ബി1
ബൈബിളിന്റെ സന്ദേശം
ദൈവമായ യഹോവയ്ക്കാണു ഭരിക്കാനുള്ള അവകാശം. യഹോവ ഭരിക്കുന്ന വിധമാണ് ഏറ്റവും മികച്ചത്. ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറും.
ബി.സി. 4026-നു ശേഷം ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെയും യഹോവ ഭരിക്കുന്ന വിധത്തെയും “സർപ്പം” ചോദ്യം ചെയ്യുന്നു. ഭാവിയിൽ സർപ്പത്തെ, അതായത് സാത്താനെ, തകർക്കുന്ന ഒരു ‘വിത്തിനെ’ അഥവാ ‘സന്തതിയെ’ എഴുന്നേൽപ്പിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (ഉൽപത്തി 3:1-5, 15, അടിക്കുറിപ്പ്) എന്നിരുന്നാലും സാത്താന്റെ സ്വാധീനത്തിൻകീഴിൽ സ്വയം ഭരിക്കാൻ യഹോവ മനുഷ്യർക്കു സമയം അനുവദിക്കുന്നു. |
ബി.സി. 1943 വാഗ്ദാനം ചെയ്തിരുന്ന “സന്തതി” അബ്രാഹാമിന്റെ വംശജനായിരിക്കുമെന്ന് യഹോവ അബ്രാഹാമിനോടു പറയുന്നു.—ഉൽപത്തി 22:18. |
ബി.സി. 1070-നു ശേഷം വാഗ്ദാനം ചെയ്തിരുന്ന “സന്തതി” ദാവീദ് രാജാവിന്റെയും മകനായ ശലോമോന്റെയും കുടുംബപരമ്പരയിലൂടെ വരുമെന്ന് യഹോവ അവർക്ക് ഉറപ്പു നൽകുന്നു.—2 ശമുവേൽ 7:12, 16; 1 രാജാക്കന്മാർ 9:3-5; യശയ്യ 9:6, 7. |
എ.ഡി. 29 ദാവീദിന്റെ സിംഹാസനത്തിന്റെ അവകാശിയായ, വാഗ്ദാനം ചെയ്തിരുന്ന “സന്തതി” യേശുവാണെന്ന് യഹോവ വെളിപ്പെടുത്തുന്നു.—ഗലാത്യർ 3:16; ലൂക്കോസ് 1:31-33; 3:21, 22. |
എ.ഡി. 33 യേശുവിനെ കൊന്ന്, വാഗ്ദാനം ചെയ്തിരുന്ന “സന്തതി”യെ സർപ്പമായ സാത്താൻ കുറച്ച് സമയത്തേക്കു നിഷ്ക്രിയനാക്കുന്നു. യഹോവ യേശുവിനെ സ്വർഗീയജീവനിലേക്ക് ഉയിർപ്പിച്ച് യേശുവിന്റെ പൂർണതയുള്ള ജീവന്റെ മൂല്യം സ്വീകരിക്കുന്നു. അത് ആദാമിന്റെ വംശജരുടെ പാപങ്ങൾ ക്ഷമിച്ച് അവർക്കു നിത്യജീവൻ നൽകാനുള്ള അടിസ്ഥാനമായി.—ഉൽപത്തി 3:15; പ്രവൃത്തികൾ 2:32-36; 1 കൊരിന്ത്യർ 15:21, 22. |
ഏകദേശം എ.ഡി. 1914 സർപ്പമായ സാത്താനെ യേശു ഭൂമിയിലേക്ക് എറിയുന്നു. കുറച്ച് കാലത്തേക്ക് അവിടെ തളച്ചിടുന്നു.—വെളിപാട് 12:7-9, 12. |
ഭാവി യേശു 1,000 വർഷത്തേക്കു സാത്താനെ തടവിലാക്കുന്നു. പിന്നെ കൊന്നുകളയുന്നു. അങ്ങനെ സാത്താന്റെ തല തകർക്കുന്നു. ഭൂമിയെയും മനുഷ്യരെയും കുറിച്ച് യഹോവയ്ക്കു തുടക്കത്തിലുണ്ടായിരുന്ന ഉദ്ദേശ്യം നിറവേറുന്നു. ദൈവനാമത്തിനു വന്ന നിന്ദ നീക്കുന്നു. ദൈവം ഭരിക്കുന്ന വിധമാണ് ഏറ്റവും മികച്ചതെന്നു തെളിയുന്നു.—വെളിപാട് 20:1-3, 10; 21:3, 4. |