വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 3

ആദ്യത്തെ പുരുഷനും സ്‌ത്രീയും

ആദ്യത്തെ പുരുഷനും സ്‌ത്രീയും

ഈ ചിത്ര​ത്തിൽ എന്തെങ്കി​ലും വ്യത്യാ​സം ഉള്ളതായി ശ്രദ്ധി​ച്ചോ? ഇതിൽ ആളുക​ളുണ്ട്‌, ശരിയല്ലേ? ഇവരാണ്‌ ആദ്യത്തെ പുരു​ഷ​നും സ്‌ത്രീ​യും. ആരാണ്‌ അവരെ സൃഷ്ടി​ച്ചത്‌? ദൈവം. അവന്റെ പേര്‌ എന്താ​ണെന്ന്‌ അറിയാ​മോ? യഹോവ. യഹോവ പുരു​ഷന്‌ ആദാ​മെ​ന്നും സ്‌ത്രീക്ക്‌ ഹവ്വാ​യെ​ന്നും പേരിട്ടു.

യഹോ​വ​യാം ദൈവം ആദാമി​നെ ഉണ്ടാക്കി​യത്‌ എങ്ങനെ​യാ​ണെന്ന്‌ അറി​യേ​ണ്ടേ? അവൻ നിലത്തു​നിന്ന്‌ കുറെ പൊടി എടുത്ത്‌ അതു​കൊണ്ട്‌ യാതൊ​രു കുറ്റമോ കുറവോ ഇല്ലാത്ത ഒരു ശരീരം, ഒരു മനുഷ്യ​ശ​രീ​രം ഉണ്ടാക്കി. എന്നിട്ട്‌ അവൻ ആ മനുഷ്യ​ന്റെ മൂക്കി​ലേക്ക്‌ ഊതി; അപ്പോൾ ആദാം ജീവനു​ള്ള​വ​നാ​യി​ത്തീർന്നു.

യഹോ​വ​യാം ദൈവം ആദാമിന്‌ ഒരു ജോലി കൊടു​ത്തു. എല്ലാത്തരം മൃഗങ്ങൾക്കും പേരി​ടു​ക എന്നതാ​യി​രു​ന്നു അത്‌. അവയ്‌ക്കെ​ല്ലാം ഏറ്റവും നല്ല പേരുകൾ തിര​ഞ്ഞെ​ടു​ക്കാ​നാ​യി ആദാം വളരെ​ക്കാ​ലം മൃഗങ്ങളെ സൂക്ഷിച്ചു നോക്കി പഠിച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം. ഏതായാ​ലും മൃഗങ്ങൾക്കു പേരി​ട്ടു​കൊ​ണ്ടി​രു​ന്ന​പ്പോൾ ആദാം ഒരു കാര്യം ശ്രദ്ധിച്ചു. അത്‌ എന്താ​ണെന്ന്‌ അറിയാ​മോ?

എല്ലാ മൃഗങ്ങ​ളു​ടെ​യും കൂട്ടത്തിൽ ആണും പെണ്ണും ഉണ്ടായി​രു​ന്നു. അച്ഛൻ ആനകളും അമ്മ ആനകളും ഉണ്ടായി​രു​ന്നു; സിംഹ​ത്തി​ന്റെ കൂട്ടത്തി​ലും ഉണ്ടായി​രു​ന്നു അച്ഛനും അമ്മയും. എന്നാൽ ആദാമിന്‌ മാത്രം ഒരു ഇണ ഉണ്ടായി​രു​ന്നി​ല്ല. അതു​കൊണ്ട്‌ യഹോവ ആദാം ഉറങ്ങാൻ ഇടയാക്കി, ചുറ്റും നടക്കു​ന്ന​തൊ​ന്നും അറിയാ​തെ ബോധം​കെ​ട്ട​തു​പോ​ലുള്ള ഉറക്കം. എന്നിട്ട്‌ അവന്റെ വശത്തു​നിന്ന്‌ ഒരു വാരി​യെല്ല്‌ എടുത്തു. അതുപ​യോ​ഗിച്ച്‌ യഹോവ ഒരു സ്‌ത്രീ​യെ ഉണ്ടാക്കി, അവൾ അവന്റെ ഭാര്യ​യാ​യി​ത്തീർന്നു.

ആദാമിന്‌ എത്ര സന്തോ​ഷ​മാ​യി​ക്കാ​ണും അല്ലേ? ഹവ്വായു​ടെ കാര്യ​മോ? അത്ര ഭംഗി​യു​ള്ള ഒരു തോട്ട​ത്തിൽ ജീവി​ക്കാൻ കഴിഞ്ഞ​തിൽ അവൾക്കും എന്ത്‌ സന്തോഷം തോന്നി​ക്കാ​ണും! ഇപ്പോൾ അവർക്കു മക്കളെ ജനിപ്പി​ക്കു​ന്ന​തി​നും സന്തോ​ഷ​ത്തിൽ ഒരുമി​ച്ചു ജീവി​ക്കു​ന്ന​തി​നും കഴിയു​മാ​യി​രു​ന്നു.

ആദാമും ഹവ്വായും എന്നേക്കും ജീവി​ക്ക​ണം എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ആഗ്രഹം. അവർ മുഴു​ഭൂ​മി​യെ​യും ഏദെൻതോ​ട്ടം പോലെ ഭംഗി​യു​ള്ള​താ​ക്ക​ണം എന്ന്‌ അവൻ ആഗ്രഹി​ച്ചു. ഇതു ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ച്ച​പ്പോൾ ആദാമും ഹവ്വായും എത്ര സന്തോ​ഷി​ച്ചി​രി​ക്ക​ണം! ഭൂമിയെ സുന്ദര​മാ​യ ഒരു തോട്ടം ആക്കുന്ന​തിൽ പങ്കുപ​റ്റാൻ നിങ്ങൾ ഇഷ്‌ട​പ്പെ​ടു​മാ​യി​രു​ന്നോ? പക്ഷേ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തോഷം അധികം നീണ്ടു​നി​ന്നി​ല്ല. കാരണം നമുക്കു കണ്ടുപി​ടി​ക്കാം.