വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ജീവികഥ

രാജ്യ​വേ​ല​യി​ലെ നാഴി​ക​ക്ക​ല്ലു​കൾ

രാജ്യ​വേ​ല​യി​ലെ നാഴി​ക​ക്ക​ല്ലു​കൾ

എൽ സാൽവ​ഡോ​റി​ലെ സാന്താ ആനായി​ലെ കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാർ 1947-ൽ സാക്ഷി​കൾക്കെ​തി​രെ പ്രശ്‌ന​ങ്ങൾ സൃഷ്ടി​ക്കാൻ ശ്രമിച്ചു. വാരം​തോ​റു​മു​ള്ള വീക്ഷാഗോപുഅധ്യയ​ന​ത്തി​നാ​യി സഹോ​ദ​ര​ങ്ങൾ കൂടി​വ​ന്നി​രു​ന്ന മിഷനറി ഭവനത്തി​നു​ള്ളി​ലേ​ക്കു ചില ആൺകു​ട്ടി​കൾ വലിയ കല്ലുകൾ വലി​ച്ചെ​റി​ഞ്ഞു. അതിനു പിന്നാലെ പുരോ​ഹി​ത​ന്മാ​രു​ടെ നേതൃ​ത്വ​ത്തിൽ ഒരു കൂട്ടം ആളുകൾ അവിടെ എത്തി. ചിലരു​ടെ കയ്യിൽ പന്തങ്ങളും മറ്റു ചിലരു​ടെ കയ്യിൽ രൂപങ്ങ​ളും ഉണ്ടായി​രു​ന്നു. രണ്ടു മണിക്കൂ​റോ​ളം അവർ ആ കെട്ടി​ട​ത്തി​ലേ​ക്കു കല്ലുകൾ വലി​ച്ചെ​റി​യു​ക​യും “കന്യാ​മ​റി​യം നീണാൾ വാഴട്ടെ,” “യഹോവ മരിക്കട്ടെ” എന്ന് ആർത്തു​വി​ളി​ക്കു​ക​യും ചെയ്‌തു. അവി​ടെ​യു​ണ്ടാ​യി​രു​ന്ന ആ മിഷന​റി​മാ​രെ പട്ടണത്തിൽനി​ന്നു വിരട്ടി ഓടി​ക്കാ​നാ​യി​രു​ന്നു അവർ അത്‌ ചെയ്‌ത​തെന്ന് എനിക്ക് അറിയാം. കാരണം 67 വർഷം മുമ്പു നടന്ന ആ യോഗ​ത്തിൽ ഞാനും സന്നിഹി​ത​യാ​യി​രു​ന്നു. *

ഈ സംഭവം നടക്കു​ന്ന​തി​നു രണ്ടു വർഷം മുമ്പാണ്‌ ഞാനും എന്‍റെ മിഷനറി കൂട്ടാ​ളി​യു​മാ​യ എവ്‌ലിൻ ട്രാബർട്ടും ന്യൂ​യോർക്കി​ലെ ഇത്താക്ക​യിൽവെ​ച്ചു നടന്ന വാച്ച്ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്‍റെ നാലാ​മ​ത്തെ ക്ലാസ്സിൽനി​ന്നു ബിരുദം നേടി​യത്‌. സാന്താ ആനായിൽ പ്രവർത്തി​ക്കാ​നാണ്‌ ഞങ്ങൾക്കു നിയമനം ലഭിച്ചത്‌. 29 വർഷം നീണ്ട ആ മിഷനറി വേല​യെ​ക്കു​റി​ച്ചു പറയു​ന്ന​തി​നു മുമ്പ്, ആ വേല ഏറ്റെടു​ക്കാൻ ഞാൻ തീരു​മാ​നി​ക്കാൻ ഇടയാ​യ​തി​ന്‍റെ കാരണം നിങ്ങളു​മാ​യി പങ്കു​വെ​ക്കാം.

എന്‍റെ ആത്മീയ​പൈ​തൃ​കം

1923-ൽ ഞാൻ ജനിച്ച​പ്പോൾ എന്‍റെ മാതാ​പി​താ​ക്ക​ളാ​യ ജോൺ ഓൾസ​ണും ഈവയും ഐക്യ​നാ​ടു​ക​ളി​ലെ വാഷി​ങ്‌ട​ണി​ലു​ള്ള സ്‌പോ​കാ​നി​ലാണ്‌ താമസി​ച്ചി​രു​ന്നത്‌. അവർ ലൂഥറൻ മതവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു. എന്നാൽ ദൈവം സ്‌നേ​ഹ​വാ​നാ​ണെ​ന്നു വിശ്വ​സി​ച്ചി​രു​ന്ന​തി​നാൽ പള്ളിയിൽ പഠിപ്പി​ച്ചു​പോ​ന്ന അഗ്നിന​ര​ക​വി​ശ്വാ​സ​ത്തോട്‌ അവർ യോജി​ച്ചി​രു​ന്നി​ല്ല. (1 യോഹ. 4:8) എന്‍റെ പിതാവ്‌ ഒരു ബേക്കറി​യി​ലാ​യി​രു​ന്നു ജോലി ചെയ്‌തി​രു​ന്നത്‌. ഒരിക്കൽ, ഒരു സഹജോ​ലി​ക്കാ​രൻ അദ്ദേഹ​ത്തോട്‌ നരകം ആളുകളെ ദണ്ഡിപ്പി​ക്കാ​നു​ള്ള ഒരു സ്ഥലമാ​ണെന്ന് ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ല എന്നു പറഞ്ഞു. പെട്ടെ​ന്നു​ത​ന്നെ എന്‍റെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം പഠിച്ചു​തു​ട​ങ്ങി. മരണ​ശേ​ഷ​മു​ള്ള ജീവി​ത​ത്തെ​ക്കു​റി​ച്ചു ബൈബിൾ യഥാർഥത്തിൽ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന് അങ്ങനെ അവർ മനസ്സി​ലാ​ക്കി.

