വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ലാക്ടോസ്‌ അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക

‘ലാക്ടോസ്‌ അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക

‘ലാക്ടോസ്‌ അസഹനീ​യത’ അതേക്കു​റി​ച്ചു മനസ്സി​ലാ​ക്കി​യി​രി​ക്കുക

നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഐസ്‌ക്രീ​മോ പാൽക്ക​ട്ടി​യോ നിങ്ങൾ നുണഞ്ഞി​റ​ക്കി​യിട്ട്‌ ഏതാണ്ട്‌ ഒരു മണിക്കൂർ ആയിരി​ക്കു​ന്നു. ഇപ്പോൾ നിങ്ങളു​ടെ വയറ്‌ കമ്പിക്കു​ക​യും അസ്വസ്ഥ​മാ​കു​ക​യും ചെയ്യുന്നു. ഒപ്പം ഗ്യാസ്‌ട്ര​ബി​ളും അനുഭ​വ​പ്പെ​ടു​ന്നു. ഈയി​ടെ​യാ​യി ഇത്തരം അസ്വസ്ഥ​തകൾ ഉണ്ടാകാ​റു​ള്ള​തി​നാൽ പെട്ടെന്ന്‌ എടുത്തു കഴിക്കാൻ പാകത്തിൽ വെച്ചി​രുന്ന മരുന്നു കഴിച്ച്‌ നിങ്ങൾ ആശ്വാ​സം​കൊ​ള്ളു​ന്നു. ഇപ്പോൾ നിങ്ങൾ ആലോ​ചി​ക്കു​ക​യാണ്‌, ‘എന്റെ വയറ്റിൽ എപ്പോ​ഴും ഇങ്ങനെ അസ്വാ​സ്ഥ്യ​ങ്ങൾ ഉണ്ടാകു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?’

പാൽ കുടി​ക്കു​ക​യോ പാൽ ഉത്‌പ​ന്നങ്ങൾ കഴിക്കു​ക​യോ ചെയ്‌തു കഴിഞ്ഞ്‌ നിങ്ങൾക്ക്‌ മനംപി​രട്ടൽ, വയറ്റിൽ കൊളു​ത്തി​പ്പി​ടി​ക്കുന്ന വേദന, വയറു​ക​മ്പി​ക്കൽ, ഗ്യാസ്‌, വയറി​ളക്കം തുടങ്ങിയ ഏതെങ്കി​ലും അസ്വാ​സ്ഥ്യം ഉണ്ടാകു​ന്നെ​ങ്കിൽ അതു ‘ലാക്ടോസ്‌ അസഹനീ​യത’ ആയിരി​ക്കാൻ ഇടയുണ്ട്‌. പാൽ ഉത്‌പ​ന്ന​ങ്ങ​ളോട്‌ സാധാരണ ഉണ്ടായി​ക്കാ​ണാ​റുള്ള ഒരു പ്രതി​ക​ര​ണ​മാണ്‌ ‘ലാക്ടോസ്‌ അസഹനീ​യത.’ പ്രമേ​ഹ​ത്തി​നും ദഹന-വൃക്ക സംബന്ധ രോഗ​ങ്ങൾക്കു​മാ​യുള്ള ദേശീയ ഇൻസ്റ്റി​റ്റ്യൂട്ട്‌ റിപ്പോർട്ടു ചെയ്യു​ന്നത്‌, “മൂന്നു മുതൽ അഞ്ചു വരെ കോടി അമേരി​ക്ക​ക്കാർ ‘ലാക്ടോസ്‌ അസഹനീ​യത’ ഉള്ളവരാണ്‌” എന്നാണ്‌. “ലോക ജനസം​ഖ്യ​യിൽ 70 ശതമാ​ന​ത്തോ​ളം ആളുക​ളിൽ ലാക്ടോസ്‌ എന്തെങ്കി​ലും തരം പ്രശ്‌നങ്ങൾ ഉണ്ടാക്കു​ന്ന​താ​യി” കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂൾ പ്രസി​ദ്ധീ​ക​രിച്ച ലോല​മായ കുടൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അങ്ങനെ​യെ​ങ്കിൽ, എന്താണ്‌ ‘ലാക്ടോസ്‌ അസഹനീ​യത?’

