യഹസ്‌കേൽ 39:1-29

39  “മനുഷ്യ​പു​ത്രാ, ഗോഗി​ന്‌ എതിരെ നീ ഇങ്ങനെ പ്രവചി​ക്കൂ:+ ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “മേശെ​ക്കി​ന്റെ​യും തൂബലിന്റെയും+ പ്രധാനതലവനായ* ഗോഗേ, ഞാൻ നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. 2  ഞാൻ നിന്നെ പിന്നോ​ട്ടു തിരിച്ച്‌ വടക്ക്‌ അതിവിദൂരഭാഗങ്ങളിൽനിന്ന്‌+ ഇസ്രാ​യേൽമ​ല​ക​ളി​ലേക്കു നയിച്ചു​കൊ​ണ്ടു​വ​രും. 3  നിന്റെ ഇട​ങ്കൈ​യിൽനിന്ന്‌ ഞാൻ വില്ലു തട്ടി​ത്തെ​റി​പ്പി​ക്കും; വല​ങ്കൈ​യിൽനിന്ന്‌ അമ്പുകൾ താഴെ വീഴ്‌ത്തും. 4  നീയും നിന്റെ സർവ​സൈ​ന്യ​വും നിന്റെ​കൂ​ടെ​യുള്ള ജനതക​ളും ഇസ്രാ​യേൽമ​ല​ക​ളിൽ വീഴും.+ ഞാൻ നിന്നെ ആകാശ​ത്തി​ലെ സകല ഇരപി​ടി​യൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാര​മാ​യി കൊടു​ക്കും.”’+ 5  “‘നീ തുറസ്സായ സ്ഥലത്ത്‌ വീഴും.+ ഞാനാണ്‌ ഇതു പറയു​ന്നത്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 6  “‘ഞാൻ മാഗോ​ഗി​നും ദ്വീപു​ക​ളിൽ സുരക്ഷി​ത​രാ​യി കഴിയുന്ന ആളുകൾക്കും എതിരെ തീ അയയ്‌ക്കും.+ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. 7  എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ ഇടയിൽ എന്റെ വിശു​ദ്ധ​നാ​മം അറിയ​പ്പെ​ടാൻ ഞാൻ ഇടയാ​ക്കും. ഇനി ഒരിക്ക​ലും എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​കാൻ ഞാൻ സമ്മതി​ക്കില്ല. ഞാൻ യഹോ​വ​യാ​ണെന്ന്‌,+ ഇസ്രാ​യേ​ലി​ലെ പരിശു​ദ്ധ​നാ​ണെന്ന്‌,+ ജനതകൾ അറി​യേ​ണ്ടി​വ​രും.’ 8  “‘അതെ, അതു വരുന്നു, അതു സംഭവി​ച്ചി​രി​ക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഈ ദിവസ​ത്തെ​ക്കു​റി​ച്ചാ​ണു ഞാൻ പറഞ്ഞത്‌. 9  ഇസ്രായേൽനഗരങ്ങളിൽ താമസി​ക്കു​ന്നവർ പുറ​ത്തേക്കു ചെല്ലും. അവർ ചെറുപരിചകളും* വൻപരി​ച​ക​ളും, വില്ലു​ക​ളും അമ്പുക​ളും, കുറുവടികളും* കുന്തങ്ങ​ളും തീ കത്തിക്കാൻ ഉപയോ​ഗി​ക്കും. അവർ ആ ആയുധ​ങ്ങൾകൊണ്ട്‌ ഏഴു വർഷം തീ കത്തിക്കും.+ 10  തീ കത്തിക്കാൻ ആയുധങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്കു വയലിൽനി​ന്ന്‌ തടിയോ കാട്ടിൽനി​ന്ന്‌ വിറകോ ശേഖരി​ക്കേ​ണ്ടി​വ​രില്ല.’ “‘തങ്ങളെ കവർച്ച ചെയ്‌ത​വരെ അവർ കവർച്ച ചെയ്യും. തങ്ങളെ കൊള്ള​യ​ടി​ച്ചി​രു​ന്ന​വരെ അവർ കൊള്ള​യ​ടി​ക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 11  “‘അന്നു ഞാൻ ഗോഗിന്‌+ ഇസ്രാ​യേ​ലിൽ ഒരു ശ്‌മശാ​ന​സ്ഥലം ഒരുക്കും. കടലിന്റെ കിഴക്കുള്ള സഞ്ചാരി​ക​ളു​ടെ താഴ്‌വ​ര​യി​ലാ​യി​രി​ക്കും അത്‌. അതുവഴി കടന്നു​പോ​കു​ന്ന​വർക്ക്‌ അതൊരു മാർഗ​ത​ട​സ്സ​മാ​കും. അവി​ടെ​യാ​യി​രി​ക്കും ഗോഗി​നെ​യും അവന്റെ മുഴുവൻ ജനസമൂ​ഹ​ത്തെ​യും അവർ അടക്കുക. ഹാമോൻ-ഗോഗ്‌ താഴ്‌വര*+ എന്ന്‌ അവർ അതിനെ വിളി​ക്കും. 12  ദേശം ശുദ്ധീ​ക​രി​ക്കാൻവേണ്ടി ഇസ്രാ​യേൽഗൃ​ഹം അവരുടെ ശവം അടക്കും;+ അതിന്‌ ഏഴു മാസം വേണ്ടി​വ​രും. 13  അവരുടെ ശവം അടക്കാൻ ദേശത്തെ എല്ലാവ​രും അധ്വാ​നി​ക്കും. ഇതു കാരണം, ഞാൻ എന്നെ മഹത്ത്വീ​ക​രി​ക്കുന്ന നാളിൽ അവർ പ്രശസ്‌ത​രാ​കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 14  “‘ദേശം മുഴുവൻ നിരന്തരം ചുറ്റി​സ​ഞ്ച​രി​ക്കാ​നും നിലത്ത്‌ കിടക്കുന്ന ബാക്കി ശവശരീ​രങ്ങൾ അടക്കി ദേശം ശുദ്ധീ​ക​രി​ക്കാ​നും പുരു​ഷ​ന്മാ​രെ നിയമി​ക്കും. അവർ ഏഴു മാസം തിരച്ചിൽ തുടരും. 15  ദേശത്തുകൂടി ചുറ്റി​സ​ഞ്ച​രി​ക്കു​ന്നവർ ഒരു മനുഷ്യാ​സ്ഥി കാണു​മ്പോൾ അതിന്റെ അടുത്ത്‌ ഒരു അടയാളം വെക്കും. ശവം അടക്കാൻ നിയമി​ത​രാ​യവർ ഹാമോൻ-ഗോഗ്‌ താഴ്‌വ​ര​യിൽ അത്‌ അടക്കും.+ 16  ഹമോന* എന്നു പേരുള്ള ഒരു നഗരവും അവി​ടെ​യു​ണ്ടാ​യി​രി​ക്കും. അങ്ങനെ, അവർ ദേശം ശുദ്ധീ​ക​രി​ക്കും.’+ 17  “മനുഷ്യ​പു​ത്രാ, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘എല്ലാ തരം പക്ഷിക​ളോ​ടും എല്ലാ വന്യമൃ​ഗ​ങ്ങ​ളോ​ടും ഇങ്ങനെ പറയുക: “കൂട്ട​ത്തോ​ടെ ഇങ്ങോട്ടു വരൂ! ഞാൻ നിങ്ങൾക്കു​വേണ്ടി ഒരുക്കുന്ന എന്റെ ബലിയു​ടെ ചുറ്റും, ഇസ്രാ​യേൽമ​ല​ക​ളി​ലെ ഗംഭീ​ര​ബ​ലി​യു​ടെ ചുറ്റും,+ ഒന്നിച്ചു​കൂ​ടൂ! നിങ്ങൾക്കു മാംസം കഴിക്കാം, രക്തം കുടി​ക്കാം.+ 18  നിങ്ങൾ ശക്തരാ​യ​വ​രു​ടെ മാംസം കഴിക്കും, ഭൂമി​യി​ലെ തലവന്മാ​രു​ടെ രക്തം കുടി​ക്കും. അവരെ​ല്ലാം ആൺചെ​മ്മ​രി​യാ​ടു​ക​ളും ഇളം​ചെ​മ്മ​രി​യാ​ടു​ക​ളും കോലാ​ടു​ക​ളും കാളക​ളും ആണ്‌, ബാശാ​നി​ലെ കൊഴു​പ്പിച്ച മൃഗങ്ങൾ! 19  ഞാൻ നിങ്ങൾക്കാ​യി ഒരുക്കിയ ബലിയിൽനി​ന്ന്‌ നിങ്ങൾ മൂക്കു​മു​ട്ടെ കൊഴു​പ്പു കഴിക്കും; ലഹരി​പി​ടി​ക്കു​ന്ന​തു​വരെ രക്തം കുടി​ക്കും.”’ 20  “‘എന്റെ മേശയിൽനി​ന്ന്‌ കുതി​ര​ക​ളെ​യും തേരാ​ളി​ക​ളെ​യും ബലവാ​ന്മാ​രെ​യും എല്ലാ തരം വീര​യോ​ദ്ധാ​ക്ക​ളെ​യും തിന്ന്‌ നിങ്ങൾ തൃപ്‌ത​രാ​കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 21  “‘ജനതക​ളു​ടെ ഇടയിൽ ഞാൻ എന്റെ മഹത്ത്വം പ്രദർശി​പ്പി​ക്കും. അവരുടെ ഇടയിൽ ഞാൻ കാണിച്ച ശക്തിയും* ഞാൻ നടപ്പാ​ക്കിയ ശിക്ഷാ​വി​ധി​യും എല്ലാ ജനതക​ളും കാണും.