വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?

തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?

ബൈബി​ളി​ന്റെ വീക്ഷണം

തെറ്റായ മോഹ​ങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാ​നാ​കും?

“നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.”റോമർ 7:21.

അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഒരുപക്ഷേ മറ്റെല്ലാ അപ്പൊ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും അധിക​മാ​യി, ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഉദാത്ത​മായ തത്ത്വങ്ങൾ ഉന്നമി​പ്പി​ക്കാൻ കഠിന​മാ​യി പരി​ശ്ര​മി​ച്ചു. (1 കൊരി​ന്ത്യർ 15:9, 10) എന്നിട്ടും, അവൻ മേലു​ദ്ധ​രിച്ച വസ്‌തുത സത്യസ​ന്ധ​മാ​യി സമ്മതിച്ചു. തന്റെ മനസ്സും തെറ്റായ മോഹ​ങ്ങ​ളും തമ്മിൽ നടക്കുന്ന തുടർച്ച​യായ ഒരു ഏറ്റുമു​ട്ടൽ അവൻ അനുഭ​വി​ച്ച​റി​ഞ്ഞു. അപ്പൊ​സ്‌ത​ല​നായ പൗലൊ​സിന്‌ അനുഭ​വ​പ്പെ​ട്ട​തു​പോ​ലെ നിങ്ങൾക്ക്‌ എന്നെങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? തീർച്ച​യാ​യും, അപൂർണ മനുഷ്യ​രെന്ന നിലയിൽ ആ ആന്തരിക പോരാ​ട്ടം അനുഭ​വി​ക്കാ​ത്ത​താ​യി നമ്മിൽ ആരാണു​ള്ളത്‌?

അനേകരെ സംബന്ധി​ച്ചും, തെറ്റായ മോഹ​ങ്ങളെ തരണം ചെയ്യാ​നുള്ള പോരാ​ട്ടം വളരെ ദുഷ്‌ക​ര​മായ ഒന്നാണ്‌. അധാർമിക ലൈം​ഗിക തൃപ്‌തി​ക്കുള്ള വാഞ്‌ഛ​യോ​ടാണ്‌ ചിലർക്ക്‌ ഏറ്റുമു​ട്ടേ​ണ്ടി​വ​രു​ന്നത്‌. വേറെ ചിലരാ​കട്ടെ, ചൂതാട്ടം, പുകയില, മയക്കു​മ​രുന്ന്‌, മദ്യം എന്നിവ​യ്‌ക്ക്‌ അടിമ​ക​ളാണ്‌. ദ്രോ​ഹ​ക​ര​വും മലിന​വു​മായ ആഗ്രഹങ്ങൾ നമ്മെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ അവയെ ചെറു​ത്തു​നിൽക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? എന്തു സഹായം ലഭ്യമാണ്‌? തെറ്റായ മോഹ​ങ്ങ​ളു​മാ​യുള്ള പോരാ​ട്ടം എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

സ്‌നേഹം—തെറ്റായ മോഹ​ങ്ങളെ ചെറു​ക്കു​ന്ന​തി​നുള്ള താക്കോൽ

മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏറ്റവും വലിയ രണ്ടു കൽപ്പന​കളെ കുറിച്ച്‌ യേശു സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. അതിൽ ഒന്നാമ​ത്തേത്‌ ഇതായി​രു​ന്നു: “നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേണം.” (മത്തായി 22:37) യേശു പറഞ്ഞതു​പോ​ലെ നാം ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ അവനെ പ്രസാ​ദി​പ്പി​ക്കുക എന്നതാ​യി​രി​ക്കേണ്ടേ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം? അത്‌ നമ്മുടെ കാര്യ​ത്തിൽ സത്യമാ​ണെ​ങ്കിൽ ഏറ്റവും ദുഷ്‌ക​ര​മെന്നു തോന്നുന്ന തെറ്റായ മോഹ​ങ്ങ​ളോ​ടു​പോ​ലും പോരാ​ടാൻ നീതി​പൂർവ​ക​മായ ആ ആഗ്രഹം നമ്മെ സഹായി​ക്കും. ഇത്‌ കേവലം ആദർശ സിദ്ധാ​ന്തമല്ല. ദിവ​സേ​ന​യെ​ന്നോ​ണം ലക്ഷക്കണ​ക്കി​നു ക്രിസ്‌ത്യാ​നി​കൾ തെറ്റായ മോഹ​ങ്ങൾക്കെ​തി​രെ പോരാ​ടു​ന്ന​തിൽ വിജയം​വ​രി​ക്കു​ന്നു. ദൈവ​വു​മാ​യി അത്തരത്തി​ലൊ​രു ഉറ്റബന്ധം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? സൃഷ്ടി, ബൈബിൾ, വ്യക്തി​പ​ര​മാ​യി നമ്മോ​ടുള്ള ഇടപെ​ട​ലു​കൾ എന്നിവ​യി​ലൂ​ടെ അവൻ പ്രകട​മാ​ക്കി​യി​രി​ക്കുന്ന നന്മയെ​ക്കു​റിച്ച്‌ വിലമ​തി​പ്പോ​ടെ ധ്യാനി​ച്ചു​കൊണ്ട്‌ അതു ചെയ്യാൻ കഴിയും.—സങ്കീർത്തനം 116:12, 14; 119:7, 9; റോമർ 1:20.

