വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 11

ആദ്യത്തെ മഴവില്ല്‌

ആദ്യത്തെ മഴവില്ല്‌

നോഹ തന്റെ കുടും​ബ​ത്തോ​ടൊ​പ്പം പെട്ടക​ത്തിൽനി​ന്നു പുറത്തു വന്നപ്പോൾ ആദ്യം ചെയ്‌തത്‌ എന്താ​ണെന്ന്‌ അറിയാ​മോ? അവൻ ദൈവ​ത്തിന്‌ ഒരു സമ്മാനം നൽകി. താഴെ കൊടു​ത്തി​രി​ക്കു​ന്ന ചിത്ര​ത്തിൽ, അവൻ അതു ചെയ്യു​ന്ന​തു കണ്ടോ? തന്റെ കുടും​ബ​ത്തെ മഹാ​പ്ര​ള​യ​ത്തിൽനി​ന്നു രക്ഷിച്ച​തിന്‌ ദൈവ​ത്തി​നു നന്ദി നൽകാ​നാണ്‌ അവൻ മൃഗങ്ങളെ ഒരു സമ്മാന​മാ​യി യഹോ​വ​യ്‌ക്കു കാഴ്‌ച​വെ​ച്ചത്‌.

ഈ സമ്മാനം യഹോ​വ​യെ സന്തോ​ഷി​പ്പി​ച്ചോ? ഉവ്വ്‌. അതു​കൊണ്ട്‌ ഇനി​യൊ​രി​ക്ക​ലും ഒരു വെള്ള​പ്പൊ​ക്ക​ത്താൽ ലോകത്തെ നശിപ്പി​ക്ക​യി​ല്ലെന്ന്‌ അവൻ നോഹ​യ്‌ക്കു വാക്കു കൊടു​ത്തു.

പെട്ടെ​ന്നു​ത​ന്നെ നില​മെ​ല്ലാം ഉണങ്ങി. നോഹ​യും കുടും​ബ​വും പെട്ടക​ത്തി​നു വെളി​യിൽ പുതിയ ഒരു ജീവിതം തുടങ്ങി. ദൈവം അവരെ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്ക്‌ ധാരാളം മക്കൾ ഉണ്ടാകണം. അവരെ​ക്കൊണ്ട്‌ ഈ ഭൂമി നിറയണം.’

എന്നാൽ പിന്നെ​പ്പി​ന്നെ ജനിക്കു​ന്ന​വർ മഹാ​പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു കേൾക്കു​മ്പോൾ അത്തര​മൊ​രു വെള്ള​പ്പൊ​ക്കം ഇനിയും ഉണ്ടായാ​ലോ എന്നു പേടി​ച്ചേ​ക്കാം. അതു​കൊണ്ട്‌ മുഴു​ഭൂ​മി​യെ​യും നശിപ്പി​ക്കാൻ ഇനി ഒരിക്ക​ലും ഒരു പ്രളയം വരുത്തു​ക​യി​ല്ലെ​ന്നു​ള്ള തന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ജനങ്ങളെ ഓർമി​പ്പി​ക്കു​ന്ന ഒരു അടയാളം ദൈവം നൽകി. അത്‌ എന്തായി​രു​ന്നു​വെന്ന്‌ അറിയാ​മോ? ഒരു മഴവില്ല്‌.

മഴ കഴിഞ്ഞ്‌ ആകാശത്ത്‌ സൂര്യൻ പ്രകാ​ശി​ക്കു​മ്പോ​ഴാണ്‌ സാധാ​ര​ണ​മാ​യി മഴവില്ലു കാണു​ന്നത്‌. പലപല നിറങ്ങ​ളു​ള്ള മഴവില്ല്‌ കാണാൻ നല്ല ഭംഗി​യാണ്‌. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഒരു മഴവില്ലു കണ്ടിട്ടു​ണ്ടോ? ഇവിടെ കൊടു​ത്തി​രി​ക്കു​ന്ന ചിത്ര​ത്തിൽ അതു കാണാൻ കഴിയു​ന്നി​ല്ലേ?

ദൈവം പറഞ്ഞത്‌ ഇതാണ്‌: ‘സകലജ​ന​ങ്ങ​ളും മൃഗങ്ങ​ളും വീണ്ടും ഒരിക്ക​ലും ഒരു പ്രളയ​ത്താൽ നശിക്ക​യി​ല്ലെന്ന്‌ ഞാൻ വാഗ്‌ദാ​നം ചെയ്യുന്നു. ഞാൻ എന്റെ മഴവില്ല്‌ മേഘങ്ങ​ളിൽ വയ്‌ക്കു​ന്നു. മഴവില്ലു തെളി​യു​മ്പോൾ ഞാൻ അതു കാണു​ക​യും എന്റെ വാഗ്‌ദാ​നം ഓർക്കു​ക​യും ചെയ്യും.’

അതു​കൊണ്ട്‌ ഒരു മഴവില്ലു കാണു​മ്പോൾ നമ്മൾ എന്തി​നെ​ക്കു​റിച്ച്‌ ഓർക്കണം? അതേ, ഒരു വലിയ വെള്ള​പ്പൊ​ക്ക​ത്താൽ ഇനി ഒരിക്ക​ലും ലോകത്തെ നശിപ്പി​ക്ക​യി​ല്ലെ​ന്നു​ള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌.