വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൃത്തിയുള്ള ഒരു ഭവനം നാമെല്ലാം വഹിക്കുന്ന പങ്ക്‌

വൃത്തിയുള്ള ഒരു ഭവനം നാമെല്ലാം വഹിക്കുന്ന പങ്ക്‌

വൃത്തി​യുള്ള ഒരു ഭവനം നാമെ​ല്ലാം വഹിക്കുന്ന പങ്ക്‌

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

വൃത്തി​യു​ള്ള​തും മാലി​ന്യ​വി​മു​ക്ത​വും ആയ ചുറ്റു​പാ​ടു​ക​ളിൽ ജീവി​ക്കു​ന്നത്‌ എത്ര ഹൃദ്യ​മായ അനുഭ​വ​മാണ്‌! എന്നാൽ, നഗരങ്ങ​ളിൽ ചപ്പുച​വ​റു​കൾ കുന്നു​കൂ​ടു​ന്ന​തി​നാൽ നമ്മുടെ ചുറ്റു​പാട്‌ വൃത്തി​യും വെടി​പ്പും ഉള്ളതായി സൂക്ഷി​ക്കു​ന്നത്‌ ഒന്നി​നൊ​ന്നു പ്രയാ​സ​ക​ര​മാ​യി​ത്തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ചപ്പുച​വ​റു​കൾ ശേഖരി​ക്കാ​നുള്ള സംവി​ധാ​നങ്ങൾ ഏർപ്പെ​ടു​ത്തി​ക്കൊണ്ട്‌ തെരു​വു​കൾ വൃത്തി​യാ​യി സൂക്ഷി​ക്കാൻ മുനി​സി​പ്പാ​ലി​റ്റി​കൾ പ്രയത്‌നി​ക്കു​ന്നുണ്ട്‌. എന്നിട്ടും ചിലയി​ട​ങ്ങ​ളിൽ ചപ്പുച​വ​റു​കൾ കുന്നു​കൂ​ടു​ക​യാണ്‌. ഇത്‌ പരിസ​ര​ത്തി​ന്റെ മോടി കെടു​ത്തു​ന്നു​വെന്നു മാത്രമല്ല, പൊതു​ജ​നാ​രോ​ഗ്യ​ത്തി​നു ഭീഷണി​യും ഉയർത്തു​ന്നു. ചപ്പുച​വ​റു​കൾ കുന്നു​കൂ​ടു​ന്നത്‌ എലി, പാറ്റ, രോഗ​കാ​രി​ക​ളായ മറ്റു ക്ഷുദ്ര​ജീ​വി​കൾ എന്നിവ പെരു​കാൻ ഇടയാ​ക്കി​യേ​ക്കാം. ഇതു സംബന്ധി​ച്ചു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കി​ലു​മു​ണ്ടോ? ഉണ്ട്‌, നിങ്ങളു​ടെ വീടും പരിസ​ര​വും വൃത്തി​യും വെടി​പ്പും ഉള്ളതായി സൂക്ഷി​ക്കുക.

ശരിയായ മനോ​ഭാ​വം

ദരി​ദ്ര​രായ ആളുകൾക്കു വൃത്തി​യുള്ള വീടും ചുറ്റു​പാ​ടും ഉണ്ടായി​രി​ക്കുക സാധ്യ​മ​ല്ലെന്നു ചിലയാ​ളു​കൾ കരുതു​ന്നു. എന്നാൽ, അത്‌ അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. ദാരി​ദ്ര്യം, ചുറ്റു​പാ​ടു​കൾ ശുചി​യാ​യി സൂക്ഷി​ക്കു​ന്നത്‌ കൂടുതൽ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർത്തേ​ക്കാം എന്നതു ശരിയാണ്‌. എന്നിരു​ന്നാ​ലും, ഒരു സ്‌പാ​നീഷ്‌ പഴമൊ​ഴി പറയു​ന്ന​തു​പോ​ലെ “ദാരി​ദ്ര്യ​വും ശുചി​ത്വ​വും പരസ്‌പരം ചേരാത്ത രണ്ടു കാര്യ​ങ്ങളല്ല.” അതേസ​മയം, ഭൗതി​ക​മാ​യി വേണ്ട​ത്ര​യുള്ള ഒരു വ്യക്തി തന്റെ ചുറ്റു​പാ​ടു​കൾ വൃത്തി​യാ​യി സൂക്ഷി​ക്ക​ണ​മെന്നു നിർബ​ന്ധ​വു​മില്ല.

