വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു മരിച്ചത്‌ കുരിശിലാണോ?

യേശു മരിച്ചത്‌ കുരിശിലാണോ?

ബൈബി​ളി​ന്റെ വീക്ഷണം

യേശു മരിച്ചത്‌ കുരി​ശി​ലാ​ണോ?

ഏറ്റവും എളുപ്പം തിരി​ച്ച​റി​യാൻ കഴിയുന്ന മതപര​മായ ചിഹ്നങ്ങ​ളിൽ ഒന്നാണു കുരിശ്‌. യേശു​വി​നെ വധിക്കാൻ ഉപയോ​ഗിച്ച വിശുദ്ധ ഉപകര​ണ​മാ​യി കരുതി കോടി​ക്ക​ണ​ക്കി​നാ​ളു​കൾ അതിനെ വണങ്ങുന്നു. റോമൻ കത്തോ​ലി​ക്കാ എഴുത്തു​കാ​ര​നും പുരാ​വ​സ്‌തു ശാസ്‌ത്ര​ജ്ഞ​നു​മായ ആഡോൾഫ്‌-നാപോ​ളേ​യോൻ ഡി​ഡ്രോൻ പ്രസ്‌താ​വി​ച്ചു: “ക്രിസ്‌തു​വി​നു ലഭിക്കു​ന്ന​തി​നു സമാന​മായ, ഒരുപക്ഷേ അത്രയും​തന്നെ ആരാധന കുരി​ശി​നു ലഭിച്ചി​രി​ക്കു​ന്നു; ആരാധ​ന​യിൽ ദൈവ​ത്തി​നുള്ള ഏറെക്കു​റെ അതേ സ്ഥാനം​തന്നെ ഈ വിശുദ്ധ തടിക്കു​മുണ്ട്‌.”

പ്രാർഥി​ക്കു​മ്പോൾ ദൈവ​ത്തോ​ടു കൂടുതൽ അടുപ്പം തോന്നാൻ കുരി​ശി​ന്റെ ഉപയോ​ഗം ഇടയാ​ക്കു​ന്നു​വെന്നു ചിലർ പറയുന്നു. മറ്റുചി​ല​രാ​കട്ടെ, പിശാ​ചിൽനി​ന്നും മറ്റും സംരക്ഷണം പ്രദാ​നം​ചെ​യ്യുന്ന ഒരു വിശുദ്ധ വസ്‌തു​വാ​യി കുരിശ്‌ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ കുരിശ്‌ ഒരു ആരാധനാ വസ്‌തു​വാ​യി ഉപയോ​ഗി​ക്ക​ണ​മോ? യേശു യഥാർഥ​ത്തിൽ ഒരു കുരി​ശിൽ ആണോ മരിച്ചത്‌? ഈ വിഷയ​ത്തെ​പ്പറ്റി ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

കുരിശ്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

ക്രിസ്‌തീയ യുഗത്തി​നു ദീർഘ​കാ​ലം മുമ്പു​തന്നെ പുരാതന ബാബി​ലോ​ണ്യർ ഫലപു​ഷ്ടി​യു​ടെ ദൈവ​മായ തമ്മൂസി​ന്റെ ആരാധ​ന​യിൽ കുരി​ശു​കൾ പ്രതീ​ക​ങ്ങ​ളാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. കുരി​ശി​ന്റെ ഉപയോ​ഗം ഈജി​പ്‌ത്‌, ഇന്ത്യ, സിറിയ, ചൈന എന്നിവി​ട​ങ്ങ​ളി​ലേക്കു വ്യാപി​ച്ചു. പിന്നീട്‌ നൂറ്റാ​ണ്ടു​കൾക്കു​ശേഷം, വ്യാജ​ദൈ​വ​മായ തമ്മൂസി​നെ ആരാധി​ക്കുന്ന ക്രിയ​ക​ളിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ ആരാധ​നയെ ദുഷി​പ്പി​ച്ചു. ഇത്തരത്തി​ലുള്ള ആരാധ​നയെ “മ്ലേച്ഛത” എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌.—യെഹെ​സ്‌കേൽ 8:13, 14.

