വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഞാൻ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“വായി​ക്കാ​നുള്ള ക്ഷമയൊ​ന്നും എനിക്കില്ല. ടിവി കാണു​ന്ന​താണ്‌ എനിക്കി​ഷ്ടം.” —മാർഗാരിറ്റ, 13, റഷ്യ.

“പുസ്‌തകം വായി​ക്ക​ണോ അതോ ബാസ്‌ക​റ്റ്‌ബോൾ കളിക്ക​ണോ എന്നു ചോദി​ച്ചാൽ, ഞാൻ പറയും എനിക്കു കളിച്ചാൽ മതി​യെന്ന്‌.” —ഓസ്‌കാർ, 19, ഐക്യ​നാ​ടു​കൾ.

ഇത്ര​ത്തോ​ളം വായി​ക്കാൻ സമയ​മെ​ടു​ത്ത​തു​തന്നെ വായന ആർജി​ച്ചെ​ടു​ക്കേണ്ട ഒരു സുപ്ര​ധാന വൈദ​ഗ്‌ധ്യ​മാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നാ​ലാ​കാം. എന്നുവ​രി​കി​ലും, ഒരു പുസ്‌ത​ക​മോ, എന്തിന്‌ മാസി​ക​യി​ലെ ഒരു ലേഖനം പോലും വായി​ക്കു​ന്ന​തി​നെ മരുന്ന്‌ കഴിക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കാം നിങ്ങൾ കാണു​ന്നത്‌: അതു നല്ലതാ​ണെന്നു നിങ്ങൾക്ക​റി​യാം, പക്ഷേ അത്‌ ഒഴിവാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.

വായന​യു​ടെ വെല്ലു​വി​ളി​ക​ളെ​യും പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ 11 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള യുവാ​ക്ക​ളു​മാ​യി ഉണരുക! അഭിമു​ഖം നടത്തി. അവരുടെ അഭി​പ്രാ​യ​ങ്ങ​ളാണ്‌ തുടർന്നു​വ​രു​ന്നത്‌.

മുകളിൽ പറഞ്ഞ അഭി​പ്രാ​യ​ങ്ങ​ളിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌: വായന​യ്‌ക്ക്‌ നിങ്ങളു​ടെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കാ​നും അറിവി​ന്റെ ചക്രവാ​ളം വികസി​പ്പി​ക്കാ​നും കഴിയും. ബൈബി​ളും ഈ മാസിക ഉൾപ്പെടെ ബൈബി​ളി​നെ ആസ്‌പ​ദ​മാ​ക്കി തയ്യാറാ​ക്കി​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്നത്‌ “ദൈവ​ത്തോ​ടു അടുത്തു ചെല്ലു”ന്നതിനും നിങ്ങളെ സഹായി​ക്കും. (യാക്കോബ്‌ 4:8) അതു​കൊണ്ട്‌ വായന ഒരു വെല്ലു​വി​ളി​യാ​ണെന്നു തോന്നി​യാ​ലും മടുത്തു പിന്മാ​റ​രുത്‌!

വായന ഒരു വെല്ലു​വി​ളി​യാ​ണെന്ന്‌ നിങ്ങൾ കരുതു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

“എനിക്ക്‌ അതിന്‌ ഒട്ടും​തന്നെ സമയം കിട്ടാ​റില്ല.”—സെംസി​ഹാൻ, 19, ജർമനി.

“വായന ഒരു ബുദ്ധി​മു​ട്ടു​പി​ടിച്ച പണിയാണ്‌, ഞാനാ​ണെ​ങ്കിൽ അൽപ്പം മടിയുള്ള കൂട്ടത്തി​ലും.”—എസെക്കി​യേൽ, 19, ഫിലി​പ്പീൻസ്‌.

“ബോറ​ടി​പ്പി​ക്കുന്ന വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചു വായി​ക്കേ​ണ്ടി​വ​രു​ന്നത്‌ എനിക്കു വെറു​പ്പാണ്‌.”—ക്രിസ്റ്റ്യൻ, 15, ഇംഗ്ലണ്ട്‌.

“ചെറിയ ഒരു പുസ്‌ത​ക​മാ​ണെ​ങ്കിൽ എനിക്കതു വായി​ക്കാൻ തോന്നി​യെ​ന്നി​രി​ക്കും; പക്ഷേ വലിയ പുസ്‌തകം, അതു കാണു​ന്ന​തു​തന്നെ എനിക്കു പേടി​യാണ്‌.”—എറിക്കോ, 18, ജപ്പാൻ.

