വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

അശ്ലീലം “അശ്ലീലം ഉപദ്ര​വ​ക​ര​മോ നിരു​പ​ദ്ര​വ​ക​ര​മോ?” (ആഗസ്റ്റ്‌ 8, 2003) എന്ന ലേഖന പരമ്പര​യ്‌ക്കു നന്ദി. വളച്ചു​കെ​ട്ടി​ല്ലാത്ത ഈ ബുദ്ധി​യു​പ​ദേശം എനിക്ക്‌ ആവശ്യ​മാ​യി​രു​ന്നു. ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ ദീർഘ​കാ​ലം ഞാൻ അശ്ലീലം വീക്ഷി​ച്ചി​രു​ന്നു. അത്‌ എത്ര വിനാ​ശ​ക​മാ​ണെ​ന്നും അതിന്റെ വലിച്ച​ടു​പ്പി​ക്കുന്ന കാന്തശ​ക്തി​യിൽനി​ന്നു കുതറി​യ​ക​ലാൻ എന്തു നിർണാ​യക നടപടി​ക​ളാ​ണു സ്വീക​രി​ക്കേ​ണ്ട​തെ​ന്നും എന്നത്തേ​തി​ലും കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായി​ച്ചു.

ഇ. പി., ഐക്യ​നാ​ടു​കൾ (g04 3/22)

സന്തുഷ്ടി നിറഞ്ഞ 22 വർഷത്തെ എന്റെ വിവാ​ഹ​ജീ​വി​തം രണ്ടു വർഷത്തി​നു മുമ്പ്‌ വിവാ​ഹ​മോ​ച​ന​ത്തിൽ അവസാ​നി​ച്ചു. നല്ലവനായ ഒരു ഭർത്താ​വി​നെ​യും സ്‌നേ​ഹ​സ​മ്പ​ന്ന​നായ ഒരു പിതാ​വി​നെ​യു​മാണ്‌ അശ്ലീലം അക്ഷരാർഥ​ത്തിൽ ഞങ്ങളിൽനി​ന്നു തട്ടി​യെ​ടു​ത്തത്‌. ഭയങ്കര​മായ ഈ ആസക്തി ആർദ്ര​നും സൗമ്യ​നു​മായ അദ്ദേഹത്തെ കോപി​ഷ്‌ഠ​നും നുണയ​നും മൃഗീ​യ​സ്വ​ഭാ​വ​ക്കാ​ര​നും ആക്കി മാറ്റി. എനിക്കു മാത്ര​മാണ്‌ അശ്ലീല​ത്തി​ന്റെ ദുരന്ത ഫലം പേറേണ്ടി വന്നത്‌ എന്നാണു ഞാൻ കരുതി​യി​രു​ന്നത്‌. എന്നാൽ ഇത്‌ അനേകരെ കണ്ണുനീർ കുടി​പ്പി​ക്കുന്ന ഒരു പ്രശ്‌ന​മാ​ണെന്ന്‌ എനിക്കി​പ്പോൾ മനസ്സി​ലാ​യി. ഈ അതിവി​ശിഷ്ട ലേഖന പരമ്പര​യ്‌ക്കു നന്ദി.

എൽ. റ്റി., ഐക്യ​നാ​ടു​കൾ (g04 3/22)

ബൈബിൾ പഠിക്കു​ന്ന​തി​നു മുമ്പ്‌ ഒരു ദശകത്തി​ലേ​റെ​ക്കാ​ലം ഞാൻ അശ്ലീല​ത്തിന്‌ അടിമ​യാ​യി​രു​ന്നു. അതിന്റെ പ്രയോ​ക്താ​ക്കൾ എന്തുതന്നെ അവകാ​ശ​പ്പെ​ട്ടാ​ലും അതിൽ നല്ലത്‌ എന്നു പറയാൻ യാതൊ​ന്നു​മില്ല. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിത്തീ​രു​ന്ന​തി​നു മുമ്പ്‌ ഞാൻ പ്രചാരം നേടി​യി​ട്ടുള്ള ഏതാണ്ട്‌ എല്ലാ മയക്കു​മ​രു​ന്നു​കൾക്കും അടിമ​യാ​യി​രു​ന്നു. ഈ ആസക്തി​ക​ളിൽ വെച്ച്‌ അശ്ലീല​ത്തി​ന്റെ പിടി​യിൽനി​ന്നു വിട്ടു​കി​ട്ടാ​നാണ്‌ എനിക്ക്‌ ഏറ്റവും ബുദ്ധി​മു​ട്ടേ​ണ്ടി​വ​ന്നത്‌. ദയവായി ഇതു​പോ​ലെ​യുള്ള ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ.

ജെ. എ., ഐക്യ​നാ​ടു​കൾ (g04 3/22)

