ദൈവവചനത്തിന് ഒരു ആമുഖം
നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശം അഥവാ വാക്കുകൾ ആണ് ബൈബിളിലുള്ളത്. ജീവിതത്തിൽ എങ്ങനെ വിജയം കണ്ടെത്താമെന്നും ദൈവാംഗീകാരം നേടാമെന്നും അതു നമ്മളോടു പറയുന്നു. കൂടാതെ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ബൈബിൾ നൽകുന്നു:
1. ദൈവം ആരാണ്?
6. മിശിഹയെക്കുറിച്ച് ബൈബിൾ എന്താണു മുൻകൂട്ടിപ്പറഞ്ഞത്?
7. നമ്മുടെ ഈ കാലത്തെക്കുറിച്ച് ബൈബിൾ എന്താണു മുൻകൂട്ടിപ്പറയുന്നത്?
8. മനുഷ്യന്റെ കഷ്ടപ്പാടുകൾക്കു ദൈവത്തെയാണോ കുറ്റപ്പെടുത്തേണ്ടത്?
10. ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം എന്താണ്?
12. മരിച്ചുപോയവരെക്കുറിച്ച് നമുക്ക് എന്തു പ്രത്യാശയാണുള്ളത്?
14. നിങ്ങളുടെ വസ്തുവകകൾ എങ്ങനെ മെച്ചമായി കൈകാര്യം ചെയ്യാം?
17. നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാൻ ബൈബിൾ എന്തു സഹായം നൽകുന്നു?
20. ബൈബിൾവായനയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?
ബൈബിൾവാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
66 ചെറുപുസ്തകങ്ങളുടെ ഒരു സമാഹാരമാണു ബൈബിൾ. ഇതു രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: എബ്രായ-അരമായ തിരുവെഴുത്തുകൾ (“പഴയ നിയമം”) എന്നും ഗ്രീക്കുതിരുവെഴുത്തുകൾ (“പുതിയ നിയമം”) എന്നും. ഓരോ ബൈബിൾപുസ്തകവും അധ്യായങ്ങളായും വാക്യങ്ങളായും തിരിച്ചിരിക്കുന്നു. തിരുവെഴുത്തുകൾ ഉദ്ധരിക്കുമ്പോൾ പുസ്തകത്തിന്റെ പേരിനു ശേഷം വരുന്ന ആദ്യസംഖ്യ അധ്യായത്തെ സൂചിപ്പിക്കുന്നു. തുടർന്ന് വരുന്ന സംഖ്യ വാക്യത്തെ കുറിക്കുന്നു. ഉദാഹരണത്തിന് ഉൽപത്തി 1:1 എന്നതിന്റെ അർഥം ഉൽപത്തി അധ്യായം 1, വാക്യം 1 എന്നാണ്.