വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 2

മനോഹരമായ ഒരു തോട്ടം

മനോഹരമായ ഒരു തോട്ടം

ഈ ചിത്ര​ത്തി​ലെ ഭൂമിയെ ഒന്നു നോക്കൂ! എന്തു ഭംഗി​യാണ്‌ അല്ലേ? പുല്ലും പൂക്കളും മരങ്ങളും മൃഗങ്ങ​ളു​മൊ​ക്കെ ചേർന്ന്‌ എത്ര രസമാ​യി​രി​ക്കു​ന്നു! ഇതിൽ ആനയെ​യും സിംഹ​ത്തെ​യു​മൊ​ക്കെ കണ്ടുപി​ടി​ക്കാ​മോ എന്നു നോക്കൂ.

മനോ​ഹ​ര​മാ​യ ഈ തോട്ടം എങ്ങനെ​യാണ്‌ ഉണ്ടായത്‌? ദൈവം ഭൂമിയെ നമുക്കാ​യി എങ്ങനെ​യാണ്‌ ഒരുക്കി​യ​തെ​ന്നു നമുക്കു നോക്കാം.

ഒന്നാമ​താ​യി ദൈവം നിലത്തെ പുതപ്പി​ക്കാ​നാ​യി പച്ചപ്പുല്ല്‌ ഉണ്ടാക്കി. അവൻ എല്ലാ തരത്തി​ലു​മു​ള്ള ചെടി​ക​ളും മരങ്ങളും മുളപ്പി​ച്ചു. ഇവ വളർന്ന്‌ ഭൂമിയെ മനോ​ഹ​ര​മാ​ക്കു​ന്നു. എന്നാൽ അവ ഭൂമിയെ മനോ​ഹ​ര​മാ​ക്കു​ക മാത്രമല്ല ചെയ്യു​ന്നത്‌. അവയിൽ പലതും നല്ല രുചി​യു​ള്ള ആഹാര​വും കൂടെ നമുക്കു തരുന്നു.

പിന്നെ ദൈവം വെള്ളത്തിൽ നീന്തുന്ന മീനി​നെ​യും ആകാശ​ത്തിൽ പറക്കുന്ന പക്ഷിക​ളെ​യും സൃഷ്ടിച്ചു. പട്ടി, പൂച്ച, കുതിര എന്നുവേണ്ട വലുതും ചെറു​തു​മാ​യ എല്ലാ മൃഗങ്ങ​ളെ​യും അവൻ ഉണ്ടാക്കി. നിങ്ങളു​ടെ വീടി​ന​ടുത്ത്‌ ഏതെല്ലാം മൃഗങ്ങ​ളാണ്‌ ഉള്ളത്‌? ദൈവം ഇവയെ​യെ​ല്ലാം നമുക്കു​വേ​ണ്ടി ഉണ്ടാക്കി​യ​തിൽ നാം സന്തോ​ഷ​മു​ള്ള​വർ ആയിരി​ക്കേ​ണ്ട​ത​ല്ലേ?

അവസാ​ന​മാ​യി, ദൈവം ഭൂമി​യു​ടെ ഒരു ഭാഗം വളരെ വിശേ​ഷ​പ്പെട്ട ഒരു സ്ഥലമാ​ക്കി​ത്തീർത്തു. അവൻ ഈ സ്ഥലത്തെ ഏദെൻതോ​ട്ടം എന്നു വിളിച്ചു. യാതൊ​ന്നി​ന്റെ​യും കുറവി​ല്ലാ​ത്ത ഒരു സ്ഥലമാ​യി​രു​ന്നു അത്‌. അവി​ടെ​യു​ണ്ടാ​യി​രു​ന്ന എല്ലാം കാണാൻ നല്ല ഭംഗി​യാ​യി​രു​ന്നു. ഭൂമി മുഴു​വ​നും താൻ ഉണ്ടാക്കിയ മനോ​ഹ​ര​മാ​യ ഈ തോട്ടം​പോ​ലെ ആയിത്തീ​ര​ണ​മെന്ന്‌ ദൈവം ആഗ്രഹി​ച്ചു.

എന്നാൽ ഈ തോട്ട​ത്തി​ന്റെ ചിത്രം ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഇവിടെ ഇല്ലാത്ത​താ​യി ദൈവം കണ്ടത്‌ എന്തായി​രി​ക്കും? നമുക്കു നോക്കാം.