വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

കുഴപ്പ​ത്തി​ലാ​കുന്ന കൗമാ​ര​ക്കാ​രെ സഹായി​ക്കൽ (2005 മേയ്‌ 8) ഈ പരമ്പര വിവര​സ​മ്പു​ഷ്ട​മാ​യി​രു​ന്നു. കൗമാ​ര​പ്രാ​യ​ത്തി​ലാ​യി​രി​ക്കു​ന്നത്‌ ചില​പ്പോൾ വെല്ലു​വി​ളി ഉയർത്താ​റുണ്ട്‌, എന്നാൽ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഇത്തരം ലേഖനങ്ങൾ അതിന്റെ സമ്മർദം തെല്ലൊ​ന്നു കുറയ്‌ക്കു​ന്നു. ഇടപെ​ടാൻ പ്രയാ​സ​മുള്ള ഈ “ദുർഘ​ട​സ​മയങ്ങ”ളിൽ ഞങ്ങളെ പ്രബു​ദ്ധ​രാ​ക്കാൻ ഇതു​പോ​ലുള്ള വിവരങ്ങൾ തന്നെയാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) ഈ ലേഖന​ത്തി​ലെ ഓർമി​പ്പി​ക്ക​ലു​കൾ “പിശാ​ചി​ന്റെ തന്ത്രങ്ങ”ൾക്ക്‌ ഇരയാ​കാ​തി​രി​ക്കാൻ ഞങ്ങളെ സഹായി​ക്കും. (എഫെസ്യർ 6:11) തക്കസമ​യത്ത്‌ ആത്മീയ ആഹാരം പ്രദാനം ചെയ്യു​ന്ന​തി​നു നന്ദി.

കെ. എസ്‌., ഐക്യ​നാ​ടു​കൾ

വൃത്തി​യുള്ള ഒരു ഭവനം—നാമെ​ല്ലാം വഹിക്കുന്ന പങ്ക്‌ (2005 ജൂലൈ 8) എന്റെ കുട്ടി​ക്കാ​ല​ത്തും കൗമാ​ര​പ്രാ​യ​ത്തി​ലും, മാതാ​പി​താ​ക്കൾ ജോലി​ക്കാ​രാ​യി​രു​ന്നു. ഞങ്ങൾ മൂന്നു കുട്ടികൾ എപ്പോ​ഴും വീട്ടി​നു​ള്ളിൽ കളിച്ച്‌ വീടെ​ല്ലാം അലങ്കോ​ല​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. വൃത്തി​യാ​ക്കു​ന്നത്‌ ഞാൻ ഒരിക്ക​ലും ഇഷ്ടപ്പെ​ട്ടി​രു​ന്നില്ല. പക്ഷേ ഈ ലേഖനം വായി​ച്ച​പ്പോൾ വൃത്തി​യാ​ക്കേണ്ട വിധം എന്റെ അമ്മ ദയാപൂർവം എന്നെ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ തോന്നി. എനിക്ക്‌ ഇപ്പോൾ മുതിർന്ന മക്കളുണ്ട്‌, അവർക്കും ഈ പണി ഇഷ്ടമല്ല. പല കാര്യ​ങ്ങ​ളും ഞാൻ അവരെ പഠിപ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ലേഖനം എനിക്കു പ്രോ​ത്സാ​ഹ​ന​മേകി.

വൈ. ഇ., ജപ്പാൻ

കുടുംബ പുനര​വ​ലോ​ക​ന​ത്തിന്‌ (2005 ജൂൺ 8) ഈ ഭാഗം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അതു ഞാൻ എന്റെ മകളെ കാണിച്ചു. മുറി​വേറ്റ കുരു​വി​യെ സംബന്ധി​ച്ചുള്ള ലേഖനം അവൾ നേര​ത്തേ​തന്നെ വായി​ച്ചി​രു​ന്നെ​ന്നും “കുടുംബ പുനര​വ​ലോ​ക​ന​ത്തിന്‌” എന്ന ഭാഗത്തി​ലെ രണ്ടു ചോദ്യ​ങ്ങൾക്കും ഉത്തരം കണ്ടുപി​ടി​ച്ചെ​ന്നും അവൾ പറഞ്ഞു.

എൽ. എസ്‌., ഐക്യ​നാ​ടു​കൾ

ഗ്രന്ഥശാ​ലകൾ—അറിവി​ന്റെ ലോക​ത്തി​ലേ​ക്കുള്ള വാതാ​യ​നങ്ങൾ (2005 ജൂൺ 8) 16-ാം പേജിൽ അസീറി​യൻ രാജാ​വായ അശൂർബാ​നി​പ്പാ​ലി​ന്റേ​തെന്നു പറഞ്ഞ്‌ കാണി​ച്ചി​രുന്ന ചിത്രം വാസ്‌ത​വ​ത്തിൽ അസീറി​യൻ രാജാ​വായ ഏസെർ-ഹദ്ദോ​ന്റെ​താ​യി​രു​ന്നു എന്നു ചൂണ്ടി​ക്കാ​ണി​ക്കട്ടെ.