വീടിന്റെ അകത്തും പുറത്തും ഉള്ള വൃത്തി വലിയ ഒരു അളവോ​ളം ആളുക​ളു​ടെ, അതായത്‌ മുഴു കുടും​ബ​ത്തി​ന്റെ​യും, മനോ​ഭാ​വത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌, വീടും പരിസ​ര​വും ശുചി​യാ​യി സൂക്ഷി​ക്കു​ന്ന​തിന്‌ നമു​ക്കെ​ല്ലാ​വർക്കും എന്തു ചെയ്യാൻ കഴിയു​മെന്നു പരി​ശോ​ധി​ക്കു​ന്നതു നല്ലതാണ്‌.

ഒരു ശുചീ​കരണ പരിപാ​ടി

ഒരു അമ്മയുടെ ഗൃഹ​ജോ​ലി​കൾ ഒരിക്ക​ലും അവസാ​നി​ക്കു​ക​യി​ല്ലെന്നു തോന്നും. ആഹാരം പാകം​ചെ​യ്യു​ക​യും കുട്ടി​കളെ ഒരുക്കി സ്‌കൂ​ളിൽ അയയ്‌ക്കു​ക​യും ചെയ്യു​ന്ന​തി​നു പുറമേ, വീടും ചുറ്റു​പാ​ടു​ക​ളും വൃത്തി​യാ​യി സൂക്ഷി​ക്കു​ക​യെന്ന ജോലി​യും അമ്മയുടെ ചുമലി​ലാണ്‌. കുട്ടികൾ അവരുടെ മുറി​ക​ളിൽ വാരി​വ​ലിച്ച്‌ ഇട്ടിട്ടു​പോ​കുന്ന മുഷിഞ്ഞ വസ്‌ത്ര​ങ്ങ​ളും മറ്റു സാധന​ങ്ങ​ളു​മൊ​ക്കെ എടുത്തു​മാ​റ്റു​ന്നത്‌ മിക്ക​പ്പോ​ഴും അമ്മയാ​ണെ​ന്നു​ള്ളത്‌ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? മുഴു കുടും​ബ​ത്തെ​യും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള, നന്നായി ആസൂ​ത്രണം ചെയ്‌ത ഒരു ശുചീ​കരണ പരിപാ​ടി അമ്മയുടെ ജോലി​ഭാ​രം ലഘൂക​രി​ക്കാൻ ഉപകരി​ക്കും.

ചില കാര്യങ്ങൾ ദിവസ​വും ശുചി​യാ​ക്കേ​ണ്ട​തു​ള്ള​പ്പോൾ മറ്റു ചിലത്‌ ആഴ്‌ച​യി​ലൊ​രി​ക്ക​ലും വേറെ ചിലത്‌ മാസത്തി​ലൊ​രി​ക്ക​ലും വൃത്തി​യാ​ക്കേ​ണ്ട​വ​യാ​ണെന്ന്‌ ചില വീട്ടമ്മ​മാർ തീരു​മാ​നി​ക്കു​ന്നു. വർഷത്തിൽ ഒരിക്കൽ വൃത്തി​യാ​ക്കാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബെഥേൽ ഭവനങ്ങ​ളിൽ, അതായത്‌ ഓരോ രാജ്യ​ത്തെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​ക​ളിൽ, ഉപയോ​ഗി​ക്കു​ന്നി​ല്ലാത്ത സാധനങ്ങൾ നീക്കം​ചെ​യ്യാ​നും അലമാ​ര​ക​ളും മറ്റും അടുക്കി​പ്പെ​റു​ക്കി വൃത്തി​യാ​ക്കാ​നും ഉള്ള ക്രമീ​ക​ര​ണ​മുണ്ട്‌. വർഷത്തിൽ ഒരിക്കൽ നടത്തുന്ന സമഗ്ര​മായ ഈ ശുചീ​കരണ പരിപാ​ടി ക്ലോസറ്റ്‌ ക്ലീനിങ്‌ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ചുവരു​കൾ ക്രമമാ​യി വൃത്തി​യാ​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും അവി​ടെ​യുണ്ട്‌.

