വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 1

ദൈവം സൃഷ്ടി തുടങ്ങുന്നു

ദൈവം സൃഷ്ടി തുടങ്ങുന്നു

നമുക്കുള്ള എല്ലാ നല്ല വസ്‌തു​ക്ക​ളും ഉണ്ടാക്കി​യത്‌ ദൈവ​മാണ്‌. പകൽ സമയത്ത്‌ നമുക്കു വെളിച്ചം തരാൻ അവൻ സൂര്യനെ ഉണ്ടാക്കി. രാത്രി​യി​ലും കുറച്ചു വെളിച്ചം ലഭി​ക്കേ​ണ്ട​തിന്‌ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും സൃഷ്ടിച്ചു. നമുക്കു താമസി​ക്കാൻ ദൈവം ഭൂമി​യെ​യും ഉണ്ടാക്കി.

എന്നാൽ ദൈവം ആദ്യം ഉണ്ടാക്കി​യത്‌ സൂര്യ​നെ​യോ ചന്ദ്ര​നെ​യോ നക്ഷത്ര​ങ്ങ​ളെ​യോ ഭൂമി​യെ​യോ ഒന്നുമാ​യി​രു​ന്നി​ല്ല. പിന്നെ​യോ തന്നെ​പ്പോ​ലെ തന്നെയുള്ള വ്യക്തി​ക​ളെ​യാണ്‌ ദൈവം ആദ്യം സൃഷ്ടി​ച്ചത്‌. ദൈവത്തെ കാണാൻ കഴിയാ​ത്ത​തു​പോ​ലെ നമുക്ക്‌ ഇവരെ​യും കാണാൻ കഴിയില്ല. ബൈബി​ളിൽ ഇവരെ ദൂതന്മാർ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. സ്വർഗ​ത്തിൽ തന്നോ​ടു​കൂ​ടെ ആയിരി​ക്കാൻ വേണ്ടി​യാണ്‌ ദൈവം ദൂതന്മാ​രെ സൃഷ്ടി​ച്ചത്‌.

ദൈവം സൃഷ്ടിച്ച ഒന്നാമത്തെ ദൂതൻ വളരെ വിശേ​ഷ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. അവനാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ആദ്യത്തെ പുത്രൻ. മറ്റു സകലവും ഉണ്ടാക്കി​യ​പ്പോൾ ആ പുത്രൻ ദൈവ​ത്തോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും നമ്മുടെ ഭൂമി​യെ​യും ഉണ്ടാക്കാൻ അവൻ ദൈവത്തെ സഹായി​ച്ചു.

അന്ന്‌ ഭൂമി എങ്ങനെ​യാ​യി​രു​ന്നു? ഭൂമി​യിൽ ആർക്കും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല. വലിയ ഒരു കടലല്ലാ​തെ യാതൊ​ന്നും അന്ന്‌ ഇവിടെ ഉണ്ടായി​രു​ന്നി​ല്ല. എന്നാൽ ഭൂമി​യിൽ മനുഷ്യർ ജീവി​ക്ക​ണം എന്നതാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ആഗ്രഹം. അതു​കൊണ്ട്‌ അവൻ നമുക്കു​വേ​ണ്ടി ഭൂമിയെ ഒരുക്കാൻ തുടങ്ങി. അവൻ എന്താണു ചെയ്‌തത്‌?

ഒന്നാമ​താ​യി ഭൂമിക്ക്‌ വെളിച്ചം വേണമാ​യി​രു​ന്നു. അതു​കൊണ്ട്‌ ദൈവം സൂര്യ​നിൽ നിന്നുള്ള വെളിച്ചം ഭൂമി​യിൽ എത്താൻ ഇടയാക്കി. രാത്രി​യും പകലും ഉണ്ടാകുന്ന വിധത്തി​ലാണ്‌ അവൻ അതിനെ ഉണ്ടാക്കി​യത്‌. പിന്നീട്‌ ദൈവം വെള്ളത്തി​നു മുകളിൽ കര പൊങ്ങി​വ​രാൻ ഇടയാക്കി.

തുടക്ക​ത്തിൽ കരയിൽ യാതൊ​ന്നും ഉണ്ടായി​രു​ന്നി​ല്ല. അത്‌ ഇവിടെ കാണുന്ന ചിത്ര​ത്തി​ലെ​പ്പോ​ലെ ആയിരു​ന്നു. പൂക്കളോ മരങ്ങളോ മൃഗങ്ങ​ളോ ഒന്നും ഉണ്ടായി​രു​ന്നി​ല്ല. കടലിൽ മീനും ഇല്ലായി​രു​ന്നു. ഭൂമി മനുഷ്യർക്കും മൃഗങ്ങൾക്കും ജീവി​ക്കാൻ പറ്റിയ നല്ലൊരു സ്ഥലമാ​ക്കി​ത്തീർക്കാൻ ദൈവ​ത്തിന്‌ കുറേ​ക്കൂ​ടെ കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു.