വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാണ്‌ നാം ശക്തരാണ്‌!

ഒന്നാണ്‌ നാം ശക്തരാണ്‌!

ഡൗൺലോഡ്‌:

  • (തുടക്കം)

    കേൾക്കുമോ നിങ്ങൾ തോഴരേ!

    ഞങ്ങൾ ചൊല്ലും വാക്കുകൾ.

  1. 1. വിശ്വാ​സ​ത്തിൽ നാമൊന്ന്‌,

    ദൈവ​വും നമ്മൾക്കൊ​ന്നാ​ണ​ല്ലോ!

    ഐക്യ​ത്തിൽ നമ്മൾ ഒന്ന്‌,

    നമ്മൾതൻ ഭാഷയും ഒന്നാണ​ല്ലോ!

    (കോറസിനു മുമ്പ്‌)

    യാഹേകീടും തൻ

    ആശ്വാസമെന്നും

    എന്നാളും നാമൊ​ന്നാ​ണ​ല്ലോ.

    (കോറസ്‌)

    ഒന്നാണ്‌, ഒന്നാണ്‌ നാം ശക്തരാ​ണ​ല്ലോ!

    നിന്നീ​ടും നാമൊ​ന്നാ​യി ധൈര്യം നേടാ​നായ്‌.

    ഐക്യം ഏകും ശക്തിയാൽ, സ്‌നേ​ഹ​മോ​ടെ നാം

    കൈപി​ടി​ച്ചു ചേർന്നു നിൽക്കു​മൊ​ന്നായ്‌...ശക്തരായ്‌...ധീരരായ്‌...

  2. 2. സ്‌നേ​ഹാർദ്ര​രായ്‌ ഈ ഭൂവിൽ

    നമ്മൾ വീഴാതെ നിന്നീ​ടു​ന്നു.

    കാണാതെ കാൺമൂ നമ്മൾ

    എങ്കിലും യാഹിൽ നാമൊ​ന്നായ്‌ നിൽപ്പൂ.

    (കോറസിനു മുമ്പ്‌)

    ഓരോ നാട്ടിൽ നാം

    പോയീടുകിലും

    നാം കാണും പ്രിയ​തോ​ഴരെ.

    (കോറസ്‌)

    ഒന്നാണ്‌, ഒന്നാണ്‌ നാം ശക്തരാ​ണ​ല്ലോ!

    നിന്നീ​ടും നാമൊ​ന്നാ​യി ധൈര്യം നേടാ​നായ്‌.

    ഐക്യം ഏകും ശക്തിയാൽ, സ്‌നേ​ഹ​മോ​ടെ നാം

    കൈപി​ടി​ച്ചു ചേർന്നു നിൽക്കു​മൊ​ന്നായ്‌...ശക്തരായ്‌...ധീരരായ്‌...

    ശക്തരായ്‌, ധീരരാ​യി നിൽക്കാം.

    (കോറസ്‌)

    ഒന്നാണ്‌, ഒന്നാണ്‌ നാം ശക്തരാ​ണ​ല്ലോ!

    നിന്നീ​ടും നാമൊ​ന്നാ​യി ധൈര്യം നേടാ​നായ്‌.

    ഐക്യം ഏകും ശക്തിയാൽ സ്‌നേ​ഹ​മോ​ടെ നാം

    കൈപി​ടി​ച്ചു ചേർന്നു​നിൽക്കു​മൊ​ന്നായ്‌...ശക്തരായ്‌...ധീരരായ്‌...

    ശക്തരായ്‌...ധീരരായ്‌...

    ശക്തരായ്‌...ധീരരായ്‌...