വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ

ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ

ഏറ്റവും നല്ല കളിപ്പാ​ട്ട​ങ്ങൾ

എന്റെ കുഞ്ഞി​നു​വേണ്ടി ഏതുതരം കളിപ്പാ​ട്ട​ങ്ങ​ളാ​ണു വാങ്ങേ​ണ്ടത്‌? അതിനാ​യി ഞാൻ എത്ര പണം ചെലവ​ഴി​ക്കണം? ഒരു കുട്ടി​യു​ണ്ടെ​ങ്കിൽ നിങ്ങൾ ഈ ചോദ്യ​ങ്ങൾ പലവട്ടം ചോദി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഏറ്റവും വില കുറഞ്ഞ കളി​ക്കോ​പ്പു​കൾ ആയിരി​ക്കാം ഏറ്റവും നല്ലത്‌.

“വെറുതെ നോക്കി​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ, ക്രിയാ​ത്മ​ക​മായ ഉൾപ്പെ​ട​ലിൽനി​ന്നും സൂക്ഷ്‌മ നിരീ​ക്ഷ​ണ​ത്തിൽനി​ന്നും കുട്ടികൾ ഏറെ പ്രയോ​ജനം നേടുന്നു. ബാറ്ററി​കൊ​ണ്ടു പ്രവർത്തി​ക്കുന്ന മിന്നി​പ്ര​കാ​ശി​ക്കുന്ന കാറു​ക​ളും സംസാ​രി​ക്കുന്ന പാവക​ളും കുട്ടി​കൾക്ക്‌ പ്രത്യേ​കിച്ച്‌ ഒന്നും ചെയ്യാൻ ഇട നൽകാ​ത്ത​തി​നാൽ അവയ്‌ക്കു പകരം, ഭാവന ഉണർത്താൻ പോന്ന ലളിത​മായ കളി​ക്കോ​പ്പു​ക​ളാണ്‌ ഉത്തമം,” പ്രചോ​ദിത മനസ്സുകൾ—മക്കളെ പഠിക്കാൻ താത്‌പ​ര്യ​മു​ള്ള​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വരൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ആദ്യം പറഞ്ഞ കൂട്ടത്തിൽപ്പെട്ടവ “ആദ്യ​മൊ​ക്കെ രസകരം ആയിരു​ന്നേ​ക്കാം, എന്നാൽ അവ പരീക്ഷണ നിരീ​ക്ഷ​ണങ്ങൾ നടത്തു​ന്ന​തി​നോ സർഗാ​ത്മകത വളർത്തു​ന്ന​തി​നോ പര്യാ​പ്‌ത​മ​ല്ലാ​ത്ത​തി​നാൽ മിക്ക​പ്പോ​ഴും പെട്ടെ​ന്നു​തന്നെ കുട്ടി​കൾക്ക്‌ അവയി​ലുള്ള താത്‌പ​ര്യം നഷ്ടപ്പെ​ടു​ന്നു.”

കുട്ടി​യു​ടെ പ്രായ​മ​നു​സ​രിച്ച്‌ മനസ്സിനെ ഉത്തേജി​പ്പി​ക്കു​ന്ന​തരം കളിപ്പാ​ട്ടങ്ങൾ തിര​ഞ്ഞെ​ടു​ക്കണം; ചതുര​ക്ക​ട്ടകൾ, കാലി​പ്പെ​ട്ടി​കൾ, കടലാസ്‌, ചിത്ര​ര​ച​ന​യ്‌ക്കുള്ള സാമ​ഗ്രി​കൾ എന്നിവ പോ​ലെ​യുള്ള ലളിത​മായ സംഗതി​ക​ളും മണ്ണും വെള്ളവും പോലും അവയിൽ ഉൾപ്പെ​ടു​ന്നു. “വളർത്തു​മൃ​ഗ​ങ്ങ​ളു​ടേ​തു​പോ​ലുള്ള ചെറിയ കളി​ക്കോ​പ്പു​കൾ, ഇനം തിരി​ക്കു​ന്ന​തി​നും താരത​മ്യം ചെയ്യു​ന്ന​തി​നും തുടർന്ന്‌ കഥകൾ ഉണ്ടാക്കി​ക്കൊണ്ട്‌ ഭാഷാ​വൈ​ഭവം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഒരു കുട്ടിക്ക്‌ അവസരം നൽകും” എന്ന്‌ പ്രചോ​ദിത മനസ്സുകൾ പ്രസ്‌താ​വി​ച്ചു. സ്വരങ്ങ​ളെ​യും അവയുടെ വിന്യാ​സ​ത്തെ​യും പരീക്ഷി​ച്ച​റി​യാൻ കുട്ടി​കളെ അനുവ​ദി​ക്കുന്ന ലളിത​മായ സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉപയോ​ഗ​വും—അവരുടെ പാട്ടു​ക​ച്ചേരി നിങ്ങൾക്കു സഹിക്കാൻ കഴിയു​മെ​ങ്കിൽ—പുസ്‌തകം ശുപാർശ ചെയ്യുന്നു.

കുട്ടി​ക​ളു​ടെ ഭാവനാ​ശക്തി വളരെ സജീവ​മാണ്‌, പഠിക്കു​ന്ന​തി​ലും കളിക്കു​ന്ന​തി​ലും അവർ ഉത്സുക​രു​മാണ്‌. അതു​കൊണ്ട്‌ കളിപ്പാ​ട്ടങ്ങൾ ബുദ്ധി​പൂർവം തിര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ ഈ മൂന്നു മേഖല​ക​ളി​ലും നിങ്ങൾ മക്കളെ സഹായി​ക്കു​മ​ല്ലോ. (g04 8/8)