വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒടുവിൽ ഭൂമിയിൽ സമാധാനം!

ഒടുവിൽ ഭൂമിയിൽ സമാധാനം!

ഒടുവിൽ ഭൂമി​യിൽ സമാധാ​നം!

രാഷ്‌ട്രീയ സ്വാത​ന്ത്ര്യ​വും ആധ്യാ​ത്മിക സംശു​ദ്ധി​യും അക്രമ​ത്തി​ലൂ​ടെ മാത്രമേ കൈവ​രി​ക്കാ​നാ​വൂ എന്നും ഒന്നിനും​കൊ​ള്ളാത്ത ഭരണകർത്താ​ക്കളെ നീക്കം​ചെ​യ്യാൻ നശീക​ര​ണ​ശ​ക്തി​തന്നെ പ്രയോ​ഗി​ക്ക​ണ​മെ​ന്നും ആണ്‌ പലരും കരുതു​ന്നത്‌. ക്രമസ​മാ​ധാ​ന​പാ​ല​ന​ത്തി​നും ജനങ്ങളെ തങ്ങളുടെ നിയ​ന്ത്ര​ണ​ത്തിൽ നിറു​ത്തു​ന്ന​തി​നും​വേണ്ടി ചില ഭരണകൂ​ട​ങ്ങ​ളും ഭീകര​ത​യു​ടെ വഴിയേ പോകാ​റുണ്ട്‌. ഭരണത്തി​നും സാമൂ​ഹിക പരിഷ്‌കാ​രങ്ങൾ നടപ്പാ​ക്കു​ന്ന​തി​നു​മുള്ള ഫലകര​മാ​യൊ​രു മാർഗ​മാണ്‌ ഭീകര​പ്ര​വർത്തനം എങ്കിൽ, അത്‌ സമാധാ​ന​വും സമൃദ്ധി​യും സ്ഥിരത​യും കൈവ​രു​ത്തേ​ണ്ട​താണ്‌. കാലാ​ന്ത​ര​ത്തിൽ, അക്രമ​വും ഭയവും കുറഞ്ഞു​വ​രി​ക​യും വേണം. അങ്ങനെ സംഭവി​ച്ചി​ട്ടു​ണ്ടോ?

ഭീകര​പ്ര​വർത്ത​നം ജീവ​നോ​ടുള്ള ആദരവി​നെ തകർത്തു​ക​ള​യു​ക​യും രക്തച്ചൊ​രി​ച്ചി​ലി​ലേ​ക്കും ക്രൂര​ത​യി​ലേ​ക്കും നയിക്കു​ക​യും ചെയ്യു​ന്നു​വെ​ന്ന​താണ്‌ വസ്‌തുത. അതിന്‌ ഇരകളാ​കു​ന്നവർ വേദന നിമിത്തം മിക്ക​പ്പോ​ഴും പ്രതി​കാ​ര​ത്തി​നു മുതി​രു​ന്നു. അത്‌ കൂടുതൽ അടിച്ച​മർത്ത​ലി​ലേ​ക്കും കൂടുതൽ പ്രതി​കാര നടപടി​ക​ളി​ലേ​ക്കും നയിക്കു​ക​യും ചെയ്യുന്നു.