എനിക്കു അന്ന് ഒൻപത്‌ വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും പുതു​താ​യി കണ്ടെത്തിയ ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച് മാതാ​പി​താ​ക്കൾ ആവേശ​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തു ഞാൻ  ഇപ്പോ​ഴും ഓർക്കു​ന്നു. സത്യ​ദൈ​വ​ത്തി​ന്‍റെ പേര്‌ യഹോ​വ​യാ​ണെ​ന്നു പഠിച്ച​തും ആളുകളെ കുഴപ്പി​ക്കു​ന്ന ത്രി​ത്വോ​പ​ദേ​ശ​ത്തിൽനിന്ന് സ്വത​ന്ത്ര​രാ​കാൻ കഴിഞ്ഞ​തും അവരുടെ ആവേശം ഒന്നുകൂ​ടി വർധി​പ്പി​ച്ചു. ‘ഒരുവനെ സ്വത​ന്ത്ര​നാ​ക്കു​ന്ന സത്യം’ പഠിച്ചു​കൊണ്ട് ഞാനും ഈ മഹത്തര​മാ​യ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠിത പഠിപ്പി​ക്ക​ലു​കൾ ഒരു സ്‌പോഞ്ച് എന്നപോ​ലെ ആഗിരണം ചെയ്യാൻ തുടങ്ങി. (യോഹ. 8:32) ബൈബിൾപ​ഠ​നം വിരസത ഉളവാ​ക്കു​ന്ന ഒന്നാ​ണെന്ന് എനിക്ക് ഇതുവരെ തോന്നി​യി​ട്ടി​ല്ല, പകരം ദൈവ​വ​ച​നം പരി​ശോ​ധി​ക്കു​ന്നത്‌ ഞാൻ എല്ലായ്‌പോ​ഴും ആസ്വദി​ക്കു​ന്നു. ഞാൻ ഒരു നാണം​കു​ണു​ങ്ങി​യാ​യി​രു​ന്നെ​ങ്കി​ലും മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കു​മാ​യി​രു​ന്നു. അവർ 1934-ൽ സ്‌നാ​ന​മേ​റ്റു. 1939-ൽ, എനിക്കു 16 വയസ്സു​ള്ള​പ്പോൾ ഞാനും സ്‌നാ​ന​മേറ്റ്‌ അവരോ​ടൊ​പ്പം ചേർന്നു.

1941-ൽ മിസൂ​റി​യി​ലെ സെന്‍റ് ലൂയി​സിൽ വെച്ചു​ന​ടന്ന ഒരു സമ്മേള​ന​ത്തിൽ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം

1940-ലെ വേനൽക്കാ​ലത്ത്‌, ഞങ്ങൾ വീട്‌ വിൽക്കു​ക​യും ഐഡ​ഹോ​യി​ലെ കോർ ദ അലീനിൽ പയനി​യർമാ​രെന്ന നിലയിൽ മുഴു​സ​മ​യ​ശു​ശ്രൂ​ഷ ഏറ്റെടു​ക്കു​ക​യും ചെയ്‌തു. ഒരു കാർ വർക്ക്ഷോ​പ്പി​നു മുകളി​ല​ത്തെ നിലയിൽ വാടക​യ്‌ക്കാ​യി​രു​ന്നു ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌. ഞങ്ങളുടെ വീട്‌ യോഗങ്ങൾ നടത്തു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. അക്കാലത്ത്‌ വളരെ കുറച്ചു സഭകൾക്കു മാത്രമേ സ്വന്തമാ​യി രാജ്യ​ഹാ​ളു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട് അവർ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലോ വാടക​മു​റി​ക​ളി​ലോ ആയിരു​ന്നു കൂടി വന്നിരു​ന്നത്‌.

1941-ൽ ഞാനും മാതാ​പി​താ​ക്ക​ളും മിസൂ​റി​യി​ലു​ള്ള സെന്‍റ് ലൂയി​സിൽവെ​ച്ചു നടന്ന ഒരു സമ്മേള​ന​ത്തിൽ സംബന്ധി​ച്ചു. ആ ഞായറാ​ഴ്‌ച ‘കുട്ടി​ക​ളു​ടെ ദിന’മായി​രു​ന്നു. അഞ്ചിനും പതി​നെ​ട്ടി​നും ഇടയ്‌ക്കു പ്രായ​മു​ള്ള കുട്ടികൾ സ്റ്റേജിന്‍റെ മുൻവ​ശ​ത്താണ്‌ ഇരുന്നി​രു​ന്നത്‌. തന്‍റെ പ്രസംഗം ഉപസം​ഹ​രി​ക്ക​വെ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോ​ദ​രൻ കുട്ടി​ക​ളാ​യ ഞങ്ങളെ നോക്കി ഇങ്ങനെ പറഞ്ഞു: “കുട്ടി​ക​ളേ, . . . നിങ്ങളിൽ . . . ദൈവ​ത്തെ​യും അവന്‍റെ രാജാ​വി​നെ​യും അനുസ​രി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നവർ ദയവായി എഴു​ന്നേ​റ്റു നിൽക്കുക!” കുട്ടികൾ ഒന്നടങ്കം എഴു​ന്നേറ്റ്‌ നിന്നു. അപ്പോൾ റഥർഫോർഡ്‌ സഹോ​ദ​രൻ ഉദ്‌ഘോ​ഷി​ച്ചു: “നോക്കൂ, രാജ്യ​ത്തിന്‌ 15,000-ത്തിലധി​കം പുതിയ സാക്ഷികൾ!” പയനി​യ​റിങ്‌ ജീവി​ത​ച​ര്യ​യാ​ക്കാ​നുള്ള എന്‍റെ തീരു​മാ​ന​ത്തെ അരക്കി​ട്ടു​റ​പ്പി​ക്കാൻ ആ നിമിഷം എന്നെ സഹായി​ച്ചു.

ഞങ്ങൾക്കു ലഭിച്ച നിയമ​ന​ങ്ങൾ

സെന്‍റ് ലൂയി​സിൽ സമ്മേളനം നടന്ന് ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങളുടെ കുടും​ബം തെക്കൻ കാലി​ഫോർണി​യ​യി​ലേക്കു താമസം മാറി. അവിടെ ഓക്‌സ്‌നാർഡ്‌ എന്ന പട്ടണത്തിൽ ഒരു സഭ തുടങ്ങുക എന്നതാ​യി​രു​ന്നു ഞങ്ങൾക്കു കിട്ടിയ നിയമനം. ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌ ഒരു വാഹന​വീ​ട്ടി​ലാ​യി​രു​ന്നു. അതിൽ ഒരു കിടക്ക മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ; അതു​കൊണ്ട് തീൻമേ​ശ​യു​ടെ മുകളി​ലാ​യി​രു​ന്നു ഞാൻ കിടന്നി​രു​ന്നത്‌. അതിനാൽ ഓരോ ദിവസ​വും കിടക്ക ഒരു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്‍റെ സ്വന്തം മുറി​യിൽ കിടന്നി​രു​ന്ന​തിൽനിന്ന് എത്ര വ്യത്യ​സ്‌തം!

ഞങ്ങൾ കാലി​ഫോർണി​യ​യിൽ എത്തുന്ന​തി​നു തൊട്ടു​മുമ്പ് 1941 ഡിസംബർ 7-ന്‌ ജപ്പാൻ ഹവായി​യി​ലെ പേൾ ഹാർബർ ആക്രമി​ച്ചു. അടുത്ത ദിവസം ഐക്യ​നാ​ടു​കൾ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ചേർന്നു. കാലി​ഫോർണി​യാ തീരങ്ങ​ളിൽ ഉടനീളം ജപ്പാന്‍റെ മുങ്ങി​ക്ക​പ്പ​ലു​കൾ റോന്തു​ചു​റ്റു​ന്ന​തി​നാൽ, അധികാ​രി​കൾ രാത്രി​കാ​ല​ങ്ങ​ളിൽ ലൈറ്റു​കൾ എല്ലാം അണയ്‌ക്കാൻ ഞങ്ങളോ​ടു ആവശ്യ​പ്പെ​ട്ടു. ജനങ്ങൾ തിങ്ങി​പ്പാർക്കു​ന്ന പ്രദേ​ശ​ങ്ങൾക്കു​നേ​രെ ലക്ഷ്യം​വെച്ച് ആക്രമി​ക്കാ​തി​രി​ക്കാൻ ഈ കൂരി​രുട്ട് സഹായി​ക്കു​മാ​യി​രു​ന്നു.

ചില മാസങ്ങൾക്കു ശേഷം, 1942 സെപ്‌റ്റം​ബ​റിൽ ഒഹാ​യോ​വി​ലെ ക്ലീവ്‌ലൻഡിൽ നടന്ന പുതി​യ​ലോ​ക ദിവ്യാ​ധി​പ​ത്യ സമ്മേള​ന​ത്തിൽ ഞങ്ങൾ സംബന്ധി​ച്ചു. അവി​ടെ​വെച്ച് “സമാധാ​നം—അതിന്‌ നിലനിൽക്കാൻ കഴിയു​മോ?” എന്ന വിഷയ​ത്തിൽ നേഥൻ എച്ച്. നോർ സഹോ​ദ​രൻ നടത്തിയ ഒരു പ്രസംഗം ഞങ്ങൾ കേട്ടു. “ഉണ്ടായി​രു​ന്ന​തും ഇപ്പോൾ ഇല്ലാത്ത​തും എന്നാൽ പെട്ടെ​ന്നു​ത​ന്നെ അഗാധ​ത്തിൽനി​ന്നു കയറി”വരാനി​രി​ക്കു​ന്ന​തും ആയ ഒരു “കാട്ടു​മൃ​ഗ”ത്തെക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്ന വെളി​പാട്‌ 17-‍ാ‍ം അധ്യാ​യ​മാണ്‌ അദ്ദേഹം ചർച്ച ചെയ്‌തത്‌. (വെളി. 17:8, 11) ഈ കാട്ടു​മൃ​ഗം, 1939-ൽ ഇല്ലാ​തെ​യാ​യി​ത്തീർന്ന സർവരാ​ജ്യ​സ​ഖ്യം ആണെന്നു നോർ സഹോ​ദ​രൻ വിശദീ​ക​രി​ച്ചു. ഈ സഖ്യം മറ്റൊരു സംഘട​ന​യ്‌ക്കു വഴിമാ​റു​മെ​ന്നും തത്‌ഫ​ല​മാ​യി താത്‌കാ​ലി​ക സമാധാ​ന​മു​ണ്ടാ​കു​മെ​ന്നും ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. അങ്ങനെ 1945-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ക്കു​ക​യും “മൃഗം” ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ രൂപത്തിൽ വീണ്ടും പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ആഗോ​ള​പ്ര​സം​ഗ​വേല വ്യാപി​പ്പി​ക്കാൻ ഈ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഇതുവരെ ഉണ്ടാകാത്ത തരത്തി​ലു​ള്ള എത്ര വലിയ വർധന​യാണ്‌ അതെത്തു​ടർന്ന് ഉണ്ടായത്‌!

