വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഉണരുക!യ്‌ക്ക്‌ അഭിന​ന്ദ​നങ്ങൾ ഉണരുക! പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾ ശ്ലാഘനീ​യ​മായ ഒരു കാര്യ​മാ​ണു ചെയ്യു​ന്നത്‌. നിങ്ങൾ ആളുകൾക്കു പ്രത്യാശ പകരുന്നു. എന്റെ ഭർത്താവു മരിച്ച​പ്പോൾ ഒരു അയൽവാ​സി ആദ്യമാ​യി എനിക്കു രണ്ട്‌ ഉണരുക! മാസി​കകൾ തന്നു. ആരെയും കാണാൻ ഇഷ്ടപ്പെ​ടാ​തെ ഞാൻ വളരെ ദുഃഖി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ നിങ്ങളു​ടെ മാസി​കകൾ വായിച്ചു കഴിഞ്ഞ​പ്പോൾ ഞാൻ ശാന്തത വീണ്ടെ​ടു​ത്തു, ജീവിതം ഇവിടം​കൊണ്ട്‌ അവസാ​നി​ക്കു​കയല്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി. പിന്നീട്‌, എന്റെ മകൾ ഉണരുക!യുടെ രണ്ടു ലക്കങ്ങൾകൂ​ടി കൊണ്ടു​വന്നു. ആശുപ​ത്രി​യിൽ വെച്ച്‌ ഒരു നഴ്‌സ്‌ അവൾക്കു കൊടു​ത്ത​താ​യി​രു​ന്നു അവ. അതിനു​ശേഷം, തെരു​വിൽവെച്ച്‌ ചില സാക്ഷി​ക​ളിൽനിന്ന്‌ എനിക്ക്‌ ഏതാനും പ്രതികൾ കൂടെ കിട്ടി. എന്റെ കൈയിൽ ഉണരുക!യുടെ കുറച്ചു പ്രതി​കളേ ഉള്ളു​വെ​ങ്കി​ലും എനിക്കു നിരാശ തോന്നു​മ്പോ​ഴൊ​ക്കെ ഞാൻ അവ വീണ്ടും വീണ്ടും വായി​ക്കു​ന്നു, നല്ലത്‌ എന്തെന്ന്‌ അവ ആളുകളെ പഠിപ്പി​ക്കു​ന്നു. നമ്മുടെ ചില പെരു​മാ​റ്റ​രീ​തി​ക​ളു​ടെ പിന്നിലെ കാരണങ്ങൾ മനസ്സി​ലാ​ക്കാ​നും അതു സഹായി​ക്കു​ന്നു.

ഐ.വൈ.എ., റഷ്യ (g03 6/22)

ബലഹീ​ന​തകൾ “ബൈബി​ളി​ന്റെ വീക്ഷണം—ദൈവം നമ്മുടെ ബലഹീ​ന​ത​കൾക്കു നേരെ കണ്ണടയ്‌ക്കു​മോ?” (ജനുവരി 8, 2003) എന്ന ലേഖന​ത്തി​നു നന്ദി. അത്‌ എനിക്കു ലഭിച്ച ഏറ്റവും മികച്ച സഹായ​മാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. ദൈവം നമ്മുടെ ബലഹീ​ന​ത​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കി​യതു വലിയ സഹായ​മാ​യി​രു​ന്നു.

ഇ. സി., ഐക്യ​നാ​ടു​കൾ (g03 6/22)

വ്യക്തി​പ​ര​മായ ഒരു പ്രശ്‌നം സംബന്ധി​ച്ചു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു, അവൻ ഉത്തരം നൽകും എന്ന പ്രതീ​ക്ഷ​യോ​ടെ. അപ്പോ​ഴാണ്‌ നിങ്ങൾ ഈ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഇതു വായിച്ചു തീർന്ന​പ്പോൾത്തന്നെ, ഞാൻ പ്രാർഥ​ന​യിൽ ദൈവ​ത്തി​നു നന്ദിപ​റഞ്ഞു.

എം. എസ്‌., ജപ്പാൻ (g03 6/22)

ക്രേസി ഹോഴ്‌സ്‌ “ക്രേസി ഹോഴ്‌സി​ന്റെ സ്‌മാ​ര​ക​ത്തി​നാ​യി ഒരു പർവതം രൂപാ​ന്ത​ര​പ്പെ​ടു​ത്തു​ന്നു” എന്ന ലേഖന​ത്തി​നു നന്ദി. (ഡിസംബർ 8, 2002) സൂവി​നെ​യും ശായിൻസി​നെ​യും അവരുടെ ജീവി​ത​ത്തെ​യും കുറിച്ച്‌ സ്‌കൂ​ളിൽ എനി​ക്കൊ​രു റിപ്പോർട്ടു തയ്യാറാ​ക്കേ​ണ്ടി​യി​രുന്ന അതേ സമയത്താ​ണു ലേഖനം വന്നത്‌. അധ്യാ​പിക എന്റെ റിപ്പോർട്ടി​നെ പ്രശം​സി​ച്ചു! നിങ്ങൾക്കു വളരെ നന്ദി.