വീട്ടിലെ ചില സ്ഥലങ്ങൾ ശുചി​യാ​ക്കേ​ണ്ടത്‌ നല്ല ആരോ​ഗ്യ​ത്തിന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌, ഉദാഹ​ര​ണ​ത്തിന്‌ കുളി​മു​റി​യും കക്കൂസും. ദിവസ​വും ചെറിയ തോതിൽ വൃത്തി​യാ​ക്കു​ന്ന​തി​നു പുറമേ, ആഴ്‌ച​യിൽ ഒരിക്ക​ലോ മറ്റോ നന്നായി വൃത്തി​യാ​ക്കു​ന്നത്‌ ബാക്ടീ​രിയ പെരു​കാ​തി​രി​ക്കാൻ സഹായി​ക്കും. കക്കൂസാ​യാൽ പാടു​ക​ളൊ​ക്കെ ഉണ്ടാ​യെ​ന്നി​രി​ക്കും, അവ നീക്കം​ചെ​യ്യാ​നാ​വി​ല്ലെ​ന്നാണ്‌ ചിലരു​ടെ ധാരണ. എന്നാൽ ചില വീടു​ക​ളിൽ കക്കൂസു​കൾ ഒരു പാടു​പോ​ലു​മി​ല്ലാ​തെ നല്ല വൃത്തി​യാ​യി കിടക്കു​ന്നതു നിങ്ങൾ കണ്ടേക്കാം. ഇതിന്‌ അനു​യോ​ജ്യ​മായ ശുചീ​കരണ പദാർഥങ്ങൾ ഉപയോ​ഗിച്ച്‌ പതിവാ​യി വൃത്തി​യാ​ക്കി​യാൽ മാത്രം മതി.

ശ്രദ്ധാ​പൂർവം വൃത്തി​യാ​ക്കേണ്ട മറ്റൊ​രി​ട​മാണ്‌ അടുക്കള. ദിവസ​വും നിങ്ങൾ പാത്രങ്ങൾ കഴുകു​ക​യും സ്റ്റൗവും പാതക​വും വൃത്തി​യാ​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും ഇടയ്‌ക്കി​ടെ—ഒരുപക്ഷേ മാസത്തിൽ ഒരിക്ക​ലെ​ങ്കി​ലും—അടുക്കള കൂടുതൽ വിപു​ല​മായ തോതിൽ ശുചി​യാ​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. സ്റ്റൗവി​ന്റെ​യും ഫ്രിഡ്‌ജി​ന്റെ​യും ഒക്കെ പിൻവ​ശ​വും സിങ്കിന്റെ അടിവ​ശ​വും മറ്റും വൃത്തി​യാ​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു. അടുക്ക​ള​യോ​ടു ചേർന്നുള്ള സ്റ്റോറും അലമാ​ര​ക​ളും കൂടെ​ക്കൂ​ടെ വൃത്തി​യാ​ക്കു​ന്നത്‌ പാറ്റക​ളും മറ്റു ക്ഷുദ്ര​ജീ​വി​ക​ളും അവിടെ വാസമു​റ​പ്പി​ക്കു​ന്നതു തടയും.

കുടും​ബ​ത്തി​ന്റെ സഹകരണം

ചില മാതാ​പി​താ​ക്കൾ, ശുചീ​ക​ര​ണ​ത്തോ​ടു ബന്ധപ്പെട്ടു കുട്ടികൾ പിൻപ​റ്റേണ്ട ചില വ്യവസ്ഥകൾ വെക്കു​ക​യും അവരെ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. രാവിലെ സ്‌കൂ​ളിൽ പോകു​ന്ന​തി​നു മുമ്പു കിടക്ക വിരി​ക്കുക, മുഷിഞ്ഞ വസ്‌ത്രങ്ങൾ ശരിയായ സ്ഥാനത്ത്‌ ഇടുക, സ്വന്തം സാധനങ്ങൾ അടുക്കി​വെ​ക്കുക എന്നിവ​യാണ്‌ അവരുടെ ജോലി​കൾ. “എല്ലാറ്റി​നും ഒരു സ്ഥാനം, എല്ലാം അതതിന്റെ സ്ഥാനത്ത്‌,” ഈ വ്യവസ്ഥ എല്ലാവ​രും പാലി​ക്കു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