ശ്രദ്ധി​ച്ചി​രി​ക്കാൻ എനിക്കു വലിയ ബുദ്ധി​മു​ട്ടാണ്‌, ഒരു ചെറിയ കാര്യം മതി ശ്രദ്ധ പതറാൻ.”—ഫ്രാൻസി​സ്‌കോ, 13, ദക്ഷിണാ​ഫ്രിക്ക.

ബൈബിൾ വായി​ക്കാൻ ക്രിസ്‌തീയ യുവാ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 1:1-3) നിങ്ങൾക്കതു ബുദ്ധി​മു​ട്ടാ​ണോ? ആണെങ്കിൽ എന്തു​കൊ​ണ്ടാണ്‌?

“ബൈബിൾ ഒരു വലിയ പുസ്‌ത​ക​മാണ്‌! എന്റെ ആയുഷ്‌കാ​ലത്ത്‌ അതു വായിച്ചു തീരു​മെന്നു തോന്നു​ന്നില്ല!”—ആന്ന, 13, റഷ്യ.

“ബൈബി​ളി​ന്റെ ചില ഭാഗങ്ങൾ അൽപ്പം കട്ടിയാണ്‌, വായി​ക്കാൻ അത്ര രസവു​മില്ല.”—ജെസ്രീൽ, 11, ഇന്ത്യ.

ഒട്ടും അടുക്കും ചിട്ടയു​മി​ല്ലാത്ത ഷെഡ്യൂ​ളാണ്‌ എന്റേത്‌. അതു​കൊ​ണ്ടു​തന്നെ ക്രമമാ​യി ബൈബിൾ വായി​ക്കു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടാണ്‌.”—എൽസ, 19, ഇംഗ്ലണ്ട്‌.

“എനിക്കതു പ്രയാ​സ​മാണ്‌, വീട്ടിലെ പണിയും പഠനവു​മെ​ല്ലാം കഴിഞ്ഞിട്ട്‌ ഒട്ടും സമയം കിട്ടാ​റില്ല.”—സൂറി​സാ​ഡൈ, 14, മെക്‌സി​ക്കോ.

“ബൈബിൾ വായന എനിക്കു ബുദ്ധി​മു​ട്ടാണ്‌, കാരണം ഹോബി​കൾക്കാ​യി ചെലവ​ഴി​ക്കുന്ന സമയം വെട്ടിക്കുറയ്‌ക്കാൻ എനിക്കു കഴിയു​ന്നേ​യില്ല.”—ഷോ, 14, ജപ്പാൻ.

ശരിയാണ്‌, വായന ഒരു വെല്ലു​വി​ളി ആയിരു​ന്നേ​ക്കാം. എന്നാൽ അതു ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താ​ണോ? വായന നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നത്‌?

“വായന എന്റെ അറിവു വികസി​പ്പി​ച്ചി​രി​ക്കു​ന്നു. കൂടുതൽ ആത്മവി​ശ്വാ​സ​ത്തോ​ടെ ആളുക​ളോ​ടു സംസാ​രി​ക്കാൻ അത്‌ എന്നെ സഹായി​ക്കു​ന്നു.”—മോനിഷ, 14, ഇന്ത്യ.

പ്രശ്‌നങ്ങൾ ഒക്കെ മറന്ന്‌ തെല്ലൊന്ന്‌ ആശ്വസി​ക്കാൻ വായന എന്നെ സഹായി​ക്കു​ന്നു.—ആലിസൺ, 17, ഓസ്‌​ട്രേ​ലിയ.

വായന എന്നെ പുതിയ സ്ഥലങ്ങളി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു, വായി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഒരിക്ക​ലും എത്തി​പ്പെ​ടി​ല്ലാ​യി​രുന്ന ഇടങ്ങളി​ലേക്ക്‌.”—ഡൂവാൻ, 19, ദക്ഷിണാ​ഫ്രിക്ക.

“എന്തിനും ഏതിനും മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യ​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം കാര്യങ്ങൾ സ്വയം പരി​ശോ​ധി​ച്ചു വിലയി​രു​ത്താൻ വായന എന്നെ സഹായി​ക്കു​ന്നു.”—ആബിയൂ, 16, മെക്‌സി​ക്കോ.

വായന ആസ്വദി​ക്കാൻ നിങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌?

ഉറക്കെ വായി​ക്കാൻ കുഞ്ഞു​ന്നാൾമു​തലേ മാതാ​പി​താ​ക്കൾ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നു.”—റ്റാന്യ, 18, ഇന്ത്യ.