എ. ഡബ്ല്യൂ., ജർമനി

“ഉണരുക!”യുടെ പ്രതി​ക​രണം: ഇതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യ​തി​നു നന്ദി. ബൈബിൾ പരാമർശ ഗ്രന്ഥമായ “തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച”യുടെ (ഇംഗ്ലീഷ്‌) ഒന്നാം വാല്യ​ത്തി​ന്റെ 757-ാം പേജിൽ പരാമർശി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ അസീറി​യൻ രാജാ​വായ സൻഹേ​രീ​ബി​ന്റെ ഇളയ മകനും കിരീ​ടാ​വ​കാ​ശി​യു​മാണ്‌ ഏസെർ-ഹദ്ദോൻ. a

മായക​ളു​ടെ വിസ്‌മ​യ​ക​ര​മായ കലണ്ടർ (2005 മേയ്‌ 8) ഇന്റർനെ​റ്റിൽ ഗവേഷണം നടത്താൻ ഈ ലേഖനം എന്നെ പ്രേരി​പ്പി​ച്ചു. മായക​ളു​ടെ കലണ്ടറും ജ്യോ​തി​ഷ​വും തമ്മിൽ അടുത്ത ബന്ധമു​ണ്ടെന്നു ഞാൻ കണ്ടെത്തി. ഇത്തരത്തി​ലുള്ള ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌ വായന​ക്കാർക്കു ജ്യോ​തി​ഷ​ത്തി​ലും മാന്ത്രി​ക​വി​ദ്യ​യി​ലും താത്‌പ​ര്യം തോന്നാൻ ഇടയാ​ക്കു​മെന്ന്‌ എനിക്കു തോന്നു​ന്നു.

ജെ. കെ., പോളണ്ട്‌

“ഉണരുക!”യുടെ പ്രതി​ക​രണം: “ഉണരുക!”യുടെ 4-ാം പേജിൽ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഈ പത്രിക “പ്രധാന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കു​ക​യും അനേകം രാജ്യ​ങ്ങ​ളി​ലെ ജനങ്ങളെ സംബന്ധി​ച്ചു പറയു​ക​യും മതത്തെ​യും ശാസ്‌ത്ര​ത്തെ​യും പറ്റി അപഗ്ര​ഥനം നടത്തു​ക​യും ചെയ്യുന്നു.” അതിന്റെ അർഥം ഈ മേഖല​ക​ളിൽ നടക്കുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും ഞങ്ങൾ ശുപാർശ ചെയ്യു​ന്നു​വെന്നല്ല. നിങ്ങൾ പരാമർശി​ക്കുന്ന ലേഖന​ത്തിൽ, സമയ​ത്തെ​പ്പ​റ്റി​യുള്ള വിദഗ്‌ധ​മായ കണക്കു​കൂ​ട്ടൽ പുരാതന മായന്മാ​രെ അസാധാ​ര​ണ​മാം​വി​ധം പിഴവറ്റ ഒരു കലണ്ടറി​നു രൂപം​കൊ​ടു​ക്കാൻ സഹായി​ച്ചു​വെ​ന്നാണ്‌ ഞങ്ങൾ റിപ്പോർട്ടു ചെയ്‌തത്‌. ഈ കലണ്ടർ ഭാവി​ക​ഥ​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചി​രു​ന്നു എന്ന വസ്‌തുത—ഇതു ലേഖന​ത്തിൽ പ്രതി​പാ​ദി​ച്ചി​രു​ന്നു—ഒരു തരത്തി​ലും ജ്യോ​തി​ഷ​ത്തെ​പ്പറ്റി പഠിക്കാ​നുള്ള താത്‌പ​ര്യം വായന​ക്കാ​രിൽ ഉളവാ​ക്ക​രുത്‌.

ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന ചിത്ര​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട്‌ ഇത്തരത്തി​ലുള്ള ചോദ്യ​ങ്ങൾ ഞങ്ങൾക്ക്‌ ഇടയ്‌ക്കൊ​ക്കെ ലഭിക്കാ​റുണ്ട്‌. വിഗ്ര​ഹങ്ങൾ, മതപര​മായ ചിഹ്നങ്ങൾ, ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വസ്‌തു​ക്കൾ എന്നിവ​യു​ടെ ചിത്രങ്ങൾ കൗതു​ക​മു​ണർത്തു​ന്ന​തി​നു വേണ്ടിയല്ല മറിച്ച്‌ ഇത്തരം വസ്‌തു​ക്കളെ ചുറ്റി​പ്പ​റ്റി​യുള്ള ദുരൂഹത അകറ്റാ​നും അവയു​മാ​യി യാതൊ​രു ബന്ധവും പുലർത്ത​രു​തെന്നു ഞങ്ങളുടെ വായന​ക്കാർക്കു മുന്നറി​യി​പ്പു നൽകാ​നും വേണ്ടി​യാണ്‌ കാണി​ച്ചി​രി​ക്കു​ന്നത്‌. ഞങ്ങളുടെ ലേഖന​ങ്ങൾക്കും ചിത്ര​ങ്ങൾക്കും അത്തരം പ്രയോ​ജ​ന​ക​ര​മായ ഫലമു​ണ്ടെന്നു തന്നെയാണ്‌ ഞങ്ങൾക്കു ലഭിക്കുന്ന പല അഭി​പ്രാ​യ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നത്‌.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.