വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സും ഹൃദയ​വും കാത്തു​സൂ​ക്ഷി​ക്കുക

മനസ്സും ഹൃദയ​വും കാത്തു​സൂ​ക്ഷി​ക്കുക

ഡൗൺലോഡ്‌:

  1. 1. നന്മ ചെയ്യാൻ ഞാൻ ആശിപ്പൂ,

    എന്നുള്ള​മോ നിഷേ​ധി​പ്പൂ.

    ചെയ്‌തി​ടാൻ നിനച്ച​തോ

    കഴിഞ്ഞില്ല ചെയ്യു​വാൻ.

    ഇരുളിൻ മൂകരാ​ത്രി​യിൽ,

    വന്നു നിൻ ചാരെ ഞാൻ പ്രാർഥ​ന​യിൽ

    ഉള്ളാകെ പൊള്ളും നേരം

    യഹോവേ നാഥാ നീ ചൊല്ലി:

    (കോറസ്‌)

    എൻ ഹൃദയ​വും എൻ മാനസ​വും

    ഏകാ​ഗ്ര​മായ്‌ കാത്തി​ടു​വാൻ.

    വീഴില്ല ഞാൻ വിഷാ​ദ​ങ്ങ​ളിൽ,

    സദാശാ​ന്തി​യിൽ വസിച്ചി​ടാ​നായ്‌.

  2. 2. നിന്നിഷ്ടം പാലി​ച്ചി​ടു​വാൻ,

    നിനയ്‌ക്കി​ലും ഞാൻ ക്ഷീണിപ്പു.

    അർഹയോ യഹോവേ ഞാൻ

    നിന്റെ സ്‌നേഹം നേടു​വാൻ?

    ഞാനെൻ പ്രത്യാശ ഏവരേം,

    അറിയി​ച്ചി​ടു​ന്നി​ന്നു​ത്സാ​ഹ​മായ്‌.

    എൻ ദുഃഖങ്ങൾ അകറ്റി,

    യഹോവേ കാക്കും നീ എന്നെ.

    (കോറസ്‌)

    എൻ ഹൃദയ​വും എൻ മാനസ​വും,

    ഏകാ​ഗ്ര​മായ്‌ കാത്തി​ടു​വാൻ.

    വീഴില്ല ഞാൻ വിഷാ​ദ​ങ്ങ​ളിൽ,

    സദാശാ​ന്തി​യിൽ വസിച്ചി​ടാ​നായ്‌,

    വസിച്ചി​ടാ​നായ്‌.

    (ബ്രിഡ്‌ജ്‌)

    പിന്മാറിടാതെൻ ഹൃദയം,

    കാത്തി​ടാൻ സഹായം തരൂ.

    വേണ്ടാ ഭയം വിഷാ​ദ​ങ്ങ​ളും

    സന്തോ​ഷാൽ നിൽപ്പൂ, യഹോവേ പിതാവേ.

    ഊ... ഊ... സന്തോ​ഷാൽ ഇന്നു ഞാൻ.

    (കോറസ്‌)

    എൻ ഹൃദയ​വും എൻ മാനസ​വും

    ഏകാ​ഗ്ര​മായ്‌ കാത്തി​ടു​വാൻ.

    വീഴില്ല ഞാൻ വിഷാ​ദ​ങ്ങ​ളിൽ,

    സദാശാ​ന്തി​യിൽ വസിച്ചി​ടാ​നായ്‌.