എന്‍റെ ഗിലെ​യാദ്‌ ബിരു​ദ​പ​ത്രം

എന്താണ്‌ സംഭവി​ക്കാൻപോ​കു​ന്ന​തെന്ന് മനസ്സി​ലാ​ക്കാൻ ആ പ്രവചനം എന്നെ സഹായി​ച്ചു. പിറ്റേ വർഷം ഗിലെ​യാദ്‌ സ്‌കൂൾ ആരംഭി​ക്കു​മെന്ന അറിയിപ്പ് ഒരു മിഷന​റി​യാ​കാ​നു​ള്ള എന്‍റെ ആഗ്രഹം ഉണർത്തി. 1943-ൽ ഓറി​ഗ​ണി​ലെ പോർട്ട്ലാൻഡിൽ ഒരു പയനി​യ​റാ​യി എന്നെ നിയമി​ച്ചു.  അക്കാലത്ത്‌, റെക്കോർഡ്‌ ചെയ്‌ത പ്രസം​ഗ​ങ്ങൾ ഞങ്ങൾ ഒരു ഗ്രാമ​ഫോൺ ഉപയോ​ഗിച്ച് വീട്ടു​കാ​രെ കേൾപ്പി​ക്കു​ക​യും അതെത്തു​ടർന്നു ഞങ്ങൾ അവർക്കു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾസാ​ഹി​ത്യ​ങ്ങൾ നൽകു​ക​യും ചെയ്‌തി​രു​ന്നു. ആ വർഷത്തി​ലു​ട​നീ​ളം മിഷനറി സേവന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു എന്‍റെ ചിന്ത.

1944-ൽ എന്‍റെ ഏറ്റവും അടുത്ത സുഹൃ​ത്താ​യ എവ്‌ലിൻ ട്രാബർട്ടി​നോ​ടൊ​പ്പം ഗിലെ​യാദ്‌ സ്‌കൂ​ളിൽ പങ്കുപ​റ്റാ​നു​ള്ള ക്ഷണം ലഭിച്ച​പ്പോൾ എനിക്കു​ണ്ടാ​യ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​കി​ല്ല. ആ അഞ്ചു മാസം, ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ എങ്ങനെ സന്തോഷം കണ്ടെത്താ​മെ​ന്നു അധ്യാ​പ​കർ ഞങ്ങൾക്കു കാണി​ച്ചു​ത​ന്നു. അവരുടെ താഴ്‌മ ഞങ്ങളിൽ മതിപ്പു​ള​വാ​ക്കി. ഭക്ഷണത്തിന്‌ ഇരിക്കു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഈ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു ഞങ്ങൾക്കു ഭക്ഷണം എടുത്തു​ത​രാ​നും മറ്റും നിന്നത്‌. ഒടുവിൽ, 1945 ജനുവരി 22-ന്‌ ഞങ്ങൾ ബിരുദം നേടി.

എന്‍റെ മിഷനറി നിയമനം

അങ്ങനെ ഞാനും എവ്‌ലി​നും ലിയോ മെഹാ​നും അദ്ദേഹ​ത്തി​ന്‍റെ ഭാര്യ എസ്ഥേറും 1946 ജൂൺ മാസത്തിൽ ഞങ്ങളുടെ നിയമി​ത​പ്ര​ദേ​ശ​മാ​യ എൽ സാൽവ​ഡോ​റിൽ എത്തി. ആ പ്രദേശം “കൊയ്‌ത്തി​നു പാകമാ​യി​രു​ന്നു.” (യോഹ. 4:35) ഈ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ പരാമർശി​ച്ച സംഭവം കാണി​ക്കു​ന്നത്‌ അവിടത്തെ പുരോ​ഹി​ത​ന്മാർ എത്ര രോഷാ​കു​ല​രാ​യി​രു​ന്നു എന്നാണ്‌. അതിന്‌ ഒരാഴ്‌ച മുമ്പാ​യി​രു​ന്നു ഞങ്ങൾ സാന്താ ആനായിൽ വെച്ച് ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടത്തി​യത്‌. പരസ്യ​പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ചു വ്യാപ​ക​മാ​യി പരസ്യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഫലമായി 500-ഓളം ആളുകൾ സമ്മേള​ന​ത്തിൽ സംബന്ധി​ച്ചത്‌ ഞങ്ങളെ വളരെ​യ​ധി​കം സന്തോ​ഷ​ഭ​രി​ത​രാ​ക്കി. പുരോ​ഹി​ത​ന്മാ​രു​ണ്ടാ​ക്കിയ പ്രശ്‌ന​ത്തെ​പ്ര​തി പട്ടണം വിട്ട് പോകു​ന്ന​തി​നു പകരം അവി​ടെ​ത്ത​ന്നെ തുടരാ​നും ആത്മാർഥ​ഹൃ​ദ​യ​രാ​യ ആളുകളെ സഹായി​ക്കാ​നും ഞങ്ങൾ ദൃഢനി​ശ്ച​യം ചെയ്‌തു. സ്വന്തമാ​യി ഒരു ബൈബിൾ വാങ്ങാൻ വളരെ കുറച്ചു പേർക്കു മാത്രമേ സാധി​ച്ചി​രു​ന്നു​ള്ളൂ. മാത്രമല്ല, ബൈബിൾ വായി​ക്ക​രു​തെന്ന് പുരോ​ഹി​ത​ന്മാർ അവർക്കു താക്കീത്‌ നൽകു​ക​യും ചെയ്‌തി​രു​ന്നു; എങ്കിലും അനേകർ സത്യത്തി​നാ​യി അതിയാ​യി വാഞ്‌ഛി​ച്ചി​രു​ന്നു. സത്യ​ദൈ​വ​മാ​യ യഹോ​വ​യെ​ക്കു​റി​ച്ചും അവൻ ഭൂമി​യിൽ സ്ഥാപി​ക്കാൻപോ​കു​ന്ന പറുദീ​സ​യെ​ക്കു​റി​ച്ചും പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി ഞങ്ങൾ സ്‌പാ​നിഷ്‌ ഭാഷ വശമാ​ക്കാൻ എടുത്ത ശ്രമങ്ങളെ അവർ അതിയാ​യി വിലമ​തി​ച്ചു.