പാലിൽ കാണ​പ്പെ​ടുന്ന പഞ്ചസാ​ര​യാണ്‌ ലാക്ടോസ്‌. ചെറു​കു​ടൽ, ലാക്ടേസ്‌ എന്നു പേരുള്ള ഒരു എൻസൈം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഇതിന്റെ ധർമം, ലാക്ടോ​സി​നെ വിഘടി​പ്പിച്ച്‌ ഗ്ലൂക്കോസ്‌, ഗാല​ക്ടോസ്‌ എന്നീ ലളിത പഞ്ചസാ​ര​രൂ​പ​ങ്ങ​ളാ​ക്കി മാറ്റുക എന്നതാണ്‌. ഇത്‌ രക്തത്തി​ലേക്കു ഗ്ലൂക്കോസ്‌ ആഗിരണം ചെയ്യ​പ്പെ​ടാൻ ഇടയാ​ക്കു​ന്നു. എന്നാൽ ഈ പ്രക്രിയ നിർവ​ഹി​ക്കു​ന്ന​തി​നു വേണ്ടത്ര ലാക്ടേസ്‌ ലഭ്യമ​ല്ലെ​ങ്കിൽ ഘടനാ​മാ​റ്റം സംഭവി​ക്കാത്ത ലാക്ടോസ്‌ വൻകു​ട​ലി​ലേക്കു കടന്ന്‌ അമ്ലങ്ങളും വാതക​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ച്ചു​കൊ​ണ്ടു പുളിച്ചു തുടങ്ങു​ന്നു.

ഈ അവസ്ഥയെ ‘ലാക്ടോസ്‌ അസഹനീ​യത’ എന്നു വിളി​ക്കു​ന്നു. ഫലമോ? മേൽപ്പറഞ്ഞ ലക്ഷണങ്ങ​ളിൽ ചിലതോ എല്ലാം​ത​ന്നെ​യോ ഉണ്ടാകു​ന്നു. ജീവി​ത​ത്തി​ന്റെ ആദ്യ രണ്ടു വർഷങ്ങ​ളിൽ ലാക്ടേസ്‌ വലിയ അളവിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. എന്നാൽ അതിനു ശേഷം ക്രമേണ അതിന്റെ ഉത്‌പാ​ദനം കുറഞ്ഞു​വ​രു​ന്നു. അതു​കൊണ്ട്‌, അനേക​രി​ലും ഈ അവസ്ഥ സാവധാ​നം വികാസം പ്രാപി​ക്കു​ക​യും അവർ അതു തിരി​ച്ച​റി​യാ​തി​രി​ക്കു​ക​യും ചെയ്‌തേ​ക്കാം.

ഇത്‌ ഒരുതരം അലർജി​യാ​ണോ?

പാൽ ഉത്‌പ​ന്നങ്ങൾ കഴിച്ച​ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ നിമിത്തം തങ്ങൾക്കു പാലി​നോട്‌ അലർജി​യാ​ണെന്നു ചിലർ നിഗമനം ചെയ്യുന്നു. അതു​കൊണ്ട്‌, ഇത്‌ ഒരുതരം അലർജിയാണോ a അതോ ‘അസഹനീ​യത’യാണോ? യഥാർഥ​ത്തിൽ, വളരെ വിരള​മാ​യേ ഭക്ഷണപ​ദാർഥ​ങ്ങ​ളോട്‌ അലർജി ഉണ്ടാകാ​റു​ള്ളു എന്നാണ്‌ ചില അലർജി വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം. അതു ബാധി​ക്കു​ന്നത്‌ ജനസം​ഖ്യ​യു​ടെ 1 മുതൽ 2 വരെ ശതമാനം ആളുകളെ മാത്ര​മാ​ണ​ത്രേ. കുട്ടി​ക​ളിൽ ഈ സംഖ്യ കൂടു​ത​ലാ​ണെ​ങ്കി​ലും അവരിൽ 8 ശതമാ​ന​ത്തിൽ കുറവു​പേ​രി​ലേ ഇതു കണ്ടുവ​രു​ന്നു​ള്ളൂ. അലർജി​യു​ടെ​യും ‘ലാക്ടോസ്‌ അസഹനീ​യത’യുടെ​യും ലക്ഷണങ്ങൾ തമ്മിൽ സമാനത തോന്നി​യേ​ക്കാ​മെ​ങ്കി​ലും വ്യത്യാ​സ​ങ്ങ​ളുണ്ട്‌.

