വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

മുൻവി​ധി “മുൻവി​ധി എന്നെങ്കി​ലും പിഴു​തെ​റി​യ​പ്പെ​ടു​മോ?” (2004 ഒക്ടോബർ 8) എന്ന ലേഖന​പ​ര​മ്പ​ര​യ്‌ക്കു നന്ദി. അതു വായി​ക്കവേ, കുറെ​യൊ​ക്കെ മുൻവി​ധി എനിക്കു​മു​ണ്ടെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അതിൽ എനിക്ക്‌ അതിശയം തോന്നു​ന്നു. കാരണം മുൻവി​ധി​യുള്ള പലരോ​ടും എനിക്കു ദേഷ്യം തോന്നാ​റുണ്ട്‌. ഈ മാസിക എനിക്കു സഹായ​ക​മാ​കു​മെന്ന്‌ എനിക്ക​റി​യാം.

എം. യു., ഐക്യ​നാ​ടു​കൾ

ഞാൻ എന്റെ സ്വദേ​ശ​ത്തു​നി​ന്നു വളരെ അകലെ​യാ​ണു താമസി​ക്കു​ന്ന​തെ​ങ്കി​ലും ആരും എന്നോടു മുൻവി​ധി​യോ​ടെ പെരു​മാ​റു​ന്നി​ല്ലെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. എന്നാൽ അതിന്‌ ഇരയാ​യ​വ​രോ​ടു സമാനു​ഭാ​വം തോന്നാൻ ഈ ലേഖന​പ​രമ്പര എന്നെ സഹായി​ച്ചു. യഹോവ ഉടൻതന്നെ ഈ പ്രശ്‌ന​ത്തിന്‌ അന്ത്യം വരുത്താൻ പോകു​ന്നു​വെ​ന്ന​തിൽ സന്തോ​ഷ​മുണ്ട്‌!

റ്റി. ജി., നോർവേ

മുൻവി​ധി എന്ന പ്രശ്‌നം ആളുക​ളു​ടെ ശ്രദ്ധയിൽ കൊണ്ടു​വ​രാ​നുള്ള നിങ്ങളു​ടെ ശ്രമങ്ങളെ ഞാൻ അഭിന​ന്ദി​ക്കു​ന്നു. പക്ഷേ, 8, 9 പേജു​ക​ളിൽ നിങ്ങൾതന്നെ വിവേ​ച​നാ​പ​ര​മാ​യി പെരു​മാ​റി​യെന്ന്‌ എനിക്കു തോന്നു​ന്നു. മുറി​വേറ്റു കിടന്ന ഒരു മനുഷ്യ​നെ സഹായി​ക്കാൻ കൂട്ടാ​ക്കാ​തെ കടന്നു​പോയ രണ്ടു യഹൂദ​ന്മാ​രെ കുറിച്ചു നിങ്ങൾ അവിടെ പറഞ്ഞി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ നിങ്ങൾ യഹൂദ​ന്മാ​രെ മാത്രം വേർതി​രി​ച്ചു കാണി​ക്കു​ന്നത്‌?

എച്ച്‌. എച്ച്‌., ഐക്യ​നാ​ടു​കൾ

“ഉണരുക!”യുടെ പ്രതി​ക​രണം: നല്ല അയൽക്കാ​ര​നായ ശമര്യാ​ക്കാ​രന്റെ കഥ യഹൂദ​നായ യേശു​ത​ന്നെ​യാ​ണു പറഞ്ഞത്‌. യേശു​വി​ന്റെ കാലത്ത്‌ മിക്ക യഹൂദർക്കും ശമര്യാ​ക്കാ​രോ​ടു മുൻവി​ധി​യു​ണ്ടാ​യി​രു​ന്നു. യഹൂദന്റെ നല്ല അയൽക്കാ​രൻ ആയിരി​ക്കാൻ മറ്റൊരു വർഗത്തിൽപ്പെട്ട ഒരു വ്യക്തി​ക്കും കഴിയു​മെന്നു കാണി​ച്ചു​കൊണ്ട്‌ യഹൂദ​രായ തന്റെ ശ്രോ​താ​ക്കളെ യേശു വില​യേ​റിയ ഒരു പാഠം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.

യുവജ​നങ്ങൾ എനിക്ക്‌ 15 വയസ്സുണ്ട്‌, ഞാനും എന്റെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പലപ്പോ​ഴും അധ്യാ​പ​ക​രോ​ടും സഹപാ​ഠി​ക​ളോ​ടും സംസാ​രി​ച്ചി​ട്ടുണ്ട്‌. സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കു​ന്നത്‌ ഒരു സംരക്ഷ​ണ​മാ​യി വർത്തി​ക്കു​മെന്ന്‌ “തങ്ങളുടെ മതവി​ശ്വാ​സത്തെ കുറിച്ച്‌ ധൈര്യ​പൂർവം സംസാ​രി​ക്കുന്ന യുവജ​നങ്ങൾ” (2004 ഒക്ടോബർ 8) എന്ന ലേഖനം പറയു​ന്നതു വളരെ ശരിയാണ്‌. ഇത്തരം ഉത്‌കൃഷ്ട ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ!

