബിൾ പഠിക്കു​ന്ന​തും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്ക്‌ പോകു​ന്ന​തും നിറു​ത്തി​യില്ല. ആ ബുദ്ധി​മു​ട്ടുള്ള സമയ​ത്തെ​ല്ലാം പിടി​ച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചത്‌ അതാണ്‌. പതു​ക്കെ​പ്പ​തു​ക്കെ എന്റെ വിശ്വാ​സം ശക്തമായി. എന്റെ പ്രാർഥ​നകൾ കേൾക്കണേ എന്നും പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരുന്നത്‌ കാണാൻ സഹായി​ക്കണേ എന്നും ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു. ഭാര്യ​യും എന്നെ സമാധാ​നി​പ്പി​ച്ചു. “നമുക്ക്‌ ഇത്ര വലിയ വീടൊ​ന്നും വേണ്ട. ഇതൊ​ന്നും ഇല്ലെങ്കി​ലും നമുക്ക്‌ സന്തോ​ഷ​മാ​യി​രി​ക്കാൻ പറ്റും” എന്ന്‌ അവൾ എന്നോടു പറഞ്ഞു. അതു കേട്ട​പ്പോൾ എനിക്ക്‌ ഒരുപാട്‌ ആശ്വാസം തോന്നി. അങ്ങനെ ഞാൻ പതി​യെ​പ്പ​തി​യെ പുരോ​ഗതി വരുത്തി.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: മത്തായി 6:33-ാം വാക്യ​ത്തിൽ യേശു പറഞ്ഞ കാര്യം എത്ര സത്യമാ​ണെന്ന്‌ എന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. അവിടെ യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.” ജീവി​ത​ത്തി​ലെ അടിസ്ഥാന ആവശ്യ​ങ്ങളെ ആണല്ലോ യേശു ഇവിടെ “മറ്റെല്ലാം” എന്നു പറഞ്ഞത്‌. അങ്ങനെ​യുള്ള ഞങ്ങളുടെ ആവശ്യ​ങ്ങ​ളൊ​ന്നും ഇതുവരെ നടക്കാതെ പോയി​ട്ടില്ല. റെയ്‌സി​ങ്ങി​നു പോയി​രുന്ന കാലത്തു​ണ്ടാ​യി​രുന്ന വരുമാ​ന​ത്തി​ന്റെ മുപ്പതി​ലൊ​ന്നു​പോ​ലും ഇന്ന്‌ എനിക്ക്‌ ഇല്ല. എങ്കിലും കഴിഞ്ഞ 20 വർഷമാ​യി എനിക്കും എന്റെ കുടും​ബ​ത്തി​നും ഒരു കുറവും ഉണ്ടായി​ട്ടില്ല.

അനു​ഗ്ര​ഹ​ങ്ങൾ ഇനിയു​മുണ്ട്‌. സഹോ​ദ​ര​ങ്ങ​ളു​ടെ കൂടെ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​മ്പോ​ഴും ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​മ്പോ​ഴും ഒക്കെ ഞാൻ ആസ്വദി​ക്കുന്ന സന്തോ​ഷ​വും സംതൃ​പ്‌തി​യും ഒന്നു​വേ​റെ​ത​ന്നെ​യാണ്‌. അത്‌ മുമ്പൊ​രി​ക്ക​ലും ഞാൻ അനുഭ​വി​ച്ചി​ട്ടില്ല. ദിവസങ്ങൾ എത്ര പെട്ടെ​ന്നാ​ണെ​ന്നോ കടന്നു​പോ​കു​ന്നത്‌. എന്റെ കുടും​ബ​ജീ​വി​ത​വും ഇന്ന്‌ ഒരുപാ​ടു മെച്ച​പ്പെട്ടു. മൂന്നു മക്കളും അവരുടെ ഭാര്യ​മാ​രും വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും ഇന്ന്‌ എനിക്കുണ്ട്‌.