നിങ്ങൾ കഴിക്കു​ന്ന​തോ കുടി​ക്കു​ന്ന​തോ ആയ എന്തി​നോ​ടെ​ങ്കി​ലും പ്രതി​രോ​ധ​വ്യ​വസ്ഥ ഹിസ്റ്റമിൻ ഉത്‌പാ​ദി​പ്പി​ച്ചു​കൊണ്ട്‌ ഏറ്റുമു​ട്ടു​ന്ന​തി​ന്റെ ഫലമായി ഉണ്ടാകു​ന്ന​വ​യാണ്‌ ഭക്ഷണ അലർജി​യു​ടെ ലക്ഷണങ്ങൾ. ഇതിന്റെ ചില ലക്ഷണങ്ങ​ളിൽ ചുണ്ട്‌, നാവ്‌ എന്നിവ വീർക്കു​ന്ന​തും ചൊറി​ഞ്ഞു തടിപ്പ്‌, ആസ്‌ത്‌മ എന്നിവ ഉണ്ടാകു​ന്ന​തും ഉൾപ്പെ​ടു​ന്നു. എന്നാൽ ‘ലാക്ടോസ്‌ അസഹനീ​യത’യിൽ ഈ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകു​ക​യില്ല, കാരണം ഈ പ്രശ്‌ന​ത്തിൽ പ്രതി​രോ​ധ​വ്യ​വസ്ഥ ഉൾപ്പെ​ടു​ന്നില്ല. ഒരു ആഹാര പദാർഥം വേണ്ടവി​ധം ദഹിപ്പി​ക്കാൻ ശരീര​ത്തി​നു കഴിയാ​തെ വരിക​യും തത്‌ഫ​ല​മാ​യി അത്‌ പ്രതി​പ്ര​വർത്ത​ന​ത്തിൽ കലാശി​ക്കു​ക​യും ചെയ്യു​ന്ന​താണ്‌ ‘ലാക്ടോസ്‌ അസഹനീ​യത’യിൽ ഉൾപ്പെ​ടുന്ന സംഗതി.

എന്നാൽ ഈ വ്യത്യാ​സം തിരി​ച്ച​റി​യാൻ നിങ്ങളെ എന്തു സഹായി​ച്ചേ​ക്കാം? ലോല​മായ കുടൽ എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “യഥാർഥ​ത്തി​ലുള്ള അലർജി പ്രതി​പ്ര​വർത്തനം . . . ശരീര​ത്തിന്‌ അസ്വസ്ഥത ഉളവാ​ക്കുന്ന ഭക്ഷണം കഴിച്ച്‌ ഏതാനും മിനി​ട്ടു​കൾക്കു​ള്ളിൽത്തന്നെ സംഭവി​ക്കും. എന്നാൽ ഭക്ഷണം കഴിച്ച്‌ ഒരു മണിക്കൂർ കഴിഞ്ഞു​ണ്ടാ​കുന്ന ലക്ഷണങ്ങൾ ഏറിയ​കൂ​റും ‘അസഹനീ​യത’യെയാണു സൂചി​പ്പി​ക്കു​ന്നത്‌.”

ശിശു​ക്ക​ളിൽ ഉളവാ​ക്കുന്ന ഫലം

ഒരു ശിശു​വി​നോ കൊച്ചു​കു​ട്ടി​ക്കോ പാൽ വയറ്റിൽ പിടി​ക്കാ​തെ വരു​മ്പോൾ കുട്ടി​ക്കും മാതാ​പി​താ​ക്കൾക്കും അതു വിഷമ​മു​ണ്ടാ​ക്കു​ന്നു. കുട്ടിക്ക്‌ വയറി​ളക്കം ഉണ്ടാകു​ക​യാ​ണെ​ങ്കിൽ അത്‌ നിർജ​ലീ​ക​ര​ണ​ത്തിൽ കലാശി​ച്ചേ​ക്കാം. അതു​കൊണ്ട്‌, ഇത്തരം സന്ദർഭ​ങ്ങ​ളിൽ മാതാ​പി​താ​ക്കൾ ഒരു ശിശു​രോ​ഗ​വി​ദ​ഗ്‌ധന്റെ ഉപദേശം തേടു​ന്ന​താണ്‌ ബുദ്ധി​പൂർവ​ക​മായ സംഗതി. പ്രശ്‌നം ‘അസഹനീ​യത’ ആണെന്നു കണ്ടുപി​ടി​ക്ക​പ്പെ​ടു​മ്പോൾ പാൽ കൊടു​ക്കാ​തെ അതിനു പകരമുള്ള എന്തെങ്കി​ലും നൽകാൻ ചില ഡോക്ടർമാർ ശുപാർശ ചെയ്‌തി​ട്ടുണ്ട്‌. ഫലമോ? അസഹ്യ​പ്പെ​ടു​ത്തുന്ന ലക്ഷണങ്ങ​ളിൽനിന്ന്‌ പല കുട്ടി​കൾക്കും ആശ്വാസം ലഭിച്ചി​രി​ക്കു​ന്നു.

