വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം സർവവ്യാപിയാണോ?

ദൈവം സർവവ്യാപിയാണോ?

ബൈബി​ളി​ന്റെ വീക്ഷണം

ദൈവം സർവവ്യാ​പി​യാ​ണോ?

ദൈവം സർവവ്യാ​പി​യാണെ​ന്നും എല്ലാറ്റി​ലും എല്ലായ്‌പോ​ഴും അവന്റെ സാന്നി​ധ്യ​മുണ്ടെ​ന്നും വിശ്വ​സി​ക്കുന്ന ധാരാളം പേരുണ്ട്‌. എന്നാൽ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ശലോമോ​ന്റെ ഒരു പ്രാർഥന ശ്രദ്ധി​ക്കുക. അതിൽ, ‘അങ്ങു വസിക്കുന്ന സ്വർഗ​ത്തിൽനിന്ന്‌ ശ്രവിക്കേ​ണമേ’ എന്ന്‌ അവൻ യഹോ​വ​യാം ദൈവത്തോട്‌ അപേക്ഷി​ക്കു​ന്നുണ്ട്‌. (1 രാജാ​ക്ക​ന്മാർ 8:30, 39) അതെ, ദൈവ​ത്തിന്‌ ഒരു വാസസ്ഥാ​ന​മുണ്ട്‌ എന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. ശലോമോൻ അതിനെ സ്വർഗം എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ വാസസ്ഥാ​ന​മാ​യി ബൈബിൾ പരാമർശി​ക്കുന്ന സ്വർഗം ഭൂമിക്കു ചുറ്റു​മുള്ള ഭൗതി​ക​മ​ണ്ഡ​ല​ത്തി​ലെ (ആകാശം) ഏതെങ്കി​ലുമൊ​രു പ്രത്യേക സ്ഥാനത്തെ അല്ല കുറി​ക്കു​ന്നത്‌. (ഉല്‌പത്തി 2:1, 4) ഭൗതിക പ്രപഞ്ചം ഉൾപ്പെടെ സകലവും സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണ​ല്ലോ. അതു​കൊണ്ട്‌ ഈ പ്രപഞ്ചം ഉണ്ടാകു​ന്ന​തി​നു മുമ്പേ ദൈവം ഉണ്ടായി​രു​ന്നു, അവന്റെ വാസസ്ഥാ​ന​വും ഉണ്ടായി​രു​ന്നു. ആ സ്ഥിതിക്ക്‌, ഭൗതി​ക​മ​ണ്ഡ​ല​ത്തിന്‌ അതീത​മായ മറ്റൊരു മണ്ഡലത്തി​ലാണ്‌ ദൈവം വസിക്കു​ന്നതെന്നു വ്യക്തം. അതെ, സ്വർഗം എന്നു പറയുമ്പോൾ ബൈബിൾ ഉദ്ദേശി​ക്കു​ന്നത്‌ ഭൗതിക ആകാശ​ത്തി​ലുള്ള ഒരിടമല്ല മറിച്ച്‌ ഒരു ആത്മമണ്ഡ​ല​മാണ്‌.

ഭയാദ​ര​വു​ണർത്തുന്ന ഒരു ദൃശ്യം

യഹോ​വ​യു​ടെ വാസസ്ഥ​ലത്തെ​ക്കു​റിച്ച്‌ അത്ഭുതം ജനിപ്പി​ക്കുന്ന ഒരു വിവരണം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒരു ദർശന​ത്തിൽ, അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ യഹോ​വ​യു​ടെ വാസസ്ഥാ​ന​ത്തി​ന്റെ ചില വിസ്‌മ​യി​പ്പി​ക്കുന്ന ദൃശ്യങ്ങൾ കാണാ​നി​ട​യാ​യി. സ്വർഗ​ത്തിൽ ഒരു തുറന്ന വാതിൽ അവൻ കണ്ടു; “ഇവിടെ കയറി​വ​രുക” എന്നു പറയുന്ന ഒരു ശബ്ദവും അവൻ കേട്ടു.—വെളി​പാട്‌ 4:1.