“വായി​ക്കു​മ്പോൾ കാര്യങ്ങൾ ഭാവന​യിൽ കാണാൻ മാതാ​പി​താ​ക്കൾ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.”—ഡാനി​യെൽ, 18, ഇംഗ്ലണ്ട്‌.

“സങ്കീർത്ത​ന​ങ്ങ​ളും സദൃശ​വാ​ക്യ​ങ്ങ​ളും പോലെ എനിക്ക്‌ ഏറെ ഇഷ്ടമുള്ള ബൈബിൾ പുസ്‌ത​കങ്ങൾ വായി​ച്ചു​കൊ​ണ്ടു തുടക്കം കുറി​ക്കാൻ പിതാവ്‌ എന്നോടു പറഞ്ഞു. ഇപ്പോൾ ബൈബിൾ വായന എത്ര രസമാ​ണെ​ന്നോ, അതു ബുദ്ധി​മു​ട്ടുള്ള ഒരു കാര്യമേ അല്ല.—ചാരിൻ, 16, ദക്ഷിണാ​ഫ്രിക്ക.

എനിക്കു നാലു വയസ്സ്‌ ആയപ്പോ​ഴേ​ക്കും സ്വന്തമാ​യി ഒരു മേശയും ബുക്ക്‌ഷെൽഫും മാതാ​പി​താ​ക്കൾ എനിക്കാ​യി തന്നു. ഞാൻ പിറന്നു​വീ​ണ​പ്പോൾ മുതൽ അവർ എനിക്കാ​യി കരുതി​വെ​ച്ചി​രുന്ന പുസ്‌ത​കങ്ങൾ എല്ലാം അതിൽ ഉണ്ടായി​രു​ന്നു.”—ആരി, 14, ജപ്പാൻ.

ബൈബിൾ വായി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു നിങ്ങൾ കരുതു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

“ബൈബി​ളി​നെ​ക്കു​റിച്ച്‌ ആളുകൾ വിശ്വ​സി​ക്കുന്ന പല കാര്യ​ങ്ങ​ളും ശരിയല്ല. അതു​കൊണ്ട്‌ സത്യാവസ്ഥ അറിയാൻ ബൈബിൾ സ്വയം പരി​ശോ​ധി​ച്ചു​നോ​ക്കു​ന്ന​താ​ണു നല്ലത്‌.” (പ്രവൃ​ത്തി​കൾ 17:11)—മാത്യു, 15, ഐക്യ​നാ​ടു​കൾ.

“ഗൗരവ​മായ വിചി​ന്തനം അർഹി​ക്കുന്ന ഒരു പുസ്‌ത​ക​മാ​ണു ബൈബിൾ. എങ്കിലും അതു വായി​ക്കു​ന്നത്‌ എന്റെ വിശ്വാ​സം സംബന്ധിച്ച്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ, വ്യക്തമാ​യി മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” (1 തിമൊ​ഥെ​യൊസ്‌ 4:13)—ജെയ്‌ൻ, 19, ഇംഗ്ലണ്ട്‌.

യഹോവ നേരിട്ട്‌ എന്നോടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ബൈബിൾ വായി​ക്കു​മ്പോൾ എനിക്കു തോന്നു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ ഞാൻ വികാ​ര​ഭ​രി​ത​നാ​യി​പ്പോ​കും.” (എബ്രായർ 4:12)—ഒബദായ, 15, ഇന്ത്യ.

യഹോവ എന്നെക്കു​റിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു​വെന്നു കാണി​ച്ചു​ത​രു​ന്ന​തോ​ടൊ​പ്പം ബൈബിൾ എനിക്കു നല്ല ബുദ്ധി​യു​പ​ദേ​ശ​വും നൽകുന്നു. അതു​കൊ​ണ്ടു​തന്നെ ബൈബിൾ വായന ആസ്വദി​ക്കാൻ പഠിക്കു​ക​യാ​ണു ഞാൻ.” (യെശയ്യാ​വു 48:17, 18)—വിക്ടോ​റ്യ, 14, റഷ്യ.

ബൈബിളും ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കാൻ എപ്പോ​ഴാ​ണു നിങ്ങൾ സമയം കണ്ടെത്തു​ന്നത്‌?

