വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആണവ യുദ്ധം അത്‌ ഒഴിവാക്കാനാകുമോ?

ആണവ യുദ്ധം അത്‌ ഒഴിവാക്കാനാകുമോ?

ആണവ യുദ്ധം അത്‌ ഒഴിവാ​ക്കാ​നാ​കു​മോ?

“അവർ ഭക്ഷിച്ചു കിടന്നു​റ​ങ്ങും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.” —സെഫന്യാ​വു 3:13, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം.

എല്ലാവ​രും ആണവ ഭീഷണി​യി​ല്ലാത്ത ഒരു ലോകം ആഗ്രഹി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ലോക​ത്തി​ന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്‌ ആളുകൾ ഭഗ്നാശ​രാ​കു​ന്നു, തങ്ങളുടെ ആഗ്രഹം എന്നെങ്കി​ലും സഫലമാ​കു​മെന്ന്‌ അവർ കരുതു​ന്നില്ല. “നിയ​ന്ത്രണം, വെട്ടി​ച്ചു​രു​ക്കൽ എന്നിവ​യി​ലൂ​ടെ ക്രമേണ അണ്വാ​യു​ധങ്ങൾ നിർമാർജനം ചെയ്യുക എന്ന ആശയം അമേരി​ക്ക​യു​ടെ​യും അന്താരാ​ഷ്‌ട്ര സമൂഹ​ത്തി​ന്റെ​യും അജണ്ടയിൽനി​ന്നു വഴുതി​പ്പോ​കു​ക​യാണ്‌” എന്ന്‌ ദ ഗാർഡി​യൻ വീക്ക്‌ലി പരിത​പി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, ഈ ലക്ഷ്യത്തിൽ രാഷ്‌ട്രങ്ങൾ നടത്തി​വ​രുന്ന ശ്രമങ്ങൾ ചിലർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ആണവ യുദ്ധം ഒഴിവാ​ക്കാ​നുള്ള ശ്രമങ്ങൾക്കാ​യി ഐക്യ​നാ​ടു​കൾ മാത്രം ഓരോ വർഷവും 220 കോടി ഡോളർ ചെലവ​ഴി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഇതു തീർച്ച​യാ​യും വലി​യൊ​രു തുകത​ന്നെ​യാണ്‌. എന്നാൽ അതേ രാജ്യം​തന്നെ ഒരു ആണവ യുദ്ധത്തി​നു കോപ്പു​കൂ​ട്ടി​ക്കൊണ്ട്‌ പ്രതി​വർഷം ഏതാണ്ട്‌ 2,700 കോടി ഡോളർ ചെലവ​ഴി​ക്കു​ന്നു എന്നത്‌ അനേകരെ അസ്വസ്ഥ​രാ​ക്കു​ന്നു.

സമാധാന കരാറു​കൾ സംബന്ധി​ച്ചെന്ത്‌? അത്തരം ശ്രമങ്ങൾക്ക്‌ പ്രത്യാ​ശ​യു​ടെ ഉറവാ​യി​രി​ക്കാൻ കഴിയു​മോ?

അണ്വാ​യുധ നിയന്ത്രണ കരാറു​കൾ

ആണവ​ബോം​ബു​കൾ അവതരി​പ്പി​ക്ക​പ്പെട്ട കാലം​മു​തൽതന്നെ അണ്വാ​യു​ധങ്ങൾ നിയ​ന്ത്രി​ക്കു​ന്ന​തി​നോ പരിമി​ത​പ്പെ​ടു​ത്തു​ന്ന​തി​നോ ലക്ഷ്യം​വെ​ച്ചുള്ള ഒട്ടേറെ കരാറു​ക​ളും ഒപ്പു​വെ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ആണവ നിർവ്യാ​പന കരാർ, സ്‌ട്രാ​റ്റ​ജിക്‌ ആംസ്‌ ലിമി​റ്റേഷൻ ടോക്‌സ്‌, സ്‌ട്രാ​റ്റ​ജിക്‌ ആംസ്‌ റിഡക്ഷൻ ടോക്‌സ്‌, സമഗ്ര അണു പരീക്ഷണ നിരോ​ധന കരാർ എന്നിവ അവയിൽ പെടുന്നു. ആണവ ഭീഷണി നിർമാർജനം ചെയ്യു​ന്ന​തിൽ ഇവ ഫലപ്ര​ദ​മാ​യി​രു​ന്നി​ട്ടി​ല്ലേ?

