വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മ്യൂസിക്‌ വീഡിയോകൾ—ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പു നടത്താൻ എനിക്കെങ്ങനെ കഴിയും?

മ്യൂസിക്‌ വീഡിയോകൾ—ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പു നടത്താൻ എനിക്കെങ്ങനെ കഴിയും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

മ്യൂസിക്‌ വീഡി​യോ​കൾശ്രദ്ധാ​പൂർവ​മായ തിര​ഞ്ഞെ​ടു​പ്പു നടത്താൻ എനി​ക്കെ​ങ്ങനെ കഴിയും?

“കുപ്ര​സി​ദ്ധ​മായ ഒരു ഗായക​സം​ഘ​ത്തി​ന്റെ​യോ മോശ​മായ ഒരു പാട്ടി​ന്റേ​യോ പേരു കാണു​മ്പോൾത്തന്നെ ഞാൻ ചാനൽ മാറ്റും.”—കേസി.

മ്യൂസിക്‌ വീഡി​യോ​കൾ—പല യുവജ​ന​ങ്ങ​ളും അവയെ അതീവ രസകര​മായ വിനോ​ദോ​പാ​ധി​യാ​യി കരുതു​ന്നു. എന്നാൽ ഈ ലേഖന പരമ്പര​യു​ടെ കഴിഞ്ഞ ഒരു ലേഖന​ത്തിൽ നാം കണ്ടതു​പോ​ലെ പല മ്യൂസിക്‌ വീഡി​യോ​ക​ളി​ലും അക്രമ​ത്തി​ന്റെ​യും ലൈം​ഗിക അധാർമി​ക​ത​യു​ടെ​യും ഞെട്ടി​ക്കുന്ന ചിത്രീ​ക​ര​ണങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. a ദൈവം കുറ്റം വിധി​ക്കുന്ന സംഗതി​കൾ ഉന്നമി​പ്പി​ക്കുന്ന ഏതു വിനോ​ദ​വും വീക്ഷി​ക്കു​ന്ന​തിൽനിന്ന്‌ ഒരു ക്രിസ്‌ത്യാ​നി ഒഴിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌. എന്നിരു​ന്നാ​ലും, മ്യൂസിക്‌ വീഡി​യോ​കൾ എല്ലാം അധാർമി​കത നിറഞ്ഞത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല. തീരെ മോശ​മ​ല്ലാത്ത, തരക്കേ​ടി​ല്ലാ​ത്തവ എന്നു പോലും വിശേ​ഷി​പ്പി​ക്കാ​വുന്ന വീഡി​യോ​കൾ ഉണ്ടായി​രി​ക്കാം. എന്നിരു​ന്നാ​ലും ഇവയൊ​ക്കെ ദൈവ​വ​ച​ന​ത്തി​നു വിരു​ദ്ധ​മായ ചില ആശയങ്ങൾ കൗശല​പൂർവം കടത്തി​വി​ട്ടേ​ക്കാം.

മ്യൂസിക്‌ വീഡി​യോ​കൾ കാണു​ന്ന​തിന്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ അനുവ​ദി​ച്ചാൽത്തന്നെ നിങ്ങൾ അതു സംബന്ധിച്ച്‌ വിവേ​ച​ന​യു​ള്ള​വ​രാ​യി​രി​ക്കണം. കാണാൻ ഉചിത​മാ​യ​വ​യും അല്ലാത്ത​വ​യും തമ്മിൽ വേർതി​രി​ച്ച​റി​യാൻ തക്കവണ്ണം നിങ്ങളു​ടെ ബൈബിൾ പരിശീ​ലിത “ഗ്രഹണ​പ്രാ​പ്‌തി​കൾ” ഉപയോ​ഗി​ക്കുക. (എബ്രായർ 5:14, NW) ഇക്കാര്യ​ത്തിൽ നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന ബൈബിൾ തത്ത്വങ്ങൾ ഏതൊ​ക്കെ​യാണ്‌? താഴെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും നിങ്ങൾക്കു സഹായ​ക​മാ​യി​രു​ന്നേ​ക്കാം.

