വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ഞാൻ എന്തിനു ജീവിക്കണം?

സഹായം ലഭ്യമാണ്‌

സഹായം ലഭ്യമാണ്‌

“അവൻ (ദൈവം) നിങ്ങളെ ക്കുറിച്ചു കരുത​ലു​ള്ള​വനാ കയാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്‍റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ.” —1 പത്രോസ്‌ 5:7.

നിങ്ങളു​ടെ സാഹച​ര്യം മെച്ച​പ്പെ​ടു​ത്താ​നാ​യി യാതൊ​ന്നും ചെയ്യാ​നി​ല്ലെന്നു തോന്നു​മ്പോൾ മരണം ജീവ​നെ​ക്കാൾ അഭികാ​മ്യ​മാ​ണെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ നിങ്ങൾക്കു ലഭ്യമാ​യി​രി​ക്കുന്ന ചില സഹായങ്ങൾ പരിചി​ന്തി​ക്കുക.

പ്രാർഥന. നിങ്ങളു​ടെ മനസ്സിന്‌ കേവലം ആശ്വാസം നേടി​ത്ത​രുന്ന ഒന്നോ ആശയറ്റ സാഹച​ര്യ​ത്തി​ലെ അവസാന പോം​വ​ഴി​യോ അല്ല പ്രാർഥന. യഹോ​വ​യാം ദൈവ​വു​മാ​യി നേരി​ട്ടുള്ള ആശയവി​നി​മ​യ​മാണ്‌ അത്‌; അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​വ​നാണ്‌. നിങ്ങളു​ടെ ആകുല​ത​ക​ളെ​ല്ലാം തന്നോട്‌ പറയാൻ യഹോവ ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ ചെയ്യാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിന്‍റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.”—സങ്കീർത്ത​നം 55:22.

ഇന്നുതന്നെ ദൈവ​ത്തോട്‌ പ്രാർഥ​ന​യി​ലൂ​ടെ നിങ്ങൾക്കു സംസാ​രി​ക്ക​രു​തോ? യഹോവ എന്ന അവന്‍റെ നാമം ഉപയോ​ഗി​ച്ചു​കൊണ്ട് ഹൃദയ​ത്തിൽനി​ന്നു സംസാ​രി​ക്കുക. (സങ്കീർത്ത​നം 62:8) നാം അവനെ ഒരു സുഹൃ​ത്തെന്ന നിലയിൽ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (യെശയ്യാ​വു 55:6; യാക്കോബ്‌ 2:23) ഏതു സമയത്തും എവി​ടെ​വെ​ച്ചും അവനു​മാ​യി ബന്ധപ്പെ​ടാ​നുള്ള ഒരു ഉപാധി​യാണ്‌ പ്രാർഥന.

ആത്മഹത്യ തടയു​ന്ന​തി​നാ​യി രൂപീ​ക​രി​ച്ചി​രി​ക്കുന്ന അമേരി​ക്കൻ ഫൗൺഡേ​ഷൻ പറയു​ന്ന​ത​നു​സ​രിച്ച്: “ആത്മഹത്യ ചെയ്‌ത​വ​രിൽ 90 ശതമാ​ന​മോ അതിൽ കൂടു​ത​ലോ ആളുകൾക്ക് അവരുടെ മരണസ​മ​യത്ത്‌ മാനസി​ക​ത​ക​രാ​റു​കൾ ഉണ്ടായി​രു​ന്ന​താ​യി പഠനങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. പലപ്പോ​ഴും ഈ തകരാ​റു​കൾ തിരി​ച്ച​റി​യു​ക​യോ രോഗ​നിർണയം നടത്തു​ക​യോ ഉചിത​മാം​വി​ധം ചികി​ത്സി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.”

നിങ്ങൾക്കായി കരുതുന്ന ആളുകൾ. നിങ്ങളു​ടെ ജീവൻ മറ്റുള്ള​വർക്കും വില​പ്പെ​ട്ട​താണ്‌. നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളോ സുഹൃ​ത്തു​ക്ക​ളോ ഇതി​നോ​ട​കം​തന്നെ നിങ്ങ​ളോ​ടുള്ള താത്‌പ​ര്യം വ്യക്തമാ​ക്കി​യി​ട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടിട്ടി​ല്ലാത്ത ആളുകൾപോ​ലും ഈ കൂട്ടത്തിൽ ഉൾപ്പെ​ടു​ന്നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷികൾ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ മനസ്സ് പ്രക്ഷു​ബ്ധ​മാ​യി​രി​ക്കുന്ന ആളുകളെ ചില​പ്പോ​ഴൊ​ക്കെ കണ്ടുമു​ട്ടാ​റുണ്ട്. അവരിൽ ചിലർ തങ്ങൾ സഹായ​ത്തി​നാ​യി അത്യധി​കം ആഗ്രഹി​ച്ചി​രു​ന്ന​താ​യും ജീവിതം അവസാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ച്ചി​രു​ന്ന​താ​യും പറഞ്ഞി​ട്ടുണ്ട്. അത്തരം ആളുകളെ സഹായി​ക്കു​ന്ന​തി​നുള്ള സവി​ശേ​ഷ​മായ അവസരം വീടു​തോ​റു​മുള്ള വേല യഹോ​വ​യു​ടെ സാക്ഷി​കൾക്കു നൽകി​യി​രി​ക്കു​ന്നു. യേശു​വി​ന്‍റെ മാതൃക അനുക​രി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷികൾ സഹമനു​ഷ്യർക്കു​വേണ്ടി കരുതു​ന്നു; അവർ നിങ്ങൾക്കുവേണ്ടിയും കരുതു​ന്നു.—യോഹ​ന്നാൻ 13:35.

വിദഗ്‌ധഹായം. പലപ്പോ​ഴും വികാ​ര​വ്യ​തി​യാ​ന​ത്തി​ന്‍റെ ലക്ഷണമാ​യി​രി​ക്കാം ആത്മഹത്യ​യെ​ക്കു​റി​ച്ചുള്ള ചിന്ത. വിഷാ​ദം​പോ​ലെ അത്തരം ഒരു വൈകാ​രി​ക​രോ​ഗം നിങ്ങൾക്കു​ണ്ടെ​ങ്കിൽ അക്കാര്യ​ത്തെ​പ്രതി ലജ്ജ തോ​ന്നേ​ണ്ട​തില്ല. അത്‌ ഏതൊരു ശാരീ​രി​ക​രോ​ഗ​ത്തെ​പ്പോ​ലെ​യും സാധാ​ര​ണ​മായ ഒന്നാണ്‌. വാസ്‌ത​വ​ത്തിൽ, വിഷാ​ദ​രോ​ഗം മനസ്സിനെ ബാധി​ക്കുന്ന ഒരു സാധാ​ര​ണ​ജ​ല​ദോ​ഷം മാത്ര​മാ​ണെന്ന് പറയ​പ്പെ​ടു​ന്നു. ഏതൊ​രാൾക്കും അത്‌ പിടി​പെ​ടാം, അതിനു പ്രതി​വി​ധി​യും ഉണ്ട്. *

ഓർക്കുക: സാധാ​ര​ണ​ഗ​തി​യിൽ വിഷാ​ദ​ത്തി​ന്‍റെ പടുകു​ഴി​യിൽനി​ന്നു തനിയേ പുറത്തു​ക​ട​ക്കുക സാധ്യമല്ല. എന്നാൽ ഒരു സഹായ​ഹസ്‌ത​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക് അതിൽനി​ന്നു കരകയറാനാകും.

നിങ്ങൾക്ക് ഇന്നു ചെയ്യാനാകുന്നത്‌: വിഷാ​ദം​പോ​ലുള്ള വികാ​ര​വ്യ​തി​യാ​നങ്ങൾ ചികി​ത്സി​ക്കു​ന്ന​തി​നാ​യി വിദഗ്‌ധ​സ​ഹാ​യം തേടുക.

^ ഖ. 8 ആത്മഹത്യാപ്രവണത ശക്തമാ​യോ തുടർച്ച​യാ​യോ ഉണ്ടെങ്കിൽ ഏതെല്ലാം സഹായം ലഭ്യമാ​ണെന്നു കണ്ടുപി​ടി​ക്കുക. കൗൺസി​ലിംഗ്‌ സെന്‍ററു​ക​ളി​ലും ആശുപ​ത്രി​ക​ളി​ലും സഹായം ലഭി​ച്ചേ​ക്കാം. പരിശീ​ലനം ലഭിച്ച വിദഗ്‌ധർ അവി​ടെ​യുണ്ട്.