പ്രമേഹം “പ്രമേഹം—അതുമാ​യി പൊരു​ത്ത​പ്പെട്ടു ജീവിക്കൽ” (ജൂൺ 8, 2003) എന്ന കവർ ലേഖന പരമ്പര​യ്‌ക്കു വളരെ നന്ദി. കഴിഞ്ഞ 12 വർഷമാ​യി എനിക്ക്‌ ടൈപ്പ്‌ 1 പ്രമേ​ഹ​മുണ്ട്‌. എനിക്കു പതിവാ​യി ഇൻസു​ലിൻ കുത്തി​വെ​പ്പു​കൾ എടു​ക്കേ​ണ്ടി​വ​രു​ന്നു. എന്റെ ഭാര്യ എനിക്ക്‌ അളവറ്റ പിന്തുണ നൽകുന്നു. ഞങ്ങൾ രണ്ടു​പേ​രും രോഗത്തെ കുറിച്ചു പഠിച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാണ്‌. ഞങ്ങൾ ഒരുമി​ച്ചാണ്‌ ഡോക്ടറെ കാണാൻ പോകു​ന്ന​തും. അതു​പോ​ലെ, കുറെ​ക്കൂ​ടി ക്രിയാ​ത്മ​ക​മായ വീക്ഷണം വളർത്തി​യെ​ടു​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണു ഞാൻ. സഹക്രി​സ്‌ത്യാ​നി​കൾ, രോഗി​യായ ഒരു വ്യക്തിയെ ജീവി​ത​ത്തി​ലെ വെല്ലു​വി​ളി​കൾ അഭിമു​ഖീ​ക​രി​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ അയാ​ളോ​ടു ക്ഷമയും ദയയും പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ കൂടു​ത​ലായ അവബോ​ധം പ്രകട​മാ​ക്കു​ന്ന​താ​യി ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്ന​തി​നാൽ എനിക്കു നിരീ​ക്ഷി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. അത്തരം മനോ​ഭാ​വം സഭകളെ സേവി​ക്കു​ന്ന​തിൽ തുടരാൻ എന്നെ സഹായി​ക്കു​ന്നു. ഈ ലേഖന പരമ്പര കൃത്യ സമയത്താണ്‌ എത്തിയത്‌. ഒരിക്കൽക്കൂ​ടി നിങ്ങൾക്കു വളരെ നന്ദി.

ഡബ്ലിയു. ബി., പോളണ്ട്‌ (g04 3/8)

കഴിഞ്ഞ 28 വർഷമാ​യി ഞാൻ ഒരു പ്രമേ​ഹ​രോ​ഗി​യാണ്‌. എന്റെ കുടും​ബ​ത്തി​ലെ പത്തു പേർക്ക്‌ ഈ രോഗ​മുണ്ട്‌. ഞാൻ ഇന്നുവരെ വായി​ച്ചി​ട്ടു​ള്ള​തിൽ വെച്ച്‌ ഏറ്റവും സമഗ്ര​മായ വിവരങ്ങൾ അടങ്ങി​യ​താ​യി​രു​ന്നു നിങ്ങളു​ടെ ലേഖനങ്ങൾ. ഇവയ്‌ക്ക്‌ മറ്റു ലൗകിക ലേഖന​ങ്ങൾക്ക്‌ ഇല്ലാത്ത ഒരു സവി​ശേ​ഷ​ത​യു​മുണ്ട്‌, ഇവ സ്രഷ്ടാ​വി​ന്റെ സ്‌നേഹം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. എല്ലാറ്റി​നും എന്റെ കുടും​ബത്തെ ആശ്രയി​ക്കാൻ എനിക്കു താത്‌പ​ര്യ​മി​ല്ലാ​ത്ത​തി​നാൽ എനിക്കു സുഖമി​ല്ലാ​ത്തത്‌ മറ്റുള്ള​വ​രിൽനി​ന്നു മറച്ചു​വെ​ക്കാൻ ഞാൻ ശ്രമിച്ചു. മറ്റുള്ള​വരെ പരിച​രി​ക്കു​ന്ന​തിൽനി​ന്നു ഞാൻ സന്തോഷം കണ്ടെത്തി. എന്നാൽ മറ്റുള്ള​വരെ കൂടുതൽ മെച്ചമാ​യി പരിച​രി​ക്ക​ണ​മെ​ങ്കിൽ ഞാൻ സ്വന്തം ആരോ​ഗ്യം ശ്രദ്ധി​ക്കണം എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായി​ച്ചു.

എൽ. പി., ഫ്രാൻസ്‌ (g04 3/8)

ആത്മീയ ദാഹം “എന്റെ ആത്മീയ ദാഹം ശമിച്ച വിധം” എന്ന ലേഖനം വായി​ച്ച​പ്പോൾ എന്റെ കണ്ണുകൾ ഈറന​ണി​ഞ്ഞു. (ജൂലൈ 8, 2003) ഒരു കത്തോ​ലിക്ക കുടും​ബ​ത്തിൽ വളർന്നു​വന്ന ഞാൻ കത്തോ​ലിക്ക സ്‌കൂ​ളിൽ എട്ടു വർഷം പഠിച്ചു. സ്‌കൂ​ളിൽ വെച്ചോ കുർബാ​ന​യു​ടെ സമയത്തോ ഞങ്ങൾ ഒരിക്ക​ലും ബൈബിൾ വായി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും എനിക്കു ബൈബി​ളി​നോട്‌ എല്ലായ്‌പോ​ഴും ആദരവു​ണ്ടാ​യി​രു​ന്നു, എല്ലാ ദിവസ​വും രാത്രി ഞാൻ എന്റെ സ്വന്തം ബൈബി​ളിൽനി​ന്നു വായി​ക്കു​മാ​യി​രു​ന്നു. ലൂചീയാ മൂസാ​നെ​റ്റി​നെ​പ്പോ​ലെ ഞാനും ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കി​യ​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹി​ച്ചു. പക്ഷേ എങ്ങനെ ചെയ്യണം എന്ന്‌ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിച്ച​പ്പോൾ ഞാൻ ആത്മീയ​മാ​യി സംതൃ​പ്‌ത​യാ​യി. ഇതു​പോ​ലെ​യുള്ള ഹൃദയ​സ്‌പർശി​യായ ജീവി​ത​ക​ഥകൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു നിങ്ങൾക്കു വളരെ നന്ദി.

കെ. എഫ്‌., ഐക്യ​നാ​ടു​കൾ (g04 2/22)