ഗിലെയാദ്‌ ക്ലാസ്സിൽനിന്ന് എൽ സാൽവ​ഡോ​റി​ലേ​ക്കു നിയമനം ലഭിച്ച അഞ്ചുപേർ. ഇടത്തു​നി​ന്നു വലത്തോട്ട്: എവ്‌ലിൻ ട്രാബർട്ട്, മിലി ബ്രാഷി​യർ, എസ്ഥേർ മെഹാൻ, മിൽഡ്രഡ്‌ ഓൾസൺ, ലിയോ മെഹാൻ

എന്‍റെ ആദ്യവി​ദ്യാർഥി​ക​ളിൽ ഒരാളാ​യി​രു​ന്നു റോസാ അസെൻസി​യോ. ബൈബിൾപ​ഠ​നം ആരംഭി​ച്ച​തോ​ടെ ഒരുമിച്ച് പാർത്തി​രു​ന്ന പുരു​ഷ​നു​മാ​യു​ള്ള ബന്ധം അവൾ അവസാ​നി​പ്പി​ച്ചു. അതോടെ, അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. അതിനു ശേഷം അവർ നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കു​ക​യും സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ തീക്ഷ്ണ​ത​യു​ള്ള സാക്ഷി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു. സാന്താ ആനയിലെ ആദ്യപ​യ​നി​യ​റാ​യി​രു​ന്നു റോസ. *

റോസാ​യ്‌ക്കു സ്വന്തമാ​യി ചെറിയ ഒരു പലചരക്ക് കടയു​ണ്ടാ​യി​രു​ന്നു. അവൾ കട അടച്ചി​ട്ടി​ട്ടാണ്‌ ശുശ്രൂ​ഷ​യ്‌ക്കു പോയി​രു​ന്നത്‌. തനിക്കാ​യി യഹോവ കരുതു​മെന്ന് അവൾ ഉറച്ചു വിശ്വ​സി​ച്ചി​രു​ന്നു. ഏതാനും മണിക്കൂ​റു​കൾക്കു ശേഷം അവൾ വന്ന് കട തുറക്കു​മ്പോൾ സാധനങ്ങൾ വാങ്ങാൻ ധാരാളം ആളുകൾ വരുമാ​യി​രു​ന്നു. മത്തായി 6:33-ലെ വാക്കു​ക​ളു​ടെ സത്യത അവൾ നേരിട്ട് അനുഭ​വി​ച്ച​റി​യു​ക​യും മരണം​വ​രെ വിശ്വ​സ്‌ത​യാ​യി തുടരു​ക​യും ചെയ്‌തു.

മിഷന​റി​മാ​രാ​യ ഞങ്ങൾ ആറു​പേർക്കു വാടക​യ്‌ക്കു വീട്‌ തന്ന വീട്ടു​ട​മ​യെ ഒരിക്കൽ അവിടത്തെ പള്ളിവി​കാ​രി സന്ദർശി​ച്ചു. ഞങ്ങളെ അവിടെ തുടർന്നും താമസി​ക്കാൻ അനുവ​ദി​ച്ചാൽ വീട്ടു​ട​മ​യെ​യും ഭാര്യ​യെ​യും സഭയിൽനി​ന്നു പുറത്താ​ക്കു​മെന്ന് അദ്ദേഹം അവർക്കു താക്കീതു നൽകി. ഒരു പ്രമു​ഖ​വ്യാ​പാ​രി​യാ​യി​രുന്ന ആ വീട്ടുടമ അപ്പോൾത​ന്നെ പുരോ​ഹി​ത​ന്മാ​രു​ടെ മ്ലേച്ഛമായ പ്രവൃ​ത്തി​യിൽ അസ്വസ്ഥ​നാ​യി​രു​ന്ന​തു​കൊണ്ട്, ആ താക്കീത്‌ വകവെ​ച്ചി​ല്ല. തന്നെ പള്ളിയിൽനി​ന്നു പുറത്താ​ക്കി​യാൽപോ​ലും തനിക്കു അത്‌ ഒരു പ്രശ്‌ന​മ​ല്ലെന്ന് അദ്ദേഹം വികാ​രി​യോ​ടു പറഞ്ഞു. ആഗ്രഹി​ക്കു​ന്നി​ട​ത്തോ​ളം കാലം ഞങ്ങൾക്ക് അവിടെ താമസി​ക്കാ​മെന്ന് അദ്ദേഹം ഉറപ്പു നൽകു​ക​യും ചെയ്‌തു.

