വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

നിങ്ങൾക്ക്‌ ടെൻഷ​നാ​ണോ?

നിങ്ങൾക്ക്‌ ടെൻഷ​നാ​ണോ?

“എല്ലാവ​രും കുറ​ച്ചൊ​ക്കെ ടെൻഷ​ന​ടി​ക്കും. പക്ഷേ എനിക്ക്‌ എപ്പോ​ഴും ടെൻഷ​നാണ്‌. ഏതെങ്കി​ലും ഒരൊറ്റ പ്രശ്‌നം​കൊ​ണ്ടല്ല. പലപല സാഹച​ര്യ​ങ്ങ​ളും പ്രതി​സ​ന്ധി​ക​ളും എന്നെ വല്ലാതെ ടെൻഷൻ പിടി​പ്പി​ക്കു​ന്നു. ശാരീ​രി​ക​വും മാനസി​ക​വും ആയി സുഖമി​ല്ലാത്ത എന്റെ ഭർത്താ​വി​നെ വർഷങ്ങ​ളാ​യി ഞാൻ പരിച​രി​ക്കു​ക​യാണ്‌.”—ജിൽ. a

“ഭാര്യ എന്നെ ഉപേക്ഷി​ച്ചു​പോ​യി. എന്റെ രണ്ടു മക്കളെ​യും എനിക്ക്‌ ഒറ്റയ്‌ക്കു വളർത്തേ​ണ്ടി​വന്നു. അത്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. ഇതിനു പുറമേ എനിക്ക്‌ എന്റെ ജോലി നഷ്ടപ്പെട്ടു. വണ്ടി പണിക്കു കയറ്റാൻപോ​ലും കാശി​ല്ലാ​താ​യി. എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ ഒരു എത്തും​പി​ടി​യും കിട്ടി​യില്ല. ടെൻഷൻ കൂടി​ക്കൂ​ടി വന്നു. ആത്മഹത്യ ചെയ്യുന്നതു തെറ്റാണെന്ന്‌ എനിക്ക്‌ നന്നായി അറിയാം. അതു​കൊണ്ട്‌ എന്റെ കഷ്ടപ്പാട്‌ അവസാ​നി​പ്പി​ക്കാൻ ഞാൻ ദൈവ​ത്തോട്‌ യാചിച്ചു.”—ബാരി.

ജില്ലി​നെ​യും ബാരി​യെ​യും പോലെ നിങ്ങളും ഇടയ്‌ക്കൊ​ക്കെ ടെൻഷ​ന​ടി​ക്കാ​റു​ണ്ടോ? സാധാ​ര​ണ​യാ​യി നിങ്ങൾക്ക്‌ ടെൻഷൻ വരാറുള്ളതിന്റെ കാരണങ്ങൾ എന്തൊ​ക്കെ​യാണ്‌? അതു നിങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്‌? അതു കുറയ്‌ക്കാൻ എന്തെങ്കി​ലും വഴിക​ളു​ണ്ടോ? ഇനി വരുന്ന ലേഖനങ്ങൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും. അതു നിങ്ങൾക്കു വലിയ ആശ്വാ​സ​വും സഹായ​വും ആയിരി​ക്കും.

a ഈ ലേഖന​ത്തി​ലെ പേരുകൾ യഥാർഥമല്ല