തുടർന്ന്‌, യോഹ​ന്നാൻ ആ ദർശന​ത്തിൽ യഹോ​വ​യാം ദൈവത്തെ​ത്തന്നെ കണ്ടു. വിവരണം പറയു​ന്നത്‌ ഇങ്ങനെ: “അതാ, സ്വർഗ​ത്തിൽ ഒരു സിംഹാ​സനം! സിംഹാ​സ​ന​ത്തിൽ ഒരുവൻ ഇരിക്കു​ന്നു. അവൻ കാഴ്‌ച​യ്‌ക്ക്‌ സൂര്യ​കാ​ന്തത്തോ​ടും പത്മരാ​ഗത്തോ​ടും സദൃശൻ. സിംഹാ​സ​ന​ത്തി​നു ചുറ്റും മരതകത്തോ​ടു സദൃശ​മായ ഒരു മഴവില്ല്‌. . . . സിംഹാ​സ​ന​ത്തിൽനിന്ന്‌ മിന്നൽപ്പി​ണ​രു​ക​ളും ഘോഷ​ങ്ങ​ളും ഇടിമു​ഴ​ക്ക​വും പുറ​പ്പെ​ടു​ന്നു; . . . സിംഹാ​സ​ന​ത്തി​നു​മു​മ്പിൽ പളുങ്കിനൊത്ത ഒരു കണ്ണാടി​ക്കടൽ.”—വെളി​പാട്‌ 4:2-6.

യഹോ​വ​യു​ടെ മഹനീയ സാന്നി​ധ്യ​ത്തി​ന്റെ എത്ര പ്രൗ​ഢോ​ജ്ജ്വ​ല​മായ ദൃശ്യം! യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുറ്റു​മുള്ള മഴവില്ല്‌ സ്വച്ഛത​യുടെ​യും പ്രശാ​ന്ത​ത​യുടെ​യും അടയാ​ള​മാണ്‌. മിന്നൽപ്പി​ണ​രു​ക​ളും ഘോഷ​ങ്ങ​ളും ഇടിമു​ഴ​ക്ക​വും യഹോ​വ​യു​ടെ മഹാശ​ക്തി​യു​ടെ പ്രതീ​ക​ങ്ങ​ളാണ്‌. പളുങ്കു​കടൽ യഹോ​വ​യു​ടെ സന്നിധി​യിൽ നിൽക്കു​ന്ന​വ​രു​ടെ വിശു​ദ്ധി​യെ പ്രതി​നി​ധാ​നം ചെയ്യുന്നു.

ഈ ദൃശ്യം പ്രതീ​കാ​ത്മ​ക​മായ ഒന്നാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ വാസസ്ഥാ​നത്തെ​ക്കു​റിച്ച്‌ അത്‌ നമ്മെ പലതും പഠിപ്പി​ക്കു​ന്നു. തികഞ്ഞ ചിട്ടയും ക്രമബ​ദ്ധ​ത​യും നാം അവിടെ കാണുന്നു. അവിടെ യാതൊ​രു ക്രമരാ​ഹി​ത്യ​വു​മില്ല.

എപ്പോ​ഴും എല്ലായി​ട​ത്തും അവനു​ണ്ടോ?

നാം കണ്ടുക​ഴി​ഞ്ഞ​തുപോ​ലെ, യഹോ​വ​യ്‌ക്ക്‌ ഒരു വാസസ്ഥാ​ന​മുണ്ട്‌. എപ്പോ​ഴും എല്ലായി​ട​ത്തും അവന്റെ സാന്നി​ധ്യം ഇല്ല എന്ന വസ്‌തു​ത​യിലേ​ക്കാണ്‌ അത്‌ വിരൽചൂ​ണ്ടു​ന്നത്‌. അപ്പോൾപ്പി​ന്നെ പ്രപഞ്ച​ത്തിൽ നടക്കുന്ന എല്ലാ സംഭവ​ങ്ങ​ളും അവന്‌ അറിയാൻ കഴിയു​ന്നത്‌ എങ്ങനെ? (2 ദിനവൃ​ത്താ​ന്തം 6:39) തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ (ദൈവ​ത്തി​ന്റെ കർമോ​ദ്യു​ക്ത ശക്തി) അവൻ അതിനാ​യി ഉപയോ​ഗി​ക്കു​ന്നുണ്ട്‌. സങ്കീർത്ത​ന​ക്കാ​രൻ എഴുതി: “നിന്റെ ആത്മാവി​നെ ഒളിച്ചു ഞാൻ എവി​ടേക്കു പോകും? തിരു​സ​ന്നി​ധി വിട്ടു ഞാൻ എവി​ടേക്കു ഓടും? ഞാൻ സ്വർഗ്ഗ​ത്തിൽ കയറി​യാൽ നീ അവിടെ ഉണ്ട്‌; പാതാ​ള​ത്തിൽ എന്റെ കിടക്ക വിരി​ച്ചാൽ നീ അവിടെ ഉണ്ട്‌.”—സങ്കീർത്തനം 139:7-10.

ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ പ്രപഞ്ച​ത്തിലെ​ങ്ങും വ്യാപ​രി​ക്കു​ന്നു. ഇതു മനസ്സി​ലാ​ക്കാൻ സൂര്യന്റെ കാര്യം​തന്നെയെ​ടു​ക്കാം. ആകാശത്ത്‌ ഒരു നിശ്ചിത സ്ഥാനത്താണ്‌ സൂര്യൻ സ്ഥിതിചെ​യ്യു​ന്നതെ​ങ്കി​ലും അതിൽനി​ന്നു പ്രസരി​ക്കുന്ന ഊർജം ഭൂമി​യിലെ​മ്പാ​ടും ലഭ്യമാണ്‌. അതു​പോ​ലെ യഹോ​വ​യ്‌ക്കും ഒരു നിശ്ചിത വാസസ്ഥാ​ന​മുണ്ട്‌. അവി​ടെ​യി​രു​ന്നുകൊ​ണ്ടു​തന്നെ പ്രപഞ്ച​ത്തിലെ​വിടെ​യും തന്റെ ഹിതം നടപ്പാ​ക്കാൻ അവനു കഴിയും. മാത്രമല്ല എപ്പോൾ, എവിടെ, എന്തു നടന്നാ​ലും തന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അത്‌ മനസ്സി​ലാ​ക്കാ​നും യഹോ​വ​യ്‌ക്കാ​കും. അതു​കൊ​ണ്ടാണ്‌ 2 ദിനവൃ​ത്താ​ന്തം 16:9-ൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേ​ണ്ട​തി​ന്നു ഭൂമി​യിലെ​ല്ലാ​ട​വും ഊടാ​ടിക്കൊ​ണ്ടി​രി​ക്കു​ന്നു.”

ദൈവ​ദൂ​ത​ന്മാർ എന്ന്‌ ബൈബിൾ വിശേ​ഷി​പ്പി​ക്കുന്ന ആത്മരൂ​പി​ക​ളു​ടെ ഒരു മഹാസൈ​ന്യ​വും യഹോ​വ​യ്‌ക്കുണ്ട്‌. അവരുടെ എണ്ണം ദശകോ​ടി​ക​ളോ ഒരുപക്ഷേ ശതകോ​ടി​ക​ളോ അതിൽ കൂടു​ത​ലോ ആയിരി​ക്കാം എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. a (ദാനീ​യേൽ 7:10) ഈ ദൂതന്മാർ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​യി ഭൂമി​യിൽ വന്ന്‌ മനുഷ്യരോട്‌ സംസാ​രി​ക്കു​ക​യും തിരിച്ച്‌ ദൈവ​സ​ന്നി​ധി​യിൽ ചെന്ന്‌ കാര്യങ്ങൾ ബോധി​പ്പി​ക്കു​ക​യും ചെയ്‌ത​തി​നെ സംബന്ധിച്ച നിരവധി വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അബ്രാ​ഹാ​മി​ന്റെ കാലത്ത്‌ സൊ​ദോം, ഗൊ​മോറ പട്ടണങ്ങളെ​ക്കു​റി​ച്ചുള്ള പരാതി ദൈവ​സ​ന്നി​ധി​യിൽ എത്തിയപ്പോൾ രണ്ടു ദൂതന്മാർ അത്‌ അന്വേ​ഷി​ക്കാ​നാ​യി ഭൂമി​യിൽ വരുക​യു​ണ്ടാ​യി. തെളി​വ​നു​സ​രിച്ച്‌, അവർ നൽകിയ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ ആ നഗരങ്ങളെ നശിപ്പി​ക്കാൻ ദൈവം തീരു​മാ​നി​ച്ചത്‌.—ഉല്‌പത്തി 18:20, 21, 33; 19:1, 13.