 ബഹുമാ​ന്യ​നാ​യ ഒരു വ്യക്തി സാക്ഷി​യാ​കു​ന്നു

1955-ൽ നിർമിച്ച ബ്രാ​ഞ്ചോ​ഫീസ്‌

തലസ്ഥാ​ന​ന​ഗ​ര​മാ​യ സാൻ സാൽവ​ഡോ​റിൽ മറ്റൊരു മിഷനറി ബാൾറ്റാ​സാർ പെർലാ എന്ന എൻജി​നീ​യ​റു​ടെ ഭാര്യയെ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മതനേ​താ​ക്ക​ളു​ടെ കാപട്യം കണ്ടിട്ടു​ള്ള​തി​നാൽ സൻമന​സ്സു​ള്ള ആ എൻജി​നീ​യ​റി​നു ദൈവ​ത്തി​ലു​ള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടി​രു​ന്നു. പുതിയ ബ്രാ​ഞ്ചോ​ഫീസ്‌ നിർമി​ക്കാൻ തീരു​മാ​നി​ച്ച​പ്പോൾ തന്‍റെ സേവന​ങ്ങൾക്കു യാതൊ​രു പണവും ഈടാ​ക്കാ​തെ അതിന്‍റെ പ്ലാൻ തയ്യാറാ​ക്കാ​മെ​ന്നും കെട്ടിടം പണിയി​പ്പി​ച്ചു തരാ​മെ​ന്നും വിശ്വാ​സ​ത്തിൽ വന്നിട്ടി​ല്ലാ​ത്ത ബാൾറ്റാ​സാർ വാഗ്‌ദാ​നം ചെയ്‌തു.

ആ നിർമാ​ണ​പ​ദ്ധ​തി​യിൽ യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം സഹവസി​ക്കാൻ ഇടയാ​യ​തി​ലൂ​ടെ താൻ സത്യമതം കണ്ടെത്തി​യെ​ന്നു ബാൾറ്റാ​സാ​റി​നു ബോധ്യ​മാ​യി. 1955 ജൂലൈ 22-‍ാ‍ം തീയതി അദ്ദേഹ​വും, അധികം വൈകാ​തെ ഭാര്യ പൗളി​നാ​യും സ്‌നാ​ന​മേ​റ്റു. അവരുടെ രണ്ടു മക്കളും യഹോ​വ​യെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ലോക​വ്യാ​പ​ക​വേ​ല​യെ പിന്തു​ണ​ച്ചു​കൊണ്ട് അദ്ദേഹ​ത്തി​ന്‍റെ മകൻ ബ്രൂക്‌ലിൻ ബെഥേ​ലിൽ 49 വർഷമാ​യി സേവി​ക്കു​ന്നു. ഇപ്പോൾ അദ്ദേഹം അവിടത്തെ ബ്രാഞ്ച് കമ്മിറ്റി​യി​ലെ ഒരു അംഗമാണ്‌. *

സാൻ സാൽവ​ഡോ​റിൽ ഞങ്ങൾ കൺ​വെൻ​ഷ​നു​കൾ നടത്തി​ത്തു​ട​ങ്ങി​യ​പ്പോൾ, പെർലാ സഹോ​ദ​രൻ അതിനാ​യി ഞങ്ങൾക്കു ഒരു വലിയ കായി​ക​കേ​ന്ദ്രം ഏർപ്പാ​ടാ​ക്കി​ത്ത​ന്നു. ആരംഭ​ത്തിൽ ഇരിപ്പി​ട​ങ്ങ​ളു​ടെ ഒരു ചെറിയ ഭാഗം മാത്രമേ ഞങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ ഓരോ വർഷം കഴിയു​ന്തോ​റും, യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ കൂടു​തൽക്കൂ​ടു​തൽ ഇരിപ്പി​ട​ങ്ങൾ വേണ്ടി​വ​ന്നു; ഒടുവിൽ ആ കെട്ടിടം നിറഞ്ഞ് കവിയു​വോ​ളം പുരോ​ഗ​തി​യു​ണ്ടാ​യി. സന്തോ​ഷ​ക​ര​മാ​യ ആ കൂടി​വ​ര​വു​ക​ളിൽ എന്‍റെ ബൈബിൾവി​ദ്യാർഥി​കളെ കാണാൻ എനിക്കു അവസരങ്ങൾ ലഭിച്ചു. അവർ, എന്‍റെ ‘കൊച്ചു​മ​ക്ക​ളെ’—അവർ പഠിപ്പിച്ച് സത്യത്തിൽ കൊണ്ടു​വന്ന വ്യക്തി​ക​ളെ—എനിക്കു പരിച​യ​പ്പെ​ടു​ത്തി​ത്ത​ന്ന​പ്പോൾ എനിക്കു​ണ്ടാ​യ സന്തോഷം ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!

