വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബോട്ടിനെ ശരിയായ ദിശയി​ലേക്കു പോകാൻ സഹായി​ക്കുന്ന ചുക്കാൻപോ​ലെ ശിക്ഷണം ഒരു കുട്ടിയെ നേർവ​ഴി​യേ നടത്തും

മാതാ​പി​താ​ക്കൾക്ക്‌

6: ശിക്ഷണം

6: ശിക്ഷണം

അതിന്റെ അർഥം

ശിക്ഷണം എന്ന വാക്കിനു പഠിപ്പി​ക്കൽ, അഭ്യസി​പ്പി​ക്കൽ എന്നൊക്കെ അർഥമുണ്ട്‌. ചില​പ്പോൾ ഒരു കുട്ടി​യു​ടെ മോശ​മായ പെരു​മാ​റ്റം തിരു​ത്തു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. എങ്കിലും, നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കുട്ടിയെ സഹായി​ക്കുന്ന വിധത്തി​ലുള്ള ധാർമി​ക​പ​രി​ശീ​ലനം നൽകു​ന്ന​താണ്‌ ഇതിൽ പ്രധാ​ന​മാ​യും ഉൾപ്പെ​ടു​ന്നത്‌.

അതിന്റെ പ്രാധാ​ന്യം

അടുത്ത കാലത്താ​യി ചില കുടും​ബ​ങ്ങ​ളിൽ ശിക്ഷണം ഏറെക്കു​റെ ഇല്ലാതാ​യി​രി​ക്കു​ന്നു. കുട്ടി​കളെ തിരു​ത്തി​യാൽ അവരുടെ ആത്മവി​ശ്വാ​സം പോകു​മെ​ന്നാണ്‌ മാതാ​പി​താ​ക്ക​ളു​ടെ പേടി. എങ്കിലും ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുന്ന മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ ന്യായ​മായ നിയമങ്ങൾ വെക്കു​ക​യും അത്‌ അനുസ​രി​ക്കാൻ അവരെ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുന്നു.

“മുതിർന്നു​വ​രു​മ്പോൾ കുട്ടികൾ കാര്യ​പ്രാ​പ്‌തി​യു​ള്ളവർ ആയിത്തീ​ര​ണ​മെ​ങ്കിൽ അവർക്ക്‌ ചില പരിധി​കൾ വെക്കണം. ശിക്ഷണം കിട്ടാത്ത കുട്ടികൾ ചുക്കാൻ ഇല്ലാത്ത ബോട്ടു​പോ​ലെ​യാ​യി​രി​ക്കും. അത്‌ പതി​യെ​പ്പ​തി​യെ വഴി​തെ​റ്റി​പ്പോ​കു​ക​യോ കീഴ്‌മേൽ മറിയു​ക​യോ ചെയ്‌തേ​ക്കാം.”—പമേല.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

പറയു​ന്നത്‌ ചെയ്യുക. നിങ്ങൾ വെക്കുന്ന നിയമങ്ങൾ നിങ്ങളു​ടെ കുട്ടി അനുസ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ പറഞ്ഞതു​പോ​ലെ​തന്നെ ശിക്ഷണം കൊടു​ക്കുക. എന്നാൽ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ അവരെ അഭിന​ന്ദി​ക്കാ​നും മടികാ​ണി​ക്ക​രുത്‌.

“അനുസ​ര​ണം​കെട്ട ഈ ലോകത്ത്‌ എന്റെ മക്കൾ എന്നെ അനുസ​രി​ക്കു​മ്പോ​ഴെ​ല്ലാം ഞാൻ അവരെ അഭിന​ന്ദി​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌, ശിക്ഷണം കൊടു​ക്കു​മ്പോൾ അത്‌ സ്വീക​രി​ക്കാൻ അവർക്ക്‌ ബുദ്ധി​മുട്ട്‌ തോന്നാ​റില്ല.”—ക്രിസ്റ്റീൻ.

ബൈബിൾത​ത്ത്വം: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

ന്യായ​ബോ​ധം കാണി​ക്കുക. കുട്ടി​യു​ടെ പ്രായ​വും കഴിവും തെറ്റിന്റെ ഗൗരവ​വും കണക്കി​ലെ​ടു​ത്തി​ട്ടു വേണം കുട്ടിയെ ശിക്ഷി​ക്കാൻ. തെറ്റിനു ചേരുന്ന രീതി​യി​ലുള്ള ശിക്ഷണ​മാ​യി​രി​ക്കും മിക്ക​പ്പോ​ഴും ഏറ്റവും ഗുണം ചെയ്യു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഫോൺ ദുരു​പ​യോ​ഗം ചെയ്യു​ക​യാ​ണെ​ങ്കിൽ കുറച്ച്‌ കാല​ത്തേക്ക്‌ ഫോൺ ഉപയോ​ഗി​ക്കാൻ ചില മാതാ​പി​താ​ക്കൾ അനുവ​ദി​ക്കി​ല്ലാ​യി​രി​ക്കും. അതേസ​മയം ചെറിയ കാര്യത്തെ വലിയ സംഭവ​മാ​ക്കി മാറ്റാ​നും പാടില്ല.

“എന്റെ കുട്ടി മനഃപൂർവം അനുസ​ര​ണ​ക്കേടു കാണി​ച്ച​താ​ണോ അതോ അറിയാ​തെ പറ്റി​പ്പോയ ഒരു തെറ്റാ​ണോ എന്ന കാര്യം ഉറപ്പാ​ക്കാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. ചില പ്രവണ​തകൾ പിഴു​തു​ക​ള​യേണ്ട ഗുരു​ത​ര​മായ സ്വഭാ​വ​വൈ​ക​ല്യ​മാ​യി​രി​ക്കും. മറ്റു ചിലത്‌ ചെറി​യൊ​രു പിശകാ​യി​രി​ക്കും. അത്‌ കുട്ടി​യു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തേണ്ട ആവശ്യമേ കാണൂ.”—വെൻഡൽ.

ബൈബിൾത​ത്ത്വം: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ വെറുതേ ദേഷ്യം പിടി​പ്പി​ക്ക​രുത്‌, അവരുടെ മനസ്സി​ടി​ഞ്ഞു​പോ​കും.”—കൊ​ലോ​സ്യർ 3:21.

സ്‌നേഹം കാണി​ക്കുക. മാതാ​പി​താ​ക്കൾ മക്കൾക്ക്‌ ശിക്ഷണം കൊടു​ക്കു​ന്നത്‌ അവരോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാ​ണെന്ന്‌ മക്കൾ മനസ്സി​ലാ​കു​ന്നെ​ങ്കിൽ അത്‌ സ്വീക​രി​ക്കാ​നും അനുസ​രി​ക്കാ​നും അവർക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

“ഞങ്ങളുടെ മകനു ചില തെറ്റുകൾ പറ്റിയ​പ്പോൾ, മുമ്പ്‌ അവൻ എടുത്ത നല്ല തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്കു​ക​യും അവനെ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. ആവശ്യ​മായ തിരു​ത്ത​ലു​കൾ വരുത്തി​യാൽ സത്‌പേര്‌ പോകി​ല്ലെ​ന്നും തിരു​ത്താൻ ഞങ്ങൾ അവനെ സഹായി​ക്കാ​മെ​ന്നും പറഞ്ഞു.”—ഡാനി​യേൽ.

ബൈബിൾത​ത്ത്വം: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌.”—1 കൊരി​ന്ത്യർ 13:4.