സദൃശ​വാ​ക്യ​ങ്ങൾ 4:23: “സകലജാ​ഗ്ര​ത​യോ​ടും​കൂ​ടെ നിന്റെ ഹൃദയത്തെ കാത്തു​കൊൾക; ജീവന്റെ ഉത്ഭവം അതിൽനി​ന്ന​ല്ലോ ആകുന്നതു.” വളരെ വില​പ്പെ​ട്ട​താ​യി നിങ്ങൾ കരുതുന്ന സ്‌പോർട്‌സ്‌ സാമ​ഗ്രി​ക​ളോ ഒരു സംഗീത ഉപകര​ണ​മോ നിങ്ങൾക്കു സ്വന്തമാ​യി ഉണ്ടോ? ഉണ്ടെങ്കിൽ തീർച്ച​യാ​യും നിങ്ങൾ അവയെ നല്ല നിലയി​ലും സുരക്ഷി​ത​മായ സ്ഥലത്തും സൂക്ഷി​ക്കാൻ നിങ്ങളാ​ലാ​വു​ന്നതു ചെയ്യും. അതിനു കേടു​പ​റ്റു​മെ​ന്നോ മോഷ്ടി​ക്ക​പ്പെ​ടു​മെ​ന്നോ ഉള്ള ഭയം നിമിത്തം, ഒരു നിമി​ഷ​ത്തേ​ക്കു​പോ​ലും നിങ്ങൾ അത്‌ അശ്രദ്ധ​മാ​യി തെരു​വിൽ ഇട്ടേക്കു​ക​യില്ല. അതേ, നിങ്ങൾ അതു കാത്തു​കൊ​ള്ളും. സമാന​മാ​യി, അനാ​രോ​ഗ്യ​ക​ര​മായ വിനോ​ദ​വു​മാ​യി സമ്പർക്ക​ത്തിൽ വരാൻ നിങ്ങളു​ടെ ഹൃദയത്തെ ഒരു നിമി​ഷ​ത്തേ​ക്കു​പോ​ലും അനുവ​ദി​ക്കാ​തി​രു​ന്നു​കൊണ്ട്‌ അതിനെ കാത്തു​കൊ​ള്ളാൻ നിങ്ങൾ തീരു​മാ​നം എടു​ക്കേ​ണ്ട​തുണ്ട്‌.

എഫെസ്യർ 2:1, 2, (NW): “നിങ്ങൾ നിങ്ങളു​ടെ ലംഘന​ങ്ങ​ളി​ലും പാപങ്ങ​ളി​ലും മരിച്ച​വ​രാ​യി​രു​ന്നി​ട്ടും നിങ്ങളെ[യാണു] [ദൈവം ജീവി​പ്പി​ച്ചത്‌], അവയിൽ നിങ്ങൾ ഒരു കാലത്ത്‌ ഈ ലോക​വ്യ​വ​സ്ഥി​തിക്ക്‌ അനുസൃ​ത​മാ​യി, അനുസ​ര​ണ​ക്കേ​ടി​ന്റെ പുത്ര​ന്മാ​രിൽ ഇപ്പോൾ വ്യാപ​രി​ക്കുന്ന ആത്മാവായ വായു​വി​ന്റെ അധികാ​ര​ത്തി​ന്റെ ഭരണാ​ധി​പന്‌ അനുസൃ​ത​മാ​യി, നടന്നു.” ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന വായു ലോക​ത്തി​ന്റെ ആത്മാവാണ്‌, ഭക്തികെട്ട നടത്തയ്‌ക്ക്‌ ഇടയാ​ക്കുന്ന മനോ​ഭാ​വ​ങ്ങ​ളും ചിന്താ​ഗ​തി​ക​ളും ആണത്‌. പല മ്യൂസിക്‌ വീഡി​യോ​ക​ളും ഈ ആത്മാവി​നെ​യാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. ഇത്‌ സന്തോഷം, സമാധാ​നം, ഇന്ദ്രി​യ​ജയം (ആത്മനി​യ​ന്ത്രണം) തുടങ്ങിയ ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കുന്ന ദൈവാ​ത്മാ​വി​നു കടകവി​രു​ദ്ധ​മാണ്‌.—ഗലാത്യർ 5:22, 23