അക്രമം പ്രശ്‌ന​ങ്ങൾക്ക്‌ പരിഹാ​ര​മല്ല

രാഷ്‌ട്രീ​യ​വും മതപര​വും സാമൂ​ഹി​ക​വു​മായ പ്രശ്‌നങ്ങൾ സ്വയം പരിഹ​രി​ക്കാൻ ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി മനുഷ്യർ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എങ്കിലും അതൊ​ന്നും വിജയം​ക​ണ്ടി​ട്ടില്ല. അതു പിൻവ​രുന്ന ബൈബിൾ പ്രസ്‌താ​വ​ന​യു​ടെ സത്യത സ്ഥിരീ​ക​രി​ക്കു​ന്നു: “യഹോവേ, മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വന്നു തന്റെ കാലടി​കളെ നേരെ ആക്കുന്ന​തും സ്വാധീ​നമല്ല എന്നു ഞാൻ അറിയു​ന്നു.” (യിരെ​മ്യാ​വു 10:23) “ജ്ഞാനമോ തന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 11:19) ഈ ബൈബിൾ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ നോക്കി​യാൽ ഭീകര​പ്ര​വർത്തനം എന്നത്‌ ഒരു വ്യാജ​പ്ര​തീ​ക്ഷ​യാണ്‌ എന്നു മനസ്സി​ലാ​ക്കാം. അതുള​വാ​ക്കി​യി​രി​ക്കുന്ന ഫലം സ്വാത​ന്ത്ര്യ​വും സന്തോ​ഷ​വു​മല്ല, പകരം മരണവും ദുരി​ത​വും കെടു​തി​ക​ളു​മാണ്‌. ഈ ദുരന്ത​ഫ​ല​മാണ്‌ 20-ാം നൂറ്റാണ്ടു കണ്ടത്‌. 21-ാം നൂറ്റാ​ണ്ടി​നെ​യും അതു ഗ്രസിച്ചു തുടങ്ങി​യി​രി​ക്കു​ന്നു. ഭീകര​പ്ര​വർത്തനം ഒരു പരിഹാ​രമല്ല മറിച്ച്‌ ഒരു പ്രശ്‌നം​ത​ന്നെ​യാ​ണെന്ന പക്ഷക്കാ​രാണ്‌ ബഹുഭൂ​രി​പ​ക്ഷ​വും.

“എന്റെ കുടും​ബ​ക്കാ​രോ സുഹൃ​ത്തു​ക്ക​ളോ ആയ ആരും മരിക്കാ​തി​രു​ന്നെ​ങ്കിൽ എന്നു ഞാൻ എന്നും ആശിക്കാ​റുണ്ട്‌ . . . ഒരുപക്ഷേ അതിന്‌ ഒരു അത്ഭുതം നടക്കണ​മാ​യി​രി​ക്കും.” ഭീകരർ തകർത്തു​ത​രി​പ്പ​ണ​മാ​ക്കിയ ഒരു സ്ഥലത്തുള്ള ഒരു പെൺകു​ട്ടി​യു​ടെ വാക്കു​ക​ളാ​ണിവ. അവളുടെ ഈ വാക്കുകൾ പലരും എത്തി​ച്ചേർന്നി​രി​ക്കുന്ന ഒരു നിഗമ​ന​ത്തിൽ നമ്മെയും കൊ​ണ്ടെ​ത്തി​ക്കു​ന്നു: മാനു​ഷിക പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​രം മനുഷ്യ​ന്റെ പ്രാപ്‌തിക്ക്‌ അതീത​മാണ്‌. ഭീകരത ഉൾപ്പെടെ ഈ ഭൂമു​ഖ​ത്തുള്ള സകല പ്രശ്‌ന​ങ്ങൾക്കും അറുതി​വ​രു​ത്താൻ മനുഷ്യ​ന്റെ സ്രഷ്ടാ​വി​നു മാത്രമേ കഴിയൂ. എന്നാൽ നാം സ്രഷ്ടാ​വിൽ ആശ്രയി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവം ആശ്രയ​യോ​ഗ്യ​നാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

