വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 6

മിശി​ഹ​യെ​ക്കു​റി​ച്ച്‌ ബൈബിൾ എന്താണു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌?

പ്രവചനം

“ബേത്ത്‌ലെ​ഹെം എഫ്രാത്തേ, . . . എനിക്കു​വേണ്ടി ഇസ്രാ​യേ​ലി​നെ ഭരിക്കാ​നു​ള്ളവൻ നിന്നിൽനി​ന്ന്‌ വരും.”

മീഖ 5:2

നിവൃത്തി

“യഹൂദ്യ​യി​ലെ ബേത്ത്‌ലെ​ഹെ​മി​ലാ​യി​രു​ന്നു യേശു​വി​ന്റെ ജനനം. ഹെരോ​ദ്‌ രാജാ​വാണ്‌ അപ്പോൾ അവിടം ഭരിച്ചി​രു​ന്നത്‌. യേശു ജനിച്ച​ശേഷം ഒരിക്കൽ കിഴക്കു​നി​ന്നുള്ള ജ്യോ​ത്സ്യ​ന്മാർ യരുശ​ലേ​മി​ലെത്തി.”

മത്തായി 2:1

പ്രവചനം

“എന്റെ വസ്‌ത്രം അവർ വീതി​ച്ചെ​ടു​ക്കു​ന്നു. എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ടു​ന്നു.”

സങ്കീർത്ത​നം 22:18

നിവൃത്തി

‘യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ ഓരോ​രു​ത്ത​രും ഓരോ കഷണം എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമു​തൽ അടിവരെ തുന്നലി​ല്ലാ​തെ നെയ്‌തെ​ടു​ത്ത​താ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടു​മെന്നു നമുക്കു നറുക്കി​ട്ട്‌ തീരു​മാ​നി​ക്കാം.”’

യോഹ​ന്നാൻ 19:23, 24

പ്രവചനം

“ദൈവം അവന്റെ അസ്ഥിക​ളെ​ല്ലാം കാക്കുന്നു; അവയിൽ ഒന്നു​പോ​ലും ഒടിഞ്ഞു​പോ​യി​ട്ടില്ല.”

സങ്കീർത്ത​നം 34:20

നിവൃത്തി

“എന്നാൽ യേശു​വി​ന്റെ അടുത്ത്‌ വന്നപ്പോൾ മരി​ച്ചെന്നു കണ്ടിട്ട്‌ കാലുകൾ ഒടിച്ചില്ല.”

യോഹ​ന്നാൻ 19:33

പ്രവചനം

“നമ്മുടെ ലംഘനങ്ങൾ നിമിത്തം അവനു കുത്തേൽക്കേ​ണ്ടി​വന്നു.”

യശയ്യ 53:5

നിവൃത്തി

“പടയാ​ളി​ക​ളിൽ ഒരാൾ കുന്തം​കൊണ്ട്‌ യേശു​വി​ന്റെ വിലാ​പ്പു​റത്ത്‌ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്ത്‌ വന്നു.”

യോഹ​ന്നാൻ 19:34

പ്രവചനം

“അവർ എനിക്കു കൂലി​യാ​യി 30 വെള്ളി​നാ​ണയം തന്നു.”

സെഖര്യ 11:12, 13

നിവൃത്തി

‘പിന്നെ പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌, “യേശു​വി​നെ കാണി​ച്ചു​ത​ന്നാൽ നിങ്ങൾ എനിക്ക്‌ എന്തു തരും” എന്നു ചോദി​ച്ചു. 30 വെള്ളി​ക്കാശ്‌ തരാ​മെന്ന്‌ അവർ യൂദാ​സു​മാ​യി പറഞ്ഞൊ​ത്തു.’

മത്തായി 26:14, 15; 27:5