എന്നാൽ അലർജി കൂടുതൽ ആശങ്കാ​ജ​ന​ക​മാണ്‌. ചില ഡോക്ടർമാർ ആന്റിഹി​സ്റ്റ​മിൻ നൽകുന്നു. എന്നിരു​ന്നാ​ലും, ശ്വാസ​ത​ടസ്സം ഉണ്ടെങ്കിൽ ഡോക്ടർ കൂടു​ത​ലാ​യി എന്തെങ്കി​ലും ചെയ്യേ​ണ്ട​തുണ്ട്‌. അപൂർവം ചില കേസു​ക​ളിൽ, ഏറിയ അപകട സാധ്യ​ത​യുള്ള അനാഫി​ലാ​ക്‌സിസ്‌ എന്ന അവസ്ഥ സംജാ​ത​മാ​യേ​ക്കാം.

ഛർദി തുടങ്ങുന്ന ഒരു ശിശു​വി​ന്റെ കാര്യ​ത്തിൽ മറ്റൊരു ഭയാശ​ങ്ക​യ്‌ക്കു കൂടി വകയുണ്ട്‌. കാരണം അത്‌ വിരള​മാ​യി ഉണ്ടാകാ​വുന്ന ഗാല​ക്ടോ​സീ​മി​യ​യിൽ കലാശി​ച്ചേ​ക്കാം. മുമ്പു പരാമർശി​ച്ച​തു​പോ​ലെ, ഗാല​ക്ടോ​സി​നെ ലാക്ടോസ്‌ വേർതി​രി​ക്കു​മെ​ങ്കി​ലും ഗാല​ക്ടോസ്‌ ഗ്ലൂക്കോസ്‌ ആയി പരിണ​മി​ക്കേണ്ട ആവശ്യ​മുണ്ട്‌. ഗാല​ക്ടോസ്‌ സംഭരി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ അത്‌ ഗുരു​ത​ര​മായ കരൾത്ത​ക​രാറ്‌, വൃക്കത്ത​ക​രാറ്‌, മാനസി​ക​വൈ​ക​ല്യം, ഹൈ​പ്പോ​ഗ്ലൈ​സീ​മിയ, എന്തിന്‌ തിമിരം പോലും സംഭവി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. അതു​കൊണ്ട്‌, കുഞ്ഞിന്റെ ആഹാര ക്രമത്തിൽനി​ന്നു പാൽ ഉത്‌പ​ന്നങ്ങൾ എത്രയും നേര​ത്തേ​തന്നെ പൂർണ​മാ​യി ഒഴിവാ​ക്കു​ന്നതു പ്രധാ​ന​മാണ്‌.

‘ലാക്ടോസ്‌ അസഹനീ​യത’ എത്ര ഗുരു​ത​ര​മാണ്‌?