യേശു എടുത്തു പറഞ്ഞ രണ്ടാമത്തെ വലിയ കൽപ്പന ഇതാണ്‌: “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.” (മത്തായി 22:39) സ്‌നേഹം “അയോ​ഗ്യ​മാ​യി നടക്കു​ന്നില്ല”, “സ്വാർത്ഥം അന്വേ​ഷി​ക്കു​ന്നില്ല” എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞു. മറ്റുള്ള​വരെ വ്രണ​പ്പെ​ടു​ത്തുന്ന ഏതുതരം പെരു​മാ​റ്റ​വും ഒഴിവാ​ക്കു​ന്ന​തിന്‌ അത്തരം നിസ്സ്വാർഥ സ്‌നേഹം നമ്മെ സഹായി​ക്കും. (1 കൊരി​ന്ത്യർ 13:4-8) അത്‌ നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം? നമ്മെത്തന്നെ മറ്റുള്ള​വ​രു​ടെ സ്ഥാനത്ത്‌ നിറുത്തി ചിന്തി​ച്ചു​കൊ​ണ്ടും അവരുടെ വികാ​ര​ങ്ങ​ളി​ലും സ്ഥായി​യായ ക്ഷേമത്തി​ലും ആത്മാർഥ​മായ താത്‌പ​ര്യ​മെ​ടു​ത്തു​കൊ​ണ്ടും നമുക്കതു ചെയ്യാ​വു​ന്ന​താണ്‌.—ഫിലി​പ്പി​യർ 2:4.

എന്തു സഹായം ലഭ്യമാണ്‌?

ശരിയാ​യതു ചെയ്യാൻ നമുക്കു വളരെ പ്രയാ​സ​മാ​ണെന്ന്‌ ദൈവ​ത്തി​ന​റി​യാം. അതിനാൽ അവൻ പല വിധങ്ങ​ളിൽ സഹായം പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. ദോഷ​മാ​യ​തി​നെ വെറു​ക്കാ​നും അവനോട്‌ ആരോ​ഗ്യാ​വ​ഹ​മായ ബഹുമാ​നം വികസി​പ്പി​ച്ചെ​ടു​ക്കാ​നും തന്റെ ലിഖിത വചനമായ ബൈബി​ളി​ലൂ​ടെ അവൻ നമ്മെ പഠിപ്പി​ക്കു​ന്നു. (സങ്കീർത്തനം 86:11; 97:10) തെറ്റായ മോഹ​ങ്ങൾക്ക്‌ വഴി​പ്പെ​ടു​ന്ന​തി​ന്റെ കയ്‌പേ​റിയ അനന്തര​ഫ​ലത്തെ വെളി​വാ​ക്കുന്ന യഥാർഥ ജീവിത വിവര​ണങ്ങൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. അതു മാത്രമല്ല, നാം അപേക്ഷി​ക്കു​ന്നെ​ങ്കിൽ ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും വലിയ ശക്തിയായ പരിശു​ദ്ധാ​ത്മാ​വി​നെ ദൈവം നമുക്കു നൽകു​മെന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 11:13) ശരിയാ​യതു ചെയ്യു​ന്ന​തി​നുള്ള നമ്മുടെ തീരു​മാ​നത്തെ ശക്തി​പ്പെ​ടു​ത്താൻ അതിനു കഴിയും. ഇനി, തെറ്റായ മോഹ​ങ്ങളെ ചെറുത്തു നിൽക്കുന്ന മറ്റു ക്രിസ്‌ത്യാ​നി​ക​ളിൽനിന്ന്‌ ലഭിക്കുന്ന പിന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാണ്‌ മറ്റൊരു സഹായം. (എബ്രായർ 10:24, 25) ക്രിയാ​ത്മ​ക​മായ ഈ സ്വാധീ​നങ്ങൾ നിഷേ​ധാ​ത്മ​ക​മാ​യ​വ​യ്‌ക്ക്‌ ഇടം കൊടു​ക്കാ​ത്ത​പ്പോൾ ശരിയാ​യതു ചെയ്യാ​നുള്ള നമ്മുടെ പോരാ​ട്ട​ത്തിൽ നാം സഹായി​ക്ക​പ്പെ​ടു​ക​യാ​ണു ചെയ്യു​ന്നത്‌. (ഫിലി​പ്പി​യർ 4:8) ഈ സമീപനം വാസ്‌ത​വ​ത്തിൽ ഫലപ്ര​ദ​മാ​ണോ?