നമുക്കു ജീവൻ നൽകിയ യഹോവ നാം സമാധാ​ന​ത്തോ​ടും സംതൃപ്‌തി​യോ​ടും​കൂ​ടെ ജീവിതം ആസ്വദി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്ന​താണ്‌ ഒരു കാരണം. ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇപ്രകാ​രം എഴുതാൻ പ്രചോ​ദി​ത​നാ​യി: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമ​ണ്ണും നീ ഞങ്ങളെ മനയു​ന്ന​വ​നും ആകുന്നു; ഞങ്ങൾ എല്ലാവ​രും നിന്റെ കൈപ്പ​ണി​യ​ത്രേ.” (യെശയ്യാ​വു 64:8) മനുഷ്യ​വർഗ​ത്തി​ന്റെ പിതാ​വാണ്‌ യഹോവ, സകല ജനതക​ളി​ലും​പെട്ട ആളുകൾ അവനു വില​യേ​റി​യ​വ​രാണ്‌. ഭീകര​പ്ര​വർത്ത​ന​ത്തിന്‌ ഇടയാ​ക്കുന്ന അനീതി​ക്കും വിദ്വേ​ഷ​ത്തി​നും ദൈവം ഉത്തരവാ​ദി​യല്ല. ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഒരിക്കൽ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ദൈവം മനുഷ്യ​നെ നേരു​ള്ള​വ​നാ​യി സൃഷ്ടിച്ചു; അവരോ അനേകം സൂത്ര​ങ്ങളെ അന്വേ​ഷി​ച്ചു​വ​രു​ന്നു.” (സഭാ​പ്ര​സം​ഗി 7:29) മനുഷ്യ​ന്റെ ദുഷ്ടത​യും ഭൂതസ്വാ​ധീ​ന​വും ആണ്‌ ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ അടിസ്ഥാന കാരണം, അല്ലാതെ ദൈവ​ത്തി​ന്റെ ഭാഗത്തെ കഴിവു​കേടല്ല.—എഫെസ്യർ 6:11, 12.

യഹോ​വ​യിൽ ആശ്രയി​ക്കാ​വു​ന്ന​തി​ന്റെ മറ്റൊരു കാരണം, മനുഷ്യ​ന്റെ സ്രഷ്ടാ​വായ അവന്‌ മാനു​ഷിക പ്രശ്‌ന​ങ്ങ​ളു​ടെ കാരണ​വും അവയ്‌ക്കുള്ള പരിഹാ​ര​വും മറ്റാ​രെ​ക്കാ​ളും മെച്ചമാ​യി അറിയാം എന്നതാണ്‌. സദൃശ​വാ​ക്യ​ങ്ങൾ 3:19-ൽ ബൈബിൾ ഈ സത്യം വെളി​പ്പെ​ടു​ത്തു​ന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേ​ക​ത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” ദൈവ​ത്തി​ലുള്ള പൂർണ ആശ്രയ​ത്തോ​ടെ പുരാതന കാലത്തെ ഒരു മനുഷ്യൻ ഇപ്രകാ​രം എഴുതി: “എനിക്കു സഹായം എവി​ടെ​നി​ന്നു വരും? എന്റെ സഹായം ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കിയ യഹോ​വ​യി​ങ്കൽനി​ന്നു വരുന്നു.”—സങ്കീർത്തനം 121:1, 2.

ദൈവ​ത്തിൽ ആശ്രയി​ക്കാ​വു​ന്ന​തിന്‌ മൂന്നാ​മ​തൊ​രു കാരണ​വു​മുണ്ട്‌. രക്തച്ചൊ​രി​ച്ചിൽ തടയാ​നുള്ള ശക്തി ദൈവ​ത്തി​നു​ണ്ടെ​ന്ന​താണ്‌ അത്‌. നോഹ​യു​ടെ കാലത്ത്‌ “ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞി​രു​ന്നു.” (ഉല്‌പത്തി 6:11) ദൈവം അതിന്‌ ഉടനടി സമ്പൂർണ ന്യായ​വി​ധി കൽപ്പിച്ചു: ‘[ദൈവം] പുരാ​ത​ന​ലോ​കത്തെ ആദരി​ക്കാ​തെ ഭക്തി​കെ​ട്ട​വ​രു​ടെ ലോക​ത്തിൽ ജലപ്ര​ളയം വരുത്തി.’—2 പത്രൊസ്‌ 2:5.

നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തിൽനി​ന്നു നാം പഠിക്കേണ്ട ഒരു പാഠം ബൈബിൾ വ്യക്തമാ​ക്കു​ന്നുണ്ട്‌: “കർത്താവു ഭക്തന്മാരെ പരീക്ഷ​യിൽനി​ന്നു വിടു​വി​പ്പാ​നും നീതി​കെ​ട്ട​വരെ . . . ന്യായ​വി​ധി​ദി​വ​സ​ത്തി​ലെ ദണ്ഡനത്തി​നാ​യി കാപ്പാ​നും അറിയു​ന്നു​വ​ല്ലോ.” (2 പത്രൊസ്‌ 2:9) ഒരു മെച്ചപ്പെട്ട ജീവിതം ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നവർ ആരാ​ണെ​ന്നും മറ്റുള്ള​വ​രു​ടെ ജീവി​തത്തെ ദുരി​ത​പൂർണ​മാ​ക്കു​ന്നവർ ആരാ​ണെ​ന്നും വ്യക്തമാ​യി തിരി​ച്ച​റി​യാൻ ദൈവ​ത്തി​നു കഴിയും. രണ്ടാമതു പറഞ്ഞ കൂട്ടരെ, “ഭക്തികെട്ട മനുഷ്യ​രു​ടെ നാശ”ത്തിനായി വേർതി​രി​ച്ചി​രി​ക്കു​ക​യാണ്‌. എന്നാൽ സമാധാ​ന​കാം​ക്ഷി​കൾക്കാ​യി അവൻ നീതി​വ​സി​ക്കുന്ന ഒരു പുതിയ ഭൂമി ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—2 പത്രൊസ്‌ 3:7, 13.

ഭൂമി​യിൽ ശാശ്വത സമാധാ​നം!

ബൈബി​ളെ​ഴു​ത്തു​കാർ “ഭൂമി” എന്ന പദം മനുഷ്യ​വർഗത്തെ സൂചി​പ്പി​ക്കാൻ പലപ്പോ​ഴും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “ഭൂമി​യിൽ ഒക്കെയും,” അതായത്‌ അക്കാലത്തെ മനുഷ്യർക്കെ​ല്ലാം, ഒരേ ഭാഷ ആയിരു​ന്നെന്ന്‌ ഉല്‌പത്തി 11:1 പ്രസ്‌താ​വി​ക്കു​ന്നു. “പുതിയ ഭൂമി”യെക്കു​റിച്ച്‌ എഴുതി​യ​പ്പോൾ അപ്പൊസ്‌ത​ല​നായ പത്രൊ​സി​ന്റെ മനസ്സിൽ ഈ അർഥമാണ്‌ ഉണ്ടായി​രു​ന്നത്‌. അക്രമ​ത്തി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും സ്ഥാനത്ത്‌ നീതി​യും ന്യായ​വും സ്ഥിര‘വാസികൾ’ ആയിത്തീ​ര​ത്ത​ക്ക​വി​ധം യഹോ​വ​യാം ദൈവം മനുഷ്യ​സ​മൂ​ഹത്തെ നവീക​രി​ക്കും. മീഖാ 4:3-ലെ ഒരു പ്രവചനം നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “അവൻ അനേക​ജാ​തി​ക​ളു​ടെ ഇടയിൽ ന്യായം​വി​ധി​ക്ക​യും ബഹുവം​ശ​ങ്ങൾക്കു ദൂര​ത്തോ​ളം വിധി കല്‌പി​ക്ക​യും ചെയ്യും; അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി ജാതി​ക്കു​നേരെ വാൾ ഓങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യു​മില്ല.”

ആ പ്രവചനം നിറ​വേ​റുന്ന കാലത്ത്‌ മനുഷ്യ​ജീ​വി​തം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? മീഖാ 4:4 പറയുന്നു: “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.” ആ ഭൗമിക പറുദീ​സ​യിൽ ആരും അടുത്ത ഭീകരാ​ക്ര​മണം എപ്പോ​ഴെന്ന ഭയത്തിൽ കഴിയു​ക​യില്ല. നിങ്ങൾക്ക്‌ ഈ വാഗ്‌ദാ​നം വിശ്വ​സി​ക്കാ​നാ​കു​മോ? തീർച്ച​യാ​യും. കാരണം, “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു അരുളി​ച്ചെയ്‌തി​രി​ക്കു​ന്നു.”—മീഖാ 4:4.