ഒരു യുവതിക്ക്‌ കുറെ നാളു​ക​ളാ​യി ഗുരു​ത​ര​മായ ഗ്യാസ്‌ട്ര​ബി​ളി​ന്റെ ലക്ഷണങ്ങ​ളും വയറ്റിൽ കൊളു​ത്തി​പ്പി​ടി​ക്കുന്ന വേദന​യും ഉണ്ടായി​രു​ന്നു. അവസ്ഥ കൂടുതൽ മോശ​മാ​യ​പ്പോൾ അവൾ ഒരു ഡോക്ടറെ സമീപി​ച്ചു. കുറെ​യേറെ പരി​ശോ​ധ​ന​കൾക്കു ശേഷം അവൾക്ക്‌ കുടൽവീ​ക്കം (inflammatory bowel disease [IBD]) ആണെന്നു കണ്ടെത്തി. b രോഗത്തെ നിയ​ന്ത്ര​ണ​ത്തിൽ കൊണ്ടു​വ​രാൻ മരുന്നു​കൾ നിർദേ​ശി​ക്ക​പ്പെട്ടു. എന്നിരു​ന്നാ​ലും, ദിവസേന പാൽ ഉത്‌പ​ന്നങ്ങൾ കഴിക്കു​ന്നത്‌ അവൾ നിറു​ത്താ​തി​രു​ന്ന​തി​നാൽ രോഗ​ല​ക്ഷ​ണങ്ങൾ അങ്ങനെ​തന്നെ തുടർന്നു. എന്നാൽ, വ്യക്തി​പ​ര​മായ ഗവേഷണം നടത്തി​യ​പ്പോൾ തന്റെ ആഹാര​ക്ര​മ​മാ​യി​രി​ക്കണം ഇവിടത്തെ വില്ലൻ എന്ന്‌ അവൾ തിരി​ച്ച​റി​യു​ക​യും ക്രമീ​കൃ​ത​മായ രീതി​യിൽ ചില ഭക്ഷണസാ​ധ​നങ്ങൾ ഒഴിവാ​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. ഒടുവിൽ, അവൾ പാൽ ഉത്‌പ​ന്നങ്ങൾ കഴിക്കു​ന്നതു നിറുത്തി. ഫലം എന്തായി​രു​ന്നു? അവളുടെ രോഗ​ല​ക്ഷ​ണങ്ങൾ അപ്രത്യ​ക്ഷ​മാ​കാൻ തുടങ്ങി! ഒരു വർഷത്തി​നു​ള്ളിൽത്തന്നെ, കൂടുതൽ പരി​ശോ​ധ​നകൾ നടത്തിയ ശേഷം അവൾക്ക്‌ ഇപ്പോൾ കുടൽവീ​ക്കം ഇല്ലെന്നു ഡോക്ടർ പറഞ്ഞു. അവൾക്ക്‌ ‘ലാക്ടോസ്‌ അസഹനീ​യത’ ആയിരു​ന്നു. അവൾക്ക്‌ എത്ര ആശ്വാസം തോന്നി​യി​രി​ക്കു​മെന്ന്‌ നിങ്ങൾക്ക്‌ ഊഹി​ക്കാ​മ​ല്ലോ!

മനുഷ്യ​ശ​രീ​ര​ത്തിൽ ലാക്ടേ​സി​ന്റെ ഉത്‌പാ​ദനം വർധി​പ്പി​ക്കാ​നുള്ള യാതൊ​രു ചികി​ത്സ​യും ഇന്നില്ല. എന്നിരു​ന്നാ​ലും, ‘ലാക്ടോസ്‌ അസഹനീ​യത’ ജീവനു ഭീഷണി​യാ​ണെന്ന്‌ ഇതുവരെ തെളി​ഞ്ഞി​ട്ടില്ല. അതു​കൊണ്ട്‌, ‘ലാക്ടോസ്‌ അസഹനീ​യത’യുടെ ലക്ഷണങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

പരീക്ഷണ നിരീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ചിലർ, തങ്ങളുടെ ശരീര​ത്തി​നു ദഹിപ്പി​ക്കാൻ കഴിയുന്ന പാൽ ഉത്‌പ​ന്ന​ങ്ങ​ളു​ടെ അളവ്‌ എത്രയാ​ണെന്നു കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌. നിങ്ങൾ കഴിക്കുന്ന പാൽ ഉത്‌പ​ന്ന​ങ്ങ​ളു​ടെ അളവും അതി​നോ​ടു നിങ്ങളു​ടെ ശരീരം പ്രതി​ക​രി​ക്കുന്ന വിധവും നിരീ​ക്ഷി​ക്കു​ക​വഴി ഇത്തരം വസ്‌തു​ക്കൾ നിങ്ങൾക്ക്‌ എത്ര​ത്തോ​ളം ദഹിപ്പി​ക്കാൻ കഴിയു​മെന്ന്‌ കണ്ടെത്താ​നാ​കും.

ചിലർ പാൽ ഉത്‌പ​ന്നങ്ങൾ അപ്പാടെ വർജി​ക്കാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. സ്വന്തം ഗവേഷ​ണ​ത്തിൽനി​ന്നോ ഒരു ആഹാര​ക്ര​മ​വി​ദ​ഗ്‌ധനെ സമീപി​ച്ചു​കൊ​ണ്ടോ കാൽസ്യം തുടർന്നും ശരീര​ത്തി​നു ലഭിക്കുന്ന തരത്തി​ലുള്ള ആഹാര​രീ​തി​കൾ ചിലർ കണ്ടെത്തി​യി​രി​ക്കു​ന്നു. പച്ചനി​റ​മുള്ള ചില പച്ചക്കറി​കൾ, ചിലതരം മത്സ്യം, നട്ട്‌സ്‌ എന്നിവ കാൽസ്യ​ത്തി​ന്റെ കലവറ​യാണ്‌.