ഒരു കൺ​വെൻ​ഷ​നിൽ എഫ്‌. ഡബ്ല്യൂ. ഫ്രാൻസ്‌ സഹോ​ദ​രൻ മിഷന​റി​മാ​രെ അഭിസം​ബോ​ധന ചെയ്യുന്നു

ഒരു സമ്മേള​ന​ത്തിൽ ഒരു സഹോ​ദ​രൻ എന്‍റെ അടുക്കൽ വന്നു തന്നോടു ക്ഷമിക്കണം എന്നു പറഞ്ഞു. കാര്യം എന്താ​ണെ​ന്നോ ആ വ്യക്തി ആരാ​ണെ​ന്നോ എനിക്ക് മനസ്സി​ലാ​യി​ല്ല. “സാന്താ ആനായിൽ വെച്ച് നിങ്ങളെ കല്ലെറിഞ്ഞ കുട്ടി​ക​ളിൽ ഒരാളാണ്‌ ഞാൻ” എന്ന് ആ സഹോ​ദ​രൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹം എന്നോ​ടൊ​പ്പം യഹോ​വ​യെ സേവി​ക്കു​ന്നെ​ന്നു ചിന്തി​ച്ച​പ്പോൾ എന്‍റെ ഹൃദയം സന്തോ​ഷ​ത്താൽ നിറഞ്ഞു. ഒരു വ്യക്തിക്കു തെരെ​ഞ്ഞെ​ടു​ക്കാ​വു​ന്ന​തി​ലേ​ക്കും​വെച്ച് ഏറ്റവും പ്രതി​ഫ​ല​ദാ​യ​ക​മാ​യ ഒന്നാണ്‌ മുഴു​സ​മയ ശുശ്രൂഷ എന്ന് ആ സംഭാ​ഷ​ണം ഒരിക്കൽ കൂടി എന്നെ ബോധ്യ​പ്പെ​ടു​ത്തി.

എൽ സാൽവ​ഡോ​റിൽ ഞങ്ങൾ ആദ്യമാ​യി സംബന്ധിച്ച സർക്കിട്ട് സമ്മേളനം

സംതൃ​പ്‌തി പകരുന്ന തിര​ഞ്ഞെ​ടു​പ്പു​കൾ

29 വർഷ​ത്തോ​ളം ഞാൻ എൽ സാൽവ​ഡോ​റിൽ മിഷന​റി​വേല തുടർന്നു. ആദ്യം സാന്താ ആനാ പട്ടണത്തി​ലും തുടർന്ന്  സൺസോ​ണേ​റ്റി​ലും പിന്നീട്‌ സാന്താ ടെക്‌ള​യി​ലും ഒടുവിൽ സാൻ സാൽവ​ഡോ​റി​ലും. 1975-ൽ മിഷനറി നിയമനം നിറുത്തി സ്‌പോ​കാ​നി​ലേ​ക്കു തിരിച്ച് പോകാൻ പ്രാർഥ​നാ​പൂർവം ഞാൻ തീരു​മാ​നി​ച്ചു. കാരണം, വിശ്വാ​സ​ത്തി​ലു​ണ്ടാ​യി​രുന്ന പ്രായ​മാ​യ മാതാ​പി​താ​ക്കൾക്ക് എന്‍റെ സഹായം ആവശ്യ​മാ​യി​രു​ന്നു.

1979-ൽ എന്‍റെ പിതാ​വി​ന്‍റെ മരണ​ത്തെ​ത്തു​ടർന്ന് അമ്മയുടെ ആരോ​ഗ്യം വഷളായി. അമ്മയ്‌ക്കും പരിച​ര​ണം ആവശ്യ​മാ​യി​രു​ന്നു. എട്ടു വർഷങ്ങൾക്കു ശേഷം, 94-‍ാ‍ം വയസ്സിൽ അമ്മ മരിച്ചു. ക്ലേശപൂർണ​മാ​യ ആ നാളു​ക​ളിൽ ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും ഞാൻ തളർന്നു​പോ​യി. ഇതുമൂ​ല​മു​ണ്ടാ​യ പിരി​മു​റു​ക്കം, ചിക്കൻ പോക്‌സി​ന്‍റെ രണ്ടാം​ഘ​ട്ട​മാ​യ ഷിങ്കൽസ്‌ അഥവാ ഹെർപ്പസ്‌ വരുന്ന​തി​നു കാരണ​മാ​യി. പതിവാ​യി പ്രാർഥി​ച്ച​തി​നാ​ലും യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മാ​യ കൈകൾ എന്നെ താങ്ങി​യ​തി​നാ​ലും സഹിഷ്‌ണു​ത​യു​ടെ ഈ പരി​ശോ​ധന തരണം ചെയ്യാൻ എനിക്കു കഴിഞ്ഞു. “നിങ്ങൾ നരെക്കു​വോ​ളം ഞാൻ നിങ്ങളെ . . . വഹിക്ക​യും ഞാൻ ചുമന്നു വിടു​വി​ക്ക​യും ചെയ്യും” എന്ന യഹോ​വ​യു​ടെ വാക്കുകൾ എത്ര സത്യമാണ്‌!—യെശ. 46:4.

