വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദരവോടെയുള്ള സംസാരം ചാന്തു​പോ​ലെ ദാമ്പത്യ​ത്തിന്‌ ഉറപ്പേ​കും

ദമ്പതി​കൾക്ക്‌

3: ആദരവ്‌

3: ആദരവ്‌

അതിന്റെ അർഥം

പരസ്‌പ​രം ആദരി​ക്കുന്ന ഭാര്യാ​ഭർത്താ​ക്ക​ന്മാർ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യാ​ലും സ്‌നേ​ഹ​ത്തോ​ടെ അതു കൈകാ​ര്യം ചെയ്യും. നിങ്ങളു​ടെ വിവാ​ഹ​ത്തി​ന്റെ മാറ്റു കൂട്ടാൻ പത്ത്‌ പാഠങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “തന്റെ ഭാഗത്താണ്‌ ശരി എന്ന്‌ അവർ വാശി​പി​ടി​ക്കില്ല. പകരം അവർ അഭി​പ്രാ​യ​ഭി​ന്ന​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കും. ഇണയുടെ മനസ്സി​ലു​ള്ളത്‌ എന്താ​ണെന്നു പറയു​മ്പോൾ ആദര​വോ​ടെ കേട്ടു​കൊണ്ട്‌ രണ്ടു പേർക്കും യോജി​ക്കാ​വുന്ന ഒരു വഴി കണ്ടെത്താൻ ശ്രമി​ക്കും.”

ബൈബിൾത​ത്ത്വം: “സ്‌നേഹം . . . സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.”—1 കൊരി​ന്ത്യർ 13:4, 5.

“ഭാര്യയെ ബഹുമാ​നി​ക്കുക എന്നു പറഞ്ഞാൽ ഞാൻ അവളുടെ മൂല്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അവൾക്കോ ഞങ്ങളുടെ ദാമ്പത്യ​ത്തി​നോ ദോഷ​ക​ര​മായ ഒന്നും ചെയ്യി​ല്ലെ​ന്നാണ്‌.”—മൈക്ക.

അതിന്റെ പ്രാധാ​ന്യം

പരസ്‌പരം ആദരവി​ല്ലെ​ങ്കിൽ ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള സംഭാ​ഷണം വിമർശ​ന​വും കുത്തു​വാ​ക്കും നിറഞ്ഞ​തും പുച്ഛ​ത്തോ​ടെ​യു​ള്ള​തും ആയിരി​ക്കും. വിവാ​ഹ​മോ​ച​ന​ത്തി​ലേക്കു നയിക്കുന്ന സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളാ​യാണ്‌ ഗവേഷകർ ഇവയെ കാണു​ന്നത്‌.

“ഭാര്യയെ താഴ്‌ത്തി​ക്കെട്ടി സംസാ​രി​ക്കു​ന്ന​തും പരിഹ​സി​ക്കു​ന്ന​തും കുത്തു​വാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്ന​തും ഒക്കെ ഭാര്യ​യു​ടെ ആത്മവി​ശ്വാ​സ​വും നിങ്ങളി​ലുള്ള വിശ്വാ​സ​വും തകർക്കു​കയേ ഉള്ളൂ. അത്‌ നിങ്ങളു​ടെ ദാമ്പത്യ​ത്തിന്‌ ക്ഷതമേൽപ്പി​ക്കും.”—ബ്രയൻ.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

ചിന്തി​ച്ചു​നോ​ക്കൂ

നിങ്ങളു​ടെ ഒരാഴ്‌ചത്തെ സംസാ​ര​വും പ്രവർത്ത​ന​ങ്ങ​ളും വിലയി​രു​ത്തുക. എന്നിട്ട്‌ സ്വയം ഇങ്ങനെ ചോദി​ക്കുക:

  • എന്റെ ഇണയെ ഞാൻ എത്രവട്ടം വിമർശി​ച്ചു, എത്രവട്ടം അഭിന​ന്ദി​ച്ചു?

  • ഏതൊക്കെ വിധത്തിൽ ഞാൻ എന്റെ ഇണയോട്‌ ആദരവ്‌ കാണിച്ചു?

ജീവി​ത​പ​ങ്കാ​ളി​യു​മാ​യി ചർച്ച ചെയ്യുക

  • എന്തു പറയു​ന്ന​തും ചെയ്യു​ന്ന​തും ആണ്‌ ആദരവാ​യി നിങ്ങൾ രണ്ടു പേരും കാണു​ന്നത്‌?

  • എന്തു പറയു​ന്ന​തും ചെയ്യു​ന്ന​തും ആണ്‌ അനാദ​ര​വാ​യി നിങ്ങൾ രണ്ടു പേരും കാണു​ന്നത്‌?

നുറു​ങ്ങു​കൾ

  • ഇണ എന്തു ചെയ്‌താ​ലാ​ണു നിങ്ങളെ ആദരി​ക്കു​ന്ന​താ​യി തോന്നു​ന്നത്‌? അങ്ങനെ​യുള്ള മൂന്നു കാര്യങ്ങൾ എഴുതുക. ഇണയോ​ടും എഴുതാൻ പറയുക. എന്നിട്ട്‌ അവ കൈമാ​റുക. അക്കാര്യ​ങ്ങ​ളിൽ മെച്ച​പ്പെ​ടാൻ ശ്രമി​ക്കുക.

  • ഇണയുടെ ഏതൊക്കെ ഗുണങ്ങ​ളാ​ണു നിങ്ങൾക്ക്‌ ഇഷ്ടമെന്ന്‌ എഴുതുക. അത്‌ നിങ്ങൾക്ക്‌ എത്ര ഇഷ്ടമാ​ണെന്ന്‌ ഇണയോ​ടു പറയുക.

“ഭർത്താ​വി​നെ ആദരി​ക്കുക എന്നു പറഞ്ഞാൽ, അദ്ദേഹത്തെ വിലമ​തി​ക്കു​ന്നെ​ന്നും അദ്ദേഹം സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നെ​ന്നും പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കുക എന്നാണ്‌. അത്‌ എപ്പോ​ഴും വലിയ കാര്യ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നില്ല. ചെറി​യ​ചെ​റിയ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും ചില​പ്പോൾ ആദരവ്‌ പ്രകട​മാ​ക്കാ​നാ​കും.”—മേഗൻ.

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ നിങ്ങൾ ആദരവു കാണി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്കു തോന്നി​യാൽ പോരാ. ഇണയ്‌ക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടോ എന്നതാണ്‌ പ്രധാനം.

ബൈബിൾത​ത്ത്വം: “ആർദ്ര​പ്രി​യം, അനുകമ്പ, ദയ,  താഴ്‌മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക.”—കൊ​ലോ​സ്യർ 3:12.