എന്നാൽ പാൽ ഉത്‌പ​ന്നങ്ങൾ ഉപേക്ഷി​ക്കാൻ മനസ്സു​വ​രാ​ത്ത​വർക്ക്‌ വിപണി​യിൽ ലഭിക്കുന്ന ഗുളി​ക​രൂ​പ​ത്തി​ലോ ദ്രവരൂ​പ​ത്തി​ലോ ഉള്ള ചില വസ്‌തു​ക്കൾ സഹായ​ക​മാണ്‌. ഈ ഉത്‌പ​ന്ന​ങ്ങ​ളിൽ ലാക്ടോ​സി​നെ വിഘടി​പ്പി​ക്കാൻ കുടലി​നെ സഹായി​ക്കുന്ന ലാക്ടേസ്‌ അടങ്ങി​യി​ട്ടുണ്ട്‌. ഇവ കഴിക്കു​ന്നത്‌ ‘ലാക്ടോസ്‌ അസഹനീ​യത’യുടെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ ഒരുവനെ സഹായി​ക്കും.

ഇന്നത്തെ ലോക​ത്തിൽ, ആരോ​ഗ്യം പരിപാ​ലി​ക്കുക എന്നത്‌ വലിയ വെല്ലു​വി​ളി​ത​ന്നെ​യാണ്‌. എന്നാൽ, ‘എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയി​ല്ലാത്ത’ കാലം യാഥാർഥ്യ​മാ​കു​ന്ന​തു​വരെ ഈ ആരോഗ്യ പ്രശ്‌ന​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ വൈദ്യ​ശാ​സ്‌ത്ര ഗവേഷ​ണ​വും നമ്മുടെ ശരീര​ത്തി​ന്റെ പുനരു​ദ്ധാ​രണ പ്രാപ്‌തി​യും നമ്മെ സഹായി​ക്കു​ന്നു. ഇതിനു നമുക്ക്‌ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.—യെശയ്യാ​വു 33:24; സങ്കീർത്തനം 139:14. (g04 3/22)

[അടിക്കു​റി​പ്പു​കൾ]

a അതിസംവേദനശീലം (hypersensitivity) എന്നും വിളി​ക്കാ​റുണ്ട്‌.

b രണ്ടു തരത്തി​ലുള്ള കുടൽവീ​ക്കം ഉണ്ട്‌, ക്രോൺസ്‌ രോഗ​വും അൾസ​റേ​റ്റീവ്‌ കോ​ളൈ​റ്റീ​സും. ഈ ഗുരു​ത​ര​മായ രോഗാ​വ​സ്ഥ​കൾമൂ​ലം ചില​പ്പോൾ കുടലി​ന്റെ ഒരു ഭാഗം നീക്കം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. കുടൽവീ​ക്ക​വു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിമിത്തം മരണം​പോ​ലും സംഭവി​ച്ചേ​ക്കാം.

[28-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഇവയിലും ലാക്ടോസ്‌ ഉണ്ടായി​രു​ന്നേ​ക്കാം:

◼ റൊട്ടി​യും റൊട്ടി ഉത്‌പ​ന്ന​ങ്ങ​ളും

◼ കേക്കുകൾ, ബിസ്‌ക​റ്റു​കൾ എന്നിവ

◼ മിഠാ​യി​കൾ

◼ ഇൻസ്റ്റന്റ്‌ പൊട്ട​റ്റോസ്‌

◼ മാർജ​രിൻ

◼ വൈദ്യ​നിർദേശ പ്രകാ​ര​മുള്ള പല ഔഷധങ്ങൾ

◼ ഡോക്ട​റു​ടെ കുറി​പ്പടി കൂടാതെ നേരിട്ടു വാങ്ങാൻ കഴിയുന്ന മരുന്നു​കൾ

◼ കടകളിൽ വാങ്ങാൻ കിട്ടുന്ന മധുര​പ​ല​ഹാ​രങ്ങൾ, ബിസ്‌കറ്റു കൾ തുടങ്ങി​യവ ഉണ്ടാക്കാ​നുള്ള ചേരു​വകൾ അടങ്ങിയ പൊടി​കൾ

◼ പ്രൊ​സസ്‌ ചെയ്‌ത സീറി​യ​ലു​കൾ

◼ സാലഡിൽ ഉപയോ​ഗി​ക്കുന്ന സോസ്‌

◼ പ്രൊ​സസ്‌ ചെയ്‌ത ഇറച്ചി

◼ സൂപ്പുകൾ