1990-ൽ ഞാൻ വാഷി​ങ്‌ട​ണി​ലു​ള്ള ഒമാക്കി​ലേ​ക്കു താമസം മാറി. സ്‌പാ​നിഷ്‌ ഭാഷാ​പ്ര​ദേ​ശത്ത്‌ എനിക്കു വീണ്ടും പ്രവർത്തി​ക്കാൻ കഴിഞ്ഞു. അവിടെ എന്‍റെ പല ബൈബിൾവി​ദ്യാർഥി​ക​ളും സ്‌നാ​ന​മേ​റ്റു. 2007 നവംബർ ആയപ്പോ​ഴേ​ക്കും ഒമാക്കി​ലു​ള്ള വീട്‌ എനിക്കു തനിയെ നോക്കി​ന​ട​ത്താൻ കഴിയാ​ഞ്ഞ​തി​നാൽ അടുത്ത പട്ടണമായ ചെലനി​ലു​ള്ള ഒരു അപ്പാർട്ട്മെ​ന്‍റി​ലേ​ക്കു താമസം മാറി. ഇവിടത്തെ സ്‌പാ​നിഷ്‌ സഭ എന്നെ നന്നായി പരിപാ​ലി​ക്കു​ന്ന​തി​നെ​പ്രതി ഞാൻ വളരെ നന്ദിയു​ള്ള​വ​ളാണ്‌. ഇവി​ടെ​യു​ള്ള സഹോ​ദ​ര​ങ്ങൾ, ഏറ്റവും പ്രായം​ചെന്ന വ്യക്തി​യെ​ന്ന​നി​ല​യിൽ എന്നെ അവരുടെ ‘മുത്തശ്ശി​യാ​യി’ സ്‌നേ​ഹ​പൂർവം ‘ദത്തെടു​ത്തി​രി​ക്കു​ന്നു’.

കൂടുതൽ “ഏകാ​ഗ്ര​ത​യോ​ടെ” ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക എന്നതാ​യി​രു​ന്നു എന്‍റെ ലക്ഷ്യം. അതു​കൊണ്ട് ഞാൻ വിവാഹം കഴിച്ചില്ല. എങ്കിലും, എനിക്ക് അനേകം ആത്മീയ​മ​ക്ക​ളുണ്ട്. (1 കൊരി​ന്ത്യർ 7:34, 35) ഇപ്പോ​ഴ​ത്തെ ജീവി​ത​ത്തിൽ നമ്മുടെ എല്ലാ ആഗ്രഹ​ങ്ങ​ളും തൃപ്‌തി​പ്പെ​ടു​ത്താ​നാ​വി​ല്ലെന്ന് എനിക്ക് അറിയാം. അതു​കൊണ്ട് ഒന്നാമതു വെക്കേണ്ട കാര്യ​ങ്ങൾക്ക്—യഹോ​വ​യെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ന്ന​തി​നാ​യു​ള്ള എന്‍റെ സമർപ്പ​ണ​ത്തിന്‌—ഞാൻ ഒന്നാം സ്ഥാനം നൽകി. പുതി​യ​ലോ​ക​ത്തിൽ, സന്തോഷം നൽകുന്ന എല്ലാത്ത​ര​ത്തി​ലു​മു​ള്ള പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​തി​നു ധാരാളം സമയമു​ണ്ടാ​യി​രി​ക്കും. യഹോവ “ജീവനു​ള്ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തു​ന്നു,” എന്ന സങ്കീർത്ത​നം 145:16 ആണ്‌ എനിക്ക് ഏറ്റവും പ്രിയ​പ്പെട്ട വാക്യം.

പയനിയർ സേവനം എന്‍റെ മനസ്സ് ചെറു​പ്പ​മാ​ക്കി നിറു​ത്തു​ന്നു

ഇപ്പോൾ എനിക്ക് 91 വയസ്സാ​യെ​ങ്കി​ലും സാമാ​ന്യം ഭേദപ്പെട്ട ആരോ​ഗ്യ​മു​ള്ള​തി​നാൽ ഞാൻ പയനി​യ​റിങ്‌ തുടരു​ന്നു. മനസ്സു​കൊ​ണ്ടു ചെറു​പ്പ​മാ​യി​രി​ക്കാ​നും ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രി​ക്കാ​നും പയനിയർ സേവനം എന്നെ സഹായി​ക്കു​ന്നു. ഞാൻ എൽ സാൽവ​ഡോ​റിൽ എത്തിയ കാലത്ത്‌ പ്രസം​ഗ​വേല തുടങ്ങു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. സാത്താന്‍റെ കടുത്ത എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും, ഇപ്പോൾ ആ രാജ്യത്ത്‌ 39,000-ത്തിലധി​കം പ്രസാ​ധ​ക​രുണ്ട്. ഇത്‌ എന്‍റെ വിശ്വാ​സം ശരിക്കും ബലിഷ്‌ഠ​മാ​ക്കി​യി​രി​ക്കു​ന്നു. വ്യക്തമാ​യും, യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ പിന്തുണ അവന്‍റെ ജനത്തിന്‍റെ പ്രവർത്ത​ന​ങ്ങ​ളു​ടെ​മേ​ലു​ണ്ടെന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മി​ല്ല!

^ ഖ. 4 യഹോവയുടെ സാക്ഷിളുടെ വാർഷിപുസ്‌തകം 1981-ന്‍റെ (ഇംഗ്ലീഷ്‌) 45-46 പേജുകൾ കാണുക.

^ ഖ. 19 വാർഷികപുസ്‌തകം 1981 (ഇംഗ്ലീഷ്‌) 41-42 പേജുകൾ.

^ ഖ. 24 വാർഷികപുസ്‌തകം 1981 (ഇംഗ്ലീഷ്‌) 66-67, 74-75 പേജുകൾ.