വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതീക്ഷയ്‌ക്ക്‌ വകയുണ്ടോ?

പ്രതീക്ഷയ്‌ക്ക്‌ വകയുണ്ടോ?

പ്രതീ​ക്ഷ​യ്‌ക്ക്‌ വകയു​ണ്ടോ?

“ഉടവു തട്ടിയ വിവാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ ഒരു കുഴപ്പം ഒന്നും നേരെ​യാ​കാൻ പോകു​ന്നില്ല എന്ന നിഷേ​ധാ​ത്മക ചിന്തയാണ്‌. അത്തരം ചിന്തയു​ണ്ടെ​ങ്കിൽത്തന്നെ കാര്യങ്ങൾ ഒരിക്ക​ലും മെച്ച​പ്പെ​ടില്ല. കാരണം ക്രിയാ​ത്മ​ക​മായ എന്തെങ്കി​ലും പരീക്ഷി​ച്ചു​നോ​ക്കാ​നുള്ള പ്രചോ​ദ​നത്തെ അതു കെടു​ത്തി​ക്ക​ള​യു​ന്നു.”—ഡോ. ആരൻ റ്റി. ബെക്ക്‌.

നിങ്ങൾക്കു നല്ല സുഖമി​ല്ലെ​ന്നി​രി​ക്കട്ടെ. ശരീര​ത്തി​ന്റെ ഒരു ഭാഗത്ത്‌ അസഹ്യ​മായ വേദന അനുഭ​വ​പ്പെ​ടു​ന്നു. പരി​ശോ​ധ​ന​യ്‌ക്കു​വേണ്ടി നിങ്ങൾ ഡോക്ട​റു​ടെ അടുക്കൽ പോകു​ന്നു. നിങ്ങൾ ഉത്‌ക​ണ്‌ഠാ​കു​ല​നാണ്‌, അതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. കാരണം, നിങ്ങളു​ടെ ആരോ​ഗ്യം, എന്തിന്‌ ജീവൻപോ​ലും ഒരുപക്ഷേ അപകട​ത്തി​ലാ​യി​രി​ക്കാം. എന്നാൽ പരി​ശോ​ധ​ന​യ്‌ക്കു ശേഷം, നിങ്ങളു​ടെ പ്രശ്‌നം ഗുരു​ത​ര​മാ​ണെ​ങ്കി​ലും പേടി​ക്കാ​നി​ല്ലെ​ന്നും ചികി​ത്സി​ച്ചു ഭേദമാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ എന്നും ഡോക്ടർ പറയു​ന്നു​വെന്നു സങ്കൽപ്പി​ക്കുക. പഥ്യം നോക്കു​ക​യും വ്യായാ​മം ചെയ്യു​ക​യും ആണെങ്കിൽ നിങ്ങൾക്ക്‌ പൂർണ​മാ​യും സുഖം പ്രാപി​ക്കാ​നാ​കു​മ​ത്രേ. അതു കേൾക്കു​മ്പോൾ നിങ്ങൾക്കു വളരെ ആശ്വാസം തോന്നും എന്നതിനു സംശയ​മില്ല. നിങ്ങൾ സന്തോ​ഷ​ത്തോ​ടു​കൂ​ടി ഡോക്ട​റു​ടെ നിർദേശം പിൻപ​റ്റു​ക​യും ചെയ്യും.

