വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഫ്രിക്കയിലെ എയ്‌ഡ്‌സ്‌—പുതിയ സഹസ്രാബ്ദത്തിൽ എന്തു പ്രതീക്ഷിക്കാം?

ആഫ്രിക്കയിലെ എയ്‌ഡ്‌സ്‌—പുതിയ സഹസ്രാബ്ദത്തിൽ എന്തു പ്രതീക്ഷിക്കാം?

ആഫ്രി​ക്ക​യി​ലെ എയ്‌ഡ്‌സ്‌—പുതിയ സഹസ്രാ​ബ്ദ​ത്തിൽ എന്തു പ്രതീ​ക്ഷി​ക്കാം?

സാംബിയയിലെ ണരുക! ലേഖകൻ

ഫ്രി​ക്ക​യി​ലെ എയ്‌ഡ്‌സി​നെ​യും ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളെ​യും കുറി​ച്ചുള്ള 11-ാമത്‌ അന്തർദേ​ശീയ സമ്മേള​ന​ത്തി​നാ​യി കഴിഞ്ഞ സെപ്‌റ്റം​ബ​റിൽ ആഫ്രി​ക്ക​യു​ടെ വിവിധ ഭാഗങ്ങ​ളിൽ നിന്നുള്ള പ്രതി​നി​ധി​കൾ സാംബി​യ​യി​ലെ ലുസാ​ക്കാ​യിൽ ഒന്നിച്ചു​കൂ​ടി. ആഫ്രി​ക്ക​യി​ലെ എയ്‌ഡ്‌സ്‌ വ്യാപ​നത്തെ എങ്ങനെ കൈകാ​ര്യം ചെയ്യാ​നാ​കും എന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തു​ന്ന​തിൽ കൂടുതൽ സഹകര​ണ​ത്തോ​ടെ പ്രവർത്തി​ക്കാൻ തക്കവണ്ണം ആഫ്രിക്കൻ രാജ്യ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഈ സമ്മേള​ന​ത്തി​ന്റെ ഒരു ലക്ഷ്യം.

സാംബി​യ​യി​ലെ അപ്പോ​ഴത്തെ ആരോ​ഗ്യ​മ​ന്ത്രി​യാ​യി​രുന്ന പ്രൊ​ഫസർ ന്‌കാൻഡു ലൂവോ ഇങ്ങനെ പറഞ്ഞു: “[ആഫ്രി​ക്ക​യി​ലെ​യും ലോക​ത്തി​ലെ മറ്റു വികസ്വര രാജ്യ​ങ്ങ​ളി​ലെ​യും അവസ്ഥ] അങ്ങേയറ്റം ഗുരു​ത​ര​മാണ്‌. ആരോ​ഗ്യ​രം​ഗ​ത്തും സാമൂ​ഹി​ക​വും സാമ്പത്തി​ക​വു​മായ മേഖല​ക​ളി​ലും കൈവ​രിച്ച ശ്രദ്ധേ​യ​മായ ചില പുരോ​ഗ​തി​കൾക്ക്‌ [അതു] ഭംഗം വരുത്തു​ക​യോ അവയെ തികച്ചും നിഷ്‌ഫ​ല​മാ​ക്കി​ത്തീർക്കുക പോലു​മോ ചെയ്‌തി​രി​ക്കു​ന്നു.”

രക്തപ്പകർച്ച നിമി​ത്ത​മാണ്‌ എയ്‌ഡ്‌സ്‌ പകർന്നി​രി​ക്കു​ന്ന​തെന്നു രക്തപ്പകർച്ച​യു​ടെ സുരക്ഷ​യെ​ക്കു​റി​ച്ചു നടത്തിയ ഒരു സിമ്പോ​സി​യം സമ്മതി​ച്ചു​പ​റഞ്ഞു. എച്ച്‌ഐവി ബാധിച്ച പങ്കാളി​യു​മാ​യുള്ള ലൈം​ഗിക വേഴ്‌ച​യി​ലൂ​ടെ എല്ലായ്‌പോ​ഴും എച്ച്‌ഐവി പകരണ​മെ​ന്നി​ല്ലെ​ങ്കി​ലും, എയ്‌ഡ്‌സ്‌ രോഗാ​ണു​ക്കൾ അടങ്ങിയ രക്തം സ്വീക​രി​ക്കുന്ന എല്ലാവർക്കും രോഗ​ബാധ ഉണ്ടാകും എന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ രക്ത സുരക്ഷാ യൂണി​റ്റി​നെ പ്രതി​നി​ധീ​ക​രിച്ച്‌ ഹാജരായ ഒരു ഡോക്ടർ ചൂണ്ടി​ക്കാ​ട്ടി! നല്ല കാരണ​ത്തോ​ടെ​തന്നെ ആ ഡോക്ടർ ഇങ്ങനെ പറഞ്ഞു: “[അത്തര​മൊ​രു സാഹച​ര്യ​ത്തിൽ] ഏറ്റവും സുരക്ഷി​തം രക്തപ്പകർച്ച നടത്താ​തി​രി​ക്കു​ന്ന​താണ്‌.”

ചികി​ത്സാ​ചെ​ലവ്‌ വളരെ അധിക​മാ​യ​തി​നാൽ, എയ്‌ഡ്‌സ്‌ രോഗി​കൾക്കു ചികിത്സ തേടുക ബുദ്ധി​മു​ട്ടോ അസാധ്യം പോലു​മോ ആയിത്തീ​രു​ന്നു​വെന്ന്‌ ആ കോൺഫ​റൻസ്‌ ഊന്നി​പ്പ​റഞ്ഞു. ഉദാഹ​രണം പറഞ്ഞാൽ, നഗര​പ്ര​ദേ​ശ​ത്തുള്ള ഒരു ഉഗാണ്ട​ക്കാ​രന്റെ ശരാശരി പ്രതി​മാസ വരുമാ​നം ഏകദേശം 200 ഡോള​റാണ്‌. എന്നാൽ റി​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കാ​നുള്ള മരുന്നു​പ​യോ​ഗി​ച്ചുള്ള ചികി​ത്സ​യ്‌ക്കാ​കട്ടെ മാസം​തോ​റും 1,000 ഡോളർ വരെ ചെലവി​ടണം!

പുതിയ സഹസ്രാ​ബ്ദ​ത്തി​ലേക്കു കടന്നാ​ലും എയ്‌ഡ്‌സി​ന്റെ വ്യാപ​നത്തെ ചെറു​ക്കാ​നുള്ള എളുപ്പ​മാർഗ​മൊ​ന്നും കണ്ടെത്താ​നാ​കി​ല്ലെ​ന്നാണ്‌ 1999 സെപ്‌റ്റം​ബ​റിൽ ലുസാ​ക്കാ​യിൽ നടന്ന കോൺഫ​റൻസ്‌ സൂചി​പ്പി​ച്ചത്‌. എന്നിരു​ന്നാ​ലും, എല്ലാ രോഗ​ങ്ങൾക്കു​മുള്ള ആത്യന്തിക പരിഹാ​രം നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു​വെന്നു ബൈബിൾ വിദ്യാർഥി​കൾ തിരി​ച്ച​റി​യു​ന്നു. തന്റെ പുതിയ ലോക​ത്തിൽ “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു—യെശയ്യാ​വു 33:24.

[31-ാം പേജിലെ ചിത്രം]

പ്രൊ​ഫ​സർ ന്‌കാൻഡു ലൂവോ

[കടപ്പാട്‌]

Photograph by permission of E. Mwanaleza, Times of Zambia