വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനം നിങ്ങളെ കരുത്ത​രാ​ക്കും

പഠനം നിങ്ങളെ കരുത്ത​രാ​ക്കും

ഡൗൺലോഡ്‌:

  1. 1. ബാല്യം മുതൽ പഠിച്ചി​രു​ന്നു ഞങ്ങൾ.

    ഗ്രഹിച്ചിരുന്നു പാഠങ്ങൾ സർവതും ഞങ്ങൾ.

    ഉറങ്ങും മുമ്പ്‌ എന്നച്ഛൻ കേൾപ്പിച്ചെന്നെ.

    ആ നല്ല ശീലം കാത്തു​പോ​രു​ന്നെ​ന്നെ​ന്നും ഞാൻ.

    ഏകാന്തവേളയിൽ യാഹിൻ ഗ്രന്ഥം ഞാൻ നോക്കു​മ്പോൾ

    എന്നുമുറച്ചുനിന്നീടാൻ ബൈബിൾ ചൊന്ന​തെ​ല്ലാം ഞാനോർത്തീടും.

    (കോറസ്‌)

    പഠിച്ചിടും ഞാൻ.

    ആറ്റിന്നരികിൽ നിന്നി​ടുന്ന വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    വാടാതിരുന്നു ധന്യനാ​കും എന്നും നീ.

    പഠിച്ചിടും ഞാൻ.

    ആഴത്തിൽ വേരോ​ടി​യൊ​രു വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    എല്ലാം ഗ്രഹിച്ചുവളർന്നീ​ടും എന്നും നീ.

  2. 2. എന്തു ചൊല്ലു​മ​വ​സരം കൈവ​രിൽ

    കൂട്ടുകാർക്കെന്തു തോന്നും ചേർന്നു​പോ​യി​ല്ലെ​ന്നാൽ.

    നേർവഴി കാട്ടീ​ടുന്ന നിർദേ​ശ​ങ്ങൾ

    നന്നായ്‌ പഠിച്ചി​രു​ന്നു ഞാൻ ബാല്യ​നാൾ മുതൽ.

    ഏകാന്തവേളയിൽ യാഹിൻ ഗ്രന്ഥം ഞാൻ നോക്കു​മ്പോൾ

    എന്നുമുറച്ചുനിന്നീടാൻ ബൈബിൾ ചൊന്ന​തെ​ല്ലാം ഞാനോർത്തീടും.

    (കോറസ്‌)

    പഠിച്ചിടും ഞാൻ.

    ആറ്റിന്നരികിൽ നിന്നി​ടുന്ന വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    വാടാതിരുന്നു ധന്യനാ​കും എന്നും നീ.

    പഠിച്ചിടും ഞാൻ.

    ആഴത്തിൽ വേരോ​ടി​യൊ​രു വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    എല്ലാം ഗ്രഹി​ച്ചുവ​ളർന്നീ​ടും എന്നും നീ.

    (ബ്രിഡ്‌ജ്‌)

    എന്നെ കാക്കും വാക്യങ്ങൾ

    ഏകും നന്മ എല്ലാർക്കും.

    നൽകുന്നെപ്പോഴുമാ പ്രോ​ത്സാ​ഹ​ന​വും സഹായവും.

    (കോറസ്‌)

    പഠിച്ചിടും ഞാൻ.

    കരുത്തുനേടാൻ.

    പഠിച്ചിടും ഞാൻ.

    കരുത്തുനേടാൻ.

    പഠിച്ചിടും ഞാൻ.

    ആറ്റിന്നരികിൽ നിന്നി​ടുന്ന വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    വാടാതിരുന്നു ധന്യനാ​കും എന്നും നീ.

    പഠിച്ചിടും ഞാൻ.

    ആഴത്തിൽ വേരോ​ടി​യൊ​രു വൃക്ഷം പോൽ.

    കരുത്തുനേടാൻ.

    എല്ലാം ഗ്രഹിച്ചുവളർന്നീ​ടും എന്നും നീ.