2 തിമൊ​ഥെ​യൊസ്‌ 2:22: ‘യൗവന​മോ​ഹ​ങ്ങളെ വിട്ടോ​ടുക.’ ലൈം​ഗിക ദൃശ്യങ്ങൾ, അവ എത്ര ക്ഷണിക നേര​ത്തേ​ക്കു​ള്ള​താ​യാൽപ്പോ​ലും, വീക്ഷി​ക്കു​ന്നത്‌ മോഹങ്ങൾ ആളിക്ക​ത്താ​നേ ഇടയാക്കൂ. അത്തരം രംഗങ്ങൾ മറന്നു​ക​ള​യാൻ ബുദ്ധി​മു​ട്ടാ​ണെന്നു പല യുവജ​ന​ങ്ങ​ളും സമ്മതി​ക്കു​ന്നു. മാത്രമല്ല, അവ മനസ്സിൽ വീണ്ടും വീണ്ടും അയവി​റ​ക്കാ​നുള്ള പ്രവണത പോലും ഉണ്ട്‌. സഭ്യമ​ല്ലാത്ത ഒരു വീഡി​യോ കണ്ട ഡേവ്‌ എന്ന യുവാവ്‌ ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “പിന്നീട്‌ ആ പാട്ടു കേൾക്കു​മ്പോ​ഴെ​ല്ലാം ഈ വീഡി​യോ എന്റെ മനസ്സി​ലേക്കു കടന്നു​വ​ന്നി​രു​ന്നു.” അത്തരം വീഡി​യോ​കൾ വീക്ഷി​ക്കു​ന്നത്‌ അധാർമിക ലൈം​ഗിക തൃഷ്‌ണ വളരാൻ ഇടയാ​ക്കും.—1 കൊരി​ന്ത്യർ 6:18; കൊ​ലൊ​സ്സ്യർ 3:5.

സദൃശ​വാ​ക്യ​ങ്ങൾ 13:20: “ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും (“ചീത്തയാ​കും,” NW).” നിങ്ങ​ളോ​ടു​തന്നെ ഇപ്രകാ​രം ചോദി​ക്കുക; ‘മദ്യാ​സ​ക്ത​രെ​യും അക്രമം, ആത്മവിദ്യ, അധാർമി​കത എന്നിവ​യിൽ ഏർപ്പെ​ടു​ന്ന​വ​രെ​യും ഞാൻ എന്റെ വീട്ടി​ലേക്കു ക്ഷണിക്കു​മോ?’ ടെലി​വി​ഷ​നി​ലൂ​ടെ ഇത്തരക്കാ​രു​മാ​യി സഹവസി​ക്കു​ന്നത്‌ അവരെ നിങ്ങളു​ടെ വീട്ടി​ലേക്കു ക്ഷണിക്കു​ന്നതു പോ​ലെ​ത​ന്നെ​യാണ്‌. അങ്ങനെ ചെയ്യു​ന്നത്‌ നിങ്ങൾ ‘ചീത്തയാ​കാൻ’ ഇടയാ​ക്കു​മോ? കിം​ബെർലി എന്ന യുവതി ഇപ്രകാ​രം പറയുന്നു: “സാമൂ​ഹിക കൂടി​വ​ര​വു​ക​ളിൽ പെൺകു​ട്ടി​കൾ, തങ്ങൾ അടുത്ത​കാ​ലത്തു കണ്ട വീഡി​യോ​യി​ലേ​തു​പോ​ലെ വസ്‌ത്ര​ധാ​രണം ചെയ്യു​ക​യും അതിലെ അശ്ലീല​ച്ചു​വ​യുള്ള നൃത്ത​ചേ​ഷ്ടകൾ അനുക​രി​ക്കു​ക​യും ചെയ്യു​ന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.” നിങ്ങളും സമാന​മായ ചില സംഗതി​കൾ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വാം. ദൈവിക നിലവാ​ര​ങ്ങ​ളോട്‌ യാതൊ​രു ആദരവും പ്രകട​മാ​ക്കാ​ത്ത​വരെ അനുക​രി​ക്കു​ന്ന​തു​വഴി ഈ യുവജ​നങ്ങൾ തങ്ങൾ ‘ചീത്തയാ​കാൻ’ തുടങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു കാണി​ക്കു​ന്നു. അതു​കൊണ്ട്‌ ഏതുത​ര​ത്തി​ലു​മുള്ള ‘മോശ​മായ സഹവാ​സ​വും’ നിശ്ചയ​മാ​യും ഒഴിവാ​ക്കുക.—1 കൊരി​ന്ത്യർ 15:33, NW.

