വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 4

അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം

അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം

ഇവിടെ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നോക്കൂ. ആദാമി​നെ​യും ഹവ്വാ​യെ​യും മനോ​ഹ​ര​മാ​യ ഏദെൻതോ​ട്ട​ത്തിൽനി​ന്നു പുറത്താ​ക്കു​ക​യാണ്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കും അത്‌?

അവർ വളരെ മോശ​മാ​യ ഒരു കാര്യം ചെയ്‌ത​താ​ണു കാരണം. അതു​കൊണ്ട്‌ യഹോവ അവരെ ശിക്ഷി​ക്കു​ക​യാണ്‌. ആദാമും ഹവ്വായും ചെയ്‌ത മോശ​മാ​യ കാര്യം എന്താ​ണെന്ന്‌ അറിയാ​മോ?

ചെയ്യരു​തെ​ന്നു ദൈവം കൽപ്പിച്ച ഒരു കാര്യം അവർ ചെയ്‌തു. തോട്ട​ത്തി​ലെ മരങ്ങളു​ടെ പഴങ്ങ​ളൊ​ക്കെ അവർക്കു കഴിക്കാം, എന്നാൽ ഒരെണ്ണ​ത്തി​ന്റേ​തു മാത്രം കഴിക്ക​രു​തെന്ന്‌ ദൈവം അവരോ​ടു പറഞ്ഞി​രു​ന്നു. അതിൽനി​ന്നു തിന്നാൽ അവർ മരിക്കും. ആ മരം ദൈവ​ത്തി​ന്റെ സ്വന്തമാ​യി​രു​ന്നു. മറ്റൊ​രാ​ളു​ടെ എന്തെങ്കി​ലും എടുക്കു​ന്ന​തു തെറ്റാ​ണെ​ന്നു നമുക്ക​റി​യാം, ഇല്ലേ? എന്നാൽ എന്താണു സംഭവി​ച്ചത്‌?

ഒരു ദിവസം ഹവ്വാ തോട്ട​ത്തിൽ തനിച്ചാ​യി​രു​ന്നു. അപ്പോൾ ഒരു പാമ്പ്‌ അവളോ​ടു സംസാ​രി​ച്ചു. അത്ഭുത​മാ​യി​രി​ക്കു​ന്നു, അല്ലേ? തിന്നരു​തെ​ന്നു ദൈവം കൽപ്പിച്ച പഴം പറിച്ചു തിന്നാൻ അതു ഹവ്വാ​യോ​ടു പറഞ്ഞു. സംസാ​രി​ക്കാ​നു​ള്ള കഴി​വോ​ടെ​യല്ല യഹോവ പാമ്പു​ക​ളെ ഉണ്ടാക്കി​യത്‌. അതു​കൊണ്ട്‌ മറ്റാരോ പാമ്പി​നെ​ക്കൊ​ണ്ടു സംസാ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എന്നു വ്യക്തം. അതാരാ​യി​രു​ന്നു?

അത്‌ ആദാമാ​യി​രു​ന്നി​ല്ല. അപ്പോൾപ്പി​ന്നെ ഭൂമിയെ ഉണ്ടാക്കു​ന്ന​തി​നു വളരെ​മുമ്പ്‌ യഹോവ സൃഷ്ടിച്ച വ്യക്തി​ക​ളിൽ ഒരുവൻ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു അത്‌. ആ വ്യക്തികൾ ദൂതന്മാ​രാണ്‌, നമുക്ക്‌ അവരെ കാണാൻ കഴിയു​ക​യി​ല്ല. ഈ ദൂതന്മാ​രിൽ ഒരാൾ വളരെ അഹങ്കാ​രി​യാ​യി​ത്തീർന്നി​രു​ന്നു. തനിക്ക്‌ ദൈവ​ത്തെ​പ്പോ​ലെ ഒരു രാജാവ്‌ ആകണ​മെന്ന്‌ അവൻ വിചാ​രി​ക്കാൻ തുടങ്ങി. യഹോ​വ​യെ അനുസ​രി​ക്കു​ന്ന​തി​നു പകരം ആളുകൾ തന്നെ അനുസ​രി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചു. പാമ്പി​നെ​ക്കൊ​ണ്ടു സംസാ​രി​പ്പി​ച്ച ദൂതൻ അവനാ​യി​രു​ന്നു.

ഈ ദൂതന്‌ ഹവ്വായെ കബളി​പ്പി​ക്കാൻ കഴിഞ്ഞു. പഴം തിന്നാൽ ദൈവ​ത്തെ​പ്പോ​ലെ ആയിത്തീ​രു​മെന്ന്‌ അവൻ അവളോ​ടു പറഞ്ഞ​പ്പോൾ അവൾ അതു വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അവൾ അതു തിന്നു, ആദാമും അങ്ങനെ​ത​ന്നെ ചെയ്‌തു. ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ചു, അതു​കൊ​ണ്ടാണ്‌ അവർക്ക്‌ ആ മനോ​ഹ​ര​മാ​യ തോട്ട​ത്തി​ലെ ജീവിതം നഷ്‌ട​പ്പെ​ട്ടത്‌.

എന്നാൽ ഒരിക്കൽ മുഴു​ഭൂ​മി​യും ഏദെൻതോ​ട്ടം​പോ​ലെ ഭംഗി​യു​ള്ള​താ​യി​ത്തീ​രു​ന്നു എന്ന്‌ ദൈവം ഉറപ്പു​വ​രു​ത്തും. ഭൂമിയെ ഈ വിധത്തിൽ ആക്കിത്തീർക്കു​ന്ന​തിൽ നമുക്ക്‌ എങ്ങനെ പങ്കുപ​റ്റാ​മെന്ന്‌ പിന്നീട്‌ നമ്മൾ പഠിക്കും. ഇപ്പോൾ, ആദാമി​നും ഹവ്വായ്‌ക്കും എന്തു സംഭവി​ച്ചെന്ന്‌ നമുക്കു നോക്കാം.