ഇനിയും, കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർക്ക്‌ ഒരു നിശ്ചിത വീട്ടു​ജോ​ലി നിർവ​ഹി​ക്കാ​നോ വീടിന്റെ ഒരു ഭാഗം വൃത്തി​യാ​ക്കാ​നോ സാധി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, വർഷത്തിൽ ഒരിക്ക​ലെ​ങ്കി​ലും വാഹന​മി​ടുന്ന സ്ഥലം നന്നായി വൃത്തി​യാ​ക്കു​ക​യും സാധനങ്ങൾ അടുക്കി​പ്പെ​റു​ക്കു​ക​യും ചെയ്യുന്ന ജോലി പിതാ​വി​ന്റേ​താ​ണോ? കുട്ടി​ക​ളിൽ ഒരാൾക്ക്‌ അദ്ദേഹത്തെ ഇക്കാര്യ​ത്തിൽ സഹായി​ക്കാൻ കഴിയു​മോ? മുറ്റത്തു​നി​ന്നു കള പറിച്ചു​നീ​ക്കു​ക​യോ പുൽത്ത​കി​ടി​യു​ണ്ടെ​ങ്കിൽ അതു ചെത്തി വെടി​പ്പാ​ക്കു​ക​യോ ചെയ്യുന്ന ജോലി ആരു​ടേ​താണ്‌? മുറ്റം വൃത്തി​യാ​യി കിടക്കു​ന്ന​തിന്‌ ഇത്‌ എത്ര കൂടെ​ക്കൂ​ടെ ചെയ്യേ​ണ്ട​തുണ്ട്‌? വീടിനു തട്ടിൻപു​റ​മോ ശുചീ​ക​ര​ണ​ത്തി​നുള്ള ഉപകര​ണ​ങ്ങ​ളും മറ്റും വയ്‌ക്കുന്ന മുറി​യോ ഉണ്ടോ? ഉണ്ടെങ്കിൽ അവിടെ അനാവ​ശ്യ​മാ​യി സാധനങ്ങൾ കുന്നു​കൂ​ടു​ന്നത്‌ ഒഴിവാ​ക്കു​ക​യും അതു വൃത്തി​യാ​ക്കി​യി​ടു​ക​യും ചെയ്യുന്ന ജോലി ആരു​ടേ​താണ്‌? ചില മാതാ​പി​താ​ക്കൾ കുട്ടി​കൾക്കു മാറി മാറി അത്തരം ജോലി​കൾ നിയമി​ച്ചു​കൊ​ടു​ക്കു​ന്നു.

അതു​കൊണ്ട്‌, വീട്‌ ഭംഗി​യാ​യി സൂക്ഷി​ക്കാ​നുള്ള ഒരു നല്ല ശുചീ​കരണ പരിപാ​ടി തയ്യാറാ​ക്കുക. ശുചീ​ക​രണം നടത്തു​ന്നതു നിങ്ങൾ തനിച്ചോ കുടും​ബ​ത്തോ​ടൊ​പ്പ​മോ ഒരു കൂലി​ക്കാ​രന്റെ സഹായ​ത്തോ​ടെ​യോ ആയാലും നന്നായി ആസൂ​ത്രണം ചെയ്‌ത ഒരു പരിപാ​ടി ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. വീട്‌ വളരെ വൃത്തി​യാ​യി സൂക്ഷി​ക്കുന്ന ഒരു മാതാവ്‌ അക്കാര്യ​ത്തിൽ മുഴു കുടും​ബ​വും സഹകരി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പറയുന്നു: “വീട്ടു​ജോ​ലി ഞാനും എന്റെ മൂന്നു പെൺമ​ക്ക​ളും കൂടെ വീതി​ച്ചെ​ടു​ക്കു​ന്നു. നോർമാ ആഡ്രി​യാ​നാ സ്വീക​ര​ണ​മു​റി​യും രണ്ടു കിടപ്പു​മു​റി​ക​ളും വരാന്ത​യും വീടിനു മുന്നിലെ വഴിയും വൃത്തി​യാ​ക്കു​ന്നു. ആനാ ജോയാ​ക്കി​നാ അടുക്ക​ള​യി​ലെ കാര്യം നോക്കു​ന്നു. പാത്രങ്ങൾ കഴുകു​ന്നത്‌ മാരിയാ ഡെൽ കാർമെന്റെ ജോലി​യാണ്‌. വസ്‌ത്ര​മ​ല​ക്കു​ന്ന​തും മറ്റു കാര്യങ്ങൾ നോക്കു​ന്ന​തും എന്റെ ചുമത​ല​യിൽ വരുന്ന സംഗതി​ക​ളാണ്‌.”

വീടിന്റെ പരിസരം വൃത്തി​യാ​യി സൂക്ഷിക്കൽ

വീടിന്റെ പരിസ​രത്തെ സംബന്ധി​ച്ചെന്ത്‌? നിങ്ങൾ താമസി​ക്കു​ന്നതു കുടി​ലി​ലോ കൊട്ടാ​ര​സ​മാ​ന​മായ ഒരു വീട്ടി​ലോ ആയാലും വീടിന്റെ പരിസരം വൃത്തി​യാ​ക്കു​ക​യും കേടു​പോ​ക്കി സൂക്ഷി​ക്കു​ക​യും ചെയ്യാ​നുള്ള ഒരു പരിപാ​ടി ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഗേറ്റിന്റെ ഒരു വിജാ​ഗരി ഇളകി​ക്കി​ട​ക്കു​ക​യാ​ണെന്നു കരുതുക. ഗേറ്റ്‌ ഒടുവിൽ പറിഞ്ഞു താഴെ​വീ​ഴു​ന്ന​തു​വരെ അത്‌ നന്നാക്കാ​തെ ഇട്ടിരു​ന്നാൽ കാഴ്‌ച​യ്‌ക്ക്‌ അത്‌ എത്ര അഭംഗി​യാ​യി​രി​ക്കു​മെന്നു നിങ്ങൾക്ക​റി​യാം. വീട്ടു​പ​ടി​ക്ക​ലോ വഴിവ​ക്കി​ലോ ചപ്പുച​വ​റു​കൾ കൂടി കിടന്നാ​ലും സ്ഥിതി ഇതുതന്നെ. ഇനിയും, തകരപ്പാ​ത്ര​ങ്ങ​ളും പണിയാ​യു​ധ​ങ്ങ​ളും മറ്റും ചില​പ്പോ​ഴൊ​ക്കെ വീടിനു വെളി​യിൽ വൃത്തി​ഹീ​ന​മാ​യി കൂട്ടി​യി​ട്ടി​രി​ക്കു​ന്നതു കാണാം. ഈ സ്ഥലങ്ങൾ ക്ഷുദ്ര​ജീ​വി​ക​ളു​ടെ ഒളിത്താ​വ​ള​ങ്ങ​ളാ​യി​ത്തീർന്നേ​ക്കാം.

ചില കുടും​ബങ്ങൾ തങ്ങളുടെ ഗേറ്റിനു വെളി​യി​ലുള്ള സ്ഥലങ്ങൾ ആവശ്യ​മ​നു​സ​രിച്ച്‌ ദിവസ​ത്തിൽ ഒരിക്ക​ലോ ആഴ്‌ച​യി​ലൊ​രി​ക്ക​ലോ അടിച്ചു​വാ​രി വൃത്തി​യാ​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. വീടിനു മുന്നി​ലുള്ള പൊതു​വ​ഴി​യു​ടെ വശവും പൊതു​വ​ഴി​ത​ന്നെ​യും അവർ ഈ രീതി​യിൽ വൃത്തി​യാ​ക്കി​യേ​ക്കാം. തെരു​വു​ക​ളും മറ്റും വൃത്തി​യാ​ക്കാ​നുള്ള മികച്ച സംവി​ധാ​നം ചില സ്ഥലങ്ങളി​ലെ മുനി​സി​പ്പാ​ലി​റ്റി​കൾക്കുണ്ട്‌, എന്നാൽ മറ്റുചില ഇടങ്ങളിൽ അത്തരം സംവി​ധാ​നങ്ങൾ ഒന്നുമില്ല. നമ്മുടെ പരിസ​രങ്ങൾ വൃത്തി​യാ​ക്കി​യി​ടാ​നുള്ള നമ്മുടെ പങ്ക്‌ നാമെ​ല്ലാം നിറ​വേ​റ്റു​ന്ന​പക്ഷം അവ കാഴ്‌ച​യ്‌ക്കും ആരോ​ഗ്യ​ത്തി​നും വളരെ മികച്ച​താ​യി​ത്തീ​രും എന്നതിനു സംശയ​മില്ല.