സങ്കീർത്ത​നം 11:5: “യഹോവ നീതി​മാ​നെ ശോധന ചെയ്യുന്നു; ദുഷ്ട​നെ​യും സാഹസ​പ്രി​യ​നെ​യും [“അക്രമം പ്രിയ​പ്പെ​ടു​ന്ന​വ​നെ​യും,” NW] അവന്റെ ഉള്ളം വെറു​ക്കു​ന്നു.” നാം മൗഢ്യ​വും അധമവു​മായ അക്രമ​രം​ഗങ്ങൾ അടങ്ങിയ വീഡി​യോ​കൾ വീക്ഷി​ക്കു​ന്നത്‌ മറ്റുള്ളവർ കാണു​ന്നെ​ങ്കിൽ നമ്മൾ ‘അക്രമം പ്രിയ​പ്പെ​ടു​ന്നവർ’ ആണ്‌ എന്ന ധാരണ അത്‌ അവർക്കു നൽകു​ക​യി​ല്ലേ?

ശ്രദ്ധാ​പൂർവം തെര​ഞ്ഞെ​ടു​ക്കുക എന്ന വെല്ലു​വി​ളി

“സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” (1 യോഹ​ന്നാൻ 5:19) അതു​കൊണ്ട്‌ ലോക​ത്തി​ന്റെ ചിന്താ​ഗ​തി​ക​ളാ​ലും മനോ​ഭാ​വ​ങ്ങ​ളാ​ലും മലിന​പ്പെ​ടാത്ത വിനോ​ദങ്ങൾ കണ്ടെത്തുക ഒന്നി​നൊന്ന്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നി​രി​ക്കു​ക​യാണ്‌. ചില മ്യൂസിക്‌ വീഡി​യോ ചാനലു​കൾ അഭികാ​മ്യ​മ​ല്ലാത്ത ഒട്ടേറെ വിവരങ്ങൾ അവതരി​പ്പി​ച്ചേ​ക്കാം. എന്നാൽ അധാർമി​ക​ത​യോ അക്രമ​മോ നിറഞ്ഞ​ത​ല്ലാത്ത പരിപാ​ടി​കൾ പോലും മിക്ക​പ്പോ​ഴും ലോക​ത്തി​ന്റെ ആത്മാവി​നെ ഉന്നമി​പ്പി​ക്കു​ന്ന​വ​യാണ്‌. പ്രശസ്‌ത​മായ ഒരു മ്യൂസിക്‌-വീഡി​യോ ചാനൽ, “ഒരു സംഗീത ചാനൽ എന്ന നിലയിൽനിന്ന്‌ ‘പ്രത്യേക ജീവി​ത​രീ​തി​കൾ ഉന്നമി​പ്പി​ക്കുന്ന ഒരു ചാനൽ’ ആയി മാറി​യി​രി​ക്കു​ന്നു” എന്ന്‌ ഒരു പ്രൊ​ഫ​ഷണൽ സംഗീ​തജ്ഞൻ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