ഇനി ഈ സാഹച​ര്യ​ത്തെ നാം ചർച്ച​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കുന്ന വിഷയ​വു​മാ​യി താരത​മ്യം ചെയ്യുക. നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം നിങ്ങൾക്ക്‌ വേദന​ക​ളാ​ണോ സമ്മാനി​ക്കു​ന്നത്‌? ഏതൊരു ദാമ്പത്യ​ത്തി​ലും കുറ​ച്ചൊ​ക്കെ പ്രശ്‌ന​ങ്ങ​ളും പൊരു​ത്ത​ക്കേ​ടു​ക​ളും ഉണ്ടാ​യെ​ന്നി​രി​ക്കും. അതു​കൊണ്ട്‌, വിവാ​ഹ​ബ​ന്ധ​ത്തിൽ അൽപ്പസ്വൽപ്പം അസ്വാ​ര​സ്യ​ങ്ങൾ ഉണ്ടാകു​ന്നെ​ങ്കിൽ സ്‌നേ​ഹ​ശൂ​ന്യ​മായ ഒരു വിവാ​ഹ​ബ​ന്ധ​മാ​ണു നിങ്ങളു​ടേത്‌ എന്നു കരു​തേ​ണ്ട​തില്ല. എന്നാൽ വേദനി​പ്പി​ക്കുന്ന ഈ സാഹച​ര്യം ആഴ്‌ച​ക​ളോ മാസങ്ങ​ളോ വർഷങ്ങ​ളോ പോലും നീണ്ടു​നിൽക്കു​ന്നെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തിൽ കഴമ്പുണ്ട്‌, കാരണം അതു നിസ്സാര സംഗതി​യല്ല. വാസ്‌ത​വ​ത്തിൽ ദാമ്പത്യ​ത്തി​ന്റെ ഗുണനി​ല​വാ​രം നിങ്ങളു​ടെ​യും കുട്ടി​ക​ളു​ടെ​യും ജീവി​ത​ത്തി​ന്റെ എല്ലാ തലങ്ങ​ളെ​യും സ്‌പർശി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിഷാദം, ജോലി​യിൽ കാര്യ​ക്ഷ​മ​ത​യി​ല്ലായ്‌മ, പഠനരം​ഗത്തെ കുട്ടി​ക​ളു​ടെ പരാജയം എന്നീ പ്രശ്‌ന​ങ്ങൾക്കു പിന്നിലെ ഒരു പ്രധാന വില്ലൻ ദാമ്പത്യ​ത്തി​ലെ താളപ്പി​ഴ​ക​ളാ​ണെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ സംഗതി അവിടം​കൊണ്ട്‌ അവസാ​നി​ക്കു​ന്നില്ല. ദാമ്പത്യ​ത്തി​ന്റെ ഗുണനി​ല​വാ​രം ദൈവ​വു​മാ​യുള്ള തങ്ങളുടെ ബന്ധത്തെ ബാധി​ക്കു​ന്നു​വെന്ന്‌ ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​യു​ന്നു.—1 പത്രൊസ്‌ 3:7.

നിങ്ങൾക്കും ഇണയ്‌ക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉരുണ്ടു​കൂ​ടി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു സന്തുഷ്ട ദാമ്പത്യം ഒരിക്ക​ലും ആസ്വദി​ക്കാ​നാ​വി​ല്ലെന്ന്‌ അർഥമില്ല. വിവാ​ഹത്തെ സംബന്ധിച്ച യാഥാർഥ്യം അതായത്‌, വിവാ​ഹ​മാ​യാൽ വെല്ലു​വി​ളി​കൾ ഉണ്ടാകും എന്ന സംഗതി മനസ്സി​ലാ​ക്കു​ന്നത്‌ പ്രശ്‌ന​ങ്ങളെ അവ ആയിരി​ക്കുന്ന വിധത്തിൽ വസ്‌തു​നി​ഷ്‌ഠ​മാ​യി വീക്ഷി​ക്കാ​നും പരിഹ​രി​ക്കാ​നും ദമ്പതി​കളെ സഹായി​ക്കും. ഐസക്‌ എന്നു പേരുള്ള ഒരു ഭർത്താവ്‌ പറയുന്നു: “ദാമ്പത്യ സന്തുഷ്ടി​യിൽ ഏറ്റിറ​ക്കങ്ങൾ ഉണ്ടാകുക സ്വാഭാ​വി​ക​മാ​ണെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ഞങ്ങൾക്ക്‌ എന്തോ കുഴപ്പ​മു​ണ്ടെ​ന്നാ​ണു ഞാൻ കരു​തിയത്‌.”