എഫ്‌. വി., ഐക്യ​നാ​ടു​കൾ (g03 6/22)

പുനഃ​സം​ഗമം “ഒരു അസാധാ​രണ പുനഃ​സം​ഗമം—മുപ്പതു വർഷത്തി​നു ശേഷം” (നവംബർ 8, 2002) എന്ന ലേഖനം ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളൂ. വിലമ​തി​പ്പും സന്തോ​ഷ​വും ദുഃഖ​വും എല്ലാം എനിക്കി​പ്പോൾ തോന്നു​ന്നു. മാർക്കും ഡെന്നിസ്‌ ഷീറ്റ്‌സും യഹോ​വ​യി​ലേ​ക്കുള്ള പാത കണ്ടെത്തി​യ​തിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു. പക്ഷേ, എനി​ക്കൊ​രു ദുഃഖ​മുണ്ട്‌. ക്രിസ്‌ത്യാ​നി​കൾ ആയി വളർത്ത​പ്പെ​ട്ടെ​ങ്കി​ലും എന്റെ അഞ്ചു മക്കളിൽ ചിലർ ശരിയായ പാതയിൽനി​ന്നു വ്യതി​ച​ലി​ച്ചു​പോ​യി. ദൈവ​ത്തി​ലേ​ക്കുള്ള പാത പിന്തു​ടർന്നി​രു​ന്നെ​ങ്കിൽ എത്രമാ​ത്രം ദുരി​തങ്ങൾ അവർക്ക്‌ ഒഴിവാ​ക്കാൻ കഴിയു​മാ​യി​രു​ന്നു! എപ്പോ​ഴെ​ങ്കി​ലും അവർ അതു ചെയ്യണമേ എന്നു ഞാൻ മുട്ടി​പ്പാ​യി പ്രാർഥി​ക്കു​ന്നു. നിങ്ങളു​ടെ ലേഖന​ത്തി​നു നന്ദി. അത്‌ എനിക്കു വേണ്ടി എഴുത​പ്പെ​ട്ട​തു​പോ​ലെ തോന്നി.

എം. ഒ. ഐക്യ​നാ​ടു​കൾ (g03 6/22)

മൊ​ബൈൽ ഫോണു​കൾ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്ക്‌ ഒരു മൊ​ബൈൽ ഫോൺ ആവശ്യ​മു​ണ്ടോ?” എന്ന ലേഖനം (നവംബർ 8, 2002) എന്നെ വളരെ​യ​ധി​കം സഹായി​ച്ചു. ഈ ലേഖനം വായി​ക്കു​ന്ന​തി​നു മുമ്പ്‌, എന്റെ മൊ​ബൈ​ലിൽ വരുന്ന ലിഖിത സന്ദേശ​ങ്ങൾക്കെ​ല്ലാം മറുപടി അയയ്‌ക്കാ​തെ എനിക്ക്‌ ഉറക്കം വരില്ലാ​യി​രു​ന്നു. എന്നാൽ ഈ ഉപകര​ണ​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളും ദൂഷ്യ​വ​ശ​ങ്ങ​ളും തിരി​ച്ച​റി​യാൻ നിങ്ങൾ എന്നെ സഹായി​ച്ചു.

സി. എ., ഫിലി​പ്പീൻസ്‌ (g03 6/08)

എന്റെ സ്‌കൂ​ളിൽ മിക്ക കുട്ടി​കൾക്കും മൊ​ബൈൽ ഫോൺ ഉണ്ട്‌. എനിക്കും ഒരെണ്ണം വേണം എന്നു വിചാ​രിച്ച്‌ ഇരിക്കു​ക​യാ​യി​രു​ന്നു ഞാൻ. എന്നാൽ ഇപ്പോൾ ലേഖനം വായി​ച്ചു​ക​ഴിഞ്ഞ സ്ഥിതിക്ക്‌ ഉൾപ്പെ​ട്ടി​രി​ക്കുന്ന സംഗതി​ക​ളെ​ല്ലാം കണക്കി​ലെ​ടുത്ത്‌ ഞാൻ ഇതു ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​മോ എന്നു പരിചി​ന്തിച്ച ശേഷമേ ഞാൻ ഒരെണ്ണം വാങ്ങൂ. ഈ ലേഖനം യഹോവ എനിക്കു​വേണ്ടി നൽകി​യ​തു​പോ​ലെ തോന്നി.

എം. എഫ്‌. ജപ്പാൻ (g03 6/08)

ഞാൻ എന്റെ ഫോൺ ഉപയോ​ഗിച്ച്‌ ഒരു ആൺകു​ട്ടിക്ക്‌ ഇ-മെയ്‌ൽ അയയ്‌ക്കു​മാ​യി​രു​ന്നു. ഞങ്ങൾ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങളെ പറ്റി സംസാ​രി​ച്ചി​രു​ന്നു. തുറന്നു സംസാ​രി​ക്കാൻ പറ്റിയ ഒരാളെ കിട്ടി​യ​തിൽ ഞാൻ സന്തോ​ഷി​ച്ചു. എന്നാൽ കുറച്ചു​നാൾ കഴിഞ്ഞ​പ്പോൾ അവൻ എനിക്ക്‌ ഇ-മെയ്‌ൽ അയയ്‌ക്കു​ന്നതു നിറുത്തി. അതിൽ എനിക്കു നീരസം തോന്നി. എന്നാൽ ഇ-മെയ്‌ലി​ലൂ​ടെ ആശയവി​നി​മയം നടത്തു​ന്ന​തിന്‌ ഒരുതരം ഡേറ്റിങ്‌ ആയിരി​ക്കാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. അവനും അതു തിരി​ച്ച​റി​ഞ്ഞു എന്നു തോന്നു​ന്നു. ഇനി മുതൽ ഞാൻ എന്റെ ഇ-മെയ്‌ൽ അഡ്രസ്‌ നൽകു​ന്ന​തിൽ വളരെ വിവേ​ച​ന​യു​ള്ള​വ​ളാ​യി​രി​ക്കും.

വൈ. എം., ജപ്പാൻ (g03 6/08)