മോശ​മാ​യ വീഡി​യോ​കൾ ഒഴിവാ​ക്കാൻ എന്താ ഇത്ര ബുദ്ധി​മുട്ട്‌, ഒരു വീഡി​യോ മോശ​മാ​ണെ​ങ്കിൽ ചാനൽ മാറ്റി​യേ​ക്കുക, അത്രയല്ലേ ഉള്ളൂ എന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ പ്രശ്‌ന​മി​താണ്‌, മറ്റു ടിവി ചാനലു​കൾ വീക്ഷി​ക്കു​മ്പോ​ഴും നിങ്ങൾ ഇതേ ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. കാരണം അക്രമ​മോ അശ്ലീല​മോ വർണനാ​ത്മ​ക​മാ​യി അവതരി​പ്പി​ക്കുന്ന അല്ലെങ്കിൽ ധാർമിക കാര്യ​ങ്ങ​ളിൽ ആളുകൾ അനുര​ഞ്‌ജ​ന​പ്പെ​ടു​ന്ന​തി​ന്റെ ദൃശ്യങ്ങൾ അടങ്ങിയ പരിപാ​ടി​ക​ളാണ്‌ പല ചാനലു​ക​ളും അവതരി​പ്പി​ക്കുക. എപ്പോൾ വേണ​മെ​ങ്കി​ലും ചാനൽ മാറ്റേ​ണ്ടി​വ​രും എന്നറി​ഞ്ഞു​കൊണ്ട്‌ ഒരു വിനോദ പരിപാ​ടി ആസ്വദി​ക്കുക എന്നത്‌ അസഹ്യ​പ്പെ​ടു​ത്തു​ന്ന​തും ഒരുപക്ഷേ നിരാ​ശ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലു​മാണ്‌ എന്നതാണു സത്യം. ചില​പ്പോൾ ചാനൽ മാറ്റി​വ​രു​മ്പോ​ഴേക്ക്‌ ആ ദൃശ്യങ്ങൾ നാം കാണാ​നി​ട​യാ​കു​ക​യും അധാർമിക രംഗങ്ങൾ മനസ്സിൽ പതിയു​ക​യും ചെയ്‌തി​രി​ക്കും. എന്നിരു​ന്നാ​ലും നിങ്ങളു​ടെ ഹൃദയത്തെ കാത്തു​കൊ​ള്ളാൻ നിങ്ങൾ സ്വീക​രി​ക്കുന്ന ആത്മാർഥ​മായ ഏതു ശ്രമങ്ങൾക്കും യഹോ​വ​യാം ദൈവം പ്രതി​ഫലം നൽകും എന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.—2 ശമൂവേൽ 22:21.

സഹായ​ക​മാ​യി​രു​ന്നേ​ക്കാ​വുന്ന മറ്റുചില പ്രാ​യോ​ഗിക പടിക​ളും ഉണ്ട്‌. തുടക്ക​ത്തിൽ പരാമർശിച്ച കേസി തനിക്കു സഹായ​ക​മെന്നു തെളിഞ്ഞ കാര്യ​ങ്ങളെ കുറിച്ച്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “സാധാ​ര​ണ​മാ​യി ഗായക​സം​ഘ​ത്തി​ന്റെ പേരും പാട്ടിന്റെ ശീർഷ​ക​വും വീഡി​യോ​യു​ടെ തുടക്ക​ത്തിൽത്തന്നെ കാണി​ക്കാ​റുണ്ട്‌. ഓരോ ഗായക​സം​ഘ​വും ഏതെങ്കി​ലും രീതി​യിൽ പേരു​കേ​ട്ട​താണ്‌, ഒന്നുകിൽ നല്ലതാ​യി​രി​ക്കാം അല്ലെങ്കിൽ മോശ​മാ​യി​രി​ക്കാം. അതു​കൊണ്ട്‌ ഏതൊക്കെ ഗായക​സം​ഘ​ങ്ങ​ളും പാട്ടു​ക​ളും ആണ്‌ മോശ​മാ​യി​രി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ എന്നു നിങ്ങൾക്കു മിക്ക​പ്പോ​ഴും അറിയാൻ സാധി​ക്കും. അതു​കൊണ്ട്‌ ദുഷ്‌കീർത്തി​യുള്ള ഒരു ഗായക​സം​ഘ​ത്തി​ന്റെ​യോ മോശ​മായ ഒരു പാട്ടി​ന്റെ​യോ പേരു കാണു​മ്പോൾത്തന്നെ ഞാൻ ചാനൽ മാറ്റും.”

നിങ്ങളു​ടെ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കൽ

നിങ്ങൾക്കു ബൈബിൾ തത്ത്വങ്ങളെ കുറി​ച്ചുള്ള നല്ല ഗ്രാഹ്യം ഉണ്ടെങ്കിൽപ്പോ​ലും സഭ്യമ​ല്ലാത്ത കാര്യ​ങ്ങ​ളു​ടെ നേർക്കു കണ്ണടച്ചു​ക​ള​യാ​നുള്ള സാധ്യ​ത​യുണ്ട്‌. എങ്ങനെ? കാര്യ​ങ്ങളെ സ്വയം ന്യായീ​ക​രി​ച്ചു​കൊണ്ട്‌. (യാക്കോബ്‌ 1:22, NW) ‘തന്റെ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ന്നവൻ’ ആണ്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ എന്നു ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 15:2, NW) അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ സത്യസ​ന്ധ​രാ​യി​രി​ക്കുക. സ്വയം വഞ്ചിക്കാ​തി​രി​ക്കുക. ചോദ്യം ചെയ്യത്തക്ക എന്തെങ്കി​ലും വീക്ഷി​ക്കു​ന്ന​തി​നെ നിങ്ങൾ സ്വയം ന്യായീ​ക​രി​ക്കു​ന്ന​താ​യി കണ്ടാൽ നിങ്ങ​ളോ​ടു​തന്നെ ഇപ്രകാ​രം ചോദി​ക്കുക, ‘ഞാൻ ഇതു കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നതു വാസ്‌ത​വ​ത്തിൽ യഹോവ അംഗീ​ക​രി​ക്കു​മോ?’ ഏതാണു ശരി ഏതാണു തെറ്റ്‌ എന്നിവ കേവലം മനസ്സി​ലാ​ക്കു​ന്നതല്ല മറിച്ച്‌, ശരിയാ​യതു ചെയ്യാൻ തീരു​മാ​നം എടുക്കു​ന്ന​താ​ണു പലപ്പോ​ഴും വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്നത്‌ എന്നതു മനസ്സിൽപ്പി​ടി​ക്കുക! നിങ്ങൾ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ ചില വിനോ​ദ​ങ്ങ​ളെ​ക്കാ​ള​ധി​കം വില​പ്പെ​ട്ട​താ​യി കരുതണം.—2 കൊരി​ന്ത്യർ 6:16സി, 17.

