വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഠിനാധ്വാനം ചെയ്യാൻ പഠിക്കു​ന്നത്‌ വ്യായാ​മം ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌. അത്‌ ഇപ്പോ​ഴും ഭാവി​യി​ലും പ്രയോ​ജ​ന​പ്പെ​ടും

കുട്ടി​കൾക്ക്‌

11: കഠിനാ​ധ്വാ​നം

11: കഠിനാ​ധ്വാ​നം

അതിന്റെ അർഥം

കഠിനാ​ധ്വാ​നി​കൾക്കു ജോലി ചെയ്യാൻ മടിയില്ല. സ്വന്തം ആവശ്യ​ത്തി​നും മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നും അവർ സന്തോ​ഷ​ത്തോ​ടെ ജോലി ചെയ്യും; അതി​പ്പോൾ മറ്റുള്ള​വ​രു​ടെ കണ്ണിൽ അത്ര മതിപ്പി​ല്ലാത്ത ജോലി​യാ​ണെ​ങ്കിൽപ്പോ​ലും.

അതിന്റെ പ്രാധാ​ന്യം

ജീവിതം ഉത്തരവാ​ദി​ത്വ​ങ്ങൾ നിറഞ്ഞ​താണ്‌. നമ്മൾ അംഗീ​ക​രി​ച്ചാ​ലും ഇല്ലെങ്കി​ലും അതാണ്‌ വസ്‌തുത. കഠിനാ​ധ്വാ​നം ചെയ്യുക എന്നത്‌ പലർക്കും അത്ര ഇഷ്ടമല്ലാത്ത ഈ ലോകത്ത്‌, നിങ്ങൾ കഠിനാ​ധ്വാ​നി​യാ​ണെ​ങ്കിൽ പല നേട്ടങ്ങ​ളും കൈവ​രി​ക്കും.—സഭാ​പ്ര​സം​ഗകൻ 3:13.

“ഞാൻ മനസ്സി​ലാ​ക്കിയ കാര്യം ഇതാണ്‌: നിങ്ങൾ ഒരു കഠിനാ​ധ്വാ​നി​യാ​ണെ​ങ്കിൽ ഉള്ളിൽ ഒരു അഭിമാ​ന​വും സംതൃ​പ്‌തി​യും ഉണ്ടാകും. ചെയ്യുന്ന ജോലി ഇഷ്ടപ്പെ​ടാൻ ആ സംതൃ​പ്‌തി എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. ജോലി​യോ​ടു നിങ്ങൾക്ക്‌ ആത്മാർഥ​ത​യു​ണ്ടെ​ങ്കിൽ ഒരു സത്‌പേ​രും നേടി​യെ​ടു​ക്കാ​നാ​കും.”—റെയൻ.

ബൈബിൾത​ത്ത്വം: “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 14:23.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

പിൻവ​രുന്ന കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ ജോലി​യോട്‌ ഒരു നല്ല മനോ​ഭാ​വം വളർത്തി​യെ​ടു​ക്കുക.

കാര്യങ്ങൾ നന്നായി ചെയ്യു​ന്ന​തിൽ സംതൃ​പ്‌തി കണ്ടെത്തുക. നിങ്ങൾ ചെയ്യുന്ന ജോലി ഏതായാ​ലും, അതി​പ്പോൾ വീട്ടു​ജോ​ലി​യോ ഹോം​വർക്കോ ആയാൽപ്പോ​ലും, അതിൽ നന്നായി മുഴു​കുക. ഒരു കാര്യം നന്നായി ചെയ്യാൻ പഠിച്ചാൽ അതിൽ മെച്ച​പ്പെ​ടാ​നുള്ള വഴികൾ നോക്കുക, കുറച്ചു​കൂ​ടി വേഗത്തിൽ ചെയ്യാ​നോ വൈദ​ഗ്‌ധ്യ​ത്തോ​ടെ ചെയ്യാ​നോ ഒക്കെ. നിങ്ങൾക്ക്‌ എത്ര​ത്തോ​ളം വൈദ​ഗ്‌ധ്യ​മു​ണ്ടോ അത്ര​ത്തോ​ളം നിങ്ങൾ ആ ജോലി ആസ്വദി​ക്കും.

ബൈബിൾത​ത്ത്വം: “വിദഗ്‌ധ​നായ ജോലി​ക്കാ​രനെ നീ കണ്ടിട്ടു​ണ്ടോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും; സാധാ​ര​ണ​ക്കാ​രു​ടെ മുന്നിൽ അവനു നിൽക്കേ​ണ്ടി​വ​രില്ല.”—സുഭാ​ഷി​തങ്ങൾ 22:29.

മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ ഉത്തരവാ​ദി​ത്വം നിങ്ങൾ നന്നായി ചെയ്യു​ന്നെ​ങ്കിൽ മിക്ക സാഹച​ര്യ​ങ്ങ​ളി​ലും അതു മറ്റുള്ള​വർക്കു ഗുണം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, വീട്ടിൽ നിങ്ങൾ ചെയ്യേണ്ട ജോലി​കൾ നന്നായി ചെയ്യു​ന്നെ​ങ്കിൽ മറ്റു കുടും​ബാം​ഗ​ങ്ങ​ളു​ടെ ജോലി​ഭാ​രം കുറയും.

ബൈബിൾത​ത്ത്വം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

കൂടുതൽ ചെയ്യുക. അത്യാ​വ​ശ്യം ചെയ്യേ​ണ്ടതു മാത്രം ചെയ്യു​ന്ന​തി​നു പകരം, അധികം ചെയ്യുക. അപ്പോൾ നിങ്ങളു​ടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ നിങ്ങൾത​ന്നെ​യാ​യി​രി​ക്കും. കാരണം, അങ്ങനെ കൂടുതൽ ചെയ്യു​മ്പോൾ, നിങ്ങൾ ചെയ്യു​ന്നത്‌ മനസ്സോ​ടെ​യാ​യി​രി​ക്കും, മറ്റാരും നിർബ​ന്ധി​ച്ചി​ട്ടാ​യി​രി​ക്കില്ല. —മത്തായി 5:41.

ബൈബിൾത​ത്ത്വം: “ചെയ്യുന്ന നന്മ നിർബ​ന്ധം​കൊ​ണ്ടു​ള്ളതല്ല, സ്വമന​സ്സാ​ലെ​യു​ള്ള​താ​യി​രി​ക്ക​ണ​മ​ല്ലോ.”—ഫിലേ​മോൻ 14.

സമനി​ല​യു​ള്ള​വ​രാ​യി​രി​ക്കുക. കഠിനാ​ധ്വാ​നി​കൾ മടിയ​ന്മാ​രാ​യി​രി​ക്കില്ല, ‘ജോലി, ജോലി’ എന്ന ഒറ്റ ചിന്ത​യോ​ടെ നടക്കു​ന്ന​വ​രു​മാ​യി​രി​ക്കില്ല. കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തി​ലും വിശ്ര​മി​ക്കു​ന്ന​തി​ലും അവർ സന്തോഷം കണ്ടെത്തും. അവർ സമനി​ല​യു​ള്ള​വ​രാ​യി​രി​ക്കും.

ബൈബിൾത​ത്ത്വം: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.