വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 17

വ്യത്യസ്‌തരായ ഇരട്ടകൾ

വ്യത്യസ്‌തരായ ഇരട്ടകൾ

ഇവിടെ കാണുന്ന രണ്ട്‌ ആൺകു​ട്ടി​ക​ളും വളരെ വ്യത്യ​സ്‌ത​രാണ്‌ അല്ലേ? ആകട്ടെ, അവരുടെ പേരുകൾ എന്താ​ണെന്ന്‌ അറിയാ​മോ? വേട്ടക്കാ​ര​നാ​യ കുട്ടി ഏശാവാണ്‌, ആടുകളെ പരിപാ​ലി​ക്കു​ന്ന​വൻ യാക്കോ​ബും.

ഏശാവും യാക്കോ​ബും യിസ്‌ഹാ​ക്കി​ന്റെ​യും റിബെ​ക്കാ​യു​ടെ​യും ഇരട്ടക്കു​ട്ടി​ക​ളാണ്‌. നല്ലൊരു വേട്ടക്കാ​ര​നാ​യ ഏശാവ്‌ കുടും​ബ​ത്തി​നു വേണ്ട ആഹാരം കൊണ്ടു​വ​രു​ന്ന​തു​കൊണ്ട്‌ യിസ്‌ഹാ​ക്കിന്‌ അവനെ വളരെ ഇഷ്ടമാ​യി​രു​ന്നു. എന്നാൽ റിബെ​ക്കാ​യ്‌ക്ക്‌ യാക്കോ​ബി​നോ​ടാ​യി​രു​ന്നു കൂടുതൽ ഇഷ്ടം, കാരണം വഴക്കി​നൊ​ന്നും പോകാത്ത, ശാന്ത സ്വഭാ​വ​മു​ള്ള ഒരു കുട്ടി​യാ​യി​രു​ന്നു അവൻ.

അവരുടെ വല്യപ്പ​നാ​യ അബ്രാ​ഹാം അപ്പോ​ഴും ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. അബ്രാ​ഹാം യഹോ​വ​യെ​ക്കു​റി​ച്ചു പറയു​മ്പോൾ അതു കേട്ടു​കൊ​ണ്ടി​രി​ക്കാൻ യാക്കോ​ബിന്‌ എന്ത്‌ ഇഷ്ടമാ​യി​രു​ന്നി​രി​ക്കണം അല്ലേ? അബ്രാ​ഹാം 175-ാമത്തെ വയസ്സിൽ മരിച്ചു. അപ്പോൾ ഈ ഇരട്ടകൾക്കു 15 വയസ്സാ​യി​രു​ന്നു.

ഏശാവിന്‌ 40 വയസ്സാ​യ​പ്പോൾ അവൻ കനാൻദേ​ശ​ത്തു​നിന്ന്‌ രണ്ടു ഭാര്യ​മാ​രെ എടുത്തു. യിസ്‌ഹാ​ക്കി​നും റിബെ​ക്കാ​യ്‌ക്കും വളരെ സങ്കടമാ​യി, കാരണം അവർ യഹോ​വ​യെ ആരാധി​ക്കു​ന്ന​വർ അല്ലായി​രു​ന്നു.

അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ഏശാവി​നു യാക്കോ​ബി​നോ​ടു കടുത്ത ദേഷ്യം തോന്നുന്ന ഒരു സംഗതി ഉണ്ടായി. യിസ്‌ഹാക്‌ തന്റെ മൂത്തമ​ക​നെ അനു​ഗ്ര​ഹി​ക്കാ​നു​ള്ള സമയം വന്നു. ഏശാവ്‌ യാക്കോ​ബി​നെ​ക്കാൾ മൂത്തവ​നാ​യ​തി​നാൽ അനു​ഗ്ര​ഹം തനിക്കു​ത​ന്നെ കിട്ടു​മെന്ന്‌ അവൻ വിചാ​രി​ച്ചു. എന്നാൽ അനു​ഗ്ര​ഹം കിട്ടാ​നു​ള്ള അവകാശം നേര​ത്തേ​ത​ന്നെ ഏശാവ്‌ യാക്കോ​ബി​നു വിറ്റി​രു​ന്നു. മാത്രമല്ല, അനു​ഗ്ര​ഹം യാക്കോ​ബി​നു കിട്ടു​മെന്ന്‌ ഈ രണ്ടു കുട്ടി​ക​ളു​ടെ​യും ജനനസ​മ​യ​ത്തു​ത​ന്നെ ദൈവം പറയു​ക​യും ചെയ്‌തി​രു​ന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും. യിസ്‌ഹാക്‌ തന്റെ മകനായ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു.

പിന്നീട്‌, ഏശാവ്‌ ഇതേക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ യാക്കോ​ബി​നോട്‌ അവനു വലിയ ദേഷ്യ​മാ​യി. ദേഷ്യം മൂത്ത്‌, യാക്കോ​ബി​നെ കൊല്ലാൻ പോകു​ക​യാ​ണെ​ന്നു പോലും അവൻ പറഞ്ഞു. റിബെക്കാ ഇതു കേട്ടു വളരെ വിഷമി​ച്ചു. അതു​കൊണ്ട്‌ അവൾ തന്റെ ഭർത്താ​വാ​യ യിസ്‌ഹാ​ക്കി​നോട്‌ ഇങ്ങനെ പറഞ്ഞു: ‘യാക്കോ​ബും കൂടി കനാന്യ​രിൽ ഒരുവളെ വിവാഹം കഴിച്ചാൽ എന്തു കഷ്ടമാ​യി​രി​ക്കും.’

ഇതു കേട്ട​പ്പോൾ യിസ്‌ഹാക്‌ തന്റെ മകനായ യാക്കോ​ബി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘കനാനിൽനിന്ന്‌ ആരെയും നീ വിവാഹം കഴിക്ക​രുത്‌. പകരം നീ ഹാരാ​നി​ലു​ള്ള നിന്റെ വല്യപ്പ​നാ​യ ബെഥൂ​വേ​ലി​ന്റെ വീട്ടി​ലേ​ക്കു പോകുക. അവന്റെ മകനായ ലാബാന്റെ പെൺമ​ക്ക​ളിൽ ഒരുവളെ നീ വിവാഹം കഴിക്കണം.’

യാക്കോബ്‌ തന്റെ അപ്പൻ പറഞ്ഞത​നു​സ​രിച്ച്‌ ദൂരെ ഹാരാ​നിൽ അവന്റെ ബന്ധുക്കൾ പാർക്കുന്ന സ്ഥലത്തേക്കു യാത്ര​യാ​യി.