ചില കുടും​ബ​ങ്ങൾക്കു മേൽപ്പറഞ്ഞ ജോലി​കൾ ഉൾപ്പെട്ട ഒരു ശുചീ​കരണ പരിപാ​ടി ഉണ്ടെന്നു മാത്രമല്ല, അവർ അത്‌ കുടും​ബ​ത്തി​നു പിൻപ​റ്റാ​നാ​യി ഒരു കടലാ​സിൽ എഴുതി കാണാൻ കഴിയുന്ന ഒരിടത്തു പതിപ്പി​ച്ചു വെക്കു​ക​യും ചെയ്യുന്നു. ഇതുമൂ​ലം പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ശുചീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട എല്ലാ കാര്യ​ങ്ങ​ളും ഞങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ പ്രദേ​ശത്ത്‌ ഏറ്റവും അനു​യോ​ജ്യ​മാ​യി​രി​ക്കുന്ന ശുചീ​കരണ പദാർഥങ്ങൾ ഏവയാ​ണെ​ന്നും നിങ്ങളു​ടെ വരുമാ​ന​മ​നു​സ​രിച്ച്‌ നിങ്ങൾക്കു വാങ്ങാൻ കഴിയുന്ന ഉപകര​ണങ്ങൾ ഏതൊ​ക്കെ​യെ​ന്നും നിങ്ങൾ തീരു​മാ​നി​ക്കേ​ണ്ട​തുണ്ട്‌.

നിങ്ങളു​ടെ വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റി​ച്ചു മുഴു കുടും​ബ​ത്തെ​യും ബോധ​വ​ത്‌ക​രി​ക്കാൻ ഹ്രസ്വ​മായ ഈ നിർദേ​ശങ്ങൾ ഉപകരി​ക്കും എന്നതിൽ സംശയ​മില്ല. വീടും ചുറ്റു​പാ​ടും ശുചി​യാ​യി സൂക്ഷി​ക്കു​ന്നത്‌ നിങ്ങളു​ടെ ആസ്‌തി​യെയല്ല മറിച്ച്‌ മനോ​ഭാ​വ​ത്തെ​യാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഓർമി​ക്കുക.

[22, 23 പേജു​ക​ളി​ലെ ചതുരം]

ഒരു പ്രാ​യോ​ഗിക ഗൃഹ ശുചീ​കരണ പരിപാ​ടി

നിങ്ങളുടെ സ്വന്തം ആശയങ്ങൾ ചെക്ക്‌ലി​സ്റ്റിൽ ചേർക്കു​ന്ന​തിന്‌ അധിക​മുള്ള സ്ഥലം ഉപയോ​ഗി​ക്കു​ക

നിങ്ങളുടെ ശ്രദ്ധയ്‌ക്ക്‌: ശുചീ​കരണ പദാർഥങ്ങൾ കൂട്ടി​ക്ക​ലർത്തു​ന്നത്‌ അങ്ങേയറ്റം അപകട​ക​ര​മാണ്‌. ബ്ലീച്ചും അമോ​ണി​യ​യും തമ്മിൽ കൂട്ടി​ക്ക​ലർത്തു​ന്നത്‌ പ്രത്യേ​കി​ച്ചും ഒഴിവാ​ക്കു​ക

