വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്ദി പറയാൻ മറക്കരുതേ!

നന്ദി പറയാൻ മറക്കരുതേ!

നന്ദി പറയാൻ മറക്കരുതേ!

നന്ദി സൂചകമായി ഒരു കുറിപ്പ്‌ നിങ്ങൾക്ക്‌ അവസാനമായി ലഭിച്ചത്‌ എപ്പോഴാണ്‌? അങ്ങനെയൊരെണ്ണം നിങ്ങൾ അവസാനമായി നൽകിയത്‌ എന്നാണ്‌?

ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി നന്ദി അറിയിക്കുന്നത്‌ അപൂർവത്തിൽ അപൂർവമായിരിക്കുന്നു. എന്നാൽ “നന്ദി” സ്വന്തം കൈപ്പടയിൽ എഴുതി അറിയിക്കുന്നതാണ്‌ മറ്റുള്ളവരുടെ ഔദാര്യത്തെ നിങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു എന്ന്‌ കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ അത്‌ എങ്ങനെ ചെയ്യാനാകും? സഹായകമായ ചില നിർദേശങ്ങൾ ഇതാ:

1. സ്വന്തം കൈപ്പടയിൽ എഴുതുക. വ്യക്തിപരമായ അടുപ്പം തോന്നാൻ അത്‌ ഇടയാക്കും.

2. സമ്മാനം നൽകിയ വ്യക്തിയെ പേരു പറഞ്ഞ്‌ സംബോധന ചെയ്യുക.

3. സമ്മാനത്തിന്റെ പേര്‌ പരാമർശിച്ച്‌ നന്ദി അറിയിക്കുക. അത്‌ എങ്ങനെ ഉപയോഗിക്കുമെന്നും എഴുതുക.

4. ഉപസംഹാരത്തിൽ ഒരിക്കൽക്കൂടെ നന്ദി പറയുക.

നന്ദി എഴുതി അറിയിക്കുന്നത്‌ അവർക്ക്‌ വളരെ സന്തോഷം നൽകും.

അതുകൊണ്ട്‌, അടുത്ത തവണ ആരെങ്കിലും നിങ്ങളെ ഭക്ഷണത്തിന്‌ വിളിക്കുമ്പോൾ, നിങ്ങളെ സഹായിക്കുമ്പോൾ, അല്ലെങ്കിൽ ഒരു സമ്മാനം തരുമ്പോൾ അതിനെ നിസ്സാരമായി കാണരുത്‌. നന്ദി അറിയിക്കാൻ മറക്കരുത്‌! (g12-E 07)

[28, 29 പേജുകളിലെ ചിത്രം/ചതുരം]

എന്റെ പ്രിയപ്പെട്ട മേരി ആന്റിക്ക്‌,

എനിക്ക്‌ ആ ടൈംപീസ്‌ തന്നതിന്‌ വളരെ നന്ദി. ബോധംകെട്ട്‌ ഉറങ്ങുന്ന എനിക്ക്‌ ആ ടൈംപീസ്‌ വളരെ ഉപകാരമായി. അന്നുമുതൽ ഞാൻ അത്‌ ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ ആഴ്‌ച ആന്റിയെ കണ്ടതിൽ വളരെ സന്തോഷം. സുഖമായി വീട്ടിൽ തിരിച്ചെത്തിയല്ലോ, അല്ലേ? പെട്ടെന്നുതന്നെ വീണ്ടും കാണാമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമ്മാനത്തിന്‌ ഒരിക്കൽക്കൂടെ പ്രത്യേകം നന്ദി,

നിങ്ങളുടെ സഹോദരപുത്രൻ,

ജോൺ

[28-ാം പേജിലെ ചിത്രം]

1

[29-ാം പേജിലെ ചതുരം]

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

● പണമാണ്‌ സമ്മാനമായി ലഭിച്ചതെങ്കിൽ അക്കാര്യം നേരിട്ട്‌ സൂചിപ്പിക്കാതിരിക്കുക. ഉദാഹരണത്തിന്‌, തുക എത്രയായിരുന്നു എന്ന്‌ പറയുന്നതിനു പകരം ഇങ്ങനെ പറയാനാകും: “നിങ്ങളുടെ ഔദാര്യത്തിന്‌ വളരെ നന്ദി. ഞാൻ അത്‌ . . . വേണ്ടി ഉപയോഗിക്കും.”

● സമ്മാനത്തെക്കുറിച്ചും നിങ്ങൾ അത്‌ എത്രമാത്രം വിലമതിക്കുന്നു എന്നതിനെക്കുറിച്ചും മാത്രം എഴുതുക. അവധിക്കാലയാത്രകളെക്കുറിച്ചോ ആശുപത്രിയിൽ പോയതിനെക്കുറിച്ചോ ഒക്കെ വിശദീകരിക്കാനുള്ള അവസരമല്ല അത്‌.

● ലഭിച്ച സമ്മാനത്തെപ്പറ്റി കുറ്റം പറയരുത്‌. “ഷർട്ട്‌ കൊള്ളാം, നന്ദി. പക്ഷേ അത്‌ എനിക്ക്‌ വലുതാണ്‌!” എന്നും മറ്റും പറയാതിരിക്കുക.

[29-ാം പേജിലെ ചിത്രം]

നന്ദിയുള്ളവരായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (ലൂക്കോസ്‌ 17:​11-19) ദൈവത്തോട്‌ ‘ഇടവിടാതെ പ്രാർഥിക്കുവാൻ’ ഉദ്‌ബോധിപ്പിക്കുന്നതിനോടൊപ്പം ‘എല്ലാറ്റിനും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കുവാനും’ അത്‌ നമ്മോട്‌ ആവശ്യപ്പെടുന്നു.​—⁠1 തെസ്സലോനിക്യർ 5:​17, 18.