+ 22  ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാ​ണെന്ന്‌ അന്നുമു​തൽ ഇസ്രാ​യേൽഗൃ​ഹം അറി​യേണ്ടി വരും. 23  ഇസ്രായേൽഗൃഹത്തിനു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വ​ന്നത്‌ അവരുടെ സ്വന്തം തെറ്റു​കൊ​ണ്ടാ​ണെന്ന്‌, അവർ എന്നോട്‌ അവിശ്വ​സ്‌തത കാട്ടി​യ​തു​കൊ​ണ്ടാ​ണെന്ന്‌,+ ജനതകൾ അറി​യേണ്ടി വരും. അതു​കൊ​ണ്ടാണ്‌ ഞാൻ അവരിൽനി​ന്ന്‌ മുഖം മറച്ച്‌+ അവരെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പിച്ചതും+ അവരെ​ല്ലാം വാളിന്‌ ഇരയാ​യ​തും. 24  അവരുടെ അശുദ്ധി​ക്കും ലംഘന​ങ്ങൾക്കും അനുസൃ​ത​മാ​യി ഞാൻ അവരോ​ട്‌ ഇടപെട്ടു. ഞാൻ അവരിൽനി​ന്ന്‌ എന്റെ മുഖം മറച്ചു.’ 25  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഞാൻ യാക്കോ​ബി​ന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്‌+ മുഴുവൻ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടും കരുണ കാട്ടും.+ എന്റെ വിശു​ദ്ധ​നാ​മ​ത്തിന്‌ എതിരെ വരുന്ന എന്തി​നെ​യും ഞാൻ ശുഷ്‌കാ​ന്തി​യോ​ടെ നേരി​ടും.*+ 26  എന്നോടുള്ള സകല അവിശ്വസ്‌തതയും+ കാരണം അപമാ​നി​ത​രാ​യ​ശേഷം, അവർ സ്വദേ​ശത്ത്‌ സുരക്ഷി​ത​രാ​യി വസിക്കുന്ന സമയം വരും. അന്ന്‌ ആരും അവരെ പേടി​പ്പി​ക്കില്ല.+ 27  ജനതകളിൽനിന്ന്‌ ഞാൻ അവരെ തിരികെ കൊണ്ടു​വ​രു​ക​യും ശത്രു​ദേ​ശ​ങ്ങ​ളിൽനിന്ന്‌ അവരെ ഒരുമിച്ചുകൂട്ടുകയും+ ചെയ്യു​മ്പോൾ അനേകം ജനതകൾ കാൺകെ അവരുടെ ഇടയിൽ ഞാൻ എന്നെ വിശു​ദ്ധീ​ക​രി​ക്കും.’+ 28  “‘ഞാൻ അവരെ ജനതക​ളു​ടെ ഇടയി​ലേക്കു ബന്ദിക​ളാ​യി അയച്ചിട്ട്‌ ഒന്നൊ​ഴി​യാ​തെ അവരെ​യെ​ല്ലാം സ്വദേ​ശ​ത്തേക്കു കൂട്ടിവരുത്തുമ്പോൾ+ ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേണ്ടി വരും. 29  ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ ചൊരി​യും.+ അതു​കൊണ്ട്‌, മേലാൽ ഞാൻ അവരിൽനി​ന്ന്‌ എന്റെ മുഖം മറച്ചു​ക​ള​യില്ല’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “മുഖ്യ​പ്ര​ഭു​വായ.”
സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.
മറ്റൊരു സാധ്യത “വേലും.” കൂർത്ത മുന​യോ​ടു​കൂ​ടിയ ആയുധ​മാ​ണു വേൽ.
അഥവാ “ഗോഗി​ന്റെ ജനസമൂ​ഹ​ത്തി​ന്റെ താഴ്‌വര.”
അർഥം: “ജനസമൂ​ഹം.”
അക്ഷ. “കൈയും.”
അക്ഷ. “വിശു​ദ്ധ​നാ​മ​ത്തോ​ടുള്ള എന്റെ അർപ്പണ​മ​നോ​ഭാ​വം അതുല്യ​മാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം