വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

എന്താണ്‌ അർമ​ഗെ​ദോൻ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌. . .

അണുവാ​യു​ധ​ങ്ങ​ളാ​ലോ പരിസ്ഥി​തി​വി​പ​ത്തി​നാ​ലോ മുഴു​ഭൂ​മി​ക്കും വരാൻപോ​കുന്ന ഒരു നാശം. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

ബൈബിൾ പറയു​ന്നത്‌

ദുഷ്ടന്മാർക്ക് എതി​രെ​യുള്ള ‘സർവശ​ക്ത​നായ ദൈവ​ത്തി​ന്‍റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ നടക്കുന്ന ആലങ്കാരികസ്ഥലമാണ്‌ അർമഗെദോൻ.​—വെളി​പാട്‌ 16:14, 16.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ദൈവം അർമ​ഗെ​ദോൻ യുദ്ധം ചെയ്യു​ന്നത്‌ ഭൂമിയെ നശിപ്പി​ക്കാ​നല്ല, പകരം ഭൂമിയെ നശിപ്പി​ക്കുന്ന മനുഷ്യ​രിൽനിന്ന് അതിനെ രക്ഷിക്കാ​നാണ്‌.​—വെളി​പാട്‌ 11:18.

  • അർമ​ഗെ​ദോൻ എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കും.​—സങ്കീർത്തനം 46:8, 9.

അർമ​ഗെ​ദോൻ യുദ്ധത്തെ അതിജീ​വി​ക്കാൻ പറ്റുമോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്

  • ഇല്ല

  • ചില​പ്പോൾ

ബൈബിൾ പറയു​ന്നത്‌

എല്ലാ ജനതക​ളിൽനി​ന്നു​മുള്ള “ഒരു മഹാപു​രു​ഷാ​രം” അർമ​ഗെ​ദോ​നിൽ അവസാ​നി​ക്കുന്ന “മഹാകഷ്ടത”യെ അതിജീ​വി​ക്കും.​—വെളി​പാട്‌ 7:9, 14.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • കഴിയു​ന്നത്ര ആളുകൾ അർമ​ഗെ​ദോ​നെ അതിജീ​വി​ക്ക​ണ​മെന്ന് ദൈവം ആഗ്രഹി​ക്കു​ന്നു. ഒരു നിവൃ​ത്തി​യു​മി​ല്ലാ​തെ വന്നാലേ ദൈവം ദുഷ്ടന്മാ​രെ കൊല്ലു​ക​യു​ള്ളൂ.​—യഹസ്‌കേൽ 18:32.

  • അർമ​ഗെ​ദോ​നെ എങ്ങനെ അതിജീ​വി​ക്കാ​മെന്നു ബൈബിൾ പറയുന്നു.​—സെഫന്യ 2:3.