നിങ്ങളു​ടെ ദാമ്പത്യം സ്‌നേ​ഹ​ശൂ​ന്യ​മായ ഒരു അവസ്ഥയി​ലേക്ക്‌ അധഃപ​തി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ പോലും പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. ദാമ്പത്യ​ത്തി​ലെ താളപ്പി​ഴകൾ നിങ്ങളിൽ ആഴത്തി​ലുള്ള വ്രണങ്ങൾ സൃഷ്ടി​ച്ചി​രി​ക്കാം എന്നതു ശരിതന്നെ, പ്രത്യേ​കി​ച്ചും നിങ്ങളു​ടെ വിവാ​ഹ​ബന്ധം പ്രശ്‌ന​ങ്ങ​ളു​ടെ വലയിൽ കുരു​ങ്ങി​യിട്ട്‌ വർഷങ്ങ​ളാ​യെ​ങ്കിൽ. അപ്പോ​ഴും കാര്യങ്ങൾ നേരെ​യാ​കും എന്നു പ്രതീ​ക്ഷി​ക്കാൻ ശക്തമായ കാരണ​മുണ്ട്‌. എന്നാൽ ദമ്പതി​കൾക്ക്‌ വിവാ​ഹ​ബന്ധം മെച്ച​പ്പെ​ടു​ത്താ​നുള്ള ആഗ്രഹം ഉണ്ടായി​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. പങ്കാളി​കൾ മനസ്സു വെക്കുന്ന പക്ഷം വലിഞ്ഞു​മു​റു​കി പൊട്ടാ​റായ ദാമ്പത്യ​ങ്ങൾ പോലും മെച്ച​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നാ​കും. a

അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘സന്തുഷ്ട ദാമ്പത്യ​ത്തി​നുള്ള എന്റെ ആഗ്രഹം എത്രമാ​ത്രം ശക്തമാണ്‌?’ നിങ്ങളു​ടെ ദാമ്പത്യ​ത്തെ സുദൃ​ഢ​മാ​ക്കു​ന്ന​തിന്‌ ആവശ്യ​മായ ശ്രമങ്ങൾ ചെയ്യാൻ നിങ്ങളും ഇണയും മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ണോ? നേരത്തേ പരാമർശിച്ച ഡോ. ബെക്ക്‌ ഇങ്ങനെ പറയുന്നു: “ദാമ്പത്യ​ത്തിൽ കുറവുള്ള വശങ്ങൾ തിരു​ത്താ​നും നല്ല വശങ്ങൾ കൂടുതൽ മെച്ച​പ്പെ​ടു​ത്താ​നും ഇണകൾ ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കു​മ്പോൾ ഉലച്ചിൽ തട്ടിയ ഒരു വിവാ​ഹ​ബന്ധം എത്രമാ​ത്രം ബലിഷ്‌ഠ​മാ​കു​ന്നു എന്നത്‌ എന്നെ പലപ്പോ​ഴും അത്ഭുത​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.” എന്നാൽ നിങ്ങളു​ടെ ഇണ, ദാമ്പത്യം മെച്ച​പ്പെ​ടു​ത്തു​ന്ന​തിൽ നിങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ക്കാൻ വൈമു​ഖ്യം കാണി​ക്കു​ക​യോ ദാമ്പത്യ പ്രശ്‌ന​ങ്ങൾക്കു നേരെ കണ്ണടയ്‌ക്കു​ക​യോ ചെയ്യു​ന്നെ​ങ്കി​ലെന്ത്‌? വിവാ​ഹ​ബന്ധം മെച്ച​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ നിങ്ങൾ ഒറ്റയ്‌ക്കു ശ്രമി​ക്കു​ന്നതു വെറു​തെ​യാ​കു​മോ? ഒരിക്ക​ലു​മില്ല! “നിങ്ങൾ മാറ്റങ്ങൾ വരുത്തു​ന്നതു കാണു​മ്പോൾ നിങ്ങളു​ടെ ഇണയും മാറ്റം വരുത്താൻ തീരു​മാ​നി​ച്ചേ​ക്കാം—ഒട്ടുമി​ക്ക​പ്പോ​ഴും അങ്ങനെ സംഭവി​ക്കാ​റു​മുണ്ട്‌.” ഡോ. ബെക്ക്‌ പറയുന്നു.