മത്തായി​യു​ടെ​യും മർക്കൊ​സി​ന്റെ​യും ലൂക്കൊ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും സുവി​ശേഷ വിവര​ണങ്ങൾ യേശു​വി​നെ കൊല​ചെ​യ്യാൻ ഉപയോ​ഗിച്ച ഉപകര​ണത്തെ കുറി​ക്കാൻ സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മത്തായി 27:40; മർക്കൊസ്‌ 15:30; ലൂക്കൊസ്‌ 23:26; പി.ഒ.സി. ബൈബിൾ) സ്റ്റോ​റോസ്‌ എന്ന പദം അർഥമാ​ക്കു​ന്നതു നേരെ​യുള്ള തൂണി​നെ​യോ സ്‌തം​ഭ​ത്തെ​യോ ആണ്‌. ജെ. ഡി. പാർസൺസ്‌ രചിച്ച അ​ക്രൈ​സ്‌തവ കുരിശ്‌ എന്ന പുസ്‌തകം പറയുന്നു: “പുതിയ നിയമ​ത്തി​ലെ നിരവധി എഴുത്തു​ക​ളിൽ യേശു​വി​നു​വേണ്ടി ഉപയോ​ഗിച്ച സ്റ്റോ​റോസ്‌ ഒരു സാധാരണ സ്റ്റോ​റോസ്‌ അല്ലാതെ മറ്റെ​ന്തെ​ങ്കി​ലു​മാ​ണെന്നു പരോ​ക്ഷ​മാ​യി​പ്പോ​ലും തെളിവു നൽകുന്ന ഒരൊറ്റ വാചകം പോലും മൂല ഗ്രീക്കി​ലില്ല; അത്‌ ഒറ്റത്തടി​യാ​യി​രി​ക്കാ​തെ കുരിശു രൂപത്തിൽ രണ്ടു തടികൾ കുറുകെ വെച്ച്‌ ആണിയ​ടി​ച്ച​താ​ണെ​ന്നു​ള്ള​തിന്‌ അത്രയും​പോ​ലും തെളി​വില്ല.”

പ്രവൃ​ത്തി​കൾ 5:30-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ “മരം” എന്നർഥം വരുന്ന സൈ​ലോൺ എന്ന പദമാണ്‌ ഉപയോ​ഗി​ച്ചത്‌. സ്റ്റോ​റോ​സി​ന്റെ ഒരു പര്യാ​യ​മായ ഈ പദം രണ്ടു തടിക്ക​ഷ​ണ​ങ്ങൾകൊ​ണ്ടുള്ള കുരി​ശി​നെയല്ല, പകരം നേരെ​യുള്ള ഒരു സാധാരണ തടി​യെ​യോ മരത്തെ​യോ ആണു കുറി​ക്കു​ന്നത്‌. യേശു​വി​ന്റെ മരണത്തിന്‌ ഏകദേശം 300 വർഷത്തി​നു ശേഷമാണ്‌ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെട്ട ചിലർ, കുറു​കെ​വെച്ച രണ്ടു തടിക്ക​ഷ​ണ​ങ്ങ​ളുള്ള കുരി​ശിൽ തറച്ചാണ്‌ യേശു​വി​നെ കൊന്ന​തെന്ന ആശയം പ്രചരി​പ്പി​ച്ചത്‌. എന്നാൽ ഈ വീക്ഷണം പാരമ്പ​ര്യ​ത്തി​ലും സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു പദത്തിന്റെ തെറ്റായ ഉപയോ​ഗ​ത്തി​ലും അധിഷ്‌ഠി​ത​മാ​യി​രു​ന്നു. റോമൻ വധനിർവ​ഹ​ണ​ങ്ങളെ കുറി​ക്കുന്ന ചില പുരാതന ചിത്ര​ര​ച​ന​ക​ളിൽ ഒറ്റത്തടി സ്‌തം​ഭ​മോ മരമോ ആണു കാണി​ച്ചി​രി​ക്കു​ന്നത്‌ എന്നതു ശ്രദ്ധേ​യ​മാണ്‌.

“വിഗ്ര​ഹ​ങ്ങ​ളോ​ടു അകന്നു സൂക്ഷി​ച്ചു​കൊൾവിൻ”

യേശു​വി​നെ കൊല​ചെ​യ്യാൻ ഉപയോ​ഗിച്ച ഉപകര​ണത്തെ ആരാധി​ക്കു​ന്ന​തി​ന്റെ ഔചി​ത്യം ആയിരി​ക്കണം സത്യ​ക്രി​സ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം കൂടുതൽ പ്രാധാ​ന്യ​മർഹി​ക്കുന്ന ഒരു സംഗതി. അത്‌ നേരെ​യുള്ള ഒരു ഒറ്റത്തടി ദണ്ഡനസ്‌തം​ഭ​മോ ഒരു കുരി​ശോ ഒരു അമ്പോ ഒരു കുന്തമോ ഒരു കത്തിയോ എന്തുതന്നെ ആയിരു​ന്നാ​ലും അത്തര​മൊ​രു ഉപകരണം ആരാധ​ന​യിൽ ഉപയോ​ഗി​ക്കാ​മോ?