ആർ. ബി., ജർമനി

മാനസിക തകരാറ്‌ “നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും മാനസിക തകരാ​റു​ണ്ടെ​ങ്കിൽ” (2004 ഒക്ടോബർ 8) എന്ന ലേഖന​ത്തി​നു നന്ദി. എന്റെ അമ്മയ്‌ക്കു വർഷങ്ങ​ളാ​യി മാനസിക തകരാ​റുണ്ട്‌. സഹായം ആവശ്യ​പ്പെ​ടാൻ ഞാൻ അമ്മയെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അത്‌ നാണ​ക്കേ​ടു​ണ്ടാ​ക്കുന്ന സംഗതി​യ​ല്ലെ​ന്നും എനിക്കി​പ്പോൾ മനസ്സി​ലാ​യി.

എം. പി., യൂ​ക്രെ​യിൻ

എനിക്ക്‌ 16 വയസ്സേ​യു​ള്ളൂ. പക്ഷേ, വർഷങ്ങ​ളാ​യി ഞാൻ വിഷാ​ദ​ത്തി​ന്റെ പിടി​യി​ലാണ്‌. പ്രയാ​സ​മേ​റിയ സാഹച​ര്യ​ങ്ങ​ളിൽ എനിക്കു വഴികാ​ട്ടി​യാ​കുന്ന അത്തര​മൊ​രു ലേഖനം എഴുതി​യ​തിന്‌ ഒരുപാ​ടു നന്ദി. ഞാൻ മാത്രമല്ല മറ്റുള്ള​വ​രും ഇതിൽനി​ന്നു പ്രയോ​ജനം നേടു​മെന്ന്‌ എനിക്കു​റ​പ്പാണ്‌.

കെ. ജെ., ജർമനി

ഇത്തരം ലേഖനങ്ങൾ ഇനിയും എഴുതു​മ​ല്ലോ! കൂടുതൽ ക്ഷമയും സ്‌നേ​ഹ​വും പ്രകട​മാ​ക്കേ​ണ്ടത്‌ എത്ര ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​യാ​നും ആവശ്യ​മായ സഹായം നേടാ​നും ഈ ലേഖനങ്ങൾ ഞങ്ങളെ എല്ലാവ​രെ​യും സഹായി​ക്കു​ന്നു. ഇത്തരം ദുരി​ത​മ​യ​മായ രോഗ​ങ്ങ​ളിൽനി​ന്നു വിമു​ക്ത​മായ, ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ ഞങ്ങൾ എത്രമാ​ത്രം വാഞ്‌ഛി​ക്കു​ന്നു!

കെ, എഫ്‌., ഐക്യ​നാ​ടു​കൾ

വെള്ളപ്പാണ്ട്‌ “എന്താണ്‌ വെള്ളപ്പാണ്ട്‌?” (2004 ഒക്ടോബർ 8) എന്ന ലേഖന​ത്തി​നു വളരെ നന്ദി. എനിക്ക്‌ അഞ്ചുവർഷ​മാ​യി ഈ രോഗ​മുണ്ട്‌. എന്നാൽ നിങ്ങൾ ഈ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ചതു മുതൽ എനിക്ക്‌ ഈ രോഗ​വു​മാ​യി കൂടുതൽ പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ കഴിയു​ന്നു. ഓരോ അംഗത്തി​നും​വേണ്ടി ആഴമായി കരുതുന്ന ഒരു ക്രിസ്‌തീയ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ ഞാൻ സന്തുഷ്ട​യാണ്‌!

സി. എച്ച്‌., ജർമനി

കഴിഞ്ഞ 25 വർഷമാ​യി എനിക്കു വെള്ളപ്പാണ്ട്‌ ഉണ്ട്‌. മറ്റുള്ള​വർക്കും എന്റെ അതേ വൈകാ​രിക ബുദ്ധി​മു​ട്ടു​കൾ ഉണ്ടെന്ന​റി​യു​ന്ന​തു​തന്നെ വലി​യൊ​രു ആശ്വാ​സ​മാണ്‌. അനേകർക്കും ഈ രോഗ​ത്തെ​ക്കു​റി​ച്ചു തെറ്റി​ദ്ധാ​ര​ണ​യുണ്ട്‌. അവർക്കു ശരിയായ വിവരങ്ങൾ ലഭിക്കാൻ ഈ ലേഖനം സഹായി​ക്കും. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ എഴുതി​യ​തി​നു വളരെ നന്ദി!

കെ. എസ്‌., ജപ്പാൻ