വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തി​നുള്ള ജ്ഞാന​മൊ​ഴി​കൾ

സന്തോ​ഷ​ത്തി​നുള്ള ജ്ഞാന​മൊ​ഴി​കൾ

“യുദ്ധവും ദാരി​ദ്ര്യ​വും രോഗ​വും കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റ​വും, അങ്ങനെ ലോക​ത്തി​ലെ ഓരോ​രോ പ്രശ്‌ന​ങ്ങ​ളൊ​ക്കെ കാണു​മ്പോൾ എനിക്കു സങ്കടം തോന്നും. എങ്കിലും കാര്യ​ങ്ങ​ളൊ​ക്കെ ശരിയാ​വു​മെന്ന പ്രതീക്ഷ എനിക്ക്‌ ഇപ്പോ​ഴുണ്ട്‌.”—റാണി. a

സർവശക്ത​നാ​യ സ്രഷ്ടാ​വിൽനി​ന്നുള്ള ജ്ഞാന​ത്തെ​ക്കു​റിച്ച്‌ പഠിച്ചത്‌ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ റാണിയെ സഹായി​ച്ചു. അടുത്ത ലേഖനങ്ങൾ വായി​ക്കു​മ്പോൾ തുടർന്ന്‌ പറയുന്ന കാര്യ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ നിങ്ങളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്ന​തെന്നു നോക്കാം. . .

  • സന്തോ​ഷ​മുള്ള കുടുംബജീവിതം ഉണ്ടായിരിക്കാൻ

  • മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ

  • സംതൃ​പ്‌ത​രാ​യി​രി​ക്കാൻ

  • ആളുകൾ കഷ്ടപ്പെ​ടു​ന്ന​തി​ന്റെ​യും മരിക്കു​ന്ന​തി​ന്റെ​യും കാരണം അറിയാൻ

  • ഭാവി​യെ​ക്കു​റിച്ച്‌ നല്ലൊരു പ്രതീ​ക്ഷ​യു​ണ്ടാ​യി​രി​ക്കാൻ

  • സ്രഷ്ടാ​വി​നെ അറിഞ്ഞ്‌, ഒരു സുഹൃ​ത്താ​ക്കാൻ

അതു​പോ​ലെ, സ്രഷ്ടാവ്‌ തന്റെ ജ്ഞാനം തനിക്ക്‌ ഇഷ്ടമുള്ള ചിലർക്കു മാത്രമല്ല കൊടു​ക്കു​ന്നത്‌, അത്‌ നേടാൻ ശ്രമി​ക്കുന്ന എല്ലാവർക്കും സൗജന്യ​മാ​യി നൽകു​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കും.

a ഈ മാസി​ക​യി​ലെ പേരുകൾ യഥാർഥമല്ല.