‘പക്ഷേ ഞങ്ങളുടെ കാര്യ​ത്തിൽ ഇതൊ​ന്നും നടക്കാൻ പോകു​ന്നില്ല’ എന്നു തിടു​ക്ക​ത്തിൽ നിഗമനം ചെയ്യരുത്‌. ഒരുപക്ഷേ ഈ നിഷേ​ധാ​ത്മക ചിന്താ​ഗ​തി​തന്നെ ആയിരി​ക്കാം നിങ്ങളു​ടെ ദാമ്പത്യ​ത്തിന്‌ ഏറ്റവും വലിയ ഭീഷണി​യാ​യി​രി​ക്കു​ന്നത്‌! നിങ്ങളിൽ ഒരാൾ മുൻകൈ എടു​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അതു നിങ്ങൾക്കാ​യി​ക്കൂ​ടെ? നിങ്ങൾ തുടക്ക​മി​ടു​ന്ന​പക്ഷം സന്തുഷ്ട ദാമ്പത്യം കെട്ടി​പ്പ​ടു​ക്കു​ന്ന​തിൽ നിങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​ണെന്ന്‌ നിങ്ങളു​ടെ ഇണ തിരി​ച്ച​റി​ഞ്ഞേ​ക്കാം.

അതു​കൊണ്ട്‌ സ്‌നേ​ഹ​ശൂ​ന്യ​മായ ദാമ്പത്യം എന്ന പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങൾക്ക്‌—ഒറ്റയ്‌ക്കാ​യാ​ലും ഇണയോ​ടൊ​പ്പം ആയാലും ശരി—എന്തൊക്കെ ചെയ്യാ​നാ​കും? ബൈബിൾ ഇക്കാര്യ​ത്തിൽ ദമ്പതി​കൾക്ക്‌ ഒരു ഉത്തമ വഴികാ​ട്ടി​യാണ്‌. ബൈബി​ളി​നു പറയാ​നു​ള്ളത്‌ എന്താ​ണെന്നു നമുക്കു നോക്കാം. (g01 1/08)

[അടിക്കു​റിപ്പ്‌]

a അങ്ങേയറ്റം പോകുന്ന ചില സാഹച​ര്യ​ങ്ങ​ളിൽ ഭാര്യ​യ്‌ക്കും ഭർത്താ​വി​നും വേർപി​രി​യു​ന്ന​തിന്‌ സാധു​വായ കാരണം ഉണ്ടായി​രു​ന്നേ​ക്കാം. (1 കൊരി​ന്ത്യർ 7:10, 11) ഇണ പരസംഗം ചെയ്യു​ന്ന​പക്ഷം വിവാ​ഹ​മോ​ചനം നേടു​ന്ന​തിന്‌ ബൈബി​ളും അനുമതി നൽകു​ന്നുണ്ട്‌. (മത്തായി 19:9) തന്നോട്‌ അവിശ്വ​സ്‌തത കാണിച്ച ഒരു ഇണയിൽനി​ന്നു വിവാ​ഹ​മോ​ചനം നേടണ​മോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ നിരപ​രാ​ധി​യായ ഇണയാണ്‌. ഒരു കാരണ​വ​ശാ​ലും മറ്റുള്ളവർ വിവാ​ഹ​മോ​ച​നത്തെ സംബന്ധിച്ച തങ്ങളുടെ വീക്ഷണം നിരപ​രാ​ധി​യായ ഇണയു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്ക​രുത്‌.—വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തി​ന്റെ 158-61 പേജുകൾ കാണുക.