ടെൻഷനെ വരുതിയിലാക്കാൻ!
ടെൻഷൻ—കാരണങ്ങൾ
“ടെൻഷൻ കൂടിക്കൂടി വരുന്നു എന്നു പല മുതിർന്നവരും റിപ്പോർട്ടു ചെയ്യുന്നതായി” മായോ ക്ലിനിക്ക് (പ്രശസ്‌ത അമേരിക്കൻ വൈദ്യശാസ്ത്ര അക്കാദമി) അഭിപ്രായപ്പെടുന്നു. “അനിശ്ചിതത്വങ്ങളും മാറ്റങ്ങളും നിറഞ്ഞതാണ് ആധുനികജീവിതം.” ഇന്ന് ടെൻഷന് ഇടയാക്കുന്ന ചില കാര്യങ്ങൾ നോക്കാം:
-
വിവാഹമോചനം
-
പ്രിയപ്പെട്ടവരുടെ മരണം
-
മാരകരോഗം
-
ഗുരുതരമായ അപകടം
-
കുറ്റകൃത്യം
-
തിരക്കുപിടിച്ച ജീവിതം
-
ദുരന്തങ്ങൾ (മനുഷ്യനാലും പ്രകൃതിയാലും)
-
സ്കൂളിലെയോ ജോലിസ്ഥലത്തെയോ സമ്മർദങ്ങൾ
-
തൊഴിലിനെക്കുറിച്ചോ സാമ്പത്തികഭദ്രതയെക്കുറിച്ചോ ഉള്ള ഉത്കണ്ഠകൾ