ദിവസ​വും ചെയ്യേ​ണ്ടത്‌

കിടപ്പു​മു​റി: കിടക്ക വിരി​ക്കുക, മുറി​യി​ലെ സാധനങ്ങൾ അടുക്കി​വെ​ക്കു​ക

അടുക്കള: പാത്ര​ങ്ങ​ളും സിങ്കും കഴുകുക. പാതക​വും മേശപ്പു​റ​വും വൃത്തി​യാ​ക്കി​യി​ടുക. തറ അടിച്ചു​വാ​രുക, ആവശ്യ​മെ​ങ്കിൽ തുടയ്‌ക്കു​ക

കുളി​മു​റി​യും കക്കൂസും: വാഷ്‌ബേ​സി​നും കക്കൂസും കഴുകുക. സാധനങ്ങൾ അടുക്കി​വെ​ക്കു​ക

സ്വീക​ര​ണ​മു​റി​യും മറ്റു മുറി​ക​ളും: സാധനങ്ങൾ അടുക്കി​വെ​ക്കുക. ഫർണിച്ചർ ചെറിയ തോതിൽ വൃത്തി​യാ​ക്കുക. തറ അടിച്ചു​വാ​രു​ക​യോ തുടയ്‌ക്കു​ക​യോ വാക്വം​ചെ​യ്യു​ക​യോ ചെയ്യുക

വീടിന്റെ എല്ലാ ഭാഗങ്ങ​ളും മുറ്റവും: ചപ്പുച​വ​റു​കൾ ശരിയായ രീതി​യിൽ നീക്കം​ചെ​യ്യു​ക

ആഴ്‌ച​തോ​റും ചെയ്യേ​ണ്ടത്‌

കിടപ്പു​മു​റി: ഷീറ്റും പുതപ്പും മാറ്റുക. തറ അടിച്ചു​വാ​രു​ക​യോ തുടയ്‌ക്കു​ക​യോ വാക്വം​ചെ​യ്യു​ക​യോ ചെയ്യുക. ഫർണി​ച്ച​റിൽനി​ന്നു പൊടി നീക്കം ചെയ്യുക

അടുക്കള: സ്റ്റൗ, പാതക​ത്തി​നു മുകളി​ലുള്ള ഉപകര​ണങ്ങൾ എന്നിവ തുടച്ചു വൃത്തി​യാ​ക്കുക. സിങ്കിലെ ടാപ്പുകൾ കഴുകുക. തറ തുടയ്‌ക്കു​ക

കുളി​മു​റി​യും കക്കൂസും: കുളി​മു​റി​യു​ടെ ഭിത്തി​ക​ളും ഷവർ, ടാപ്പുകൾ, വാഷ്‌ബേ​സിൻ തുടങ്ങി​യ​വ​യും കഴുകുക. സോപ്പും എണ്ണയും വെക്കുന്ന സ്ഥലം, കക്കൂസ്‌ മുതലാ​യവ അണുനാ​ശി​നി ഉപയോ​ഗി​ച്ചു വൃത്തി​യാ​ക്കുക. ടൗവലു​കൾ മാറ്റുക. തറ അടിച്ചു​വാ​രു​ക​യോ തുടയ്‌ക്കു​ക​യോ ചെയ്യുക

മാസം​തോ​റും ചെയ്യേ​ണ്ടത്‌

കുളി​മു​റി​യും കക്കൂസും: ചുവരു​ക​ളെ​ല്ലാം നന്നായി കഴുകുക

വീടിന്റെ എല്ലാ ഭാഗങ്ങ​ളും: കതകു​ക​ളു​ടെ ചട്ടങ്ങൾ വൃത്തി​യാ​ക്കുക. ഫർണി​ച്ച​റി​ന്റെ എല്ലാ ഭാഗങ്ങ​ളും വാക്വം​ചെ​യ്യു​ക​യോ നന്നായി വൃത്തി​യാ​ക്കു​ക​യോ ചെയ്യുക

പൂന്തോ​ട്ട​വും വാഹന​മി​ടുന്ന സ്ഥലവും: ആവശ്യ​മെ​ങ്കിൽ അടിച്ചു​വാ​രി വൃത്തി​യാ​ക്കുക. ചപ്പുച​വ​റു​ക​ളോ ആവശ്യ​മി​ല്ലാത്ത സാധന​ങ്ങ​ളോ കുന്നു​കൂ​ടു​ന്നത്‌ ഒഴിവാ​ക്കു​ക