കാര്യങ്ങൾ അറിയാ​നും പ്രവർത്തി​ക്കാ​നും യഹോവ അക്ഷരാർഥ​ത്തിൽ എല്ലായി​ട​ത്തും സന്നിഹി​ത​നാകേ​ണ്ട​തില്ല എന്ന്‌ മേൽപ്പറഞ്ഞ വിവര​ങ്ങ​ളിൽനിന്ന്‌ വ്യക്തമാ​കു​ന്നു. പരിശു​ദ്ധാ​ത്മാ​വി​ലൂടെ​യും ദൂതന്മാ​രി​ലൂടെ​യും തന്റെ സൃഷ്ടി​ജാ​ല​ങ്ങളെ​ക്കു​റി​ച്ചുള്ള സകല വിവര​ങ്ങ​ളും അറിയാൻ യഹോ​വ​യ്‌ക്ക്‌ സാധി​ക്കും.

സ്രഷ്ടാ​വി​നെ അടുത്ത​റി​യാൻ ബൈബി​ളി​നു നമ്മെ സഹായി​ക്കാ​നാ​കും. യഹോവ സ്വർഗ​ത്തി​ലാണ്‌ വസിക്കു​ന്നതെ​ന്നും അവിടെ അവനോടൊ​പ്പം കോടാ​നുകോ​ടി ആത്മരൂ​പി​കൾ ഉണ്ടെന്നും ആ വിശു​ദ്ധഗ്രന്ഥം നമ്മോടു പറയുന്നു. പ്രശാന്തത പരില​സി​ക്കുന്ന, അവന്റെ മഹാശക്തി പ്രതി​ഫ​ലി​ക്കുന്ന, പരിശു​ദ്ധ​മായ ഒരിട​മാണ്‌ അതെന്നും ബൈബിൾ നമുക്കു കാണി​ച്ചു​ത​രു​ന്നു. യഹോവ നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്ത്‌, സ്വർഗ​ത്തി​ലെ ശാന്തി​യും സമാധാ​ന​വും ഭൂമി​യിലേ​ക്കും വ്യാപി​ക്കുമെന്ന്‌ ദൈവ​വ​ച​ന​മായ ബൈബിൾ ഉറപ്പു​നൽകു​ന്നു.—മത്തായി 6:10. (g11-E 04)

[അടിക്കു​റിപ്പ്‌]

a സിംഹാസനത്തിനു ചുറ്റു​മാ​യി “പതിനാ​യി​രം പതിനാ​യി​രം” (ദശകോ​ടി) ദൂതന്മാർ നിൽക്കു​ന്ന​താ​യി വെളി​പാട്‌ 5:11-ൽ പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ മൂല​ഗ്രീ​ക്കിൽ, “പതിനാ​യി​രങ്ങൾ പതിനാ​യി​രങ്ങൾ” എന്ന്‌ ബഹുവ​ച​ന​ത്തി​ലാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. സ്വർഗ​ത്തിൽ ശതകോ​ടി​ക്ക​ണ​ക്കി​നു ദൂതന്മാർ ഉണ്ടായി​രി​ക്കാം എന്ന്‌ ഇതു കാണി​ക്കു​ന്നു.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

● ദൈവം സർവവ്യാ​പി​യാ​ണോ?1 രാജാ​ക്ക​ന്മാർ 8:30, 39.

● ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വിന്‌ എന്തിനുള്ള കഴിവുണ്ട്‌?സങ്കീർത്തനം 139:7-10.

[27-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ആകാശത്ത്‌ ഒരു നിശ്ചിത സ്ഥാനത്താണ്‌ സൂര്യൻ നിൽക്കു​ന്നതെ​ങ്കി​ലും അതിൽനി​ന്നു പ്രസരി​ക്കുന്ന ഊർജം ഭൂമി​യിലെ​മ്പാ​ടും ലഭ്യമാണ്‌. യഹോ​വ​യ്‌ക്കും ഒരു നിശ്ചിത വാസസ്ഥാ​ന​മുണ്ട്‌. അവനിൽനി​ന്നു പുറ​പ്പെ​ടുന്ന പരിശു​ദ്ധാ​ത്മാ​വിന്‌ പ്രപഞ്ച​ത്തിലെ​വിടെ​യും കടന്നുചെ​ല്ലാ​നാ​കും