വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക

ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക

ഡൗൺലോഡ്‌:

  1. 1. ക്ലേശനാ​ളി​ന്റെ ദുഃഖങ്ങൾ

    തളർത്തുന്നു നമ്മെ​യെ​ല്ലാം.

    എന്നുൾക്കണ്ണാൽ കണ്ടീടും ഞാൻ

    എന്നാശയാൽ ആ നല്ല നാൾ.

    (കോറസ്‌)

    നൊമ്പരങ്ങളില്ലാത്തൊരാനാളിൽ

    യുവാക്കളായ്‌ത്തീർന്നീടുമെല്ലാരും.

    ഉണർന്നെണീറ്റന്നുല്ലസിച്ചാർക്കും നാം.

    “നന്ദി, നന്ദി, ഈ സന്തോ​ഷ​പൂർണ​നാ​ളി​നായ്‌!”

  2. 2. കേട്ടി​ട്ടില്ല ഞാൻ ശബ്ദങ്ങൾ.

    എൻ കണ്ണിൻ കാഴ്‌ച​യും പൊയ്‌പോയ്‌.

    അന്നു ഞാൻ കേൾക്കും സംഗീതം.

    എൻ കണ്ണാൽ കാണും കാഴ്‌ചകൾ.

    (കോറസ്‌)

    നൊമ്പരങ്ങളില്ലാത്തൊരാനാളിൽ

    യുവാക്കളായ്‌ത്തീർന്നീടുമെല്ലാരും.

    ഉണർന്നെണീറ്റന്നുല്ലസിച്ചാർക്കും നാം.

    “നന്ദി, നന്ദി, ഈ സന്തോ​ഷ​പൂർണ​നാ​ളി​നായ്‌!”

    (ബ്രിഡ്‌ജ്‌)

    ഞാൻ ആഗ്രഹി​ക്കും​പോ​ലെ അല്ല ഞാൻ,

    ഒരുനാൾ ഓടി ഞാൻ പോയി​ടും.

    (കോറസ്‌)

    നൊമ്പരങ്ങളില്ലാത്തൊരാനാളിൽ

    യുവാക്കളായ്‌ത്തീർന്നീടുമേവരും.

    നൃത്തച്ചുവടോടുല്ലസിച്ചിടുമാനാൾ.

    ഓരോ നാളു​മേ​റും ആനന്ദം.

    (കോറസ്‌)

    നൊമ്പരങ്ങളില്ലാത്തൊരാനാളിൽ

    യുവാക്കളായ്‌ത്തീർന്നീടുമേവരും.

    ഉണർന്നെണീറ്റന്നുല്ലസിച്ചാർക്കും നാം.

    “നന്ദി, നന്ദി, ഈ ദിനത്തി​നായ്‌!”