ഉൾപ്പെ​ട്ടി​ട്ടു​ള്ള കക്ഷികൾ പരസ്‌പരം കൈമാ​റുന്ന വാഗ്‌ദാ​ന​ങ്ങ​ളാണ്‌ ഏതൊരു കരാറി​ന്റെ​യും അടിസ്ഥാ​നം. ദൃഷ്ടാ​ന്ത​ത്തിന്‌, 1970-ൽ ഒപ്പു​വെ​ച്ച​തും 2000 ഡിസം​ബ​റി​ലെ കണക്കനു​സ​രിച്ച്‌ 187 രാഷ്‌ട്രങ്ങൾ അംഗങ്ങ​ളാ​യി​ട്ടു​ള്ള​തു​മായ നിർവ്യാ​പന കരാറി​ന്റെ കാര്യ​മെ​ടു​ക്കുക. അതിൽ ഒപ്പുവെച്ച, അണുശ​ക്തി​യു​ള്ള​തും ഇല്ലാത്ത​തു​മായ രാജ്യ​ങ്ങ​ളു​ടെ സന്മനസ്സി​ന്മേ​ലാണ്‌ അതിന്റെ വിജയം കുടി​കൊ​ള്ളു​ന്നത്‌. അത്‌, ആണവ ശക്തിക​ള​ല്ലാത്ത രാജ്യങ്ങൾ ആണവ പടക്കോ​പ്പു​കൾ വികസി​പ്പി​ക്കു​ന്ന​തോ വാങ്ങു​ന്ന​തോ നിരോ​ധി​ക്കു​ക​യും ആണവ ശക്തികൾ തങ്ങളുടെ അണ്വാ​യു​ധങ്ങൾ നിർമാർജനം ചെയ്യാൻ പരി​ശ്ര​മി​ക്കേ​ണ്ട​താണ്‌ എന്ന്‌ അനുശാ​സി​ക്കു​ക​യും ചെയ്യുന്നു. ഇതു ഫലപ്ര​ദ​മാ​യി​രു​ന്നി​ട്ടു​ണ്ടോ? “എൻപി​റ്റി​യു​ടെ നിയന്ത്രണ സംവി​ധാ​നം പഴുതു​കൾ ഇല്ലാത്തത്‌ ആയിരു​ന്നി​ട്ടി​ല്ലെ​ങ്കി​ലും, നിരീക്ഷണ വിധേ​യ​മാ​യ​തും യുദ്ധേതര ആവശ്യ​ങ്ങൾക്കു​ള്ള​തു​മായ ആണവ സാങ്കേ​തി​ക​വി​ദ്യ​യും സൗകര്യ​ങ്ങ​ളും ദുരു​പ​യോ​ഗം ചെയ്യു​ന്നതു തടയു​ന്ന​തിൽ ഇതു ഫലപ്ര​ദ​മാ​യി​രു​ന്നി​ട്ടുണ്ട്‌” എന്ന്‌ “അണ്വാ​യു​ധങ്ങൾ സംബന്ധിച്ച്‌ കൂടെ​ക്കൂ​ടെ ഉന്നയി​ക്ക​പ്പെ​ടുന്ന ചോദ്യ​ങ്ങൾ” (ഇംഗ്ലീഷ്‌) എന്ന ഡോക്യു​മെ​ന്റിൽ കാരി സബ്‌ലെറ്റ്‌ വിശദ​മാ​ക്കു​ന്നു.

ഈ ഉടമ്പടി ഏറെക്കു​റെ വിജയ​പ്രദം ആയിരു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും “ചില രാജ്യ​ങ്ങളെ ഈ ആയുധങ്ങൾ കൈവ​ശ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തിൽനിന്ന്‌—അവയിൽ ചില രാജ്യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ അതിൽ വിജയി​ക്കു​ന്ന​തിൽനിന്ന്‌—തടയാൻ അതിനു കഴിഞ്ഞി​ട്ടില്ല” എന്ന്‌ സബ്‌ലെറ്റ്‌ പറയുന്നു. എന്നിരു​ന്നാ​ലും, നിർവ്യാ​പന കരാറി​ന്റെ നിരീ​ക്ഷ​ണ​വി​ധേ​യ​മായ സൗകര്യ​ങ്ങൾക്കു വെളി​യിൽ നടപ്പാ​ക്കിയ രഹസ്യ പരിപാ​ടി​ക​ളി​ലൂ​ടെ മാത്ര​മാണ്‌ അവർക്ക്‌ ഇതിനു കഴിഞ്ഞി​ട്ടു​ള്ളത്‌ എന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു. കരാറു​ക​ളു​ടെ ഫലപ്ര​ദ​ത്വം അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കക്ഷിക​ളു​ടെ വിശ്വാ​സ്യ​തയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. മനുഷ്യ​രു​ടെ വാഗ്‌ദാ​നങ്ങൾ നമുക്കു മുഖവി​ല​യ്‌ക്ക്‌ എടുക്കാൻ കഴിയു​മോ? മനുഷ്യ​ച​രി​ത്ര​ത്തി​ലെ യാഥാർഥ്യ​ങ്ങ​ളി​ലൂ​ടെ കണ്ണോ​ടി​ച്ചാൽ ഉത്തരം വളരെ വ്യക്തമാണ്‌.

അപ്പോൾപ്പി​ന്നെ, പ്രത്യാ​ശ​യ്‌ക്കാ​യി നമുക്ക്‌ എങ്ങോട്ടു തിരി​യാ​നാ​കും?