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും ദാരു​ണ​മാ​യി കൊല​ചെ​യ്യ​പ്പെട്ടു എന്നും തുടർന്ന്‌ അതിന്‌ ഉപയോ​ഗിച്ച ആയുധം തെളി​വി​നാ​യി കോട​തി​സ​മക്ഷം കൊണ്ടു​വന്നു എന്നും സങ്കൽപ്പി​ക്കുക. ആ ആയുധം സ്വന്തമാ​ക്കാൻ നിങ്ങൾ ശ്രമി​ക്കു​മോ? അതിന്റെ ഫോ​ട്ടോ​കൾ എടുക്കു​ക​യും മറ്റുള്ള​വർക്കു വിതര​ണം​ചെ​യ്യാ​നാ​യി ഫോ​ട്ടോ​യു​ടെ പല പതിപ്പു​കൾ ഉണ്ടാക്കു​ക​യും ചെയ്യു​മോ? ആ ആയുധ​ത്തി​ന്റെ പല വലുപ്പ​ത്തി​ലുള്ള പകർപ്പു​കൾ നിങ്ങൾ നിർമി​ക്കു​മോ? നിങ്ങൾ ആ രൂപത്തി​ലുള്ള ആഭരണങ്ങൾ ഉണ്ടാക്കി ധരിക്കു​മോ? ഈ മാതൃ​കകൾ വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ ഉത്‌പാ​ദി​പ്പിച്ച്‌ ആരാധ​ന​യ്‌ക്കാ​യി ബന്ധുമി​ത്രാ​ദി​കൾക്കു വിൽക്കു​മോ? സാധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾക്ക്‌ അങ്ങേയറ്റം വെറു​പ്പു​ള​വാ​ക്കുന്ന ഒരാശയം ആയിരി​ക്കും അത്‌! എന്നാൽ ഇതേ സംഗതി​കൾ ആണു കുരി​ശി​ന്റെ കാര്യ​ത്തിൽ ചെയ്‌തി​രി​ക്കു​ന്നത്‌!

മാത്രമല്ല, വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ച്ചുള്ള ആരാധ​നയെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു. (പുറപ്പാ​ടു 20:2-5; ആവർത്ത​ന​പു​സ്‌തകം 4:25, 26) ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കു​ന്നത്‌ ആരാധ​ന​യിൽ വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽനിന്ന്‌ ഒട്ടും വ്യത്യ​സ്‌തമല്ല. “വിഗ്ര​ഹ​ങ്ങ​ളോ​ടു അകന്നു സൂക്ഷി​ച്ചു​കൊൾവിൻ” എന്ന വാക്കു​ക​ളി​ലൂ​ടെ സഹക്രി​സ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ച​പ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഉപദേ​ശ​ങ്ങളെ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ കൃത്യ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. (1 യോഹ​ന്നാൻ 5:21) റോമൻ അരങ്ങു​ക​ളിൽ മരണത്തെ അഭിമു​ഖീ​ക​രി​ച്ച​പ്പോൾപ്പോ​ലും അവർ ഈ ഉദ്‌ബോ​ധ​ന​ത്തി​നു ചെവി​കൊ​ടു​ത്തു.

എന്നാൽ ക്രിസ്‌തു​വി​ന്റെ ബലിമ​ര​ണത്തെ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അങ്ങേയറ്റം വിലമ​തി​പ്പോ​ടെ വീക്ഷിച്ചു. സമാന​മാ​യി ഇന്ന്‌, യേശു​വി​നെ ദണ്ഡിപ്പി​ക്കാ​നും കൊല​ചെ​യ്യാ​നും ഉപയോ​ഗിച്ച ഉപകര​ണത്തെ ആരാധി​ക്ക​രു​തെ​ങ്കി​ലും അപൂർണ മനുഷ്യർക്കു രക്ഷ പ്രദാ​നം​ചെ​യ്യു​ന്ന​തി​നു ദൈവം സ്വീക​രിച്ച മാർഗ​മാ​യി യേശു​വി​ന്റെ മരണത്തെ സത്യ​ക്രി​സ്‌ത്യാ​നി​കൾ സ്‌മരി​ക്കു​ന്നു. (മത്തായി 20:28) ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഈ അതി​ശ്രേഷ്‌ഠ പ്രകടനം സത്യസ്‌നേ​ഹി​കൾക്കു നിത്യ​ജീ​വന്റെ പ്രത്യാശ ഉൾപ്പെ​ടെ​യുള്ള എണ്ണമറ്റ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും.—യോഹ​ന്നാൻ 17:3; വെളി​പ്പാ​ടു 21:3-5എ.

[12-ാം പേജിലെ ചിത്രം]

റോമൻ വധനിർവ​ഹ​ണ​ങ്ങളെ കുറി​ക്കുന്ന ചില പുരാതന ചിത്ര​ര​ച​ന​ക​ളിൽ ഒറ്റത്തടി സ്‌തം​ഭ​മാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌

[കടപ്പാട്‌]

Rare Books Division, The New York Public Library, Astor, Lenox and Tilden Foundations