ഭീകരാ​ക്ര​മണ ഭീഷണി വർധി​ക്കു​ക​യും അക്രമങ്ങൾ രാഷ്‌ട്ര​ങ്ങളെ പിടി​ച്ചു​ലയ്‌ക്കു​ക​യും ചെയ്യുന്ന ഈ സാഹച​ര്യ​ത്തിൽ, യഹോ​വ​യിൽ ആശ്രയി​ക്കു​ക​യെ​ന്ന​താണ്‌ സമാധാന സ്‌നേ​ഹി​കൾക്കുള്ള ഏക പോം​വഴി. ദൈവ​ത്തി​നു പരിഹ​രി​ക്കാൻ കഴിയാ​ത്ത​താ​യി യാതൊ​രു പ്രശ്‌ന​വു​മില്ല. വേദന​യും കഷ്ടപ്പാ​ടും മരണവും അവൻ നീക്കം ചെയ്യും. ബൈബിൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും; യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്ക​യും . . . ചെയ്യും.” (യെശയ്യാ​വു 25:8) ഭീകരാ​ക്ര​മണം ദുരി​ത​വും ഭീതി​യും വിതച്ചി​രി​ക്കുന്ന പല ദേശങ്ങ​ളും പെട്ടെ​ന്നു​തന്നെ സമാധാ​ന​ഫ​ലം​കൊണ്ട്‌ നിറഞ്ഞു​ക​വി​യും. “ഭോഷ്‌കി​ല്ലാത്ത” ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ സമാധാ​ന​മാണ്‌ മനുഷ്യ​വർഗ​ത്തിന്‌ അടിയ​ന്തി​ര​മാ​യി ആവശ്യ​മു​ള്ളത്‌.—തീത്തൊസ്‌ 1:2; എബ്രായർ 6:17, 18.

[9-ാം പേജിലെ പെട്ടി/ചിത്രങ്ങൾ]

തോക്കുകൾക്കും സ്‌ഫോ​ട​ക​വസ്‌തു​ക്കൾക്കും വിട

അക്രമ​ത്തി​ലൂ​ടെയേ രാഷ്‌ട്രീയ തലത്തിൽ മാറ്റങ്ങൾ വരുത്താ​നാ​വൂ എന്നു കരുതി​യി​രുന്ന ചിലരു​ടെ പ്രസ്‌താ​വ​ന​ക​ളാണ്‌ പിൻവ​രു​ന്നവ.

◼ “രാജാ​ക്ക​ന്മാ​രും ഉന്നത ഉദ്യോ​ഗ​സ്ഥ​ന്മാ​രും എല്ലായ്‌പോ​ഴും ദരി​ദ്രരെ അടക്കി​വാ​ണി​രു​ന്ന​താ​യി ചരി​ത്ര​പുസ്‌ത​ക​ത്തിൽനി​ന്നും ഞാൻ മനസ്സി​ലാ​ക്കി. സമൂഹ​ത്തി​ലെ താഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ ദുരിതം ഞാൻ തിരി​ച്ച​റി​ഞ്ഞു. ഇതിനുള്ള പരിഹാ​ര​ത്തെ​ക്കു​റി​ച്ചു ചിന്തി​ച്ച​പ്പോൾ, സായു​ധ​പോ​രാ​ട്ട​ത്തി​ലൂ​ടെ മാത്രമേ അത്‌ സാധ്യ​മാ​കൂ എന്ന നിഗമ​ന​ത്തി​ലാണ്‌ ഞാൻ എത്തി​ച്ചേർന്നത്‌.”—റാമോൻ. a

◼ “ഞാൻ സായുധ പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌. നിലവി​ലുള്ള ഭരണകൂ​ട​ങ്ങളെ എതിർക്കു​ക​യും ലോക​ജ​ന​തയ്‌ക്കി​ട​യി​ലെ അസമത്വ​ങ്ങൾ നീക്കം ചെയ്യുന്ന ഒരു സമൂഹ​ത്തിന്‌ രൂപം​കൊ​ടു​ക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു എന്റെ ലക്ഷ്യം.”—ലൂഷാൻ.