ഒരു പുതിയ വഴിക്കു ചിന്തിക്കൽ

2001 ഡിസം​ബ​റിൽ 110 നോബൽ സമ്മാന ജേതാക്കൾ ചേർന്ന്‌ പിൻവ​രുന്ന പ്രസ്‌താ​വന അംഗീ​ക​രിച്ച്‌ ഒപ്പു​വെച്ചു: “ഭാവി സംബന്ധി​ച്ചുള്ള ഏക പ്രത്യാശ കുടി​കൊ​ള്ളു​ന്നത്‌ ജനാധി​പത്യ അടിസ്ഥാ​ന​ത്തി​ലുള്ള, അന്താരാ​ഷ്‌ട്ര സഹകര​ണ​ത്തോ​ടു​കൂ​ടിയ പ്രവർത്ത​ന​ത്തി​ലാണ്‌. . . . നാം മാറ്റി​മ​റിച്ച ഈ ലോക​ത്തിൽ അതിജീ​വി​ക്കു​ന്ന​തിന്‌ നാം ഒരു പുതിയ വഴിക്കു ചിന്തി​ക്കാൻ പഠിക്കണം.” എന്നാൽ, ഏതു ‘പുതിയ വഴിക്കുള്ള’ ചിന്തയാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? തങ്ങളുടെ അണ്വാ​യു​ധ​ങ്ങ​ളാൽ ലോക സമാധാ​ന​ത്തി​നു ഭീഷണി ഉയർത്തു​ന്നവർ ഒരു പുതിയ വഴിക്കു ചിന്തി​ക്കാൻ പഠിക്കും എന്നു കരുതു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്ന​താ​ണോ?

ബൈബിൾ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുത്‌.” (സങ്കീർത്തനം 146:3) എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ “മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വന്നു തന്റെ കാലടി​കളെ നേരെ ആക്കുന്ന​തും സ്വാധീ​നമല്ല,” ബൈബിൾ ഉത്തരം നൽകുന്നു. (യിരെ​മ്യാ​വു 10:23) അതേ, ഭൂമിയെ സമാധാ​ന​പ​ര​മാ​യി ഭരിക്കാ​നുള്ള പ്രാപ്‌തി മനുഷ്യ​നു നൽക​പ്പെ​ട്ടി​ട്ടില്ല എന്നതാണ്‌ അടിസ്ഥാന കാരണം. ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നതു പോലെ, ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ അവന്റെ ദോഷ​ത്തി​ന്നാ​യി അധികാ​രം’ നടത്തി​യി​രി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 8:9.

ഭൂമിയെ ഭരിക്കാൻ മനുഷ്യൻ അപ്രാ​പ്‌ത​നാ​ണെ​ങ്കിൽ പിന്നെ ആർക്ക്‌ അതിനു കഴിയും? വിശ്വാ​സ​യോ​ഗ്യ​വും കാര്യ​ക്ഷ​മ​വു​മായ ഒരു ഭരണകൂ​ട​ത്തിൻ കീഴിൽ സമാധാ​നം ആനയി​ക്ക​പ്പെ​ടു​മെന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. ഈ ഭരണാ​ധി​പ​ത്യ​ത്തെ ബൈബി​ളിൽ ദൈവ​രാ​ജ്യം എന്നാണ്‌ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. കർത്താ​വി​ന്റെ പ്രാർഥന ഉരുവി​ട്ടു​കൊണ്ട്‌ ദശലക്ഷങ്ങൾ അറിയാ​തെ​യാ​ണെ​ങ്കി​ലും ഈ ഭരണകൂ​ട​ത്തി​നാ​യി പ്രാർഥി​ച്ചി​രി​ക്കു​ന്നു: “സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:9, 10) ഈ രാജ്യ​ത്തി​ന്റെ രാജാവ്‌ സമാധാന പ്രഭു​വായ യേശു​ക്രി​സ്‌തു​വാണ്‌. അവന്റെ ഭരണത്തെ വർണി​ച്ചു​കൊണ്ട്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല.”—യെശയ്യാ​വു 9:6, 7.

രാഷ്‌ട്രീ​യ​നേ​താ​ക്ക​ളാ​കുന്ന ഈ ലോക​ത്തി​ന്റെ ‘പ്രഭു​ക്ക​ന്മാ​രും’ മാനുഷ ഭരണകൂ​ട​ങ്ങ​ളും ഈ പുതിയ വഴിക്കു ചിന്തി​ച്ചി​ല്ലെ​ങ്കിൽത്ത​ന്നെ​യും നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയും. ബൈബി​ളി​ന്റെ ഈ പ്രത്യാ​ശാ സന്ദേശം സ്വീക​രി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ സൗജന്യ ബൈബി​ള​ധ്യ​യന പരിപാ​ടി​യി​ലൂ​ടെ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ സഹായി​ച്ചി​ട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഈ മാസി​ക​യു​ടെ പ്രസാ​ധ​ക​രു​മാ​യി ബന്ധപ്പെ​ടുക, അല്ലെങ്കിൽ നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ നിങ്ങൾക്കു സന്ദർശി​ക്കാ​വു​ന്ന​താണ്‌. (g04 3/8)

[8, 9 പേജു​ക​ളി​ലെ ചിത്രം]

ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ, ലോകം ആണവ ഭീഷണി​യിൽനി​ന്നു മുക്തമാ​യി​രി​ക്കും