ആറു മാസം കൂടു​മ്പോൾ ചെയ്യേ​ണ്ടത്‌

കിടപ്പു​മു​റി: കിടക്ക​വി​രിപ്പ്‌ (bedspread) കമ്പനി​യു​ടെ നിർദേ​ശ​പ്ര​കാ​രം വൃത്തി​യാ​ക്കു​ക

അടുക്കള: സാധന​ങ്ങ​ളെ​ല്ലാം നീക്കം​ചെ​യ്‌തിട്ട്‌ ഫ്രിഡ്‌ജ്‌ നന്നായി വൃത്തി​യാ​ക്കു​ക

കുളി​മു​റി​യും കക്കൂസും: സാധനങ്ങൾ മാറ്റി​യ​ശേഷം ഷെൽഫു​കൾ വൃത്തി​യാ​ക്കുക. ആവശ്യ​മി​ല്ലാ​ത്ത​തോ കാലഹ​ര​ണ​പ്പെ​ട്ട​തോ ആയ സാധനങ്ങൾ കളയുക

വീടിന്റെ എല്ലാ ഭാഗങ്ങ​ളും: ഫാനുകൾ, ലൈറ്റു​കൾ, കതകുകൾ എന്നിവ വൃത്തി​യാ​ക്കുക. ജനലിന്റെ എല്ലാഭാ​ഗ​ങ്ങ​ളും കഴുകുക

വർഷം​തോ​റും ചെയ്യേ​ണ്ടത്‌

കിടപ്പു​മു​റി: അലമാ​ര​ക​ളിൽനി​ന്നു സാധനങ്ങൾ നീക്കം​ചെ​യ്‌ത​ശേഷം നന്നായി വൃത്തി​യാ​ക്കുക. ആവശ്യ​മി​ല്ലാ​ത്തവ കളയുക. കമ്പിളി​പ്പു​ത​പ്പു​കൾ കഴുകുക. മെത്ത വാക്വം​ചെ​യ്യു​ക​യോ പൊടി​ത​ട്ടി​യെ​ടു​ക്കു​ക​യോ ചെയ്യുക. തലയണകൾ കമ്പനി​യു​ടെ നിർദേ​ശ​പ്ര​കാ​രം വൃത്തി​യാ​ക്കു​ക

അടുക്കള: സാധനങ്ങൾ നീക്കം​ചെ​യ്‌ത​ശേഷം അലമാ​ര​ക​ളും ഷെൽഫു​ക​ളും വലിപ്പു​ക​ളും നന്നായി വൃത്തി​യാ​ക്കുക. ആവശ്യ​മി​ല്ലാത്ത സാധനങ്ങൾ കളയുക. ഉപകര​ണങ്ങൾ നീക്കി​യ​ശേഷം അവിടം വൃത്തി​യാ​ക്കു​ക

വീടിന്റെ എല്ലാ ഭാഗങ്ങ​ളും: ചുവരു​ക​ളെ​ല്ലാം നന്നായി വൃത്തി​യാ​ക്കുക. കർട്ടനു​കൾ, ഫർണി​ച്ച​റു​ക​ളു​ടെ കുഷൻ, കവർ എന്നിവ കമ്പനി​യു​ടെ നിർദേ​ശ​പ്ര​കാ​രം വൃത്തി​യാ​ക്കു​ക

സ്റ്റോർ: നന്നായി അടിച്ചു​വാ​രുക. സാധനങ്ങൾ അടുക്കി​വെ​ക്കുക, ആവശ്യ​മി​ല്ലാ​ത്തവ നീക്കം​ചെ​യ്യു​ക

[24-ാം പേജിലെ ചിത്രങ്ങൾ]

“എല്ലാറ്റി​നും ഒരു സ്ഥാനം, എല്ലാം അതതിന്റെ സ്ഥാനത്ത്‌”

[24-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾ മേലാൽ ഉപയോ​ഗി​ക്കാത്ത സാധനങ്ങൾ നീക്കം ചെയ്യാൻ ഇതു​പോ​ലുള്ള ശുചീ​കരണ പരിപാ​ടി ഉപകരി​ച്ചേ​ക്കാം