സമൂഹ​ത്തിൽ ഒരു മദ്യപാ​നി​യാ​യി അറിയ​പ്പെ​ട്ടി​രുന്ന ഫിഡലി​ന്റെ കാര്യ​മെ​ടു​ക്കുക. മദ്യല​ഹ​രി​യി​ലാ​യി​രി​ക്കു​മ്പോൾ അദ്ദേഹം പുകവ​ലി​ക്കു​ക​യും ചൂതാ​ട്ട​ത്തി​ലേർപ്പെ​ടു​ക​യും മറ്റുള്ള​വ​രോ​ടു വഴക്കടി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ ബൈബിൾ പഠിക്കു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു സഹവസി​ക്കു​ക​യും ചെയ്‌ത​പ്പോൾ ഈ ദുശ്ശീ​ല​ങ്ങളെ തരണം ചെയ്യാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം ഭാര്യ​യോ​ടും രണ്ടു മക്കളോ​ടു​മൊ​പ്പം വളരെ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കു​ന്നു.

എന്നാൽ, ‘ഇതൊക്കെ വീണ്ടും തലപൊ​ക്കി​യാ​ലോ?’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ആ സാധ്യ​തയെ കുറിച്ചു സംസാ​രി​ക്കു​ക​യു​ണ്ടാ​യി. അവൻ ഇങ്ങനെ എഴുതി: “എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​പ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതു​ന്നു. ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതി​മാ​നായ യേശു​ക്രി​സ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായ​ശ്ചി​ത്തം ആകുന്നു; നമ്മു​ടേ​തി​ന്നു മാത്രം അല്ല, സർവ്വ​ലോ​ക​ത്തി​ന്റെ പാപത്തി​ന്നും തന്നേ.” (1 യോഹ​ന്നാൻ 2:1, 2) അതേ, പശ്ചാത്ത​പി​ക്കു​ക​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​യി ആത്മാർഥ​മാ​യി കിണഞ്ഞു പരി​ശ്ര​മി​ക്കു​ക​യും ചെയ്യുന്ന ഒരു വ്യക്തി​യു​ടെ തെറ്റുകൾ മൂടി​ക്ക​ള​യാൻ യേശു​വി​ന്റെ ബലിക്കു കഴിയും. ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ഉള്ള സ്ഥിതിക്ക്‌ ശരിയാ​യതു ചെയ്യാ​നുള്ള പോരാ​ട്ടം നിറു​ത്തി​ക്ക​ള​യാൻ നമ്മിലാർക്കെ​ങ്കി​ലും സാധു​വായ കാരണ​മു​ണ്ടോ?

തെറ്റായ മോഹങ്ങൾ കീഴട​ക്ക​പ്പെ​ടും

നാം ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും സ്‌നേഹം വളർത്തി​യെ​ടു​ക്കു​ക​യും ദൈവം പ്രദാനം ചെയ്‌തി​രി​ക്കുന്ന സഹായ​ത്തിൽനി​ന്നു പ്രയോ​ജനം നേടു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ തെറ്റായ മോഹ​ങ്ങ​ളോ​ടു പൊരു​തു​ന്ന​തിൽ ഇപ്പോൾപ്പോ​ലും നമുക്കു വിജയം വരിക്കാ​നാ​കും. കൂടാതെ, ഈ പോരാ​ട്ടം എന്നേക്കും തുടരു​ക​യില്ല എന്നും ദൈവ​വ​ചനം നമുക്ക്‌ ഉറപ്പു നൽകുന്നു. സമീപ​ഭാ​വി​യിൽ, ദൈവ​ത്തി​ന്റെ ആത്മീയ കരുത​ലു​ക​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​വർക്ക്‌ ശാരീ​രി​ക​മാ​യും ആത്മീയ​മാ​യും സമ്പൂർണ സൗഖ്യം ലഭിക്കും. (വെളി​പ്പാ​ടു 21:3-5; 22:1, 2) പാപഭാ​ര​ത്തിൽനി​ന്നും പാപത്തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന മരണത്തിൽനി​ന്നും അവർ മോചി​ത​രാ​കും. (റോമർ 6:23) നേരെ മറിച്ച്‌, മനഃപൂർവം ദ്രോ​ഹ​ക​ര​വും അശുദ്ധ​വു​മായ മോഹ​ങ്ങൾക്ക​നു​സ​രിച്ച്‌ നടക്കു​ന്നവർ ഈ അനു​ഗ്ര​ഹ​ങ്ങ​ളിൽനി​ന്നെ​ല്ലാം ഒഴിവാ​ക്ക​പ്പെ​ടും.—വെളി​പ്പാ​ടു 22:15.

തെറ്റായ മോഹ​ങ്ങ​ളോട്‌ നാം എന്നേക്കും ഏറ്റുമു​ട്ടേ​ണ്ട​തില്ല എന്നറി​യു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌. അവ സദാകാ​ല​ത്തേ​ക്കും സമ്പൂർണ​മാ​യി നീക്കം ചെയ്യ​പ്പെ​ടും. എന്തൊരു ആശ്വാ​സ​മാ​യി​രി​ക്കും അത്‌! (g03 12/08)