മ്യൂസിക്‌ വീഡി​യോ​കൾ വീക്ഷി​ക്കു​ന്നതു സംബന്ധി​ച്ചു വിവേ​ച​ന​യു​ള്ളവർ ആയിരി​ക്കണം എന്നു പറഞ്ഞല്ലോ. എന്നാൽ അങ്ങനെ ആയിരി​ക്കു​ന്ന​തിന്‌ സാധാ​ര​ണ​ഗ​തി​യിൽ അർധമ​ന​സ്സോ​ടെ​യോ ഒഴുക്കൻ മട്ടിലോ ഉള്ള ഒരു തീരു​മാ​നം പോരാ. നിങ്ങളു​ടെ തീരു​മാ​നം ഉറച്ചത​ല്ലെ​ങ്കിൽ താമസി​യാ​തെ നിങ്ങൾ പ്രലോ​ഭ​ന​ത്തി​നു വഴങ്ങി​യേ​ക്കാം. ഭാര്യ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ദൈവ​ഭ​ക്ത​നായ ഇയ്യോബ്‌ എങ്ങനെ​യുള്ള ഒരു തീരു​മാ​ന​മാണ്‌ എടുത്ത​തെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമാ​യി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കു​ന്ന​തെ​ങ്ങനെ?” (ഇയ്യോബ്‌ 31:1) ഇതിനെ കുറി​ച്ചൊ​ന്നു ചിന്തി​ക്കുക! തന്റെ കണ്ണുകൾകൊണ്ട്‌ എന്തൊക്കെ കാണാം എന്തൊക്കെ കാണരുത്‌ എന്നതു സംബന്ധിച്ച്‌ തന്നോ​ടു​തന്നെ ഇയ്യോബ്‌ ഒരു നിയമം അഥവാ ഗൗരവ​മേ​റിയ ഒരു കരാർ ചെയ്‌തു. ഫലത്തിൽ ഇതുതന്നെ നിങ്ങൾക്കും ചെയ്യാ​വു​ന്ന​താണ്‌. മോശ​മായ കാര്യങ്ങൾ കാണു​ക​യില്ല എന്ന്‌ ഒരു ഉറച്ച തീരു​മാ​നം—ഗൗരവ​മാ​യൊ​രു പ്രതിജ്ഞ—എടുക്കുക. നിയത​മായ അതിർവ​ര​മ്പു​കൾ വെക്കുക. ഇതൊരു പ്രാർഥ​നാ​വി​ഷയം ആക്കുക. നിങ്ങൾ ചെയ്‌ത കരാറി​നോ​ടു വിശ്വ​സ്‌തത പാലി​ക്കുക. അത്‌ എഴുതി​വെ​ക്കു​ന്നതു സഹായ​ക​മാ​ണെ​ങ്കിൽ അങ്ങനെ പോലും ചെയ്യുക. ഇക്കാര്യ​ത്തിൽ കൂടു​ത​ലായ സഹായം ആവശ്യ​മാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ ആശ്രയി​ക്കാൻ കൊള്ളാ​വുന്ന മുതിർന്ന ആരോ​ടെ​ങ്കി​ലും, ഉദാഹ​ര​ണ​ത്തിന്‌ മാതാ​പി​താ​ക്ക​ളോ​ടു​തന്നെ എന്തു​കൊണ്ട്‌ ഈ കാര്യം സംസാ​രി​ച്ചു​കൂ​ടാ?

അപകട​ങ്ങ​ളെ പ്രതി, ചില ക്രിസ്‌തീയ യുവജ​നങ്ങൾ മ്യൂസിക്‌ വീഡി​യോ​കൾ കാണു​ക​യില്ല എന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇക്കാര്യ​ത്തി​ലുള്ള നിങ്ങളു​ടെ തീരു​മാ​നം എന്തായി​രു​ന്നാ​ലും നിങ്ങളു​ടെ ഗ്രഹണ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കുക. ഒരു ശുദ്ധ മനസ്സാക്ഷി നിലനി​റു​ത്തുക. നവോ​ന്മേ​ഷ​ദാ​യ​ക​വും ആരോ​ഗ്യാ​വ​ഹ​വു​മായ വിനോ​ദങ്ങൾ മാത്രം ആസ്വദി​ക്കു​മ്പോൾ നിങ്ങൾക്കു​തന്നെ ദോഷം വരുത്തി​വെ​ക്കാ​തി​രി​ക്കാ​നും യഹോ​വ​യു​മാ​യുള്ള സൗഹൃദം നിലനി​റു​ത്താ​നും നിങ്ങൾക്കു കഴിയും. (g03 3/22)

[അടിക്കു​റിപ്പ്‌]

a 2003 മാർച്ച്‌ 8 ലക്കത്തിലെ, “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഞാൻ മ്യൂസിക്‌ വീഡി​യോ​കൾ കാണണ​മോ?” എന്ന ലേഖനം കാണുക.

[12-ാം പേജിലെ ചിത്രം]

അധാർമികത നിറഞ്ഞ​വ​യ​ല്ലെ​ങ്കിൽപ്പോ​ലും ചില വീഡി​യോ​കൾ ഹാനി​ക​ര​മായ ആശയങ്ങൾ ഉന്നമി​പ്പി​ക്കു​ന്നു

[13-ാം പേജിലെ ചിത്രം]

ദൈവാംഗീകാരം ഇല്ലാത്ത സംഗതി​കൾ ഒന്നും വീക്ഷി​ക്കു​ക​യി​ല്ലെന്ന്‌ ദൃഢനി​ശ്ചയം ചെയ്യുക