“അതിനാ​യി ഞാൻ ഒരു സമയം പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. രാവിലെ എഴു​ന്നേ​റ്റാൽ ഉടൻ ഞാൻ ബൈബിൾ ഒരധ്യാ​യം വായി​ക്കും.”—ലൈയിസ്‌, 17, ബ്രസീൽ.

“സ്‌കൂ​ളിൽ പോകുന്ന വഴി ട്രെയി​നിൽ വെച്ച്‌ ഞാൻ ബൈബി​ളും മറ്റു ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കും. നാലു വർഷമാ​യി ഞാൻ അങ്ങനെ ചെയ്യു​ന്നുണ്ട്‌.”—റ്റായ്‌ചി, 19, ജപ്പാൻ.

എന്നും രാത്രി ഉറങ്ങു​ന്ന​തി​നു​മുമ്പ്‌ ഞാൻ കുറച്ചു​നേരം ബൈബിൾ വായി​ക്കും.”—മരിയ, 15, റഷ്യ.

“‘വീക്ഷാ​ഗോ​പുര’മോ ‘ഉണരുക!’യോ നാലു പേജു വീതം ഞാൻ എന്നും വായി​ക്കും. അടുത്ത ലക്കം വരുന്ന​തി​നു മുമ്പേ ഒരു മാസിക മുഴുവൻ വായിച്ചു തീർക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌.”—എറിക്കൊ, 18, ജപ്പാൻ.

“എന്നും രാവിലെ സ്‌കൂ​ളിൽ പോകു​ന്ന​തി​നു മുമ്പ്‌ ഞാൻ ബൈബിൾ വായി​ക്കും.”—ജെയിംസ്‌, 17, ഇംഗ്ലണ്ട്‌.

ചിന്തിക്കാൻ

◼ നിങ്ങൾ ദൈവ​വ​ചനം വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

◼ ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്ന​തി​നാ​യി നിങ്ങൾക്ക്‌ എങ്ങനെ “സമയം തക്കത്തിൽ ഉപയോ​ഗി”ക്കാൻ കഴിയും? —എഫെസ്യർ 5:15, 16.

[16-ാം പേജിലെ ചതുരം]

ബന്ധപ്പെടുത്തുക

നിങ്ങ​ളെ​ക്കു​റി​ച്ചും ചുറ്റു​പാ​ടു​ക​ളെ​ക്കു​റി​ച്ചും അറിയാ​വുന്ന കാര്യ​ങ്ങ​ളു​മാ​യി വായി​ക്കുന്ന വിവര​ങ്ങളെ ബന്ധപ്പെ​ടു​ത്തുക. പിൻവ​രുന്ന ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക:

വിവര​ങ്ങളെ വിവര​ങ്ങ​ളു​മാ​യി: ഇവിടെ വിവരി​ച്ചി​രി​ക്കുന്ന സാഹച​ര്യ​ങ്ങൾ അല്ലെങ്കിൽ പ്രശ്‌നങ്ങൾ ഞാൻ മുമ്പു വായി​ച്ചി​ട്ടുള്ള പുസ്‌ത​ക​ങ്ങ​ളി​ലോ മാസി​ക​ക​ളി​ലോ കഥകളി​ലോ ഉള്ളതി​നോ​ടു സമാന​മാ​ണോ? അതിലെ കഥാപാ​ത്ര​ങ്ങൾക്ക്‌ ഇപ്പോൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭാഗത്തെ കഥാപാ​ത്ര​ങ്ങ​ളു​മാ​യി സ്വഭാ​വ​രീ​തി​ക​ളിൽ സാമ്യ​മു​ണ്ടോ?

വിവര​ങ്ങളെ നിങ്ങളു​മാ​യി: ഈ വിവരങ്ങൾ എങ്ങനെ​യാണ്‌ എന്റെ പ്രശ്‌ന​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും സംസ്‌കാ​ര​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നോ എന്റെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നോ ഇവ സഹായി​ക്കു​മോ?

വിവര​ങ്ങളെ ചുറ്റു​പാ​ടു​ക​ളു​മാ​യി: പ്രകൃതി, പരിതഃ​സ്ഥി​തി, വ്യത്യസ്‌ത സംസ്‌കാ​രങ്ങൾ, സമൂഹ​ത്തി​ലെ പ്രശ്‌നങ്ങൾ എന്നിവ​യെ​പ്പറ്റി ഈ വിവരങ്ങൾ എന്നെ എന്തു പഠിപ്പി​ക്കു​ന്നു? സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ഇത്‌ എന്താണ്‌ എന്നെ പഠിപ്പി​ക്കു​ന്നത്‌?