◼ “ദാരി​ദ്ര്യം, കുറ്റകൃ​ത്യം, ഗുണനി​ല​വാ​ര​മി​ല്ലാത്ത വിദ്യാ​ഭ്യാ​സം, വൈദ്യ​ചി​കി​ത്സ​യു​ടെ അഭാവം എന്നിങ്ങ​നെ​യുള്ള അനീതി​കൾ കുട്ടി​ക്കാ​ലം മുതൽക്കേ എന്നെ അസ്വസ്ഥ​നാ​ക്കി​യി​രു​ന്നു. സായുധ പോരാ​ട്ട​ത്തി​ലൂ​ടെ സകലർക്കും വിദ്യാ​ഭ്യാ​സ​വും ആരോ​ഗ്യ​ര​ക്ഷ​യും ഭവനവും തൊഴി​ലും ഉറപ്പാ​ക്കാ​മെ​ന്നാണ്‌ ഞാൻ വിശ്വ​സി​ച്ചി​രു​ന്നത്‌. അയൽക്കാ​രോട്‌ മാന്യ​ത​യും ആദരവും ഇല്ലാതെ പെരു​മാ​റു​ന്നവർ ശിക്ഷാർഹ​രാ​ണെ​ന്നും ഞാൻ വിശ്വ​സി​ച്ചി​രു​ന്നു.”—പീറ്റർ.

◼ “സായു​ധ​വി​പ്ല​വത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രുന്ന ഒരു രഹസ്യ​സം​ഘ​ട​ന​യി​ലെ അംഗങ്ങ​ളാ​യി​രു​ന്നു ഞാനും ഭർത്താ​വും. സമൂഹ​ത്തി​നു ക്ഷേമം കൈവ​രു​ത്തു​ന്ന​തും ക്രമസ​മാ​ധാ​ന​വും സമത്വ​വും ഉറപ്പാ​ക്കു​ന്ന​തു​മായ ഒരു ഭരണകൂ​ട​ത്തി​നു രൂപം​നൽകു​ക​യാ​യി​രു​ന്നു ഞങ്ങളുടെ ലക്ഷ്യം. വിധ്വം​സ​ക​പ്ര​വർത്ത​ന​ങ്ങ​ളി​ലൂ​ടെയേ രാജ്യത്ത്‌ നീതി നേടി​യെ​ടു​ക്കാ​നാ​വൂ എന്നാണ്‌ ഞങ്ങൾ വിചാ​രി​ച്ചി​രു​ന്നത്‌.”—ലൂർദ്‌സ്‌.

ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​വർക്ക്‌ ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ സഹായം ലഭ്യമാ​ക്കാ​നാണ്‌ ഇവർ ശ്രമി​ച്ചത്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ച​പ്പോൾ, ദൈവ​വ​ചനം മെച്ചപ്പെട്ട ഒരു പോം​വഴി കാണി​ച്ചു​ത​രു​ന്നു​ണ്ടെന്ന്‌ ഇവർ തിരി​ച്ച​റി​യാ​നി​ട​യാ​യി. യാക്കോബ്‌ 1:20-ൽ ബൈബിൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതിയെ പ്രവർത്തി​ക്കു​ന്നില്ല.” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്ത​ര​ത്തിൽ ആ വാക്യം ഇങ്ങനെ​യാണ്‌: “മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതിയെ നിറ​വേ​റ്റു​ന്നില്ല.”

ദൈവിക ഭരണത്തി​നു മാത്രമേ മനുഷ്യ സമൂഹ​ത്തി​നു മാറ്റം വരുത്താൻ സാധിക്കൂ. ദൈവ​രാ​ജ്യം മുഖാ​ന്തരം ആ മാറ്റം ഉടൻതന്നെ വരു​മെന്ന്‌ മത്തായി 24-ാം അധ്യായം, 2 തിമൊ​ഥെ​യൊസ്‌ 3:1-5 എന്നീ ബൈബിൾ പ്രവച​നങ്ങൾ സൂചി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിച്ചു​കൊണ്ട്‌ ഈ സത്യങ്ങൾ മനസ്സി​ലാ​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

[അടിക്കു​റിപ്പ്‌]

a യഥാർഥ പേരു​കളല്ല.